Wednesday, June 29, 2011

ചലോ ഡല്‍ഹി



പതിനാല്.


വിട പറയുകയാണ്‌ .
അക്ഷര്ധാമിന്റെ വര്‍ണ്ണനയില്‍ കുറച്ച് കൂടി ആസ്വാദക പങ്കാളിത്തം എന്റെ സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു .എന്താണാവോ?യാത്രചെയ്തു തളര്ന്നിട്ടുണ്ടാകും.
അതുകൊണ്ടുകൂടിയാണ് വിട പറയുന്നത്.സ്വരം നല്ലതായിരിക്കുംപോള്‍ പാട്ടു നിര്‍ത്തിയേക്കാം.

(
ചുമ്മാതാണേ )


എത്രപെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്.
അക്ഷര്‍ധാം കണ്ടു വന്നപ്പോഴാണ് ഓര്‍ത്തത് ഇനി നാളെ രാവിലെ മടങ്ങണമല്ലോ എന്ന്.
കണ്ട കാഴ്ചകള്‍ എത്ര സുന്ദരം കാണാത്തവ തീര്‍ച്ചയായും അതി സുന്ദരം തന്നെ യാകും.
ജന്തര്‍ മന്ദിര്‍ ,ജമാ മസ്ജിത്,ഹുമയൂണിന്റെ ശവകുടീരം,സഫ്ടര്‍ജങ്ങിന്റെ ശവകുടീരം ,ഛത്തര്‍പൂര്‍ ടെമ്പിള്‍ ,ഫിറോഷ് ഷാ കോട് ,ഇസ്കാന്‍ ടെമ്പിള്‍,മോത്തി മസ്ജിദ് തുടങ്ങി എത്രയെത്ര സ്ഥലങ്ങള്‍ ....അത് അടുത്ത വരവിലേയ്ക്ക് മാറ്റിവച്ചു.
അക്ഷര്‍ധാം കണ്ടു മടങ്ങിയെത്തിയത് നാല് മണിക്കാണ് .ഞങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന ഉച്ചഭക്ഷണം ചൂട് കാലാവസ്ഥ കാരണം മോശം ആയിപ്പോയിരുന്നു .
പിന്നെ മറ്റൊരു ഹോട്ടലില്‍ പോയി ശാപ്പാട് കഴിച്ച്‌ വന്നു.അന്നത്തെ വിശപ്പും സമയം തെറ്റിയുള്ള ഭക്ഷണവും പലരുടെയും ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ആയി.

അവശേഷിച്ച
മെട്രോയാത്രകൂടി കഴിഞ്ഞപ്പോള്‍ തലവേദനയെന്ന ഭൂതാവേശത്താല്‍ ഞാന്‍ നേരത്തെ പുതച്ചു മൂടിക്കിടന്നുറങ്ങി. മറ്റുള്ളവര്‍ കിട്ടിയ സമയം കൊണ്ട് അവശേഷിച്ച പര്ചെയിസിങ്ങും കഴിച്ചു.

പിറ്റേന്ന് രാവിലെ റെയില്‍വേ സ്റ്റേ ഷനിലെയ്ക്ക് പോകാന്‍ ഞങ്ങളുടെ ബസ്സ് കാത്തു നില്‍ക്കുമ്പോഴാണ് ഞാന്‍ അമ്പരന്നത്.

ഞങ്ങള്‍ക്കുമാത്രം പോകുമ്പോള്‍ ഉള്ളതിനേക്കാള്‍ ലഗ്ഗേജുകളുടെ എണ്ണം കുറവ് .(ഭക്ഷണവും വെള്ളവുംകരുതിയിരുന്ന ബാഗുകള്‍ മറ്റു ബാഗിന്നുള്ളിലാക്കിയിരുന്നു )
മറ്റുള്ളവര്‍
ഡല്‍ഹി ഒന്നടങ്കം വാങ്ങിക്കൊണ്ടു പോകും പോലെ....ബാഗുകളുടെ എണ്ണം ഇരട്ടിയിലേറെ .....എന്തായാലും എല്ലാവരും വളരെ ഹാപ്പി ആയിരുന്നു.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടിയ്ക്ക് ചില്ലറ അസുഖം ഉണ്ടായത് ഒഴിവാക്കിയാല്‍ യാത്രയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കൂടാതെ വീട്ടില്‍ തിരിച്ചെത്തി...ജീവിതത്തിന്റെ മറ്റു തിരക്കുകളിലെയ്ക്ക് കടന്നു.



ഇതുവരെ എന്റെ കൂടെ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്നെ സഹിച്ചതിന് നന്ദി പറയുകയാണ്‌.പലരും എത്തി നോക്കി കടന്നു പോയത് മനസ്സിലായി.
ചിലര്‍ ഇടയ്ക്കുമുങ്ങിയതും ...എന്റെ വിവരണം അവര്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടുണ്ടാകില്ല.അതാകാം
എന്തായാലും പറഞ്ഞിരുന്ന പോലെ പോകും മുന്‍പ് തെളിവ് തരുന്നു.

മുകിലും ഒത്ത് ചില്ലറ കുശലം .....



അപ്പോള്‍ പോകട്ടെ ....അല്ല പോയി വരാം .അടുത്ത ആഴ്ചയില്‍ ഒരു മുംബൈ യാത്രയുണ്ട്...പറ്റിയാല്‍ അവിടെയും നമുക്കൊന്ന് ചുറ്റിയടിക്കാന്നെ ..ബൈ .

14 comments:

Akbar said...

So back to home.

വിവരണങ്ങളൊക്കെ നന്നായിരുന്നു

All the best.

പ്രയാണ്‍ said...

ഇനിയും വരണംട്ടോ.... ഇവിടെ വെച്ചും നമുക്ക് കാണണ്ടേ?....:)

ആളവന്‍താന്‍ said...

ടീച്ചറെ.... പാതിവഴിയില്‍ പോയവനാണ് ഞാനും. അത് മടുത്തിട്ടോ, ടീച്ചറിന്റെ എഴുത്തിന് രസം കുറഞ്ഞിട്ടോ അല്ല. ഇടയ്ക്ക് കുറെ നാള്‍ ബ്ലോഗില്‍ ഉണ്ടായിരുന്നില്ല. വീണ്ടും സജീവമാകും. ടീച്ചറിന്റെ പുതിയ പോസ്റ്റുകള്‍ക്കും ഞാന്‍ ഉണ്ടാകും. സമയം പോലെ വായിക്കാത്ത 'ചലോ' കളും വായിക്കും.

മുകിൽ said...

nannayirunnu vivaranam. aarkum maduthitundavilla ennanenikku thonnunnathu. nannayithanne ellavarum delhi kandirikkum. ini mumbai poyi varoo. ellaavarkum kanamallo. sasneham.

Echmukutty said...

ഇത്ര വേഗം തിരികെ വന്നോ ദില്ലീന്ന്?
ഇനീം എന്തൊക്കെ കാണാനുണ്ടായിരുന്നു .....ങാ പോട്ടെ..

എന്നാൽ പിന്നെ ബോംബെയ്ക്ക് പോവാം. ഞാൻ റെഡി.....ആ പോവാ റൈറ്റ്....

വി.എ || V.A said...

ഇങ്ങോട്ടു തിരിച്ചപ്പോൾ ‘ചലോ കേരളാ’ പറഞ്ഞില്ലല്ലോ ടീച്ചറേ. ഈ യാത്രാവിവരണത്തിലൂടെ ധാരാളം വ്യക്തികൾ കൂടെ സഞ്ചരിച്ച്, എല്ലാം വായിച്ചും കണ്ടും മനസ്സിലാക്കിയും ചെയ്തിട്ടുണ്ടെന്നാണ് എന്റെയും വിശ്വാസം. കാരണം, ഇത്രയും ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള ഒരു വിശദീകരണം നന്നേ കുറവായിരുന്നു. പല സഹൃദയർക്കും പലതും വായിച്ചുതീർക്കാനല്ലാതെ, ആലോചിച്ചു വരികളുണ്ടാക്കി ഓരോന്നും എടുത്തുപറഞ്ഞ് ബോക്സിലിടാനുള്ള ‘ക്ഷമ’യോ ‘സമയമോ‘ കിട്ടിയെന്നുവരില്ല.(എന്റെ അഭിപ്രായം മാത്രം.) കാണാൻ സാധിച്ചിട്ടില്ലാത്ത കാഴ്ചകളും അതിനൊത്ത വിവരണവും പകർത്തിയ ഈ സദുദ്യമത്തിന് എന്റെ വക അനുമോദനങ്ങൾ.....(എന്തെഴുതിയാലും അതിൽ ഒരു ചെറിയ അറിവോ ആശയമോ സന്ദേശമോ ഉണ്ടെങ്കിൽ, അതാണ് സംതൃപ്തിയുടെ രജതരേഖ. ഇന്നു കാണാത്തവർ നാളെ കണ്ടും വായിച്ചും സ്വീകരിച്ചനുകരിക്കും.)

A said...

കുറഞ്ഞ ദിനങ്ങളില്‍ ഒരുപാട് കാഴ്ചകള്‍ കാണിച്ചു. നന്ദി. ഇനിയും വരാം

the man to walk with said...

Chalo Mumbai..

പൂച്ച സന്ന്യാസി said...

Cool...now waiting for Mumbai Samachar....

ManzoorAluvila said...

ചലോ ഡെല്ലി..നന്നായ് തന്നെ അവതരിപ്പിച്ചു..ഇനി ചലോ മുംബൈയ്ക് ആയി കത്തിരിക്കാം..എല്ലാ ആശംസകളും

Unknown said...

ഇത്ര വേഗം ഡല്‍ഹി കണ്ടോ ..കഷ്ട്ടായി പോയി ....എന്തായാലും അത് വരെ പോയത് അല്ലെ ഡല്‍ഹി അല്ലെ പിന്നെ കാണാന്‍ ഒത്തില്ലെങ്കിലോ എന്ന് ഓര്‍ത്തു ബാകി കൂടി കാണാതെ പോയത് നന്നായില്ല ......ഈ പോസ്ടിളുടെ ഡല്‍ഹി മുഴുവന്‍ കാണാം എന്നാ എന്റെ ആഗ്രഹം ആണ് പൊലിഞ്ഞു പോയത് ......
ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു .....ഹും

പാവപ്പെട്ടവൻ said...

ഓരോ യാത്രയും ഓരോ ജീവിതം നമ്മേ പഠിപ്പിക്കുകയോ കാട്ടിതരുകയോ ചെയ്യുന്നു.ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്ര പലപ്പോഴും ഇന്ത്യയുടെ പച്ചയും ചുവപ്പും നിറഞ്ഞ ജീവിത അവസ്ഥനമ്മേ യേറെ കാട്ടിതരുന്നു,

Kalavallabhan said...

വിവരണമൊക്കെ നന്നായി.
കുറെക്കൂടി ഷെയ്ക്കായ ഫോട്ടോ ഇടാമായിരുന്നില്ലേ ?

.. said...

ഇത്തിരൂടെ ബ്ലര്‍ ര്‍ ര്‍ ര്‍ ആയ പോട്ടം ഇടാര്‍ന്നു ടീച്ചറേ :) ഹിഹിഹി
ഞാനോടീട്ടാ!