Tuesday, September 21, 2010

ജീവിതം

ജീവിതം
*************
കാണാന്‍ മോഹം
കണ്ടാലോ
കരളില്‍
കനവിന്‍
പെരുന്നാള്‍ ത്തിറ .
ഒന്ന് തൊടാന്‍...പിന്നെ,
ഒരുവാക്ക് കേള്‍ക്കാന്‍
മിണ്ടാന്‍,
മുന്നില്‍
വഴിതെളിക്കാന്‍,
പിന്നില്‍
നിഴലാകാന്‍ ...
പിന്നെ ,
വിങ്ങി
വിതുമ്പി,
അലറിക്കരഞ്ഞ് ,
കരഞ്ഞു പിഴിഞ്ഞ് ,
ഒരു മൂലയില്‍ ...
ജീവിതം.*************

3 comments:

Kunjubi said...
This comment has been removed by the author.
Kunjubi said...

വെളിച്ചമാണുണ്ണീ ദുഃഖം
തമസ്സല്ലൊ സുഖപ്രദം! നല്ല ചിന്തകൾ!
വാർദ്ധക്യ ലക്ഷണം കണ്ടു തുടങ്ങി. ഇനിയും വേദാന്തം തന്നെ ആവും. ശരണമയ്യപ്പാ!

ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com) said...

അതൊക്കെ പണ്ടായിരുന്നു....