Sunday, May 22, 2011


അഞ്ച്
ഫത്തേപ്പൂര്‍സിക്രി


(പനോരമാചിത്രം .കട: വിക്കി.)

ആഗ്രയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ ദൂരെയാണ് ഫത്തേപ്പൂര്‍ സിക്രി.
അക്ബര്‍ ഏറ്റവും മികച്ച രൂപകല്പനയോടെ നിര്‍മ്മിച്ച നഗരമാണിത്‌.
ചുറ്റുപാടുകള്‍ മരുപ്രദേശം ആണെങ്കിലും ഇതിനുള്ളിലെ ബുലണ്ട് ദര്‍വാസ ,പഞ്ച മഹല്‍ ,ദിവാനി ഖാസ്,ദിവാന്‍ ഐ ആം ,ഷേക്ക്‌ സലിം കിസ്തി യുടെ ശവകുടീരം ജമാ മസ്ജിത്
തുടങ്ങിയ സ്മാരകങ്ങള്‍ കാലാതീത പ്രശസ്തി നിലനിര്‍ത്തുന്നതാണ്.




അക്ബറിന് ധാരാളം ഭാര്യമാരുണ്ടായിരുന്നു എങ്കിലും അവകാശികളായി മക്കളൊന്നും ഉണ്ടായിരുന്നില്ല. സിക്രിയില്‍ ഉണ്ടായിരുന്ന സെയിന്റ് ഷെയ്ക്ക് സലിം കിസ്തിയുടെ അനുഗ്രഹത്താല്‍ അക്ബറിന് യോഥാബായി(മറിയം ഉസ്‌ സമാന )യില്‍ അനന്തര അവകാശിയായ സലിം (ജഹാംഗീര്‍ )രാജകുമാരന്‍ ജനിച്ചു.

അതിനു പിന്നില്‍ സെയിന്റ് സലിമിന്റെ മകന്റെ ത്യാഗമുണ്ടായിരുന്നു.




മോസ്കിന്റെ പടിഞ്ഞാറു ഭാഗത്തായി സലിം കിസ്തിയുടെയും മകന്റെയും ശവകുടീരങ്ങള്‍ ഉണ്ട്.

Agra-Fatehpur_Sikri-Jama_Masjid-From_the_Tomb_of_Salim_Chisti

മാര്‍ബിളില്‍ പണിത ഷെയ്ക്ക് സലിം കിസ്തിയുടെ ശവ കുടീരവും

ജമാമാസ്ജിതും



ബുലണ്ട് ദര്‍വാസ യും ഏറെ പ്രശസ്തമാണ്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗേറ്റ് വേ ആണ് ബുലണ്ട് ദര്‍വാസ
Buland Darwaza-Fatehpur Sikri




പഞ്ചമഹല്‍ ഫത്തേപ്പൂര്‍ സിക്രിയിലെ മറ്റൊരു പ്രധാന സ്മാരകമാണ്.അഞ്ചു നിലകളിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.





അവയു
ടെ തൂണുകളും മുകളിലെയ്ക്കുള്ള നിലകളുടെ നിര്‍മ്മാണവും പ്രത്യേകതയുള്ളതാണ്.








അല്ലെങ്കില്‍ തന്നെ അവിടെയുള്ള ഏതു മന്ദിരങ്ങളും നിര്‍മ്മാണ വൈദഗ്ദ്ധ്യം പ്രകടമാക്കുന്നതാണ് അഞ്ഞൂറ് വര്‍ഷങ്ങളോളം കടന്നു പോന്നിട്ടും ഇന്നും അതിനുള്ളിലെ ഓരോ ഭാഗവും പുതുമ നിലനിര്‍ത്തുന്നു.
അക്ബറിന്റെ ഭാര്യമാരില്‍ പ്രധാനികള്‍ മൂന്ന് പേരായിരുന്നു.ഹിന്ദു ,ക്രിസ്ത്യന്‍, മുസ്ലിംമത വിഭാഗത്തില്‍ പെട്ടവര്‍. ഒരേപോലുള്ള കൊട്ടാരങ്ങള്‍ അവര്‍ക്കായി അക്ബര്‍ പണികഴിപ്പിച്ചു.ഓരോന്നിലും അവരവരുടെ മതപരമായ പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകളും ചിത്രങ്ങളും കൊത്തുപണികളും കൊണ്ട് ചുമരുകള്‍ അലങ്കരിച്ചു.ഒറ്റ മാര്‍ബിളില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ജനലുകള്‍ ചുവരുകളില്‍ രത്നങ്ങളും പവിഴങ്ങളും
പതിപ്പിച്ചിരുന്നത്രെ .




















വേനല്‍ക്കാല വസതികള്‍ ,ഹവാ മന്ദിരം ,ആഭരണങ്ങള്‍ സൂക്ഷിക്കാനുള്ള അറകള്‍ ഖജനാവുകള്‍ ,ദര്‍ബാര്‍ ഹാളുകള്‍ പവലിയനുകള്‍ വിശാലമായ അങ്കണങ്ങള്‍ ഡീര്‍ മിനാര്‍,അക്ബറിന്റെ ആനയുടെ ശവകുടീരം എന്നുവേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ആര്‍ഭാടത്തിന്റെ ആധിക്യം കാണാന്‍ കഴിയുന്നു.

തൂണിലും തുരുമ്പിലും വരെ വാസ്തു വിദ്യാ ചാതുരി തുളുമ്പുന്നു.














ദിവാന്‍
ഐ ഖാസ് ഒറ്റമുറി ചേംബര്‍ ആണ്. അതിന്റെ നടുക്കുള്ള ലോട്ടസ് ത്രോണ്‍ പില്ലറിനു 6 മീറ്റര്‍
ഉയരമുണ്ട്




















അക്ബറിന്റെ
സദസ്സിലെ വിദ്വാന്മാരില്‍ പ്രധാനി യായിരുന്നു ബീര്‍ബല്‍ .ബീര്ബെല്ലിനെ ക്കുറി ച്ചുള്ള ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്.
ബീര്‍ബല്‍ ഭവന്‍ ഇവിടെ കാണാം
കലയെയും സാഹിത്യത്തെയും അക്ബര്‍ പരിപോഷിപ്പിച്ചു
.അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ സംഗീത വിദ്വാന്‍ ആയിരുന്നു പാട്ടു പാടി മഴ പെയ്യിച്ച താന്‍സെന്‍




ദിവാന്‍ ഐ ആം പൊതുജനങ്ങള്‍ക്കു കൂടാനുള്ള ലോബിയാണ് അതിനു നടുവിലായി ലൂഡോ ഗൈമിനുള്ള കളം പോലെ ഒന്ന് മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിച്ചിട്ടുണ്ട് അതില്‍ കരുക്കള്‍ക്ക് പകരം മോടിയില്‍ വസ്ത്രമണിഞ്ഞ അടിമ പെണ്‍കൊടികളെയാണ് ഉപയോഗിച്ചിരുന്നത്.













ഫത്തേപ്പൂര്‍
സിക്രി യുടെ മുഴുവന്‍ സൌന്ദര്യവും ആസ്വദിച്ചു കാണണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ തന്നെ വേണം.

അതിനാല്‍ അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങാം.

മഥുര ...കൃഷ്ണന്റെ ജന്മസ്ഥലം (തുടരും)






13 comments:

മുകിൽ said...

puthiya kaaryangal palathum ariyunnu..

ചന്തു നായർ said...

അറിവിനും അവതരണത്തിനും മുൻപിൽ ശിരസ്സ് നമിക്കുന്നൂ

നൗഷാദ് അകമ്പാടം said...

ഈ ചിത്രങ്ങളൂം വിവരണവും കേട്ടിട്ട് ക്യാമറയുമായി അവിടെ പറന്നിറങ്ങാന്‍ തോന്നുന്നു!!

തങ്ക്സ് ടീച്ചര്‍!!!

Echmukutty said...

കുറെ ദിവസങ്ങൾ ചെലവാക്കി കാണാനും പഠിയ്ക്കാനും ഉണ്ട് ഫത്തേപ്പൂർ സിക്രിയിൽ...
വിവരണം നന്നായി.

ആ പോവാ, റൈറ്റ്...മഥുര, വൃന്ദാവൻ.....

ManzoorAluvila said...

റ്റീച്ചർ...യാത്ര വിവരണത്തിന്റെ കൂടെ വിശ്വവാസ്യയതോടെ താമസിക്കാൻ പറ്റിയ പ്ലേസുകളും..നല്ല ആഹാരം കിട്ടുന്ന ഇടങ്ങളെ പറ്റിയുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ..കൂടുതൽ ഉപകാരപ്രദമായിരിക്കും...ഫോട്ടോകളും വിവരണവും നന്നാകുന്നുണ്ട്.

ente lokam said...

ഓ ഇതിപ്പോ ഒരു ഗൈടിനെക്കള്‍
വൃത്തി ആയി ഞങ്ങളെ കാണിക്കുന്നുണ്ട്
കേട്ടോ .
നൌഷാദെ ..നമുക്ക് ഒരുമിച്ചു പോകാം
അടുത്ത പ്രാവശ്യം ..ഇങ്ങ പോട്ടം പിടിക്കനത്
ഒന്ന് കാണാവല്ലോ ....

നൗഷാദ് അകമ്പാടം said...

@ എന്റെ ലോകം : സന്തോഷം... ക്യാമറയുമായി ഇന്ത്യ മുഴുക്കെ ഒന്നു കറങ്ങണമെന്നാണു എന്റെ
"ഒരിക്കലും നടക്കാത്ത മോഹം !"
:-)

ജയരാജ്‌മുരുക്കുംപുഴ said...

chitrangalum, vivaranavum manoharamayittundu........

മാണിക്യം said...

ലീലാമ്മേ! അത്യുഗ്രന്‍ വിവരണം ഒരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു, കൂടെ വന്നു കാണുന്നപോലുണ്ട്.
അടുത്ത പോസ്റ്റുകളില്‍ മന്‍സൂര്‍ പറഞ്ഞതും കൂടി കണക്കിലെടുക്കണം...>".നല്ല ആഹാരം കിട്ടുന്ന ഇടങ്ങളെ പറ്റിയുള്ള വിവരങ്ങൾ ":)
* നൗഷാദിന്റെ ആഗ്രഹം സഫലമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."ഒരിക്കലും നടക്കാത്ത മോഹം !"എന്ന് ഒന്നും കരുതണ്ട.

Akbar said...

യാത്ര തുടരട്ടെ. ഞാന്‍ പിന്തുടരുന്നു. ചിത്രങ്ങളും വിവരണങ്ങളും ടീച്ചറുടെ ചരിത്ര ബോധവും എല്ലാം സമന്വയിക്കുമ്പോള്‍ പോസ്റ്റ് ഒരു വെറുംവായന മാത്രമാകുന്നില്ല. കാഴ്ചകളും കാണാം പഠിച്ചു മറന്ന ചരിത്രങ്ങള്‍ ഒര്മിച്ചെടുക്കകയും ആവാം. എല്ലാ ഭാഗവും നന്നാകുന്നു ടീച്ചര്‍. തുടരുക.

കുഞ്ഞൂസ് (Kunjuss) said...

ടീച്ചര്‍, ഇപ്പോഴാണ് ഈ യാത്രയില്‍ കൂടാന്‍ കഴിഞ്ഞത്...സാരമില്ല, തുടര്‍ന്നുള്ള യാത്രകളില്‍ ടീച്ചരോടൊപ്പം ചേര്‍ന്ന് നടക്കാമല്ലോ. വളരെ നന്നായി,ഓരോന്ന് പറഞ്ഞു തരുന്നത് കൊണ്ട് , സാമൂഹ്യപാഠം ക്ലാസ്സിലെ ടീച്ചറോടൊപ്പമാണ് ഈ യാത്രയെന്ന് തോന്നിപ്പോകുന്നു.
പിന്നെ, മന്‍സൂര്‍ പറഞ്ഞ കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു ടീച്ചറെ...

കൂതറHashimܓ said...

യാത്രകള്‍ നല്ല ഉണര്‍വുകള്‍ നല്‍കും

ഋതുസഞ്ജന said...

ഒരുപാട് ദിവസം കറങ്ങിയല്ലേ ആന്റീ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു