Sunday, April 7, 2013

ഡമോക്ലസ്സിന്റെ വാളുകൾ



പ്രണയത്തെക്കുറിച്ച് എഴുതുവാൻവയ്യ ,
എന്നെക്കുറിച്ചെന്നു പഴി..!. 
പ്രണയ നൈരാശ്യത്തെക്കുറിച്ച് ഒട്ടും പറ്റില്ല. 
ഞാൻ അതിന്റെ വിഷമത്തിലെന്നു സഹതാപം...!!
(അവൾക്ക് അങ്ങനെ തന്നെ കിട്ടണമെന്ന കുശുമ്പും )
തകർന്ന കുടുംബ ബന്ധത്തിന്റെ കഥ പറയാമെന്നു വച്ചാൽ,
എനിക്ക് നേരെ മാത്രമല്ല കൂർത്ത  നോട്ടം, 
ഒന്നുമറിയാത്ത പ്രിയന്റെ നേരെയും ... !
പീഡനകഥയിലെ നായികയെ കുറിച്ചായാലോ...?
അത് പറയാതിരിപ്പത് തന്നെ ഭേദം .. !!!
ഏതോ മകനെക്കുറിച്ചായാൽ.....!
ഏതോ അമ്മയെക്കുറിച്ചായാൽ ... !
ഏതോ മരുമകളെക്കുറിച്ചായാൽ ..!
ഏതോ അമ്മായി അമ്മ ... !
അച്ഛൻ ...! ഏട്ടൻ .... !സഹോദരി.... !നാത്തൂൻ .... !
അളിയൻ ...! മൂത്താപ്പ ...! എളേപ്പാ ... !
എന്തോ ..?!!. ഏതോ ....?!!
ആരെക്കുറിച്ചായാലും.... ,
ശ്യോ .... ഞാൻ തോറ്റു .... !!
ദേ ... തൂങ്ങിക്കിടക്കുന്നു
ഡമോക്ലസ്സിന്റെ വാളുകൾ ...!!!?


8 comments:

RAGHU MENON said...

ആദ്യമായി ആണ് ഇത് വഴി -
ഈ വൈക്ലബ്യം കൊണ്ട് ഒരുപാട് ആശയങ്ങൾ എന്റെ മനസ്സിലും ഉണ്ട്!
ബന്ധുക്കളും, മക്കളും, പേരക്കിടാങ്ങളും
നാളെ വായിച്ചാലോ!
വണ്ടി ഓടിക്കുമ്പോൾ വേണ്ടത് പോലെ,
എഴുതുന്നവർക്ക് ആദ്യം വേണ്ടത് ഒരു 'ലൈസെൻസ്' ആണ്. ഞാനിപ്പോൾ 'ലേണേഴ്സിന്', അപ്പ്ളൈ ചെയ്തിരിക്കുകയാ. ആദ്യപടി, എല്ലാം അവന്റെ അല്ലെങ്കിൽ അവളുടെയോ കഥയായി എഴുതുക- 'ലൈസെൻസ്' കിട്ടിക്കഴിഞ്ഞാൽ,സ്വതന്ത്രമായി എഴുതാനുള്ള ചങ്കൂറ്റം കിട്ടും-so called poetic license!പക്ഷെ നിങ്ങളുടെ പോസ്റ്റിനു മൂന്നാല് കൊല്ലത്തെ പഴക്കം കാണുന്നു! പിന്നെയും എന്താ? സ്ത്രീയും ടീച്ചറും ആയതുകൊണ്ടുള്ള വൈക്ലബ്യം ആയിരിക്കാം!!

usman said...

എഴുത്തുകള്‍ എഴുത്തുകാരന്റെ /കാരിയുടെ സത്വതിലേക്ക് ചൂണ്ടിയ വിരലുകള്‍ എന്ന വിചാരത്തെ പൊതു തത്വമായി കൊണ്ടാറുണ്ട് ...എങ്കിലും ലീല ചേച്ചിയെ പോലെ മുതിര്‍ന്ന ഒരാള്‍ ഇത്തരം അരിഷ്ടതകളെ ഭയക്കേണ്ടതില്ല

ജന്മസുകൃതം said...

ee thadassangal oru paridhivareye enne durbbalayakkunnullu.pothuve sthreekale pinnottu valikkunna prasnangal enna nilayil njan prathinidhi aayathaanu.

RAGHU MENON, usman vannathinum chonnathinum othiri nandi.

ഷാജു അത്താണിക്കല്‍ said...

വടി വാളുകൾ തീർച്ചയായും മുതുകിൽ വീഴും , ഒഴിഞ്ഞ് മാറാനുള്ള ചങ്കുറപ്പ് വേണം

ചന്തു നായർ said...

അത് കൊണ്ട് ഞാൻ എഴുത്തുകൾ നിർത്തി...ഇപ്പോൾ,‘എഴുതുന്നതെങ്ങനെ’ എന്നുള്ള പണിപ്പുരയിലാ സഹോദരീ...ആശംസകൾ

Unknown said...

പ്രിയപ്പെട്ട ചേച്ചി

ഗദ്യ കവിത വളരെ ഇഷ്ടമായി
വാള് കൊണ്ട് തല പോണെങ്കിൽ അങ്ങട് പോട്ടെന്നെ ഒരു തവണ അല്ലെ പോകു അത് എന്നായാലും പോകും പിന്നെ എന്തിന് പേടിക്കണം? പക്ഷെ എനിക്ക് പേടിയാണ് ട്ടോ :)
സ്നേഹത്തോടെ,
ഗിരീഷ്‌

ജന്മസുകൃതം said...
This comment has been removed by the author.
ജന്മസുകൃതം said...

gireeshe nee aalu kollamallo.
thalapoyaal pinne aale thirichariyaan vishamikkumallo ennortha....
chandu bhai....njan pakshe ezhuth nirthiyittilla ketto.ippol thudangiyathe ullu....

shaju kazhiyunnathum ozhinju maarithanneyaanu munnottu pokunnath.

vannathinum chonnathinum othiri nandi.