Saturday, May 28, 2011

ചലോ ഡല്‍ഹി

എട്ട്


അതിമനോഹരമായ ഒരു കാഴ്ചയാണ് കണ്മുന്നില്‍ ഉള്ളത്.

ലോട്ടസ് ടെമ്പിള്‍ അഥവാ ബഹായ് ടെമ്പിള്‍ .

താമര ഇതളിന്റെ ആകൃതിയില്‍ രൂപകല്പനചെയ്യപ്പെട്ടിരിക്കുന്ന ഒരു മാര്‍ബിള്‍ കുടീരം.

1986 -ഇല്‍ ആണ് ഇത് ആരാധനയ്ക്കായി തുറന്നു കൊടുത്തത്.ദിവസേന ആയിര ക്കണക്കിനാളുകള്‍ ഇവിടെ വരുന്നുണ്ട്.ജാതിമത ഭേദമെന്യേ എല്ലാവരും ബഹായ് വിശ്വാസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഇതിന്റെ ഉള്‍ തളത്തില്‍ ഒരു നിമിഷമെങ്കിലും തലകുനിക്കുന്നു.
സന്ദര്‍ശകരെ നിരനിരയായി കടത്തിവിടാനും അവരുടെ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാനും വോളണ്ടിയര്‍മാര്‍ ഉണ്ട്.
അവരുടെ ക്ഷമയും ആതിഥ്യ മര്യാദയും പ്രശംസയര്‍ഹിക്കുന്നതാണ്.
ടെമ്പിളിനുള്ളില്‍ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഒന്നുമില്ല.ധാരാളം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതിലിരുന്നു എത്രനേരം വേണമെങ്കിലും നമുക്ക് പ്രാര്‍ഥിക്കാം.
അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കു ചേരാം. എന്തൊരു കുളിര്‍മ്മയാണെന്നോ അതിനുള്ളില്‍ . എഴുന്നേറ്റു പോരാന്‍ തോന്നില്ല
പുറത്തിറങ്ങിയാല്‍ നമുക്ക് ചുറ്റിനടന്നു കാണാം .തടാകങ്ങള്‍ ....പൂന്തോട്ടങ്ങള്‍.... പലസ്ഥലത്ത് നിന്നുള്ള താമരയിതള്‍ ക്കൂടാരത്തിന്റെ നേര്‍ക്കാഴ്ചകള്‍.....

ലോകത്തിന്
റെ പലഭാഗത്തും ബഹായ് ടെമ്പി ളു കള്‍ ഉണ്ട്.

ഒത്തിരി പറയുന്നില്ല.
ചിത്രങ്ങള്‍ ഇനി സംസാരിക്കും
ആദ്യം കാണുന്നത് ഇന്ഫെര്മേ ഷന്‍ സെന്റര്‍ ആണ്


Lotus Temple

വീതിയേറിയ നടപ്പാതയുണ്ട്

image

പൂര്‍ണ്ണമായ കാഴ്ച

image
രാത്രിയിലെ കാഴ്ച.


ടെമ്പിളിന്റെ മുന്നില്‍ നിന്നുള്ള കാഴ്ചഇനി കുറച്ച് പൂക്കളുടെ സൌന്ദര്യം ആസ്വദിക്കാം .

Friday, May 27, 2011

ചലോ ഡല്‍ഹി


ഏഴ്‌

രാധാകൃഷ്ണന്മാര്‍ പ്രണയലോലുപരായി ആടി പ്പാടി ക്കഴിഞ്ഞ വൃന്ദാവനം കാണാന്‍ പറ്റാത്തത് ഏറെ നിരാശയ്ക്കിടവരുത്തി.നേരം സന്ധ്യയായതിനാലും ഡല്‍ഹിയില്‍ എത്തുമ്പോഴേയ്ക്കും ഒത്തിരി വൈകുമെന്നതിനാലും യാത്രാ ലക്ഷ്യത്തില്‍ വൃന്ദാവന്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതിനാലും എല്ലാവരും വീണ്ടുമൊരു വരവിനായി അത് മാറ്റി വച്ചു എന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.
അവിടെ കാണുവാന്‍ ഒരുപാടുണ്ടായിരുന്നു. മഥു രയിലെക്കാള്‍ ഏറെ . കഴിഞ്ഞ യാത്രയില്‍ ഞങ്ങളുടെ ഓര്‍മ്മയില്‍ കിടക്കുന്ന കുറച്ച് കാര്യങ്ങള്‍ പറയട്ടെ.
മഥുരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ യമുനാനദിയുടെ തീരത്ത് കിടക്കുന്ന വൃന്ദാവന്‍ ഒരു ടൂറിസ്റ്റു കേന്ദ്രം എന്നതിനെക്കാള്‍ ഒരു തീര്‍ഥാ ടന കേന്ദ്രം എന്ന് പറയുന്നതാണ് ശരി . കൃഷ്ണന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ആ പ്രദേശം മനസ്സില്‍ ഭക്തിയുടെ നിറവാണ്‌ ഉണ്ടാക്കുക .മാത്രമല്ല ദു:ഖവും....
വിരഹിണിയായ രാധയുടെ കണ്ണീര്‍ പ്രവാഹമായി യമുനാ നദി മനസ്സില്‍ നിറയുന്നു

പക്ഷെ ഇന്നവിടെ പോകുന്നത് റിസ്ക്‌ ആണത്രേ. പിടിച്ചുപറിയും മോഷണവും അനാശാസ്യങ്ങളും കണ്ണന്റെ വൃന്ദാവനത്തിനു കളങ്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.Temple Kusum Sarovara, Vrindavan Uttar Pradesh

മഥുര വൃന്ദാവന്‍ ടെമ്പിള്‍

മഥുരയില്‍നിന്നും ഡല്‍ഹി യിലെയ്ക്കുള്ള യാത്രയില്‍ എല്ലാവരും വളരെ ആഹ്ലാദത്തില്‍ ആയിരുന്നു. അക്ഷരശ്ലോകം ചൊല്ലിയും നാടന്‍ പാട്ടുകള്‍ പാടിയും എ ബി ഗ്രൂപ്പുകളായി തിരിഞ്ഞ് സിനിമയുടെ പേര് വ്യക്തികളുടെ പേര് തുടങ്ങിയവ മൂകാഭിനയം നടത്തുന്നവരോട് അതേ ടീമിലെ അംഗങ്ങള്‍ ചോദ്യങ്ങളിലൂടെ ഉത്തരം കണ്ടെത്തി പറഞ്ഞും (ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയിന്റ് മറു ടീം നേടും) ഡല്‍ഹിയില്‍ എത്തിയതറിഞ്ഞില്ല

വിവേകാനന്ദ ട്രാവല്‍സിന്റെ ടൂര്‍ പാക്കേജില്‍ ആണ് ഞങ്ങള്‍ പോയത്.

അതുകൊണ്ട് താമസം, ഭക്ഷണം ഇവയുടെ കാര്യത്തില്‍ ഒരു ടെന്‍ഷനും അനുഭവിക്കേണ്ടി വന്നില്ല.
എന്നാല്‍ കരോള്‍ബാഗില്‍ ഏര്‍പ്പെടുത്തിയിരുന്ന താമസസ്ഥലം ഞങ്ങള്‍ക്ക് ഒട്ടും തൃപ്തികരമായില്ല . ഭക്ഷണം നന്നായിരുന്നെങ്കിലും ലോഡ്ജിന്റെ മട്ടുപ്പാവില്‍ വച്ചാണ് വിളമ്പിയതെന്നതിനാല്‍ അങ്ങോട്ടുള്ള കയറ്റവും ഇറക്കവും ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.
പിറ്റേന്ന് തന്നെ മറ്റെവിടെങ്കിലും താമസ സൗകര്യം ഏര്‍പ്പെടുത്തിത്തരാമെന്ന ഉറപ്പിന്മേല്‍ അന്ന് ഞങ്ങള്‍ അവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്തു.
പറഞ്ഞപോലെ അടുത്ത ദിവസം രാവിലെ പുതിയ ലോഡ്ജിലെയ്ക്ക്താമസം മാറ്റി
ലെഗേജുകള്‍ റൂമില്‍ വച്ചശേഷം ഒട്ടും വൈകാതെ ഞങ്ങള്‍ കുത്തബ് മിനാറി ലേയ്ക്ക് യാത്ര തിരിച്ചു.

കുത്തബ് മിനാര്‍

അടിമവംശ സ്ഥാപകനായ കുത്തബ് ദീന്‍ ഐബക് ഡല്‍ഹിയിലെ ഒന്നാമത്തെ സുല്‍ത്താന്‍ ആയിരുന്നു.അദ്ദേഹമാണ് കുത്തബ് മിനാര്‍ പണിയാന്‍ ആരംഭിച്ചത്
ഒരു നില പണിയാനെ അദ്ദേഹത്തിനായുള്ളൂ .അദ്ദേഹത്തിന്റെ മരണ ശേഷം ജാമാതാവായ സുല്‍ത്താന്‍ ഇല്‍ ത്തു ത് മിഷ് ആണ് ബാക്കി നാലുനിലകള്‍ കൂടി പണിത് കുത്തബ് മിനാര്‍ പൂര്‍ത്തിയാക്കിയത്.ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഗോപുരം.
ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌. .
കുത്തബ് ദീന്‍ ഐബക് പണിത ആദ്യനിലയുടെ ചുമരില്‍ അറബിവാചകങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.
9936775.jpgഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണ ല്‍ ക്കല്ലിന്റെ കട്ടകള്‍ കൊണ്ടാണ് നിര്‍ മ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകള്‍ വെണ്ണ ക്കല്ല് കൊണ്ടാണ് തീര്‍ ത്തിട്ടു ള്ളത്

അലൈ ദര്‍ വാസകുത്തബ് മിനാറിനൊപ്പമുണ്ടായിരുന്ന മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീന്‍ ഖില്‍ജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദര്‍വാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു 1311-ലാണ്‌ ഖില്‍ ജി ഇത് പണിതത്. മോസ്കിനൊപ്പം ഖില്‍ ജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാറിന്റെ പണിപൂര്‍ ത്തിയായില്ല.
1980-ല്‍ വൈദ്യുതിത്തകരാറിനെത്തുടര്‍ ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികള്‍ മിനാറിനുള്ളില്‍ മരിച്ചു. ഇപ്പോള്‍ മിനാറിനകത്തേക്ക് സന്ദര്‍ ശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുന്‍ പ് ഇവിടെ മിനാറിനു മുകളില്‍ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്..

ഇടിമിന്നല്‍,ഭൂകമ്പം ഇവമൂലം മിനാറിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ശത്രുക്കളുടെ കൂടെക്കൂടെയുള്ള ആക്രമണവും കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഒട്ടേറെ നാശം വരുത്തിയിട്ടുണ്ട്.

ദില്ലി
സുല്‍ത്താന്മാര്‍ അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു
ഇപ്പോഴും പണി പൂര്‍ത്തി യാകാത്തതും തകര്ന്നതുമായ ഒട്ടേറെ കെട്ടിട ഭാഗങ്ങള്‍ അവിടെ കാണാം.ഇല്‍ തുത് മിഷിന്റെ ശവക്കല്ലറ അവിടെ ഉണ്ട്.
മകള്‍ സുല്‍ത്താന റസിയ യുടെയും .


അയണ്‍
പില്ലറാണ് അവിടുത്തെ മറ്റൊരു കൌതുകം അതിനെ കെട്ടിപ്പിടിച്ചു നിന്നു
പ്രാര്‍ഥിച്ചാല്‍ ആഗ്രഹപൂര്‍ത്തി കൈവരുമത്രേ.


മിനാരങ്ങളുടെ നിര്‍മ്മതിയില്‍ കാണാന്‍ കഴിയുന്ന വൈദഗ്ധ്യം പ്രശംസനീയമാണ്.
ഓരോ തൂണും ഓരോ ചുമരും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.വാതിലായാലും ഉയരമുള്ള തട്ടുകള്‍ ആയാലും എത്ര സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടുംഅതിന്റെഭംഗിക്ക് കുറവേതും സംഭവിച്ചിട്ടില്ല.
(തുടരും )
ഒരു കാര്യം അറിയിക്കട്ടെ.അടുത്ത പോസ്റ്റ്‌ നിങ്ങളുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്നതാണ്.
വന്നു കാണാന്‍ മറക്കരുത് കേട്ടോ.


Wednesday, May 25, 2011

ചലോ ഡല്‍ഹി


ആറ്
മഥുരഉഗ്രസേനന്‍ എന്ന രാജാവിന്റെ മക്കളായിരുന്നു കംസനും ദേവകിയും .വളര്‍ന്നപ്പോള്‍ കംസന്‍ തന്റെ പിതാവിനെ തടവിലാക്കി രാജ്യം പിടിച്ചെടുത്തു.

വാസുദേവന്‍ എന്ന രാജാവിന്‌ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.എന്നാല്‍ ആ വിവാഹ സമയത്ത് സ്വര്‍ഗത്തില്‍ നിന്നും ഒരു അശരീരി കേട്ടു .
സഹോദരിയുടെ എട്ടാമത്തെ പുത്രന്‍ അമ്മാമനായ കംസനെ വധിക്കും എന്നായിരുന്നു ആ മുന്നറിയിപ്പ്.രോഷാകുലനായ കംസന്‍ അപ്പോള്‍ തന്നെ ദേവകിയെയും ഭര്‍ത്താവിനെയും കാരാഗൃഹത്തില്‍ അടച്ചു . ശക്തമായ കാവലും ഏര്‍പ്പെടുത്തി.
പിന്നീട് ദേവകി പ്രസവിച്ച ഏഴു കുഞ്ഞുങ്ങളെ കംസന്‍ നിര്‍ദ്ദയം കൊലപ്പെടുത്തി.എട്ടാമതും ദേവകി ഗര്ഭവതിയായി.അതേ സമയം തന്നെ വാസുദേവരുടെ സുഹൃത്ത് നന്ദഗോപരുടെ ഭാര്യ യശോദയും ഗര്‍ഭവതി ആയി. ഒരു പാതിരാത്രിയില്‍ തടവറയില്‍ ദേവകി തന്റെ എട്ടാമത്തെ പുത്രനെ പ്രസവിച്ചു.മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് തന്റെ പ്രഭാവത്താല്‍ കാവല്‍ക്കാരെ ഉറക്കിക്കിടത്തുകയും കുഞ്ഞിനെ എടുത്തു യമുനാ നദി കടന്നു ഗോകുലത്തില്‍ കൊണ്ടുപോയി യശോദ യുടെ അരികില്‍ കിടത്താനും യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ എടുത്തു കൊണ്ടു വരാനും വാസുദേവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു .വാസുദേവര്‍ അനുസരിച്ചു . ഉണര്‍ന്നെഴുന്നേറ്റ കാവല്‍ക്കാര്‍ പറഞ്ഞറിഞ്ഞു പതിവുപോലെ കുഞ്ഞിനെ കൊല്ലാന്‍ കംസനെത്തി.പ്രവചിച്ചതിനു വിപരീതമായി പെണ്‍ കുട്ടിയെ കണ്ട്‌ അയാള്‍ അന്തം വിട്ടു.
പെണ്ണായാലും തന്റെ ജീവന് ആപത്ത് ഉണ്ടാകാതിരിക്കാന്‍ കുഞ്ഞിന്റെ രണ്ടുകാലുകളും കൂട്ടി പ്പിടിച്ചു നിലത്ത് അടിക്കാന്‍ തുടങ്ങവേ കുഞ്ഞു കയ്യില്‍ നിന്നും അപ്രത്യക്ഷമായി.അപ്പോഴും ഒരു അശരീരി കേട്ടു.
"ദുഷ്ടാ...എന്നെ കൊന്നിട്ട് നിനക്കൊന്നും നേടാനില്ല. നിന്നെ നശിപ്പിക്കാന്‍ ഉള്ളവന്‍ ജീവിച്ചിരിക്കുന്നുണ്ട്".
കംസന്‍ കൂടുതല്‍ പ്രതികാരത്തോടെ
തന്നെ കൊല്ലുമെന്ന് പറയപ്പെടുന്ന ഒരു കുഞ്ഞിനെ മാത്രമല്ല രാജ്യത്ത് രണ്ട്‌ വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊല്ലുവാന്‍ കല്പനയായി.
പലരീതിയില്‍ കുഞ്ഞിനെ കൊല്ലുവാന്‍ കംസന്‍ ശ്രമിച്ചു.പക്ഷെ എല്ലാ ആപത്തില്‍ നിന്നും രക്ഷപ്പെട്ട് ഗോകുലത്തില്‍ വളര്‍ന്ന കൃഷ്ണന്റെ കയ്യാല്‍ തന്നെ ദുഷ്ടനായ കംസന്‍ കൊല്ലപ്പെട്ടു.
ഇതാണ് കൃഷ്ണ കഥയുടെ ഒരു ഭാഗം
ആ കഥ നടന്ന സ്ഥലം നേരില്‍ കാണുമ്പോഴുള്ള ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല.
പക്ഷെ അവിടെയ്ക്കുള്ള വഴി തികച്ചും വൃത്തി ഹീനമാണ് അഴുക്കു കൂനകളില്‍ നിന്നും അഴുക്കു ചാലുകളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ...
എന്നാല്‍ ദേവകിയെയും വാസുദേവരെയും പാര്‍പ്പിച്ച തടവറയും കൃഷ്ണന്‍ ജനിച്ച സ്ഥലവും വളരെ വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ട്.
കൃഷ്ണജന്മഭൂമി എന്നാണ് അവിടം ഇന്ന് അറിയപ്പെടുന്നത്.
അവിടുത്തെ അമ്പലം അതി മനോഹരമാണ്.


File:MATHURA10.jpg

ധാരാളം പ്രതിമകളും പ്രതിഷ്ഠകളും കാണാം


File:MATHURA11.jpg

ചുമരുകളിലും തൂണുകളിലും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

മേല്‍ത്തട്ടില്‍ കൃഷ്ണചരിതം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് മുകളിലേയ്ക്ക് വായും പൊളിച്ചു നോക്കി നിന്നു പോകും അതി മനോഹരം എന്ന വാക്ക് അതിനു പോരാതെ വരും .കാരണം മേല്‍ത്തട്ടില്‍ മുട്ടത്തക്ക ഉയരമുള്ള തട്ടില്‍ മലര്‍ന്നു കിടന്നുകൊണ്ട് വേണം അത്രയും സൂക്ഷ്മതയോടെ ആ കഥാ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍.
കാഴ്ചക്കാരുടെയും കൃഷ്ണ ഭക്തരുടെയും മനസ്സില്‍ വല്ലാത്ത ഒരനുഭൂതിയാണ് അത് ഉളവാക്കുന്നത്.

ഈ അമ്പലത്തിന്റെ ചുമരിനു മറുഭാഗത്ത് ഒരു മോസ്ക് ആണുള്ളത്.
മൊബൈലും ക്യാമറയും അനുവദനീയമല്ല.
അതുകൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാണിക്കാന്‍ പറ്റുന്നില്ലെന്നത് വിഷമിപ്പിക്കുന്നു.
മഥു രയിലെ മധുര സ്മരണകളുമായി ഇനി നമുക്ക് ഡല്‍ഹിയിലേക്കു പോകാം (തുടരും)
Sunday, May 22, 2011


അഞ്ച്
ഫത്തേപ്പൂര്‍സിക്രി


(പനോരമാചിത്രം .കട: വിക്കി.)

ആഗ്രയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ ദൂരെയാണ് ഫത്തേപ്പൂര്‍ സിക്രി.
അക്ബര്‍ ഏറ്റവും മികച്ച രൂപകല്പനയോടെ നിര്‍മ്മിച്ച നഗരമാണിത്‌.
ചുറ്റുപാടുകള്‍ മരുപ്രദേശം ആണെങ്കിലും ഇതിനുള്ളിലെ ബുലണ്ട് ദര്‍വാസ ,പഞ്ച മഹല്‍ ,ദിവാനി ഖാസ്,ദിവാന്‍ ഐ ആം ,ഷേക്ക്‌ സലിം കിസ്തി യുടെ ശവകുടീരം ജമാ മസ്ജിത്
തുടങ്ങിയ സ്മാരകങ്ങള്‍ കാലാതീത പ്രശസ്തി നിലനിര്‍ത്തുന്നതാണ്.
അക്ബറിന് ധാരാളം ഭാര്യമാരുണ്ടായിരുന്നു എങ്കിലും അവകാശികളായി മക്കളൊന്നും ഉണ്ടായിരുന്നില്ല. സിക്രിയില്‍ ഉണ്ടായിരുന്ന സെയിന്റ് ഷെയ്ക്ക് സലിം കിസ്തിയുടെ അനുഗ്രഹത്താല്‍ അക്ബറിന് യോഥാബായി(മറിയം ഉസ്‌ സമാന )യില്‍ അനന്തര അവകാശിയായ സലിം (ജഹാംഗീര്‍ )രാജകുമാരന്‍ ജനിച്ചു.

അതിനു പിന്നില്‍ സെയിന്റ് സലിമിന്റെ മകന്റെ ത്യാഗമുണ്ടായിരുന്നു.
മോസ്കിന്റെ പടിഞ്ഞാറു ഭാഗത്തായി സലിം കിസ്തിയുടെയും മകന്റെയും ശവകുടീരങ്ങള്‍ ഉണ്ട്.

Agra-Fatehpur_Sikri-Jama_Masjid-From_the_Tomb_of_Salim_Chisti

മാര്‍ബിളില്‍ പണിത ഷെയ്ക്ക് സലിം കിസ്തിയുടെ ശവ കുടീരവും

ജമാമാസ്ജിതുംബുലണ്ട് ദര്‍വാസ യും ഏറെ പ്രശസ്തമാണ്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗേറ്റ് വേ ആണ് ബുലണ്ട് ദര്‍വാസ
Buland Darwaza-Fatehpur Sikri
പഞ്ചമഹല്‍ ഫത്തേപ്പൂര്‍ സിക്രിയിലെ മറ്റൊരു പ്രധാന സ്മാരകമാണ്.അഞ്ചു നിലകളിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

അവയു
ടെ തൂണുകളും മുകളിലെയ്ക്കുള്ള നിലകളുടെ നിര്‍മ്മാണവും പ്രത്യേകതയുള്ളതാണ്.
അല്ലെങ്കില്‍ തന്നെ അവിടെയുള്ള ഏതു മന്ദിരങ്ങളും നിര്‍മ്മാണ വൈദഗ്ദ്ധ്യം പ്രകടമാക്കുന്നതാണ് അഞ്ഞൂറ് വര്‍ഷങ്ങളോളം കടന്നു പോന്നിട്ടും ഇന്നും അതിനുള്ളിലെ ഓരോ ഭാഗവും പുതുമ നിലനിര്‍ത്തുന്നു.
അക്ബറിന്റെ ഭാര്യമാരില്‍ പ്രധാനികള്‍ മൂന്ന് പേരായിരുന്നു.ഹിന്ദു ,ക്രിസ്ത്യന്‍, മുസ്ലിംമത വിഭാഗത്തില്‍ പെട്ടവര്‍. ഒരേപോലുള്ള കൊട്ടാരങ്ങള്‍ അവര്‍ക്കായി അക്ബര്‍ പണികഴിപ്പിച്ചു.ഓരോന്നിലും അവരവരുടെ മതപരമായ പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകളും ചിത്രങ്ങളും കൊത്തുപണികളും കൊണ്ട് ചുമരുകള്‍ അലങ്കരിച്ചു.ഒറ്റ മാര്‍ബിളില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ജനലുകള്‍ ചുവരുകളില്‍ രത്നങ്ങളും പവിഴങ്ങളും
പതിപ്പിച്ചിരുന്നത്രെ .
വേനല്‍ക്കാല വസതികള്‍ ,ഹവാ മന്ദിരം ,ആഭരണങ്ങള്‍ സൂക്ഷിക്കാനുള്ള അറകള്‍ ഖജനാവുകള്‍ ,ദര്‍ബാര്‍ ഹാളുകള്‍ പവലിയനുകള്‍ വിശാലമായ അങ്കണങ്ങള്‍ ഡീര്‍ മിനാര്‍,അക്ബറിന്റെ ആനയുടെ ശവകുടീരം എന്നുവേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ആര്‍ഭാടത്തിന്റെ ആധിക്യം കാണാന്‍ കഴിയുന്നു.

തൂണിലും തുരുമ്പിലും വരെ വാസ്തു വിദ്യാ ചാതുരി തുളുമ്പുന്നു.


ദിവാന്‍
ഐ ഖാസ് ഒറ്റമുറി ചേംബര്‍ ആണ്. അതിന്റെ നടുക്കുള്ള ലോട്ടസ് ത്രോണ്‍ പില്ലറിനു 6 മീറ്റര്‍
ഉയരമുണ്ട്
അക്ബറിന്റെ
സദസ്സിലെ വിദ്വാന്മാരില്‍ പ്രധാനി യായിരുന്നു ബീര്‍ബല്‍ .ബീര്ബെല്ലിനെ ക്കുറി ച്ചുള്ള ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്.
ബീര്‍ബല്‍ ഭവന്‍ ഇവിടെ കാണാം
കലയെയും സാഹിത്യത്തെയും അക്ബര്‍ പരിപോഷിപ്പിച്ചു
.അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ സംഗീത വിദ്വാന്‍ ആയിരുന്നു പാട്ടു പാടി മഴ പെയ്യിച്ച താന്‍സെന്‍
ദിവാന്‍ ഐ ആം പൊതുജനങ്ങള്‍ക്കു കൂടാനുള്ള ലോബിയാണ് അതിനു നടുവിലായി ലൂഡോ ഗൈമിനുള്ള കളം പോലെ ഒന്ന് മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിച്ചിട്ടുണ്ട് അതില്‍ കരുക്കള്‍ക്ക് പകരം മോടിയില്‍ വസ്ത്രമണിഞ്ഞ അടിമ പെണ്‍കൊടികളെയാണ് ഉപയോഗിച്ചിരുന്നത്.

ഫത്തേപ്പൂര്‍
സിക്രി യുടെ മുഴുവന്‍ സൌന്ദര്യവും ആസ്വദിച്ചു കാണണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ തന്നെ വേണം.

അതിനാല്‍ അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങാം.

മഥുര ...കൃഷ്ണന്റെ ജന്മസ്ഥലം (തുടരും)


Thursday, May 19, 2011

ചലോ ഡല്‍ഹി

നാല്
ഫത്തേപ്പൂര്‍ സിക്രിയിലേയ്ക്കുള്ള ഞങ്ങളുടെ യാത്രയില്‍ ആദ്യം എത്തിപ്പെട്ടത് സിക്കന്ത്രയിലാണ്.അക്ബറിന്റെ ശവകുടീരം അവിടെയാ ണുള്ളത്
സിക്കന്ത്ര പണി തീര്‍ത്തിരിക്കുന്നത് പിരമിഡ് ആകൃതിയിലാണ്.

Akbar's Tomb in Sikandraഒരുപാടു വിസ്തൃതിയില്‍ കിടക്കുന്ന മനോഹരമായ സ്ഥലം .
മാനും മയിലും കുരങ്ങും അണ്ണാനും പക്ഷികളും എല്ലാം പുല്‍പ്പരപ്പില്‍ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന കാഴ്ച ഏഷ്യയിലെ ഏറ്റവും വലിയ വാതിലാണ്. അലൈന്‍ ദര്‍വാസ

ഇതിലെ കുതിര ലാടത്തിന്റെ വിന്യസനം അതി മനോഹരമാണ് ..

ഈ വാതിലിന്റെ മുന്നില്‍ നിന്നുള്ള നഗര ദര്‍ശനം അത്യന്തം നയനാനന്ദകരം ആണ്
ആഗ്രയില്‍ നിന്നും അധികം ദൂരമില്ല സിക്കന്ത്രയിലേയ്ക്.
അക്ബര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.
അത് പൂര്‍ത്തിയാക്കിയത് മകന്‍ ജഹാംഗീര്‍ ആണ്.ഹിന്ദു , ക്രിസ്ത്യന്‍ , ഇസ്ലാമിക്‌ , ബുദ്ധിസ്റ്റ് ജെയിന്‍ ഡിസൈനുകളാണ്
ഇതിന്റെ നിര്‍മ്മാണ രൂപകല്പനയില്‍ ഉള്ളത് .

അക്ബറിന്റെ സര്‍വമത വിശ്വാസവും സ്നേഹവും ഇതില്‍നിന്നും വ്യക്തമാണ്.


വെള്ള മാര്‍ബിളില്‍ പണിത ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ കാണുന്നത് മനോഹരമായ പൂന്തോട്ടമാണ്.
അതിന്റെ ഏറ്റവും മദ്ധ്യത്തിലായാണ് അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.


http://upload.wikimedia.org/wikipedia/commons/f/fd/The_true_tomb_of_Akbar%2C_at_the_basement_of_the_tomb%2C_Sikandra.jpgഅക്ബറിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ പുത്രിമാരുടെയും ഭാര്യമാരുടെയും ബന്ധുജനങ്ങളുടെയും എല്ലാം ശവകുടീരങ്ങള്‍ അവിടെയുണ്ട്.അക്ബരിന്റെതിനോട് തുല്യമായ ഒരു ശവകുടീരം അവിടെ കാണാന്‍ കഴിയുന്നത്
അക്ബറിന്റെ രജപുത്രഭാര്യയായ യോധാ ഭായിയുടെതാണ് (അവര്‍ പിന്നീട് മറിയം ഉസ്‌ സമാനി എന്നറിയപ്പെട്ടു .)വളരെ പ്രത്യേകതയോടെ സൂക്ഷിച്ചിട്ടുള്ള മറ്റൊരു കല്ലറ അക്ബറിന്റെ മകളുടെതാണ്.

ഓരോന്നിലും അതിശയിപ്പിക്കുന്ന കൊത്തുപണികളും ശില്പവേലകളും കാണാന്‍ കഴിയുന്നു
ചുമരുകളില്‍ ഒറ്റ മാര്‍ബിളില്‍ ചെയ്ത കൊത്തു പണികളും ശില്പ വേലകളും ആശ്ചര്യ പ്പെടുത്തുന്നത് ആണ്

Akbar's Tomb in Sikandra

ഇതിലെ ചില അറകളിലേയ്ക്കു കടക്കാന്‍ പുരുഷന്മാര്‍ തല മറയ്ക്കണം .അതിനുള്ള തൊപ്പിയും മറ്റും അവിടുന്ന് തന്നെ കിട്ടും .
ചില സ്ഥലങ്ങളില്‍ ചരടുകെട്ടുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.
അങ്ങനെ ചെയ്തു പ്രാര്‍ഥിച്ചാല്‍ കാര്യ സിദ്ധി ഉണ്ടാകുമെന്ന് വിശ്വാസം.

സ്വന്തം ശവകുടീരം പ്ലാന്‍ ചെയ്ത അക്ബര്‍ അതിനായി വിശാലമായ ഭൂപ്രദേശം തെരഞ്ഞെടുത്തു.
മകന്‍ ജഹാംഗീര്‍ പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുക മാത്രമല്ല അത്യന്തം മനോഹരങ്ങളായ മന്ദിരങ്ങള്‍ അതിനു ചുറ്റും പണിതുയര്ത്തുക കൂടി ചെയ്തു...


തേനീച്ചകളുടെ വക അലങ്കാരം.
ഇവിടെത്തന്നെ കാഴ്ചകണ്ട്‌ നിന്നാല്‍ ഫത്തേപ്പൂര്‍ സിക്രിയിലെത്താന്‍ വൈകും .ഉടന്‍ പുറപ്പെടും .കേട്ടോ (തുടരും)