Saturday, September 22, 2012

മുറിപ്പാടുകള്‍

മൌനം ചിലപ്പോള്‍
എത്ര ഭീകരമായ അവസ്ഥയാണ്
സൃഷ്ടിക്കുന്നത്.
പതറാതെ,
ഇടറാതെ ഒരു വാക്ക്
പുറത്ത്‌ വന്നിരുന്നെങ്കില്‍
ഈ ദുരനുഭവങ്ങള്‍
ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ചിലകാര്യങ്ങള്‍
അങ്ങനെയാണ്.
അനുഭവിക്കേണ്ട ക്രൂര നിമിഷങ്ങള്‍
എന്ന് എഴുതപ്പെട്ടവ
അനുഭവിച്ചേ തീരു.
അതിനു നിമിത്തമാകുന്നതും
വേദനാകരമായ അനുഭവം ആണല്ലോ.
എങ്കിലും പറയുന്ന കാര്യങ്ങള്‍
എന്ത്,
ആരോട്,
എവിടെ വച്ച്,
അതിന്റെ ഭവിഷ്യത്ത് എന്താകാം ...,
എന്ന്   ചിന്തിക്കാന്‍ അല്പം സമയം 
എടുത്തിരുന്നെങ്കില്‍ ....???
മനസ്സിന്റെ അപക്വത
അവിടെ അരങ്ങു വാഴുകയാണല്ലോ..!!
ചെകുത്താന്റെ സ്വാധീനം
ഉച്ച ശക്തിയില്‍ നില്‍ക്കുമ്പോള്‍
തുറന്ന വായില്‍ നിന്നും 
അടക്കമില്ലാത്ത നാവിന്റെ 
രൌദ്രമാര്‍ന്ന ജല്പനങ്ങള്‍...!!
മൂര്‍ച്ചയേറിയ ഏതെല്ലാം ആയുധങ്ങള്‍  ആണ്
നിമിഷങ്ങള്‍ കൊണ്ട്  
ചുറ്റും നിരന്നത്... !!  
മനസ്സിനും അഭിമാനത്തിനും മേല്‍
കൊടുംകാറ്റായി ,
പ്രളയമായി ,
മഹാപ്രവാഹമായി
ആഞ്ഞടിക്കുകയായിരുന്നു.
ഒരു തെറ്റും ചെയ്യാതെയാണ്
ഈ വേദനകള്‍ ഏറ്റു വാങ്ങുന്നത് 
എന്നത് വേദനയുടെ ആഴത്തിന്
അതിരില്ലതാക്കി .
എന്നിട്ടും    
നിശ്ശബ്ദം നിന്നു. 
എല്ലാം പെയ്തൊഴിഞ്ഞപ്പോള്‍
മഹാസമാധിയില്‍ നിന്നും
ഒരു മടങ്ങി വരവ്....!
കീറിപ്പറിഞ്ഞ ഹൃദയശകലങ്ങള്‍  കൂട്ടിച്ചേര്‍ത്ത്
സ്വയം ഊതി ഊതി മുറിവുകള്‍
ഉണക്കാന്‍,
മറക്കാന്‍,
കഠിനമായ ശ്രമം ...!
പ്രത്യാക്രമണം ഉണ്ടാകാത്തതിന്റെ  
നിരാശയില്‍ ആവണം, 
പശ്ചാത്താപത്തിന്റെ 
വെണ്ണയില്‍ 
ചില തലോടലുകള്‍....!
എത്ര പൊതിഞ്ഞാലും
കാണാതിരിക്കുമോ....,
എത്ര ശ്രമിച്ചാലും 
മായ്ക്കാന്‍ കഴിയുമോ 
ആ മുറിപ്പാടുകള്‍  ..? !!


16 comments:

സ്നേഹതീരം said...

എങ്കിലും പറയുന്ന കാര്യങ്ങള്‍ എന്ത്, ആരോട്, എവിടെ വച്ച്, അതിന്റെ ഭവിഷ്യത്ത് എന്താകാം ..., എന്ന് ചിന്തിക്കാന്‍ അല്പം സമയം എടുത്തിരുന്നെങ്കില്‍ ....???

ശരിയാണ്. കാലത്തിനു പോലും മായ്ക്കാന്‍ കഴിയില്ല, ചില മുറിപ്പാടുകള്‍..

ആനുകാലിക പ്രസക്തിയുള്ള പോസ്റ്റ്.. വളരെ നന്നായിരിക്കുന്നു.

മുകിൽ said...

nonthitundallo....

ജന്മസുകൃതം said...

nandi sneha theeram.
sariyaanu mukil ,nannayi nonthu.

ente lokam said...

ഉണങ്ങാത്ത മുറിപ്പാടുകള്‍ ജീവിതത്തിന്റെ കൂടി
അടയാളമല്ലേ?കടന്നു പോകും വരെ സഹിച്ചേ
പറ്റൂ...

ജന്മസുകൃതം said...

athe vincent....sahanathilum und oru samthrupthi...

പട്ടേപ്പാടം റാംജി said...

കീറിപ്പറിഞ്ഞ ഹൃദയശകലങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
സ്വയം ഊതി ഊതി മുറിവുകള്‍
ഉണക്കാന്‍,
മറക്കാന്‍,
കഠിനമായ ശ്രമം ...!

ജന്മസുകൃതം said...

thank u ramji

ഷെരീഫ് കൊട്ടാരക്കര said...

മുറിപ്പാടുകള്‍ ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍......

ജന്മസുകൃതം said...

unakkan parishramichaal kazhinjekkam pakshe aa paadukal mayumo ennenkilum?
nandi sherifikka...

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഭവിക്കേണ്ട ക്രൂര നിമിഷങ്ങള്‍
എന്ന് എഴുതപ്പെട്ടവ അനുഭവിച്ചേ തീരു...!

അതിനു നിമിത്തമാകുന്നതും
വേദനാകരമായ അനുഭവം ആണല്ലോ....

വേണുഗോപാല്‍ said...

കവിത കൊള്ളാം ..

മായ്ച്ചാലും മായാത്ത ചില മുറിപ്പാടുകള്‍ ..
അവ ഇടയ്ക്കിടെ നൊമ്പരപ്പെടുത്തും !!

ജന്മസുകൃതം said...

thank u murali & venugopal

rajukanhirangad said...

nalla kavitha
peeli-rajukanhirangadblogspot.com
onnu nokkane

ജന്മസുകൃതം said...

thank u harishree and raju.
theerchayaayum blogil varaam.

Sidheek Thozhiyoor said...

ചില തലോടലുകള്‍....!
എത്ര പൊതിഞ്ഞാലും
കാണാതിരിക്കുമോ....,
നല്ല വായനാസുഖം
ആശംസകള്‍

ജന്മസുകൃതം said...

siddhiq ji
vannathil santhosham.