Thursday, September 30, 2010

പൊക്കിള്‍

പൊക്കിള്‍

പിറന്നു വീണതേ
അറ്റു പോയി ബന്ധം..
ശേഷിപ്പ്‌ ,
നുറുങ്ങു ചെളി
നിക്ഷേപ സ്ഥാനം
ഒട്ടുമേ വേണ്ടതില്ല,
ഉപയോഗശൂന്യം....
ഉപകാര ശൂന്യം...
ഈ,
കുഴി,
ചുഴി,
എങ്കിലും
ഓര്‍മ്മ ബന്ധിക്കും
ഒരേയൊരിടം
അമ്മ...!അമ്മ...!

ലീല എം ചന്ദ്രന്‍

27 comments:

junaith said...

പൊക്കിള്‍ ജനന ശേഷം ഉപയോഗശൂന്യമെങ്കിലും ചിലര്‍ക്ക് സൌന്ദര്യ സങ്കല്‍പ്പത്തിലെ പ്രഥമ സ്ഥാനം..

Manoraj said...

ഉപയോഗശൂന്യമോ? അതിനോട് എനിക് യോജിപ്പില്ല.. പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നതാണ് മനുഷ്യബന്ധങ്ങള്‍..

ak47urs said...

orikkal iruttarayil ammayude santhoshavum,, dukhavum,, bhakshanavum ellam ennilekkethicha pokkil kodi... murichu maattappettalum ammayilekkulla oru dooramaay avasheshikkunnu aa pokkil kodi....

Sureshkumar Punjhayil said...

Mathruthwam...!

Manoharam, Ashamsakal...!!!

നീര്‍വിളാകന്‍ said...

ശരീര അവയവം എന്ന നിലയിലാണെങ്കില്‍ ശരിയാണ്.... പക്ഷേ എന്നെ പോലെയുള്ള സധാരണക്കാരനെ അമ്മയോട് അടുപ്പിച്ചു നിര്‍ത്തുന്ന ഓര്‍മ്മകളാണ് അവിടം! കവിത നന്നായി..

Valsan Anchampeedika said...

Avasanasuasam vare Ammakku vendi oravsheship. Nannayi.

mini//മിനി said...

ബന്ധങ്ങളുടെ തുടർച്ചയാണല്ലൊ പൊക്കിൾക്കൊടി.

Jishad Cronic said...

കവിത നന്നായി...

ലീല എം ചന്ദ്രന്‍.. said...

അത് സുഖകരമായ ഒരോര്‍മ്മ. അല്ലേ?
എല്ലാവര്ക്കും നന്ദി.

Sapna Anu B.George said...

സത്യം സത്യം സത്യം.........ആരും ആ പൊക്കിള്‍ക്കൊടിയുടെ വേദന ആലോചിക്കാറില്ല, ഈ ഞാനടക്കം, നല്ല കവിത ലീലച്ചേച്ചി

Kunjubi said...

പൊക്കിൾ ആരുടെതാണെന്നാണു ആലോചിക്കെണ്ടതു... വിവിധ വികാരങ്ങൾ അതിനുള്ളിൽ നിറഞ്ഞു നിൽ‌പ്പുണ്ട്...

കുമാരന്‍ | kumaran said...

ഉപകാരശൂന്യമോ.. സിനിമാപ്പാട്ടുകളൊന്നും കാണാറില്ലേ?

ആയിരത്തിയൊന്നാംരാവ് said...

ഈ ശൈലി മികച്ചതാണ് ...പക്ഷെ വാക്കുകളെ ഒന്ന് കൂടെ മൂര്ച്ചകൂട്ടൂ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അല്പം കൂടി ആശയസമ്പുഷ്ടമാക്കാമായിരുന്നു എന്ന് തോന്നി. നല്ലൊരു ആശയമായിരുന്നല്ലോ :)

ലീല എം ചന്ദ്രന്‍.. said...

സ്വന്തം പൊക്കിളിനെപ്പറ്റി ചിന്തിക്കുക.
അപ്പോള്‍ അതില്‍ ഒരേഒരു വികാരമേ നിറച്ചു വച്ചിട്ടുണ്ടാകു
മാതൃത്വ ത്തോടുള്ള നന്മ നിറഞ്ഞ വികാരം.
സിനിമ പ്പാട്ടില്‍ ആയാലും ആരും സ്വന്തം പൊക്കിളിനേ
വര്‍ണ്ണിച്ചിട്ടുണ്ടാകില്ല
കുറച്ച് കൂടി ശക്തമായ രചനാ രീതി സ്വീകരിക്കാ മായിരുന്നു
കുറച്ചുകൂടി വിപുലീകരിക്കുകയും ചെയ്യാമായിരുന്നു.
അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു.കൂടുതല്‍ ശ്രദ്ധ ഇതിലുണ്ടാകും
എല്ലാവര്ക്കും നന്ദി.

Abdulkader kodungallur said...

വരികള്‍ ഇഷ്ടമായെങ്കിലും ആശയത്തോടു വിയോജിപ്പുണ്ട് . പ്രസവിച്ച അമ്മയുടെ ആ ചുഴിയില്‍ , മുഖമമര്‍ത്തിക്കിടക്കുംമ്പോള്‍ കിട്ടുന്ന ആത്മ നിര്‍വൃതി മറ്റെവിടെക്കിട്ടും. കാമുകിയുടെ മനോഹരമായ ആ കുഴിയില്‍ മൃദുലമായി ചുംബിക്കുമ്പോള്‍ അനുഭവിക്കുന്ന തരളിതമായ അനുഭൂതി മറ്റെവിടെയാണ് ലഭ്യമാകുക . അതുകൊണ്ടു ആ കുഴി, ആ ചുഴി ഒഴിച്ചുകൂടാനാവാത്തതാണ് .

ഒഴാക്കന്‍. said...

പൊക്കിള്‍ ക്കൊടി.... ജനിച്ച നിമിഷം മുതല്‍ ഉപയോഗശൂന്യം ആയവന്‍

...sαf√αℕ... said...

ഗോചരമല്ലാത്തതിനാലാകാം മറച്ചു വെച്ചതിലേയ്ക്ക് പാളിനോക്കാന്‍ വെബ്ബുന്ന മനുഷ്യന്റെ ദൌര്‍ബല്യത്തെ ചൂഷണം ചെയ്യാനായി സിനിമാ ഗാനങ്ങളില്‍ പൊക്കിള്‍ ഉപയോഗിക്കപ്പെടുന്നത്..
അതിനുമപ്പുറം നീര്‍വാളകന്‍ പറഞ്ഞ കണക്കിന് സാധാരണക്കാരെ അമ്മയോട് അടുപ്പിച്ച് നിര്‍ത്തുന്ന ഓര്‍മയാണാവിടം എന്ന് ഓര്‍മിപ്പിക്കാന്‍ ഇങ്ങനെ ചില ഓര്‍മപ്പെടുത്തലുകള്‍ വേണ്ടി വരുന്നൂ...:(

പട്ടേപ്പാടം റാംജി said...

എങ്കിലും
ഓര്‍മ്മ ബന്ധിക്കും
ഒരേയൊരിടം
അമ്മ...!അമ്മ...!

അല്പം കൂടി മൂര്‍ച്ച വെപ്പിക്കാനുണ്ടെന്നു തോന്നി ടീച്ചര്‍.

ഉമേഷ്‌ പിലിക്കൊട് said...

കവിത നന്നായി...

ബിജുകുമാര്‍ alakode said...

മാതൃത്വത്തിന്റെ ഓര്‍മ്മക്കു(ചു)ഴി...
നല്ല കവിത..

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

പൊക്കിള്‍കൊടി ബന്ധം

Kalavallabhan said...

ബന്ധത്തിന്നൊരു തെളിവ്

Akbar said...

:)

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

അഭിപ്രായം പറയാന്‍ ഞാന്‍ അര്‍ഹനാണോ എന്ന് എനിക്ക് അറിയില്ല എങ്കിലും ഞാന്‍ എന്റെ മനസ്സ് ഇവിടെ കുറിക്കാം......പോക്കിള്‍ കൊടി ഉപയോഗശൂന്യമെങ്കില്‍ അമ്മയെന്ന വാക്കിന് എന്തര്‍ത്ഥം...ആലപന ശൈലി നന്നായിരിക്കുന്നു.

ലീല എം ചന്ദ്രന്‍.. said...

സ്വന്തം പൊക്കിളിനെപ്പറ്റി ചിന്തിക്കുക.
നമ്മുടെ ശരീരത്തിലെ ആ കുഴി കൊണ്ട് നമുക്ക് എന്ത് ...?
പൊക്കിള്‍ കൊടിയുടെ കാര്യമല്ല
പെറ്റുവീണപ്പോഴേ അത് മുറിച്ചു മാറ്റപ്പെട്ടതല്ലേ..
അവശേഷിക്കുന്നത്....അമ്മ എന്ന ഓര്‍മ്മയ്ക്കുള്ള ഒരു അടയാളം അല്ലേ?
മുസ്തഫ, അഭിപ്രായം പറയാനുള്ള അര്‍ഹതയെപ്പറ്റി സംശയം വേണ്ട....ഉണ്ട്...
എല്ലാവര്ക്കും ഉണ്ട്...
വന്നവര്‍ക്കും വായിച്ച്‌ ഒന്നും മിണ്ടാതെ പോയവര്‍ക്കും എന്റെ നന്ദി.....

Daisy said...

interesting...