Sunday, June 5, 2011

ഡല്‍ഹി ചലോ

ഒന്‍പത്പിന്നെ
നേരെ പോയത് ഗാന്ധി സ്മൃതി മണ്ഡപ ത്തിലേയ്ക്ക് ആണ്ഒരുരാജ്യത്തിന്റെ മുഴുവന്‍ പിതാവായ മഹാത്മജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര.....ജീവസുറ്റ
എത്രയെത്ര ചിത്രങ്ങള്‍ ........ബന്ധുക്കള്‍ ,
പ്രിയ ജനങ്ങള്‍ ,

മതനേതാക്കള്‍,
രാഷ്ട്രീയ നേതാക്കള്‍
വിദേശ നേതാക്കള്‍
മദര്‍ തെരേസ...
തുടങ്ങി ഒട്ടേറെ ഫോട്ടോകള്‍
നിരാഹാരസമരം
ദണ്ഡി യാത്ര
സമ്മേളനങ്ങള്‍ തുടങ്ങിയവയുടെ
വാര്‍ത്തകള്‍....ചിത്രങ്ങള്‍
പ്രധാനസംഭവങ്ങള്‍ ഉള്‍പ്പെട്ട വാര്‍ത്തകള്‍ അടങ്ങിയ ദിനപത്രങ്ങളുടെ പ്രദര്‍ശനം


ആശ്രമത്തിന്റെ മാതൃക


ഇടയ്കിടെ വീഡിയോ ചിത്ര പ്രദര്‍ശനങ്ങള്‍.
പ്രസംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ഓഡിയോ അവതരണങ്ങള്‍ ..ചില പ്രതിമകള്‍ കണ്ടാല്‍ ജീവന്‍ തുടിക്കുന്നത് പോലെ നമുക്കനുഭവപ്പെടും.ഗാന്ധിജിയുടെ ജീവിതം നമുക്ക് തുറന്ന പുസ്തകമാണ്.
മഹാന്റെ ആദര്‍ശങ്ങളും സദ്‌ ഗുണഗണങ്ങളും നമ്മുടെ ജീവിതത്തിന്
ഒരു പുതിയ ഉന്മേഷവും ഉത്സാഹവും നല്‍കും അതിന്റെ നേര്‍ക്കാഴ്ചയിലൂടെ കടന്നു പോകുമ്പോള്‍ അത് നല്‍കുന്ന അനുഭൂതി വര്‍ണ്ണനകള്‍ക്കുമപ്പുറം ആണ് .ഒടുവില്‍
കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് മഹത് ജന്മം നാഥൂറാം ഗോഡ്സെ യുടെ ക്രൂരതയില്‍ പിടഞ്ഞു വീണ ഇടം വരെ....

...
അപ്പോഴേയ്ക്കും സന്ദര്‍ശന സമയം അവസാനിച്ചിരുന്നു.പൂട്ടാന്‍ തുടങ്ങിയ ഗേറ്റിനിടയിലൂടെ ഇറങ്ങിപ്പോന്നു.
റൂമിലെത്തി ഒന്ന് ഫ്രഷ്‌ ആയി .കൂട്ടത്തില്‍ പലരും പര്ചെസിങ്ങിനും മറ്റുമായി പുറത്ത്‌ പോയി.
ഒന്‍പതു മണിക്ക് അത്താഴം തയ്യാര്‍ ആയപ്പോഴേയ്ക്കും തിരിച്ചെത്തി .
പകലത്തെ അലച്ചില്‍ പലരെയും ക്ഷീണിപ്പിച്ചിരുന്നു .കിടക്ക കാണേണ്ട താമസമേ ഉണ്ടായുള്ളൂ പലര്‍ക്കും ഉറക്കം വരാന്‍.
ഗുഡ് നൈറ്റ്‌ ...ഇനി യാത്ര നാളെ ......


22 comments:

UNFATHOMABLE OCEAN! said...

chechi.........ithinte bakki pettannu idu

പട്ടേപ്പാടം റാംജി said...

നല്ല തിരക്ക്‌ അല്ലെ ടീച്ചര്‍.

Echmukutty said...

അച്ഛന്റെ വലിയ ഒരാഗ്രഹമായിരുന്നു രാജ്ഘട്ട് കാണൽ. പോയെങ്കിലും സാധിച്ചില്ല. അന്ന് വി ഐ പി സന്ദർശനം പ്രമാണിച്ച് സാധാരണക്കാർക്ക് പ്രവേശനമില്ലായിരുന്നു. കൃത്യം പതിനാറു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ഈ ലോകം വിട്ടു പോയി.

രാജ്ഘട്ടെന്ന് കാണുമ്പോൾ ഈയോർമ്മയുമുണ്ടാകും.....

ദൽഹി ഇനിയും വരട്ടെ.

ലീല എം ചന്ദ്രന്‍.. said...

ഒരു പുതു മുഖത്തെ കാണുന്നു.അല്ല മുഖം പഴയത് തന്നെ എന്തായാലും അമേരിക്കന്‍ പ്രസിഡണ്ട് അക്ഷമനായി വന്നു തേങ്ങ ഉടച്ചതില്‍ സന്തോഷം

റാംജി എനിക്ക് തിരക്ക് കൂടുന്നു എന്നാണോ ഉദ്ദേശിച്ചത്.

രാജ്ഘട്ടില്‍ എത്തിയില്ല എച്മു .ഇത് ഗാന്ധിജി മരണത്തിനു മുന്‍പുള്ള പത്തുമാസം താമസിച്ചിരുന്ന സ്ഥലം രാജ്ഘട്ടിലെയ്ക്ക് നമുക്ക് അടുത്ത ദിവസം തന്നെ പോകാം

ishaqh ഇസ്‌ഹാക് said...

മഹാത്മാവിനെ ഓര്‍ക്കാന്‍...

വി.എ || V.A said...

‘രാഷ്ട്രപിതാവി’ന് ആദരാഞ്ജലികൾ......ഒരു നാടകത്തിൽ എൻ.എൻ.പിള്ള ഗോഡ്സെയെക്കൊണ്ട് സംസാരിപ്പിക്കുന്നു- ‘അന്നു ഞാനത് ചെയ്തില്ലായിരുന്നെങ്കിൽ (വെടിവച്ചത്) അദ്ദേഹത്തിന്റെ ശരീരം ഭാരതമാകമാനം വലിച്ചിഴഞ്ഞ് മലീമസമാകുമായിരുന്നു...‘(വിഭജനം കാരണം) ‘സ്മൃതിമണ്ഡപം’ കണ്ടപ്പോൾ ആ രംഗം ഓർമ്മ വന്നു. ഇനി ‘രാജ്ഘട്ടി’ലേയ്ക്ക് പോകാം. (അവിടെയടുത്ത് ‘സിങ്ങു’മാര് ധാരാളമുള്ളതുകൊണ്ടാണോ സാറേ, എല്ലാവരും കൂടി ‘പർചെസിങ്ങി’നെ കൊണ്ടുവരാൻ പോയത്? -വിദ്വേഷമരുതേ,ഒന്നു രസാവഹമായി ചോദിച്ചതാണേ...) ആശംസകൾ......

വി.എ || V.A said...

എച്മുക്കുട്ടി വീണ്ടും ‘രാജ്ഘട്ടി’ൽ പോകണം. ഗാന്ധിജിയുടെ ഇപ്പോഴത്തെ ശയനഗേഹത്തിന്റെ മുന്നിലിരുന്ന് ദീർഘധ്യാനത്തോടെ,അവിടെ-അങ്ങു മുകളിൽ അനന്തമായ നീലവിഹായസ്സിലേയ്ക്കു നോക്കൂ... അപ്പോൾ ഒരു ചെറുമന്ദഹാസത്താൽ അഛന്റെ ആത്മാവ് നിങ്ങളെ നോക്കി അനുഗ്രഹിക്കുന്നതു കാണാം, തീർച്ച. ‘മംഗളാനി ഭവന്തുഃ‘

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വളരെ നല്ല ഒരു അനുഭവം

കിങ്ങിണിക്കുട്ടി said...

:)

MyDreams said...

ഇനി നാളെ.......

മാനവധ്വനി said...

മനോഹരമായ വിവരണങ്ങളും ഫോട്ടോകളും..
ഭാവുകങ്ങൾ നേരുന്നു

Manoraj said...

രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം...

പാവപ്പെട്ടവന്‍ said...

ആ പഴയ ഡൽഹിയല്ല ഇപ്പോൾ അല്ലേ.. രാഷ്ട്യസമവാക്യങ്ങൾ രാജ്യത്തെ ദരിദ്രന്റെ കൂടുതൽ ദരിദ്രരാക്കാൻ ഉന്നമിടുന്നവരുടെ പുതിയ ഡൽഹി ..നടക്കട്ടേ ഡൽഹി കാഴ്ച

കുഞ്ഞൂസ് (Kunjuss) said...

ജീവസുറ്റ ചിത്രങ്ങള്‍, യാത്ര തുടരൂ ടീച്ചര്‍...

Akbar said...

ഗുഡ് നൈറ്റ്‌ ...

പ്രഭന്‍ ക്യഷ്ണന്‍ said...

ഒരിക്കല്‍ ഞാനും പോയിക്കണ്ടതാണ് ഈകാഴ്ച്ചകള്‍.
ഇന്നിപ്പോള്‍, ഈചിത്രങ്ങള്‍....വിവരണം..ഇതെല്ലാം വീണ്ടുംനല്ലൊരനുഭവമായി..
ആശംസകള്‍..
ഒത്തിരിയൊത്തിരിയാശംസകള്‍....!!!

ശുഭയാത്ര..!

ManzoorAluvila said...

nice teacher ..keep going ..about gandhiji we expected more

but nice pictures

god bless you and your family

best regards

the man to walk with said...

Best Wishes

Salam said...

അനുഭവമാവുന്ന വിവരണങ്ങളും, മറക്കാനാവാത്ത ദൃശ്യവിരുന്നും. നന്ദി

ലീല എം ചന്ദ്രന്‍.. said...

വന്നവര്‍ക്കും അഭിപ്രായം ചൊന്നവര്‍ക്കും നന്ദി.അടുത്ത ഭാഗം ഇതാ ...പോസ്റ്റിക്കഴിഞ്ഞു .സാദരം ക്ഷണിക്കുന്നു.

Echmukutty said...

രാജ്ഘട്ടായി തെറ്റിക്കരുതി ഒരബദ്ധം പറ്റിയതാണ്. വായനയിൽ സംഭവിച്ച ഒരു ധാരണാപ്പിശക്. ദയവായി ക്ഷമിയ്ക്കുമല്ലോ.

raspberry books said...

nice post