Sunday, December 18, 2011

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍

ലാഭ നഷ്ടങ്ങളുടെ കുരുക്കു
തീര്‍ക്കുന്ന
കണക്കുകള്‍ക്കിടയില്‍
നീ ജീവിതം മറന്നു,
സ്നേഹം മറന്നു,
പ്രണയം മറന്നു.
എന്നെയും നിന്നെത്തന്നെയും,
എത്ര വേഗം ......??!!!

കുളിരൂറുന്ന ഓര്‍മ്മകളും
നനുത്ത സ്പര്‍ശന സുഖവും
വര്‍ണ പുഷ്പങ്ങളും
ചിത്രശലഭങ്ങളും
ഹരിതാഭമായ പ്രകൃതി ഭംഗിയും
മലകളും പുഴകളും
എല്ലാം എല്ലാം
ഇന്നു നിനക്കന്യം

എന്നോടു നിനക്കും
നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന
എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍
ഇത്രമേല്‍ വേഗത്തില്‍
വന്നു ഭവിച്ചത്‌
ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ.


51 comments:

K@nn(())raan*خلي ولي said...

>> എന്നോടു നിനക്കും
നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന
എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍
ഇത്രമേല്‍ വേഗത്തില്‍
വന്നു ഭവിച്ചത്‌
ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ<<


ലീലാമ്മേ,
കൃത്യമായി കമന്റിട്ടില്ലേല്‍ സൌഹൃദം മാത്രല്ല മുല്ലപ്പെരിയാര്‍ പോലും വറ്റിപ്പോകും.!

(നാളെ കല്ലിവല്ലി ആശ്രമത്തിലേക്ക് വാ. ഒരു പൂജകൊണ്ട് അമ്മേടെ ശത്രുക്കളെ സംഹരിക്കാലോ)

(മനോഹരമായ വരികള്‍ )

ente lokam said...

അതങ്ങനെ ആണ്‌..നാം അറിയാതെ നമ്മുടെ

ജീവിതങ്ങള്‍ കൈ വിട്ടു പോവുന്ന അവസ്ഥ..

തിരികെ പ്പിടിക്കാന്‍ കൊതിക്കുമ്പോഴും

തിരികെ കിട്ടാന്‍ കഴിയാത്ത മനസ്സുകള്‍...

ആശംസകള്‍ ലീലേച്ചി...

വീ കെ said...

അതാണ് പറയണെ ‘പണത്തിനു മീതെ പരുന്തും പറക്കില്ലാന്ന്..’
പള പളാ പെടക്കണ നോട്ടുകൾക്കു മുൻപിൽ എന്തോന്ന് സൌഹൃദം..?
എന്തോന്ന് സ്നേഹം...?

കവിത എന്തെന്നറിയാത്ത ഞാൻ, അതിനെ വിലയിരുത്താൻ ശ്രമിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഇവിടെ നിറുത്തുന്നു..
ആശംസകൾ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ലാഭ നഷ്ടങ്ങളുടെ കുരുക്കു തീര്‍ക്കുന്ന കണക്കുകള്‍ക്കിടയില്‍ നാം ജീവിതം മറന്നിടുന്നൂ..അല്ലേ

ദീപക് said...

കൊള്ളാം നന്നായിരിക്കുന്നു.
ഭാഷയ്‌ക്കു ഒഴുക്കുണ്ട്‌. കുറച്ചു കൂടി ശ്രദ്ധിക്കാമെങ്കില്‍ നല്ല പേരുത്ത കവയത്രിയാവാം

elayoden said...

എന്നോടു നിനക്കും
നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന
എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍
ഇത്രമേല്‍ വേഗത്തില്‍
വന്നു ഭവിച്ചത്‌
ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ.

എനിക്കും അറിയില്ല, പക്ഷെ, ഒന്നറിയാം നല്ല വരികളോടെ നല്ലൊരു കവിത എനിക്കിഷ്ട്ടമായി, ആശംസകളോടെ..

faisalbabu said...

വായിച്ചു ...കൂടുതല്‍ അഭിപ്രായങ്ങള്‍ വിവരമുള്ളവര്‍ പറയട്ടെ !!ആശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വായനാസുഖം തരുന്ന എഴുത്തും വരികളും. വരികൾക്കുള്ളിലേ അർഥങ്ങളേ വിലയിരുത്താനുള്ള അറിവില്ല. വായിച്ചു ആസ്വദിച്ചു.

Mohamedkutty മുഹമ്മദുകുട്ടി said...

ഫൈസല്‍ ബാബുവും കിലുക്കാം പെട്ടിയും പറഞ്ഞ പോലെ കവിത അങ്ങിനെത്തന്നെ വായിച്ചാസ്വദിച്ചു, അതിനപ്പുറം...അറിയില്ല!.

Echmukutty said...

മനുഷ്യമനസ്സിലുണ്ടാകുന്നത്രയും വലിയ മാറ്റങ്ങളും അവ സൃഷ്ടിയ്ക്കുന്നത്രയും ദുരന്തങ്ങളും ഒരുപക്ഷെ, പ്രകൃതിയെപ്പോലും അൽഭുതപ്പെടുത്തുന്നുണ്ടാവും.....ഏതു പ്രകൃതി ദുരന്തമാണ് വന്ന് ഭവിച്ചതെന്ന് ....
വരികൾ ഇഷ്ടമായി, ടീച്ചർ.

anupama said...

പ്രിയപ്പെട്ട ലീലേച്ചി,
കാരണങ്ങള്‍ അറിയാതെ,പലപ്പോഴും പല സൌഹൃദങ്ങളും അവസാനിക്കുന്നു!സത്യമല്ലാത്ത സൌഹൃദം തുടരുന്നതില്‍ എന്തര്‍ത്ഥം?
ഓരോ സൌഹൃദവും നമ്മെ പഠിപ്പിക്കുന്നത്‌ വിലയേറിയ പാഠങ്ങള്‍ !
നല്ല വരികള്‍...ആശംസകള്‍!
സസ്നേഹം,
അനു

keraladasanunni said...

എന്നോടു നിനക്കും നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍ ഇത്രമേല്‍ വേഗത്തില്‍ വന്നു
ഭവിച്ചത്‌ ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ.

ഈ വരികള്‍ മനോഹരമായി.

മുകിൽ said...

ആദ്യസ്റ്റാന്‍സ എല്ലാവരും മറന്നുപോയി, അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു...
ജീവിതത്തിന്റെ വഴിത്താരകള്‍ അങ്ങനെയാണു... എന്നു മാത്രമേ പറയാനുള്ളൂ.. നിറമുള്ള കളങ്ങള്‍ ഇടയ്ക്കിങ്ങനെ മാഞ്ഞുപോകും..

mini//മിനി said...

അപ്രതീക്ഷിതമായ ദുരന്തത്തിന്റെ അടിയൊഴുക്കുകൾ മനസ്സിന്റെ അടിത്തറ ഇളക്കുമ്പോൾ പലതും സംഭവിക്കുന്നു. കണ്ടുനിൽക്കുന്നവർ പലപ്പോഴും അതൊന്നും അറിയുകയില്ല.
കണ്ണൂരാന്റെ ഫീഷണി സൂക്ഷിക്കുക,,,

ബൈജു സുല്‍ത്താന്‍ said...

ഇതൊരു മലയാളി - തമിഴ് ബന്ധമായിരുന്നുവെന്നും, ഇപ്പോഴത്തെ സംഭവ വികാസങ്ങളാണ് ഈ വറ്റിവരൾച്ചക്ക് കാരണമായതെന്നും ഞാനൂഹിക്കുന്നു.

ചന്തു നായർ said...

പ്രകൃതി തന്നെയാണു മനുഷ്യൻ അതുകൊണ്ട് തന്നെ ഹരിതാഭമായതെന്തും ഊഷരമാകും.. ദുരന്തങ്ങൾ പ്രകൃതിയിലും മനസ്സിലും ഉണ്ടാകും..ദുരന്തങ്ങൾ ഒഴിവാക്കി ജീവിച്ചാൽ എല്ലാം ശുഭം.... ഈ കവിതക്കെന്റെ ഭാവുകങ്ങൾ

My......C..R..A..C..K........Words said...

nannayittundallo.... congrats...

rejesh nambiar said...

Simple, yet elegant..

Manu Nellaya / മനു നെല്ലായ. said...

ആശംസകള്‍ ലീലേച്ചി..

MyDreams said...

എല്ലാവരും പറഞ്ഞത് പോലെ കവിത അങ്ങിനെത്തന്നെ വായിച്ചാസ്വദിച്ചു,.... അതിനപ്പുറം......

Kalavallabhan said...

വളരെയേറെക്കാലം ഒന്നിച്ചു കഴിയുമ്പോഴുള്ള വിരസതയാൽ വീഴുന്ന വിള്ളലുകളാണ്‌ ഇവിടെ പ്രകൃതി ദുരന്തമായി തീരുന്നത്‌.
ഒരാശയത്തിൽ മറ്റൊരാശയം തിരുകി കയറ്റി മുഴച്ചു നിൽക്കുന്നതൊക്കെയും തേച്ചു മുനുക്കി നന്നായവതരിപ്പിച്ചു.
ആശം സകൾ

വേണുഗോപാല്‍ said...

നല്ല കവിത ...
ആശംസകള്‍

ലീല എം ചന്ദ്രന്‍.. said...

മോനെ...കല്ലിവല്ലി....കണ്ണൂരാനെ....കോഴിയ്ക്കു മുലവരുംപോലെ നാളെ...നാളെ എന്ന് പറഞ്ഞു കുറച്ച് ദിവസമായി എന്നെ പറ്റിക്കുന്നു....
നോര്‍മല്‍ പ്രസവം ബുദ്ധിമുട്ടാണെങ്കില്‍ ഇനി ശസ്ത്രക്രിയ വേണ്ടിവരുമോ?

ലീല എം ചന്ദ്രന്‍.. said...

"എന്റെ ലോകം "
വന്നതില്‍ സന്തോഷം എന്തേ ഒക്ടോബറിനു ശേഷം പോസ്റ്റ്‌ ഒന്നും കാണുന്നില്ല.സമയം കിട്ടുന്നില്ലേ?

ലീല എം ചന്ദ്രന്‍.. said...

പള പളാ പെടക്കണ നോട്ടുകൾക്കു മുൻപിൽ എന്തോന്ന് സൌഹൃദം..?
എന്തോന്ന് സ്നേഹം...?...????!!

വന്നതില്‍ സന്തോഷം

yousufpa said...

ജീവിതം എന്നത് വളരെ പ്രയാസമേറിയതാണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ..?,പിന്നെ ലാഭവും ഇഛയും എല്ലാം മനുഷ്യരുടെ കണക്കു കൂട്ടലിൽ മുഴച്ച് നിൽക്കുന്നവയാണ്. അതിന്റെ കോപ്രായങ്ങൾക്കിടയിൽ ജീവിതം മറക്കും,പ്രണയം വിൽക്കും മനുഷ്യനെ വിൽക്കും സ്വന്തത്തെ തന്നെ വിൽക്കും. എന്ന് ആർത്തി നിൽക്കുന്നുവോ അന്നു സമാധാനവും വന്നു ഭവിക്കും.

റിനി ശബരി said...
This comment has been removed by the author.
റിനി ശബരി said...

ഒരു പ്രവാസിയേ മണത്തുവോ .. വരികളില്‍ ..
സമയത്തിന് വില നിശ്ചയിച്ച് യാന്ത്രികതയില്‍
ആണ്ടു പൊയ മനസ്സിനേ വിലയിട്ടു പിന്‍വാങ്ങുവാന്‍ ..സ്നേഹവും , കുളിര്‍മയും , കാഴ്ചകളും മറന്ന് ആകുലതയുടേ തീരങ്ങള്‍ തേടി പൊകുന്നവര്‍ തന്നെ നമ്മള്‍ ഭൂരിഭാഗവും , തീരാത്ത ആശയുടേ ഭാണ്ടവും പേറീ നാം പായുമ്പൊള്‍
നമ്മുക്ക് നഷ്ടമാകുന്നത് , നമ്മള്‍ പകര്‍ന്ന് കൊടുക്കുന്നത് ,നമ്മുടേ ഒരിറ്റ് സ്നേഹം കൊതിക്കുന്നവര്‍ , നമ്മുക്ക് വേണ്ടീ
ദൈവം നല്‍കിയ പ്രകൃതിയുടേ കുളിര്‍മകള്‍ എല്ലാം .. അവസ്സാനം ഒരു നെരിപ്പൊടില്‍ വീണടിയുമ്പൊള്‍ തിരിഞ്ഞു നോക്കുമ്പൊള്‍ നാം നേടിയതു ,നമ്മുക്ക് ചാരെയുള്ളതും -
ഒക്കേ വെറും നിഴലുകള്‍ മാത്രമാണെന്നറിയുമ്പൊള്‍ വൈകി പൊയേക്കാം ..
വരികളില്‍ പായുന്ന സമൂഹത്തിന്റേ ആകുലതയുണ്ട് ..ചുറ്റിനുമുള്ളത് കാണാതേ , ഒരു നുള്ളു സ്നേഹം പകരാതേ മുന്നൊട്ടാളുന്ന
മനസ്സുകളോട് ചോദ്യങ്ങളുമുണ്ട് .. നന്നായേട്ടൊ .. അമ്മ ..

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ലാഭനഷ്ട കണക്കുകള്‍ മാത്രമാണ് ഇന്നിന്റെ ജീവിതം. ഇന്നലെ ഈ കണക്കുകള്‍ക്ക്‌ ഒരു പരിധി ഉണ്ടായിരുന്നെങ്കില്‍ ഇന്നതെല്ലാം തുറന്നു പുറത്ത്‌ ചാടിയിരിക്കുന്നു. പ്രകൃതി ദുരന്തമായാലും കൊള്ളാം അല്ലെങ്കിലും കൊള്ളാം...
വരികള്‍ ഇഷ്ടായി.

Manoraj said...

വായനാസുഖമുള്ള പോസ്റ്റ്.

Valsan Anchampeedika said...

ഇങ്ങനെ തോന്നിയപോലെ ഒഴുകുന്ന ഒരു പുഴയല്ലേ ജീവിതം!

കൊട്ടോട്ടിക്കാരന്‍... said...

ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴിയ്ക്കലിനിടയിൽ മറ്റെല്ലാം മറക്കുന്നത് ഇന്നു സർവ്വസാധാരണമാണല്ലോ... അപ്പൊ വേഗത്തിൽ മറന്നെന്നു പറയാൻ വയ്യ, വേഗത്തിൽ മാത്രമേ മറക്കുന്നുള്ളൂ എന്നതു സത്യമാവുമ്പൊ.....!

ലീല എം ചന്ദ്രന്‍.. said...

മുരളിഭായ് ....കുരുക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാം.അല്ലേ?
വന്നതില്‍ വളരെ നന്ദി.

ദീപക് ഇനിയും ശ്രദ്ധിക്കാന്‍ പരിശ്രമിക്കാം.അഭിപ്രായങ്ങളാണ് നമ്മെ ചിന്തിക്കാന്‍ പ്രരിപ്പിക്കുന്നത് .നന്ദി

ഇളയോടന്‍....വന്നതില്‍ വളരെ സന്തോഷം...

ഫൈസല്‍ ബാബു , അഭിപ്രായം പറയാന്‍ മടിക്കേണ്ട....നമുക്ക് തോന്നിയതെന്താണെന്നു പറയാന്‍ മറ്റുള്ളവരെ കാത്തു നില്‍ക്കെണ്ടല്ലോ .നന്ദി.

കിലുക്കംപെട്ടി,വരികള്‍ക്കുള്ളില്‍ ഗഗനമായ അര്‍ത്ഥങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ല ... ഒരിക്കല്‍ കൂടി വായിച്ചാല്‍ എല്ലാം വ്യക്തമാകും വന്നതില്‍ സന്തോഷം.

പാവപ്പെട്ടവന്‍ said...

സ്നേഹവും,ദേഷ്യവും,രതിയും,വിരക്തിയും.എല്ലാസങ്കലപ്പങ്ങളും കാലപ്രവാഹത്തിൽ വീണുടയും പുതിയത് തളീർക്കും. എല്ലാമുറിവുകളും കാലം മായിച്ചുകളയും. ഈ കാറ്റിനും,വെയ്ലിനും നാളെപ്പെയ്യുന്ന മഴക്കുമൊക്കെ പുതിയ അനുഭവങ്ങളാണ് പങ്കുവെക്കുവാനുള്ളത്.

FILL THE LACUNA said...

അറിയില്ല ... തിര്‍ച്ചയായും അറിയില്ല. അത് എന്നും നിഗുടമായിരിക്കട്ടെ... നല്ല വരികള്‍

കെ.എം. റഷീദ് said...

ആര്ത്തിക്ക് വലയെറിഞ്ഞു
അതി മോഹങ്ങള്‍ക്ക് കാവലിരിക്കുന്ന
എല്ലാവര്ക്കും ഈ കവിത സമര്‍പ്പിക്കുക

ഒരു യാത്രികന്‍ said...

നല്ല വരികള്‍ ....സസ്നേഹം

പ്രയാണ്‍ said...

അതിങ്ങിനെമാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാര്യമല്ലേ...... :) നന്നായെഴുതി.

ലീല എം ചന്ദ്രന്‍.. said...

കവിത വായിച്ച് ആസ്വദിച്ചു എന്നറിയുന്നത് തന്നെ സംതൃപ്തി....

മുഹമ്മദ്‌ കുട്ടി,
എച്ചുമുക്കുട്ടി ,
കേരള ദാസനുണ്ണി,
മുകില്‍,
മിനി,
ബൈജു സുല്‍ത്താന്‍ ,
ചന്തുഭായ് ,
ക്രാക്ക് ,
മനു ,
റിജേഷ്,
മൈ ഡ്രീം
,കലാവല്ലഭന്‍ ,
വേണുഗോപാല്‍ ,
യൂസഫ
നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില സൌഹൃദങ്ങള്‍ നഷ്ടമാകുന്നത്
വല്ലാത്ത ദുരന്താനുഭവം തന്നെയല്ലേ....

വന്നതിനും ചൊന്നതിലും ഒത്തിരി നന്ദി.

ലീല എം ചന്ദ്രന്‍.. said...

ഇതിനു പ്രവാസിയെന്നോ സ്വദേശി എന്നോ ഭേദ മില്ല റിനി ...സൌഹൃദങ്ങളുടെ കൊഴിഞ്ഞു പോക്ക് എപ്പൊഴും എവിടെയും ഉണ്ടാകും ...
അത് നല്‍കുന്ന വിഷമങ്ങള്‍ പലരിലും പലരീതിയിലാകും...
റാംജി ,
മനോ,
വത്സന്‍,
സാബു,
പാവപ്പെട്ടവന്‍,
ലസുന,
റഷീദ്
ഒരു യാത്രിക,
പ്രയാണ്‍
വന്നതിനും ചൊന്നതിലും ഒത്തിരി നന്ദി.

റോസാപൂക്കള്‍ said...

ലീലേച്ചി,കവിത വായിച്ചു.
കിലുക്കാംപെട്ടിയെപ്പോലെ ആസ്വദിച്ചു.

ലീല എം ചന്ദ്രന്‍.. said...

നന്ദി റോസാപൂക്കള്‍ ....ഇനിയും വരണം കേട്ടോ

ജീവി കരിവെള്ളൂര്‍ said...

ഞാനും നീയും എന്നതുതന്നെയല്ലേ ആ ദുരന്തം !

മുനീര്‍ തൂതപ്പുഴയോരം said...

സ്വയം തീര്‍ക്കുന്ന ദുരന്തങ്ങള്‍ തന്നെ.ജീവിതത്തിന്റെ യദാര്‍ത്ഥ സത്ത് എന്തെന്നറിയാതെ ദുരന്തമാക്കിതീര്‍ക്കുന്ന അവസ്ഥയിലേക്ക് കവിത കണ്ണോടിച്ഛിരിക്കുന്നു.

നികു കേച്ചേരി said...

നല്ല വരികൾ
ആശംസകൾ...

മുല്ല said...

നല്ല വരികള്‍...എല്ലാ ആശംസകളും...

ദേവന്‍ said...

ഓരോ ദിനവും വര്‍ദ്ധിക്കുന്ന തിരക്കുകള്‍ക്കിടയില്‍ ജീവിക്കാന്‍ മറക്കുന്ന മനുഷ്യജീവിതം ഏതാനും വരികളിലൂടെ നന്നായി വായനക്കാരനില്‍ എത്തിക്കുന്നു...
ഭാവുകങ്ങള്‍....

Saminathan Uk said...

നന്ദി.... നന്ദി..... നന്ദി............!!!!!!!!!! വളരെ നന്നായി . വിദേശത്തെ ജോലി ചെയുന്ന ഓരോ മലയാളിയും ഇത് " ജിവിത ബൈബിള്‍ " ആയി കാണണം . ഓള്‍ ദി ബെസ്റ്റ് ....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ലീല ചേച്ചി, പ്രകൃതിദുരന്തം മറ്റൊന്നുമല്ല. ഒഴുക്കിനൊത്ത് തുഴയാനുള്ള മനുഷ്യരുടെ ജീവിതനിയോഗം. സാധാരണ കവിതകള്‍ ആസ്വദിക്കാനുള്ള കഴിവില്ല. എന്നാലും ഇതിഷ്ടപ്പെട്ടു.

പ്രഭന്‍ ക്യഷ്ണന്‍ said...

"...ലാഭ നഷ്ടങ്ങളുടെ കുരുക്കു
തീര്‍ക്കുന്ന
കണക്കുകള്‍ക്കിടയില്‍
നീ ജീവിതം മറന്നു,..!

എങ്ങിനെ മറക്കാതിരിക്കും അശ്വമേധമാണു നടക്കുന്നത്..!
എല്ലാം വെട്ടിപ്പിടിച്ചാർത്തിതീരുംവരെ ഇതുതന്നെ അവസ്ഥ....!!!

ആശംസകൾ നേർന്നുകൊണ്ട്..പുലരി