Friday, April 12, 2013

സ്വപ്ന വീട്അന്നു ആഗ്രഹങ്ങൾ ചെറുതായിരുന്നു.രണ്ട് ചെറിയ മുറി.അടുക്കള.ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു വീട്...ചെങ്കല്ലുകൾ മാത്രം നിറഞ്ഞ വിജനമായ ഒരു കുന്നിൻ ചെരിവിൽ 1989-ൽ അതു സാധിച്ചു.പ്ലാൻ വരച്ചു തന്ന ഏട്ടൻ ചോദിച്ചു.
ഒരു കാർ പോർച്ച്...?
എന്തിന്...? പരമാവധി ഒരു 

 ഓട്ടോ...അതിനപ്പുറം...ഇല്ലേയില്ല.....  
 


                       ഉള്ളിൽ പൂർത്തിയാക്കാൻ പണികൾ ഉണ്ടായിരുന്നു . അതോടൊപ്പം വരാന്ത ഒന്ന് ഇഷ്ടിക കെട്ടി മറച്ചു . പെയ്ന്റിന്റെ നിറവും മാറ്റി . 1992-ൽ കുഞ്ഞുങ്ങൾ  വളർന്നപ്പോൾ അവർ ക്ക് സ്വന്തമായി 
മുറികൾ വേണമെന്നായി . ബന്ധുക്കൾ കൂടെ 
ഉണ്ടായിരുന്നു എന്നതും മുറിയുടെ എണ്ണം കൂടണം 
എന്ന ആഗ്രഹത്തിന്
പ്രേരകമായി . ഓട്ടോ പോർച്ചിൽ ഒരു സ്കൂട്ടർ സ്ഥാനം
 പിടിച്ചു അപ്പോഴേയ്ക്കും . 1 9 9 4 ൽ . കാറെന്ന സ്വപ്നം ഒടുവിൽ  യഥാർത്ഥ്യ മായപ്പോൾ
 ഓട്ടോ പോർച്ച് മതിയാകാതെ വന്നു. 
താഴെ പോർച്ചും മുകളിൽ ഒരു മുറിയുമായി വീണ്ടും വീട് വലുതായി... 
 

നിറങ്ങൾ  മാറി മാറി വന്നു .


അന്ന്  ആഹാരം  വാരി കൊടുത്ത മോൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിലെത്തുന്ന ഉദ്യോഗസ്ഥൻ  ആയി. ചുവരിൽ കൈകുത്തി നിന്ന നീല ഷർട്ടുകാരൻ അവന്റെ 8മാസം പ്രായമുള്ള മകനോടും പ്രിയ സഖിയോടുമൊപ്പം പ്രവാസ ജീവിയായി....ടാറിട്ട റോഡായി . 
പച്ചപ്പുകളും  പൂക്കളും കാണാറായി 
ചുറ്റും കോണ്‍ക്രീറ്റ് കാടുകളും  

                                                             

                                                                    ഇന്ന്
                                                           ഈ വലിയ വീട്ടിൽ
                                                   മക്കളെത്തുന്ന ദിവസങ്ങളുടെ
                           പ്രതീക്ഷകളും ആഘോഷങ്ങളുമായി അച്ഛനും അമ്മയും മാത്രം
15 comments:

റിനി ശബരി said...

മാറ്റങ്ങള്‍ കാലം കൊണ്ട് തരുമ്പൊള്‍
ആഗ്രഹങ്ങള്‍ സഫലീകരിക്കപെടുമ്പൊള്‍
ഉള്ളം പിന്നെയും വേവും .. ഒരു സ്പര്‍ശം , ഒരു കാഴ്ച കൊതിക്കും ..
ആ മകനും അതു കൊതിക്കുന്നുണ്ടാകും ..
മനസ്സ് .. നീറുന്നത് , പുറമേ എങ്ങനെ അറിയുവാനാകുമല്ലെ ..!
എന്നെ തൊട്ടു ഈ പൊസ്റ്റ് ...!

ജന്മസുകൃതം said...

ithra vegam odi varumennu njan ottum pratheekshichilla....ninte vakkukal ente kannu niraykkunnu.

sneham mathram rini..all the best.

mini//മിനി said...

അന്ന് 2 ബെഡ് റൂം ഉള്ള വീട് വളരെ വലുത് ആയിരുന്നു. ഇന്ന് വീട് അതിന്റെ എത്രയോ ഇരട്ടി വലുതായിട്ടും സൌകര്യം ഒട്ടും പോര,, വിഷു ആശംസകൾ.

kochumol(കുങ്കുമം) said...

കാലങ്ങള്‍ മാറുന്നതിന്നനുസരിച്ച് നമ്മളും മാറിക്കൊണ്ടിരിക്ക്ണം .. എന്നും സന്തോഷം നിറയട്ടെ ലീലേച്ചിയുടെ സ്വപ്ന വീട്ടില്‍ ..വിഷു ആശംസകള്‍

sumesh vasu said...

വീടും വളരും... വിഷു ആശംസകൾ

ഷാജു അത്താണിക്കല്‍ said...

ജീവിതത്തിന്റെ ഒരോ പടവുകൾ അല്ലെ,

RAGHU MENON said...

കാലം തീർക്കുന്ന കോലം -
തിരിഞ്ഞു നോക്കുമ്പോൾ സങ്കടപ്പെടാൻ
ഇല്ലാത്തതിൽ സന്തോഷിക്കുക

വീ കെ said...

ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ സൌകര്യമുള്ള വീടിന്റെ കാവൽക്കാരായി കാലം മാറ്റിയല്ലെ...?!
ചേച്ചി ഭാഗ്യവതിയാണെന്നേ ഞാൻ പറയൂ...!

“വിഷുദിനാശംസകൾ...”

Gireesh KS said...

പ്രിയപ്പെട്ട ചേച്ചി,
സ്വപ്ന വീട് ഇനിയും ഉയരട്ടെ
വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്‌

GR KAVIYOOR said...

തീര്‍ച്ചയായും ജീവത്തില്‍ ഇത് പോലെ മാറ്റങ്ങള്‍ അനിവാര്യമാണ് സുഖം ആയി കഴിയുന്നു അറിഞ്ഞതില്‍ സന്തോഷം

Jefu Jailaf said...

ഓരോ മാറ്റങ്ങളും ഓരോ അടയാളപ്പെടുത്തലുകൾ ആണല്ലോ

ചന്തു നായർ said...

പരിണാമം..............

prabha said...

ജീവിത പാതയിലെ അനുഭങ്ങള്‍ നന്നായിരിക്കുന്നു

ente lokam said...

കൊള്ളാം ചരിത്രത്തിന്റെ വഴികള.

അസ്തിവാരം ഉറച്ചത് ആയതു തന്നെ ആയിരുന്നു ഭാഗ്യം അല്ലെ??

തുമ്പി said...

പുതിയ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ചിലതൊക്കെ വാടിക്കൊഴിയും. അത് പ്രകൃതി സത്യം.പരിണാമങ്ങളൊക്കെ രേഖപ്പെടുത്തി വെയ്ക്കുന്നത് പുതുതലമുറയ്ക്ക് നല്ലതാണ്.അവരും ഒറ്റപ്പെടുമ്പോള്‍ ഇതൊക്കെ വായിക്കട്ടെ.