
അന്നു ആഗ്രഹങ്ങൾ ചെറുതായിരുന്നു.രണ്ട് ചെറിയ മുറി.അടുക്കള.ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു വീട്...ചെങ്കല്ലുകൾ മാത്രം നിറഞ്ഞ വിജനമായ ഒരു കുന്നിൻ ചെരിവിൽ 1989-ൽ അതു സാധിച്ചു.പ്ലാൻ വരച്ചു തന്ന ഏട്ടൻ ചോദിച്ചു.
ഒരു കാർ പോർച്ച്...?
എന്തിന്...? പരമാവധി ഒരു
ഓട്ടോ...അതിനപ്പുറം...ഇല്ലേയില്ല.....

ഉള്ളിൽ പൂർത്തിയാക്കാൻ പണികൾ ഉണ്ടായിരുന്നു . അതോടൊപ്പം വരാന്ത ഒന്ന് ഇഷ്ടിക കെട്ടി മറച്ചു . പെയ്ന്റിന്റെ നിറവും മാറ്റി . 1992-ൽ

കുഞ്ഞുങ്ങൾ വളർന്നപ്പോൾ അവർ ക്ക് സ്വന്തമായി
മുറികൾ വേണമെന്നായി . ബന്ധുക്കൾ കൂടെ
ഉണ്ടായിരുന്നു എന്നതും മുറിയുടെ എണ്ണം കൂടണം
എന്ന ആഗ്രഹത്തിന്
പ്രേരകമായി . ഓട്ടോ പോർച്ചിൽ ഒരു സ്കൂട്ടർ സ്ഥാനം
പിടിച്ചു അപ്പോഴേയ്ക്കും . 1 9 9 4 ൽ .
കാറെന്ന സ്വപ്നം ഒടുവിൽ യഥാർത്ഥ്യ മായപ്പോൾ
ഓട്ടോ പോർച്ച് മതിയാകാതെ വന്നു.
താഴെ പോർച്ചും മുകളിൽ ഒരു മുറിയുമായി വീണ്ടും വീട് വലുതായി...
നിറങ്ങൾ മാറി മാറി വന്നു .


ടാറിട്ട റോഡായി .
പച്ചപ്പുകളും പൂക്കളും കാണാറായി
ചുറ്റും കോണ്ക്രീറ്റ് കാടുകളും
ഇന്ന്
ഈ വലിയ വീട്ടിൽ
മക്കളെത്തുന്ന ദിവസങ്ങളുടെ
പ്രതീക്ഷകളും ആഘോഷങ്ങളുമായി അച്ഛനും അമ്മയും മാത്രം