Sunday, November 20, 2011

അമ്മ


അമ്മ
ആദ്യമായ് ചൊല്ലിയ നാമം -അമ്മ
ആനന്ദ ദായക നാമം
ആരിലും സ്നേഹം വളര്‍ത്തും -നിത്യം
ആശ്രയ കേദാരമമ്മ
നല്ലത് ചൊല്ലിത്തരുന്ന -പൂര്‍ണ്ണ
നന്മയണെന്നുമെന്നമ്മ
ത്യാഗനിധിയാണ് ,വീട്ടിനെന്നും
ഐശ്വര്യ ദാതാവെന്നമ്മ
*** *** ***

25 comments:

പട്ടേപ്പാടം റാംജി said...

അമ്മ

anupama said...

അമ്മ ...എന്റെ ലോകം...എന്റെ ജീവിതം...എന്റെ പ്രചോദനം...!
അമ്മ-എന്റെ പുണ്യം...എന്റെ സുകൃതം! ഈശ്വരാനുഗ്രഹം!
അമ്മയും അച്ഛനും എന്റെ കണ്‍കണ്ട ദൈവം!
അമ്മ-എന്റെ എല്ലാ തെറ്റുകള്‍ക്കും മാപ്പ് തരുന്ന കോടതി!
ഇനിയുള്ള ജന്മങ്ങളിലും എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും,
മോളായി ജനിച്ചാല്‍ മതി,കൃഷ്ണാ...................!
സസ്നേഹം,
അനു

mini//മിനി said...

അമ്മയെ ഓർത്തുപോയി,, ഇന്നും ഫോൺ ചെയ്യാൻ പറ്റിയില്ല,, നാളെ തീർച്ചയായും അമ്മയോട് സംസാരിക്കും; ഉറപ്പ്.

ഗീത said...

എന്റെ അമ്മ എന്നേ പോയി. ഞാനും ഒരമ്മ, എന്റെ മോളും അമ്മയായി. അമ്മയാവുമ്പോഴാണ് അമ്മയെ കൂടുതൽ മനസ്സിലാക്കുക അല്ലേ?

ഫൈസല്‍ ബാബു said...

എത്ര വര്‍ണ്ണിച്ചാലും വാക്കുകള്‍ മതിയാവാത്ത ഒരു പദം അമ്മ ....നല്ല വരികള്‍

Mohamedkutty മുഹമ്മദുകുട്ടി said...

മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്നാണ് തിരു നബി പറഞ്ഞിട്ടുള്ളത്.2004-ല്‍ നിര്യാതയായ എന്റെ ഉമ്മയെ ഓര്‍ക്കാന്‍ നിമിത്തമായി.

Gopikrishnan VS said...

വാക്കുകളില്‍ ഒതുക്കാവുന്നതല്ല ആ സ്നേഹസാഗരം...
കവിത നന്നായിരിക്കുന്നു...

FILL THE LACUNA said...

എല്ലാവരും ഒരുപോലെ ഏറ്റു പടുന്ന നാമം....
'അമ്മ' - എല്ലാം ഒരു വാക്കില്‍ ..
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

ente lokam said...

അമ്മ......
ഒന്ന് വിളിച്ചാല്‍ ഒരായിരം
വിളി കേള്‍ക്കുന്ന അമ്മ.....

ചാർ‌വാകൻ‌ said...

അമ്മയുടെ മുഖം പോലും ഓർമ്മയില്ലാത്ത ഞാനെന്തുപറയാൻ?

sunesh parthasarathy said...

amma oru thumbapoovu...... ennum parishudhiyulla manasumayi namme thalodum vennilaavu... nannayi tto kavitha iniyum ezhuthuka.....

Unknown said...

അമ്മ............

എന്‍.പി മുനീര്‍ said...

അമ്മക്ക് തുല്യം അമ്മ മാത്രം.

Unknown said...

അമ്മ തന്നെ എല്ലാം

ചന്തു നായർ said...

അമ്മ....ജീവിച്ചിരിക്കുന്ന സത്യം....എന്റെ അമ്മക്ക് എൺപത് വയസ്സായി...എനിക്ക് അൻപത്തിയാറു...മഴനനഞ്ഞുവന്നാൽ ഇന്നും എന്റെ നിറുകയിൽ രാസ്നാദിപ്പൊടി തിരുമ്മുന്ന അമ്മ...ഞാൻ ഉറക്ക്ത്തിൽ ഒന്ന് മൂളിയാൽ..എന്റെ മ്ഉറിയിലെത്തി..എന്താ മക്കളെ എന്ന് എന്നും ചോദിക്കുന്ന അമ്മ....എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അമ്മ ജീവിക്കുന്നൂ...ഞാൻ ജീവിക്കുന്നതും അമ്മയുടെ ഓരൊ വിളിക്കും മറുവാക്കോതാൻ.."അമ്മേ കാരുണ്യവാരിധേ... താവക ജന്മം ഈ ഭൂവിന്നലങ്കാരം...അവിടുത്തെ ചേവടിയിലായിരം കുസുമങ്ങൾ അർപ്പിപ്പൂ ഞങ്ങളീ ധന്യ മുഹൂർത്തത്തിൽ....."

പ്രയാണ്‍ said...

സ്വയമൊരമ്മയായിട്ടും അമ്മയെന്നതൊരത്ഭുതമായി ഇപ്പൊഴും.....

ആസാദ്‌ said...

അമ്മ തന്‍ നെഞ്ചിന്‍ നേരിപ്പെടില്‍ നിന്നും
പന്തം കൊളുത്തി പിറന്നവനാണ് ഞാന്‍
(കൈതപ്രം)

പ്രവാചക സന്നിധിയില്‍ വന്നൊരാള്‍ ചോദിച്ചു. ഈ ഭുമിയില്‍ എനിക്ക് ഏറ്റവും കടപ്പാടുള്ളത് ആരോടാണ്?
പ്രവാചകന്‍ പറഞ്ഞു : നിന്റെ ഉമ്മയോട്
അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്..
പ്രവാചകന്‍ പറഞ്ഞു : നിന്റെ ഉമ്മയോട്
അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്..
പ്രവാചകന്‍ പറഞ്ഞു : നിന്റെ ഉമ്മയോട്
അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്..
പ്രവാചകന്‍ പറഞ്ഞു : നിന്റെ പിതാവിനോടാണ്.

അമ്മ എന്ന വാകിനു പകരം വെക്കാന്‍ മറ്റൊന്നില്ല. ഈ പോസ്റ്റ് പ്രകാശം പരത്തുന്ന ഒരു പോസ്റ്റ് തന്നെയാണ്.. ശുഭാശംസകള്‍

പ്രേം I prem said...

അമ്മ ...എന്റെ... അമ്മ എത്ര വര്‍ണ്ണിച്ചാലും മതിയാവാത്ത ഒരു പദം അമ്മ

റഷീദ് കോട്ടപ്പാടം said...

അമ്മ..
സ്നേഹമാണ്.
അമ്മ..
ഒരനുഭവമാണ്.
അമ്മ...
വാത്സല്യമാണ്.
അമ്മ...
ഒരു സ്വാന്തനമാണ്.
അമ്മ...
ഒരാശ്രയമാണ്.
.............
.............

Kalavallabhan said...

അമ്മ
നാവനങ്ങിയപ്പോൾ മുതൽ
നാവടങ്ങും വരെ വിളിക്കുന്ന
ഏറ്റവും കൂടുതൽ തവണ
ഉർവ്വിടുന്ന പദം.
എന്റെ അറിവ്‌
എന്റെ കഴിവ്‌
എന്റെ ധൈര്യം
എന്റെ എല്ലാമെല്ലാം
അമ്മ

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

അമ്മ.... അമ്മയാണ് ലോകം...അമ്മയാണ് ദൈവം.

പാവപ്പെട്ടവൻ said...

നന്മപകരും അമ്മതൻ തഴുകലിഴുകിയ കാറ്റിന്മടിയിലേക്ക് മടങ്ങാം

ajinafa said...

എല്ലാ ജലവും കടലിലൊഴുകിച്ചേരുന്നതു പോലെ ,മക്കളായിപ്പിറന്നവരുടെയെല്ലാം സ്‌നേഹം അമ്മയാകുന്ന സ്‌നേഹസാഗരത്തില്‍ ചെന്നുചേരട്ടെ.
ചേച്ചി നന്നായിട്ടുണ്ട് വരികള്‍ ....

Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര പറൺജാലും,എഴുതിയാലും മതിവരാത്ത പ്രമേയമാണല്ലോ ഈ ‘അമ്മ’

മുകിൽ said...

അമ്മ..