Sunday, March 1, 2009

ആശങ്ക

ആരാരും സമ്മതമോരാതെ നെഞ്ചിലെ
ആര്‍ദ്രത തന്നുറവൂറ്റിമാറ്റി,
ചിരകാല സ്വപ്നത്തിന്‍ പരിമളത്തില്‍, ചീറ്റി-
ച്ചിതറും നിണത്തിന്‍ ചീമണം കലര്‍ത്തി.
കല്‌ഹാര പുഷ്പങ്ങള്‍ പൂത്തിടും ചില്ലകള്‍
കാരുണ്യമെന്യേയറുത്തുമാറ്റി,
ഒരു സാന്ത്വനം കൊതിച്ചെത്തുന്നപ്രാണനെ-
യുടവാള്‍ മുനത്തുമ്പില്‍ കുത്തിനിര്‍ത്തി.
വിധുരയാം കന്യതന്‍ ഹൃദയ തടാകങ്ങള്‍
ചുടു കണ്ണു നീരാല്‍ നിറച്ചു വച്ചു,
അതിലെന്നും മുങ്ങിപ്പിടഞ്ഞിടാന്‍ നോവിന്റെ -
തിരിയെത്ര കത്തിച്ചവള്‍ക്കു നല്‍കി?
ഒരുനാളുമണയാത്ത പകയുടെ തീപ്പൊരി
ചുടുനിശ്വാസക്കാറ്റില്‍ പടര്‍ന്നിടുമ്പോള്‍
എവിടെയാണിതിനന്ത്യം..?എവിടെയാണാശ്രയം...?
ഒരുനാളുമണയില്ലേ മുക്തി മാര്‍ഗം...??

17 comments:

Sapna Anu B.George said...

ഒരു സാന്ത്വനം കൊതിച്ചെത്തുന്ന പ്രാണനെ-യുടവാള്‍
മുനത്തുമ്പില്‍ കുത്തിനിര്‍ത്തി....സുന്ദരമീ വരികള്‍
അന്വര്‍ത്ഥങ്ങള്‍ക്കു മതീതം.

Suresh ♫ സുരേഷ് said...

സുന്ദരവും അർത്ഥസമ്പുഷ്ടവുമായ വരികൾ !!
അഭിനന്ദൻസ്.. :)

മാണിക്യം said...

എവിടെയാണിതിനന്ത്യം..?
എവിടെയാണാശ്രയം...?
ഒരുനാളുമണയില്ലേ മുക്തി മാര്‍ഗം...??

അന്ത്യം എന്തുമാകട്ടെ
ആശ്രയമാവാം അവിടെ തന്നേ കാണണമല്ലൊ മുക്തിയും.
നല്ല "ആശങ്ക" .. :)
സ്നേഹാശന്‍സകളോടെ മാണിക്യം

hAnLLaLaTh said...

തിക്തമായ വര്‍ത്തമാനക്കാഴ്ചകള്‍ കുത്തി നോവിക്കുന്നു,
കവി മനസ്സിനെ...

വരികള്‍ കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നിപ്പോയി
പെട്ടെന്ന് തീര്‍ന്ന പോലെ..

ആശംസകള്‍..

Yesodharan said...

aazhavum ardhavumulla varikal.....ullilevideyo oru thengal...........

കുമാരന്‍ said...

കവിത ഇഷ്ടപ്പെട്ടു..

Sureshkumar Punjhayil said...

Theerchayayum... Prarthikkunnu. Ashamsakal...!!!

മാര്‍...ജാരന്‍ said...

കവിതക്ക് പൊയ് അഴക്.....

sareena said...

just visited your blog page,....hope you remember me!we met on Sunday and hopefully looking forward to meet you "on the release of your book",...."neythirigal"!!

Wishing you all the best and pray its a great success:)hope you visited my blog page too:)

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://leelamchandran.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...
This comment has been removed by the author.
Bijoy said...
This comment has been removed by the author.
manu nellaya said...

ningalude chinthakal ishtaayi....
udhaathamaaya oru kalaa srishttikal allenkilum....
nanmakal neeunnoo...
sasneham.......



( manu nellaya)

Sureshkumar Punjhayil said...

Mukthiyum Mukthamakunnu...!

Manoharam, Ashamsakal...!!!

Bijoy said...
This comment has been removed by the author.
ദേവരാജ് said...

chechee nannaayittundu...

lekshmi said...

nalla varikal..eshtamaayi..