Tuesday, July 26, 2016

പാലക്കയം തട്ട്

പാലക്കയം തട്ട്

 വിശദവിവരങ്ങൾ

സമുദ്ര നിരപ്പിൽ നിന്നും 3500 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൈതൽ മലയോടൊപ്പം നില് ക്കുന്നതാണ്.  വർഷം മുഴുവൻ സന്ദർശനത്തിനു സാധ്യതയുള്ള സ്ഥലമാണിത് .എപ്പോഴും വീശിയടിക്കുന്ന കുളിർമയുള്ള കാറ്റാണ് ഇവിടുത്തെ പ്രത്യേകത. 30 ഏക്കറിലേറെ വിസ്തൃതമായ പുൽമേടുകളും പ്രകൃതിരമണീയമായ വിദൂരക്കാഴ്ചകളും കണ്ണും മനസ്സും  നിറയ്ക്കും. പ്രകൃതിദത്തമായ ഒരു ഗുഹ ഇതിനടുത്തുണ്ട്. പണ്ട് ഏതോ ബുദ്ധസന്യാസി ഈ ഗുഹയിൽ തപസ്സിരു ന്നുവത്രേ. അതിനാലാകാം അയ്യൻ മട തുരങ്കമെന്ന പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത് .ജാനുപ്പാറ വെള്ളച്ചാട്ടവും പാലക്കയം തട്ടിനടുത്താണ് .
രണ്ടു മലകൾക്കിടയിൽ റോപ്പ് വേ സൗകര്യം സാധ്യമാക്കാവുന്നതാണ് .മാത്രമല്ല പൈതൽമലയിൽ നിന്നും പാലക്കയം തട്ടിലേക്ക്   റോപ്പ് വേ ഒരുക്കുന്നതും   ഈ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.




                                                                    പ്രകൃതിയുടെ ബാൽക്കണി
      കാർയാത്ര മുകളിൽ വരെ ബുദ്ധിമുട്ടാണ് .അതിനാൽ താറിട്ട വഴി അവസാനിക്കുന്നിടത്തുനിന്നും    പ്രധാനകയറ്റം കയറി മുകൾത്തട്ടിലെത്താൻ ജീപ്പ് സൗകര്യം ഉണ്ട്. അല്പം സാഹസികത   ഇഷ്ടപ്പെടുന്നവർ ബൈക്കും എന്തിന് ഓട്ടോറിക്ഷവരെ മുകളിലെത്തിക്കും .

     മഴക്കാല കാഴ്ചകൾ




                                                           കോടമഞ്ഞിൽ കുളിച്ച പ്രകൃതി



താഴ്വാരത്തുനിന്നുള്ള കാഴ്ച                                                              
 

                                                ജാനുപ്പാറ വെള്ളച്ചാട്ടം (മണ്ടളം -പുലിക്കുരുമ്പ റോഡിൽ നിന്നുള്ള ദൃശ്യം)




  








                                       

2 comments:

സുധി അറയ്ക്കൽ said...

ചിത്രങ്ങളും വിവരണങ്ങളും കൊള്ളാം.ആശംസകൾ!!!!

നളിനകുമാരി said...

അപ്പോൾ യാത്ര തന്നെയാ അല്ലെ.