Wednesday, June 22, 2011

ചലോ ഡല്‍ഹി







പന്ത്രണ്ട്
ആത്മാക്കള്‍ക്ക് ചുറ്റിനടക്കാന്‍ വിശാലമായ ഭൂപ്രദേശം ആണുള്ളത് .പുല്‍മേടുകളും മരങ്ങളും തടാകങ്ങളും നിറഞ്ഞ പ്രദേശം .അവരുടെ സ്മാരകങ്ങള്‍ക്ക് പേരുകളുമുണ്ട്
നമ്മുടെ മഹാത്മജിയുടെ അന്ത്യവിശ്രമകേന്ദ്രമാണ് രാജ് ഘട്ട് ,
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെത് വിജയഘട്ട് ,ഇന്ദിര ഗാന്ധിയുടെ ശക്തി സ്ഥല്‍ ,രാജീവ് ഗാന്ധിയുടെ വീര്‍ ഭൂമി, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ശാന്തിവന്‍,
ജഗജീവന്‍ റാമിന്റെ സമതാ സ്ഥല്‍
ചൌധരി ചരണ്‍ സിംഗിന്റെ കിസാന്‍ ഘട്ട്,
ഗ്യാനി സെയില്‍ സിംഗിന്റെ ഏകത സ്ഥല്‍ എന്നിങ്ങനെ...ഓരോപേരിനും അവരവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളും ജീവിത രീതികളുമായി നല്ല ബന്ധമുണ്ട്.

1965 ലെ ഇന്‍ഡോ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മൃതി മണ്ഡപത്തിനു വിജയഘട്ട് എന്ന പേര് നല്‍കിയത്.

അതിനടുത്താണ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ദേഹവും സംസ്കരിച്ചിട്ടുള്ളത് .

കര്‍ഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ചൌധരി ചരണ്‍ സിംഗിന്റെ അന്ത്യവിശ്രമ കേന്ദ്രത്തിനു കിസാന്‍ ഘട്ട് എന്ന പേര് ഏറ്റവും അനുയോജ്യം തന്നെ .അദ്ദേഹത്തിന് കൂട്ടായി കര്‍ഷകരുടെ മറ്റൊരു നേതാവായിരുന്ന ചൌധരി ദേവിലാലും അടുത്തുണ്ട്.
ശാന്തിവനത്തിലെ വിശാലമായ സ്ഥലം മനോഹരമായ ലോണ്‍ കളാല്‍ സമ്പന്നമാണ്.

ഇന്ദിരാഗാന്ധിയുടെ ശക്തിസ്ഥലില്‍ ഗ്രേയും ചുവപ്പും കലര്‍ന്ന ഒരു വലിയ ഒറ്റക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.
https://869789182725854870-a-shaktisthal-com-s-sites.googlegroups.com/a/shaktisthal.com/www/Home/IMG_0332.JPG?attachauth=ANoY7crA3ydaYB4ehA5LK3dFShBvQ6ioeSIBIeeL-byT8bD5P5-LaybbxNMNMJtlXWvHC96cnXLB0L_lFbL98ClJwp92Gmm3y_ncrkDSMyxdnkKSB4kKjRswcs_-MGZ2GDWtMVMI7CmPg5DoA0JxFd02PlNZfaHTcB3NigmHctd79ODLGE7HKdfsiB6sZ01CAsRGdTxyIJrA&attredirects=0


ചുറ്റുമുള്ള പുല്‍ പ്രദേശങ്ങളില്‍ പലയിടത്തും കല്ലുകളും പ്രതിമകളും കാണാം.താമരപ്പൂവ് വിടര്‍ന്നു നില്‍ക്കുന്ന ചെറിയ തടാകങ്ങളും അവിടുണ്ട്.

അവിടെനിന്നും ചെന്നെത്തുന്നത് വീര്‍ഭൂമി യിലേയ്ക്കു ആണ് .നടുക്ക് ഒരു വലിയ താമരപ്പൂവും ചുറ്റും അദ്ദേഹം ജീവിച്ചിരുന്ന വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 46 ചെറിയ താമരപ്പൂവുകളും മനോഹരമായി കല്ലില്‍ തീര്‍ത്തു വച്ചിട്ടുണ്ട്.





അടുത്തുതന്നെ ഒരു ചുമരില്‍ രാജീവ്‌ ഗാന്ധിയുടെ യും ചെറിയകുട്ടികളുടെയും കല്ലില്‍ കൊത്തിവച്ച ചിത്രങ്ങള്‍ കാണാം.
UPA Chairperson Sonia Gandhi paying tribute to former Prime Minister Rajiv Gandhi on his 20th death anniversary at Veer Bhumi in New Delhi on Saturday.   Photo: Sujan Singh



പുല്‍ മേടുകള്‍ നടന്നു കയറി ചെന്നെത്തുന്നത് മഹാത്മജിയുടെ അരികിലേയ്ക്ക് ആണ് .


രാജ്ഘട്ട് .രാഷ്ട്രപിതാവിന്റെ സമാധി സ്ഥലം ...യമുനാ നദീതീരത്തുനിന്നും ഏറെ അകലെയല്ല ഇത്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തെട്ടു ജനുവരി മുപ്പതിന് ആണ് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു കൊന്നത്.മുപ്പത്തി ഒന്നിന് സംസ്കാരം നടന്നു.ചതുരാകൃതിയിലുള്ള കറുത്ത കല്ലിനാല്‍ ഈ സ്മാരക മണ്ഡപം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവിടെ ഒരു കെടാവിളക്ക് നിത്യം പ്രകാശം പകര്‍ന്നുകൊണ്ട് കത്തുന്നുണ്ട്.





എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിനും അനുസ്മരണങ്ങള്‍ നടക്കുന്നു.
ഈ മണ്ഡപത്തിനു ചുറ്റിലും സാധാരണ മതിലുകള്‍ ആണുള്ളത് വിശാലമായ പുല്‍ പ്പരപ്പും പലതരം മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും ശാന്തതയും ശീതളിമയും പകരുന്നു.

മറ്റു സ്മാരകങ്ങള്‍ ഒരു തരം കൌതുകവും ആകാംക്ഷയുമാണ് മനസ്സില്‍ തോന്നിച്ചിരുന്നത്.എന്നാല്‍ അതിനേക്കാള്‍ ഉപരിയായ ഒരു ചേതോവികാരം ആത്മാവിനെ പ്പോലും കുളിരണിയിച്ച അനുഭൂതി യാണ് ഗാന്ധി സമാധി മണ്ഡപം തന്നത്...അത് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല.

ഓ....കുറച്ച് ദൂരമൊന്നുമല്ല നടന്നത്...സൂര്യന്‍ പോലും തളര്‍ന്നു....ദേ പടിഞ്ഞാറോട്ട് മറയാന്‍ പോകുന്നു...ഞങ്ങള്‍ നേരെ ഹോട്ടലിലേയ്ക്ക്...........
കുളിച്ചു ഫ്രഷ്‌ ആയി പലരും ചന്തയ്ക്കുപോയി....ഞങ്ങള്‍ മാത്രം പോയില്ല.
കാരണം ഒരു പ്രശസ്ത ബ്ലോഗര്‍ ഞങ്ങളെ തേടി വരുന്നു....ഇങ്ങു തെക്ക് നിന്നും അങ്ങു വടക്കെത്തി , ഒരു പാട് പരിചയമുണ്ടെങ്കിലും ആദ്യമായി നേരില്‍ കാണാന്‍ പെരുത്ത ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്ന ആള്‍ ആരാണെന്ന് പറയാമോ?
എന്താ ക്ലു വേണമെന്നോ...ആകാമല്ലോ.
മഴക്കാലമല്ലേ. കാര്മേഘവുമായി ബന്ധമുള്ള പേരാ..


38 comments:

Anonymous said...

ചേച്ചി ആരാ ആ ബ്ലോഗര്‍..? മഴനീര്‍തുള്ളിയാണോ..? അതോ മഴത്തുള്ളിയോ..? പുറകെ വരുന്നവര്‍ പറയട്ടെ...!! :)
അറിവ് പകര്‍ന്നുനല്‍കിയ എഴുത്ത്..,
താങ്ക്യൂ !

അലി said...

നല്ല വിവരണങ്ങൾ...
ആരാണാ ദില്ലിവാലാ ബ്ലോഗർ?

the man to walk with said...

Best Wishes

ManzoorAluvila said...
This comment has been removed by the author.
ManzoorAluvila said...

മുകിൽ ആണോ..എന്തായാലും വിവരണം നന്നാകുന്നു ഫോട്ടോകളും.

Umesh Pilicode said...

എന്തായാലും ഞാനല്ല !! :P

നന്നായി ടീച്ചറെ ..

ഒരു യാത്രികന്‍ said...

ആസ്വദിച്ചു വായിച്ചു.....സസ്നേഹം

Bijith :|: ബിജിത്‌ said...

ആത്മാക്കള്‍ക്ക് സന്തോഷം ആയിട്ടുണ്ടാകും ഇങ്ങു തെക്ക് നിന്ന് ഒരു ടീച്ചര്‍ അവിടെ അവരെ കാണാന്‍ വന്നതിനു അല്ലെ...

ചന്തു നായർ said...

നന്നായി... വീണ്ടും നല്ല കാഴ്ചകളും,വിവരണവും...ഒടുവിൽ ഒരു സസ്പെൻസും.... കൊള്ളാംട്ടോ......

keraladasanunni said...

വിവരണം നന്നായിട്ടുണ്ട്. ഫോട്ടോകളും 

രമേശ്‌ അരൂര്‍ said...

ഞാന്‍ പറയാം ..വര്‍ഷിണി ..:)

Akbar said...

കാഴ്ചകള്‍ കണ്ടു യാത്രകള്‍ തുടരട്ടെ.


യാത്രക്കിടയില്‍ കണ്ടു മുട്ടിയത്

കാര്മുകിലിനെയോ.

കവി 'മുകിലി'നെയോ?.

.

പ്രയാണ്‍ said...

ഒരുപാട് തവണ കണ്ട കാഴ്ചകളാണെങ്കിലും ഇങ്ങിനെ വായിച്ചുകാണുമ്പോള്‍ ഇനിയുമൊന്നു പോകാന്‍ തോന്നുന്നു. കാരണം
'വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള'
ദില്ലി അത്രക്കിഷ്ടമാണെനിക്ക്........

ജീവി കരിവെള്ളൂർ said...

ആത്മാക്കളെ ഓർക്കാൻ ഇത്രയും വിശാലമായ കൽമണ്ഡപങ്ങൾ തന്നെ വേണമല്ലോ അല്ലേ !
പേരുകളെല്ലാം ഓർമ്മിപ്പിച്ചതിനു നന്ദി . യാത്ര തുടരട്ടെ !

Unknown said...

ഇങ്ങനെയെങ്കിലും ആ മഹാന്മാരെ ഓര്മ്മിപ്പിച്ചതിന്‍ നന്ദി

Typist | എഴുത്തുകാരി said...

വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട് ദില്ലിയിൽ. ഈ പറഞ്ഞതിൽ പലതും കണ്ടിട്ടുമില്ല.

mini//മിനി said...

ആത്മാക്കൾ വിശ്രമിക്കട്ടെ,,, നല്ല ഫോട്ടോസ്,

കൊമ്പന്‍ said...

നല്ല വിവരണം നന്ദി ലിങ്ക് തന്നതിന്

Unknown said...

സ്മാരകങ്ങളുടെ നഗരം കൂടി ആണ് അല്ലെ ഡല്‍ഹി .....പുതിയ അറിവുകള്‍ക്കും കഴ്കാകള്‍ക്കും ഒരുപാട് നന്ദി

പട്ടേപ്പാടം റാംജി said...

ഇത്തവണ സ്മാരകങ്ങള്‍ ആയിക്കോട്ടെ അല്ലെ

valsan anchampeedika said...

Gud work....

anupama said...

പ്രിയപ്പെട്ട ലീല ചേച്ചി,
ആദ്യമായിട്ടാണ് ഇവിടെ....വളരെ നല്ല വിവരണം....ഗാന്ധിജിയുടെ ആരാധിക ആയ എനിക്ക് ഈ ഫോട്ടോസ് വളരെ ഇഷ്ടമായി....
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ente lokam said...

ലീലേച്ചി ഇല്ലാതെ എന്ത് ഡല്‍ഹി
യാത്ര വിശേഷങ്ങള്‍ ...


എന്തായാലും ഡല്‍ഹി ബ്ലോഗ്ഗര്‍
മുകില്‍ ആണോ വര്‍ഷിണി ആണോ അതോ ഇനി വേറെ മുകില്‍ ആണോ അറിയാന്‍ ഞങ്ങള് കാത്തിരിക്കുന്നു ..

ജന്മസുകൃതം said...

ആരാണ് മഴത്തുള്ളി ?ആരാണ് മഴനീര്‍ ത്തുള്ളി .?
ആരാണ് വര്‍ഷിണി?
ആരാണ് മുകില്‍? ഒന്നിലധികം മുകില്‍ ഉണ്ടോ?
ഇവരുടെ ലിങ്ക് തന്നു സഹായിക്കാമോ?
വന്നവര്‍ക്കും ഉത്തരം പറഞ്ഞവര്‍ക്കും നന്ദി .
ശരിയുത്തരം പറഞ്ഞവര്‍ക്കും സ്പെഷ്യല്‍ നന്ദിയുണ്ടാകും.

കെ.എം. റഷീദ് said...

ഹോ............... ഡല്‍ഹി യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തില്‍ ആണ്
പ്ലീസ് ശല്യപ്പെടുത്തരുത്. ഒരു പാട് പ്രേതത്മാക്കള്‍ അവിടെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്
------------------- നല്ല പോസ്റ്റ്‌ -------------

Mizhiyoram said...

പണ്ട് സ്കൂളില്‍ നിന്നും ടൂര്‍ പോകുമ്പോള്‍ ഓരോ സ്ഥലമെത്തുമ്പോഴും,
ആ സ്ഥലത്തെ കുറിച്ച് ടീച്ചര്‍മാര്‍ വിവരിച്ചു തരും.
അതേ അനുഭൂതി കിട്ടി ഈ ടീച്ചറുടെ ഈ വിവരണം വായിച്ചപ്പോള്‍.
ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ നേരുന്നു.

Anonymous said...
This comment has been removed by the author.
വീകെ said...

സമാധി സ്ഥലങ്ങൾക്ക് ഓരോ പേരുകളാണെന്ന് അറിയാമായിരുന്നെങ്കിലും അതിലെ കാരണങ്ങൾ അറിയില്ലായിരുന്നു.
ചിത്രങ്ങളും നന്നായി...
ആശംസകൾ...

Lipi Ranju said...

നല്ല കാഴ്ചകളും,വിവരണവും...
ഒരു ക്ലൂ കൂടി തരുമോ? :)

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ഒരു ക്ലു കൂടി അല്ലെ ..ഇതാ .....ഈ പോസ്റ്റിനു കക്ഷി കമന്റിടാന്‍ വന്നിട്ടില്ല.

Kalavallabhan said...

സചിത്ര ദില്ലി വിവരണം
ഈ കത്തിനിൽക്കുന്ന ചൂടിൽ
ഒരു മഴ മുകിൽ ഉണർത്തുന്ന
ആശ്വാസം പോലെ ...

ishaqh ഇസ്‌ഹാക് said...

വീണ്ടും ഒരു ദില്ലി വിരുന്ന്...:)

Sidheek Thozhiyoor said...

ആരാണെന്നൊന്നു തെളിച്ചു പറയെന്റെ ടീച്ചറെ.

ജന്മസുകൃതം said...

ക്ഷമയുടെ നെല്ലിപ്പടി കാണും മുന്‍പേ ഉടന്‍ അടുത്ത പോസ്റ്റില്‍ സസ്പെന്സ് പൊളിക്കാം.കേട്ടോ സിദ്ധിക്ക.
പിന്നെയും ക്ലു തന്നിട്ടും കണ്ടെത്തിയില്ല അല്ലേ ലിപി ?ഉടന്‍ അടുത്ത പോസ്റ്റ്‌ ഇടാം.
എല്ലാവര്ക്കും നന്ദി....

Echmukutty said...

പ്രയാണെഴുതിയതു പോലെ ഡൽഹിയെ ഒരുപാട് ഇഷ്ടമാണെനിയ്ക്ക്.......

Manoraj said...

ടീച്ചറേ ഫോട്ടോകള്‍ വലുതാക്കിയിടൂ.. പിന്നെ ആ ബ്ലോഗര്‍ ഒരു സ്ത്രീയാണെന്നും അവരുടേ പേരു മുകില്‍ എന്നാണെന്നും എനിക്ക് ഉറപ്പ്. (ബ്ലോഗ് : കാലമാപിനി)കവിതകളടങ്ങിയ പുസ്തകം നേരില്‍ കൊടുത്തുകാണും അല്ലേ :) ഗൊച്ചുഗള്ളി, അത്രയും തപാല്‍ചാര്‍ജ്ജ് ലാഭിച്ചു:)

ആസാദ്‌ said...

നേരില്‍ കാണാന്‍ സുസാധ്യമാല്ലാത്ത ചില സംഭവങ്ങളുടെ ഈ വിശദ വിവരത്തിനു നന്ദി.

Unknown said...

:)

ഡെല്‍ഹി കാഴ്ചകള്‍ അരങ്ങ് തകര്‍ക്കുകയാണല്ലോ :) ഡെല്‍ഹി ഒരിക്കല്‍ സന്ദര്‍ശിച്ചതാ, അന്നേ ഇഷ്ടപ്പെട്ടിരുന്നു, മുമ്പ് മുകുന്ദന്റെ നോവല്‍ വായിച്ചപ്പോഴേ ഓര്‍ത്ത് വെച്ചിരുന്നു. ആദ്യദര്‍ശനത്തില്‍ വലുതായൊന്നും കാണാന്‍ പറ്റിയില്ല. ഒരിക്കല്‍ക്കൂടി വരണമെന്നുണ്ട്..!

പിന്നേ, സൊകാര്യം ആ ദില്ലിവാലയെ എനിക്കറിയാല്ലോ..
പറയൂല്ലാ‍ാ, പറയൂല്ലാ.. ഹിഹിഹി.
(പറ്റിയാല്‍ ഞാനും കാണുന്നുണ്ടെന്ന് പറയണം ട്ടൊ)