Friday, March 14, 2014

നാപ്പോളി

നാപ്പോളി 
*******

കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങാന്‍ അയാള്‍ക്ക്‌ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ...വളരെനാളായി കാണാന്‍ ആഗ്രഹിച്ച, ചൊവ്വയിലുള്ള  സുഹൃത്തിനെ കാണുക....തിരക്കിട്ട ബിസ്സിനസ്സ് യാത്രകള്‍ക്കിടയില്‍ സുഹൃത്തിനോടൊപ്പം ഒരു ദിവസം സ്വസ്ഥമായി ചെലവഴിക്കണം. രണ്ട് ...യാത്ര തുടര്‍ന്നാല്‍  മലപ്പുറത്തുള്ള വീട്ടിലെത്തുമ്പോള്‍ അസമയമാകും എന്നതിനാല്‍ അതിനും ഒരു പോംവഴി എന്നു കരുതി.
പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു അയാള്‍ ചൊവ്വയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. മുറ്റം നിറയെ കുട്ടികള്‍ ...അവര്‍ വൈകുന്നേരത്തെ കളിത്തിരക്കില്‍   അയാളെ അവര്‍ ശ്രദ്ധിച്ചത്‌ പോലും ഇല്ല. അതില്‍ ഒരാളെ പിടിച്ചു നിര്‍ത്തി അയാള്‍ ചോദിച്ചു
" ഇവിടെ ആരും ഇല്ലേ?''
"യില്ല്യ."
"എവിടെപ്പോയി...?"
"നാപ്പോളിക്ക് ..."
ഈശ്വരാ....അതെവിടെയാണീ നാപ്പോളി.....? വിളിച്ചു ചോദിക്കാന്‍ നമ്പര്‍ ഇല്ലാതെ പോയി...അല്ലെങ്കില്‍ വിളിച്ചിട്ട് വന്നാല്‍ മതിയായിരുന്നു...
"എപ്പോഴാ തിരിച്ചെത്തുക ..?"
"അറ്യപ്പ "
കുട്ടികളുടെ ഒച്ചയ്ക്കും  ബഹളത്തിനുമിടയില്‍ അയാള്‍ ഇനി എന്ത് വേണം എന്നറിയാതെ നിന്നു .
അപ്പോഴാണ്‌ ഒരു സ്ത്രീ കുട്ടയും തലയില്‍  വച്ച് അതുവഴി വന്നത്.
അയാള്‍ അവരോടു ചോദിച്ചു.
"ഈ   നാപ്പോളി എന്ന് പറയുന്ന സ്ഥലം എവിടെയാ...?"
"നാപ്പോളി...?!"
അവര്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ അയാളെ നോക്കി.അയാള്‍ വിശദീകരിച്ചു.
"അതേയ്...ഞാന്‍ കുറച്ചു ദൂരേന്നു വരുവാ...ഈ വീട്ടിലെ മന്‍സൂറിനെ കാണാന്‍. ...ചോദിച്ചപ്പോള്‍ ഈ കുട്ടികള്‍ പറഞ്ഞു . അവര്‍ നപ്പോളിക്ക് പോയെന്ന് ...അത്  ദൂരെയാണെങ്കില്‍ എപ്പോള്‍ വരുമെന്ന് കരുതിയ ഞാന്‍ ഇവിടെ കാത്ത് നില്ക്കേണ്ടത്...? അതുകൊണ്ട് ചോദിച്ചതാ...."
അവരുടെ ചുണ്ടില്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന മട്ടില്‍ ഒരു ചിരി വിടര്‍ന്നു....കുട്ട താഴെ വച്ച് തട്ടത്തിന്റെ തുമ്പുയര്‍ത്തി മുഖത്തെ ഭാവം തുടച്ചുകളഞ്ഞ് അവര്‍ ചോദിച്ചു...
"ങ്ങ് ക്കിപ്പ ഓറെ  കാണ് ണ ...? ന്റൊ പ്പം  ബരി .."
അവര്‍ വീണ്ടും കുട്ടയെടുത്ത് തലയില്‍  വച്ച് നടന്നു തുടങ്ങി.
ഓ...ഇത്രേം അടുത്താണോ ആ സ്ഥലം ...നടന്നു പോകാനുള്ള ദൂരം..!
ആശ്വാസത്തോടെ അവരുടെ പിന്നാലെ അയാള്‍  നടന്നു.
കുറച്ചകലെ ഒരു വീട്ടില്‍  എന്തോ ആഘോഷം നടക്കുന്നു.
" എന്താണവിടെ കല്ല്യാണമാണോ ..?."
അയാളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു...
" ഏയ്‌...അല്ല...ബീയാത്തൂന്റെ നാപ്പോളീയാ  ...."
"നാപ്പോളി...??"
"ങാ...ഓള് പെറ്റിട്ട് നാപ്പത് ദെവസായെന്റെ ആഗോശം.."
അയാളുടെ ഭാവം ശ്രദ്ധിക്കാതെ, ഗേറ്റിനു മുകളില്‍ കേറി മറിയണ ഒരു കുട്ടിയെ വിളിച്ച് അവര്‍ പറഞ്ഞു.
"ഡാ...ശുക്കൂറെ .. ഇന്റു പ്പാനെ ചോയിച്ച് ഒരു ചെങ്ങായി ബന്നിറ്റ് ണ്ട്   പറ..."
ചെക്കന്‍ ഗേറ്റിന്നു ചാടി ഇറങ്ങി അകത്തേക്കോടി ....
അവര്‍ തിരിഞ്ഞു അയാളോട് പറഞ്ഞു .
"ഓറിപ്പ ബരും .."
അവര്‍ പോയി. ആകെ അസ്വസ്ഥതയോടെ അയാള്‍  ചങ്ങാ തിയെ കാത്തു നിന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് പോയ ചെക്കന്‍ തിരിച്ചു വന്നു പറഞ്ഞു .
"ന്ങ്ങയോട് പോവാമ്പറഞ്ഞു ..."
അയാള്‍ ഞെട്ടിപ്പോയി..
തന്റെ ചങ്ങാതി ഇത്രമാത്രം മര്യാദകേട്‌ കാണിക്കുമെന്നു അയാള്‍ ചിന്തിച്ചതേയില്ല.
ഇത്ര ദൂരെനിന്നു വന്ന തന്നെ ഒന്ന് കാണാന്‍ പോലും കൂട്ടാക്കാതെ.....അയാള്‍ നിരാശയോടെ തിരിച്ചു നടന്നു....
പെട്ടെന്ന് ഷുക്കൂര്‍ ചോദിച്ചു
"ഉപ്പാനെ കാണ് ണ്ടേ ...?"
അയാള്‍ അവനെ നോക്കി.
"അവത്തോട്ടു പോവാനാ പറഞ്ഞേ...."
സംശയിച്ചു നില്‍ക്കുമ്പോള്‍ ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് വരുന്ന മന്‍സൂര്‍ ...
"ബ് ടെ നിക്കാതെ അകത്തോട്ടു കയറി ബരി ....എത്ര നാളായി കണ്ടിട്ട് ..?എന്തായാലും നല്ല ദിവസം തന്നെ ബന്നത്..ഇന്ന് ഇക്കാക്കാന്റെ മോളുടെ നാല്‍പ്പതു കുളിയാ.....ബരി...നമുക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേയ്ക്ക് പോകാം...."
മന്‍സൂറിന്റെ കയ്യും മെയ്യും  വാക്കുകളും അയാളെ അകത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ അയാളുടെ ചുണ്ടിലും ചിരി വിടര്‍ന്നു...

(ആറു്  നാട്ടില്‍ നൂറു ഭാഷ എന്ന് കേട്ടിട്ടുണ്ട്.പക്ഷെ മലയാളിക്ക് മാത്രം എത്ര ഭാഷാപ്രയോഗങ്ങള്‍...!!!)

15 comments:

Deepu George said...

ഹഹ രസകരമായി എഴുതി .ഓരോ നാട്ടിലേംസംസാര രീതി പുറത്ത് നിന്ന് വരുന്നവരക്ക് തമാശ ഒരുക്കും,അതിന് കണ്ണൂർ തിരുവനന്തപുരം വ്യത്യാസം ഒന്നും ഇല്ലാ .

ജന്മസുകൃതം said...

valare sariyanu deepu....

vannathilum chonnathilum nandi.

Prasanna Raghavan said...

ഞാൻ കുറച്ചു നാൾ ബേക്കലിൽ ഉണ്ടായിരുന്നു. ഞങ്ങൾ തെക്ക് നിന്നുള്ളവരുടെ ഏറ്റവും വലിയ ടൈം പാസ് അവിടുത്തെ ഭാഷയുടെ അബധങ്ങൾ നിരത്തുകയായിരുന്നു.

ജന്മസുകൃതം said...

thirichum anganethanneyanu ketto prasanna....

vayanaykkum abhiprayathinum nandi.

Warrier said...

അത് കലക്കി ലീലാജി , എനിക്ക് വളരെ ഇഷ്ടപ്പെട്ടു .ഒരുപാട് പേർക്ക് ഇതുപോലെ പല അബദ്ധങ്ങളും പറ്റിട്ടുണ്ട് , എന്തൊക്കെ ആയാലും എനിക്ക് വലിയ ഇഷ്ടാണ് ആ ശൈലി,

SHAMSUDEEN THOPPIL said...

ഹഹ രസകരമായി എഴുതി

ചന്തു നായർ said...

രസകരം......എനിക്കും പറ്റീട്ടുണ്ട് അബദ്ധങ്ങൾ....കേരളത്തിലാണെന്നു തോന്നുനു.ജില്ലകൾ തോറുമുള്ള ഈ സംസാരഭാഷയുടെ ആധിക്യം

ajith said...

പറഞ്ഞത് നന്നായി. ഒരു കുട്ടിയെ കല്യാണം കഴിച്ചയച്ചിരിക്കുന്നത് പേരാവൂര്‍ ആണ്. അടുത്ത വെക്കേഷന് അവിടെ പോകണം.വല്ലതും കേട്ടാല്‍ ടെന്‍ഷനാവേണ്ടല്ലോ!!

Echmukutty said...

ആഹാ! ഉഷാറായിട്ടുണ്ട്..

ജന്മസുകൃതം said...
This comment has been removed by the author.
ജന്മസുകൃതം said...

INDIRAJI....BHASHAYILE EE VAIJATHYAM ENIKKU OTHIRI ISHTA.....

SHAMSU....THANKS...

CHANTHUVETTAA....ORO JILLAKALIL MATHRAMALLA JILLAYUDE PALABHAGANGALILUM UND EE VYATHYAASANGAL....

CHRISTIAN KUDIYETTAKKKAAR KOODUTHAL THAMASIKKUNNA PERAVOOR POLULLA STHALANGALIL SAMSAARA REETHIYKKU CHILA MATTANGAL UNDAKAMENKILUM POTHUVE CONFUSION UNDAKKUNNA PRAYOGANGAL KURAVANU KETTO AJITHJI.

ECHMU......INI MUNGARUTH...IVIDOKKE KANANAM...
ELLAVARKKUM SNEHAMVUM NANDIYUM .....

ചിന്താക്രാന്തൻ said...

നര്‍മ്മ രസമുള്ള കഥ. കേരളത്തിലെ നാനാഭാഗത്തുമുള്ള കഥ പറയുമ്പോള്‍ അവിടെങ്ങളിലെ ഭാഷതന്നെയാണ് കഥാപാത്രങ്ങളുടെ സംഭാഷണത്തിന് ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ അവതരണം യഥാര്‍ത്ഥ മലയാള ഭാഷയും സംഭാഷണ ശകലങ്ങള്‍ എവിടെയാണോ കഥ നടക്കുന്നത് ആ ദേശത്തെ ഭാഷ തന്നെയാണ് ഉപയോഗിക്ക പെടുന്നത്

© Mubi said...

ഹഹഹ നാപ്പോളി രസായിട്ടുണ്ട്...

ജന്മസുകൃതം said...

rasheed...mubi...nandi...

Cv Thankappan said...

രസകരമായി അവതരിപ്പിച്ചു.
ചിലയിടങ്ങളിലെ സംസാരഭാഷയില്‍ വരുന്ന അര്‍ത്ഥവ്യത്യാസങ്ങള്‍......
ആശംസകള്‍