Tuesday, February 19, 2013

നിക്ഷേപം

നിക്ഷേപം 

എത്ര ഭംഗിയില്‍ 
നിരത്തി വച്ചിരിക്കുന്നു 
ഈ പലഹാരങ്ങള്‍.  
ജിലേബി ... ലഡ്ഡു .. 
പേരറിയാ  
മധുരങ്ങളേറെ ... 
മാമ്പഴം ... മാതളം .... 
ആപ്പിള്‍ ...മുന്തിരി ..
പഴക്കൂട്ടങ്ങളും... 
നോക്കി നോക്കി  
കൊതിച്ചു അന്ന് .... 
വയര്‍ നിറച്ചൂട്ടിയുമിനീര്‍ ... 
പോക്കറ്റ് ..കാലി . 
ഇന്ന്,
നിറഞ്ഞ കീശ.  
അന്തസ്സോടെ 
എടുത്തു നീട്ടുന്നു കറന്‍സി ... 
പൊതിഞ്ഞു കിട്ടി 
പലഹാരങ്ങള്‍ ,
പഴങ്ങള്‍ ... 
പക്ഷെ ,
തിന്നുവതെങ്ങനെ ...? 
മധുര നിക്ഷേപം ഉള്ളില്‍ .  

9 comments:

ente lokam said...

ആഹാ.നന്നായിരിക്കുന്നു.....
ഞാന്‍ എ പ്പോഴും ശ്രീമതിയോട്
പറയുന്ന കാര്യം ആണ്...

ഉടനെ ഷുഗര്‍ പിടിക്കും അത് കൊണ്ട് കഴിയുന്നതും
ഞാന്‍ കൂടുതല്‍ കഴിക്കട്ടെ എന്ന്....
വായിച്ചപ്പോള്‍ ചിരി വന്നു...

വീകെ said...

സാരോല്യാ...
നല്ല കാലത്ത് ആവശ്യത്തിലധികം അകത്ത് കേറ്റിയില്ലെ...!?
ഇനീപ്പോ... കുറച്ച് കാശ് കയ്യിലുള്ളത് നല്ലതാ...!!

ആശംസകൾ...

mini//മിനി said...

ഇല്ലാത്ത കാലത്ത് തിന്നാൻ കൊതി, ഉള്ള കാലത്ത് തിന്നാൻ പറ്റുന്നില്ല,, അതാണല്ലൊ മനുഷ്യന്റെ വിധി...

Echmukutty said...

തന്നേന്ന്.... പരമ സത്യം തന്നെ...
ഇഷ്ടപ്പെട്ടു.

പട്ടേപ്പാടം റാംജി said...

കാശുള്ളപ്പോള്‍ തൂറ്റില്ല എന്ന് പറയുന്നത് ഇതാണ്.
മധുരനിക്ഷേപം മാത്രമല്ല
വിഷനിക്ഷേപവും

Sidheek Thozhiyoor said...

വരികള്‍ ഇഷ്ടമായി.

V P Gangadharan, Sydney said...

'പഞ്ചാരക്കുട്ടന്‍' എന്നുള്ള ഓമനപ്പേരിന്‌ ഇന്ന് അങ്ങിനെ അര്‍ഹതപ്പെട്ടുവെന്ന് സാരം.

പ്രയാണ്‍ said...

കൊള്ളാം അത്ച്ച്ട്ട് തിന്നതിരിക്കാന്‍ പറ്റ്വോ...... നടത്തം കൂട്ടിയാല്‍ മതി...

RAGHU MENON said...

നർമ്മപ്രദമായ എഴുത്ത്
"ആവുന്ന കാലത്ത് ലഭ്യമല്ല
ആവാത്ത കാലത്ത് സുലഭമാണ്"
ഇതാണ് 'പഞ്ചാരയുടെ' ഇക്കണോമിക് തിയറി!