Tuesday, April 10, 2012

ഇഷ്ടം

ഇഷ്ടം 
നമ്മുടെ മുറ്റത്തെ മുല്ല പൂത്തു ,
നിറയെ  വെ ണ്‍  മുത്തുപോലെ .
എത്ര നാളുകളായി ഈ കാഴ്ചയ്ക്ക് വേണ്ടി 
നാം കാത്തിരുന്നു .
ചെങ്കല്‍പ്പാറയ്ക്കിടയിലെ 
അല്പമാം മണ്ണില്‍ നട്ട    
മുല്ലവള്ളികള്‍ എത്രയോ വട്ടം ഉണങ്ങി 
വളര്‍ച്ച മുരടിച്ച്  നമ്മളില്‍ ഖേദം വളര്‍ത്തി...!
കടംകൊണ്ട മണ്ണില്‍ മടിച്ചു മടിച്ച് 
വേരുന്നിയ ചെറു സസ്യങ്ങള്‍ 
ഉണങ്ങിയും അഴുകിയും പാറകള്‍ അലിയിച്ച് ,
ഇന്നീ മുല്ലകള്‍ മുറ്റിത്തഴച്ച്  വളരാന്‍ 
വര്‍ഷങ്ങള്‍....എത്ര....എത്ര...??!!!

ഈ മാറ്റത്തിനൊപ്പം നീയും വളര്‍ന്നു.
പൊള്ളുന്ന മണലാരണ്യത്തിലെ 
ഏ സി  മുറിയില്‍ 
എകാന്തതയുടെ ചൂടില്‍ ഉരുകുന്ന നിന്നെ 
ഞങ്ങള്‍ക്ക് കാണാം.
എന്തിനാണ്  തള്ളക്കോഴി തന്റെ ചിറകിനടിയില്‍ നിന്നും 
കുഞ്ഞുങ്ങളെ കൊത്തി മാറ്റുന്നത് ...!!
അതെ സ്വന്തം കാലില്‍ നില്ക്കാന്‍ 
നീയും പ്രാപ്തനാകണം.  

മുകളില്‍ 
നിന്റെ മുറിയുടെ  ജനലിലേയ്ക്ക്
വലിച്ചു കെട്ടിയ കേബിളിന്റെ പകുതിയോളം എത്തി 
നിറയെ പൂവുകള്‍ നീട്ടി നില്‍ക്കയാണ്‌  ഈ മുല്ല.
അതിന്റെ നിറവും സുഗന്ധവും ഈ അമ്മയുടെ
പ്രാര്‍ത്ഥനകളായി  നിന്നെ     പൊതിയുന്നുണ്ട്.
ഇപ്പോള്‍,
നിനക്കതു തൊട്ടറിയാന്‍ കഴിയും,
ഈ വാത്സല്യം....സ്നേഹ സാമീപ്യം....
അതെ ,
നിന്നെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

28 comments:

സുല്‍ |Sul said...

വിഷമിക്കാതെ.
അവനിവിടെ സുഖമായിരിക്കുന്നമ്മേ.

-സുൽ

keraladasanunni said...

നമ്മുടെ മുറ്റത്തെ മുല്ല പൂത്തു ,
നിറയെ വെണ്‍മുത്തു പോലെ .

ഈ വരികള്‍ നല്‍കുന്ന ആനന്ദം വാകുകള്‍ക്ക് അതീതമാണ്.

mini//മിനി said...

ഇവിടെയും അവിടെയും എല്ലാവർക്കും സുഖം,,
നല്ല ഇഷ്ടം തോന്നുന്നു.

ചന്തു നായർ said...

അതെ , നിങ്ങളെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.ഒത്തിരി ഒത്തിരി...കാരണം നിങ്ങളുടെ മക്കൾ ഞങ്ങളുടേയും മക്കളാണു.....അവരുടെ മുറിയിൽ പൂവിടുന്ന പുഷ്പത്തിനു വെള്ളന്നിറം തന്നെ വേണം ..മുല്ലപ്പൂക്കളുടെ നിറം സമാധാനത്തിന്റെ നിറമാണല്ലോ............എല്ലാ ഭാവുകങ്ങളും

റിനി ശബരി said...

വാല്‍സല്യം ചൊരിയുന്ന അമ്മയാം മുല്ല !
ഇങ്ങ് ഈ മണലാരണ്യത്തിലും സുഗന്ധം
പകര്‍ത്തീ കൂടെയുണ്ട് ...
ഫ്ലാറ്റില്‍ നട്ടു വളര്‍ത്തിയ മുല്ല വള്ളികളിലൂടെ
ആ സുഗന്ധത്തിലൂടെ അമ്മയുടെ ഗന്ധമറിയുന്നു..
പറക്കമുറ്റും വരെ കാത്ത് സംരക്ഷിച്ച്
സ്വന്തം കാലില്‍ നില്‍ക്കുവാന്‍ നീ പറന്നുയരുമ്പൊഴും
ഈ അമ്മയുടെ ഉള്ളം ആകുലത പൂകുന്നുണ്ട് ..
അമ്മ മണം ഉള്ള വരികള്‍ ..
മുല്ല മണം ഉള്ള ചിന്തകള്‍ ..
മുല്ലയെപൊല്‍ പരിശുദ്ധം അമ്മ, "ഈ ഇഷ്ടം" ..

വി.എ || V.A said...

...മുല്ലപ്പൂക്കളുടെ സുഗന്ധത്തിൽ അമ്മമനസ്സിന്റെ വാത്സല്യത്തെ ചാലിച്ച് ഒഴുക്കിവിട്ട നല്ല ‘ഗദ്യകവിത’തന്നെ. സ്വന്തം ജീവിതം സംതൃപ്തമാക്കിവാഴാൻ ശ്രമിച്ചുമുന്നേറുന്ന, അകലെക്കഴിയുള്ള മക്കളോടു പറയാൻ ഈ ‘ഇഷ്ട’മല്ലാതെ മറ്റെന്താണ് അഭികാമ്യം?....വാത്സല്യപൂർവ്വമായ ‘ഇഷ്ടസന്ദേശം....’.

Renjishcs said...

ഇഷ്ടം

പട്ടേപ്പാടം റാംജി said...

കേബിളിലൂടെ കയറിക്കൊണ്ടിരിക്കുന്ന മുല്ലയുടെ മണം അവിടെ എത്തിയിട്ടുണ്ടാകും.

Echmukutty said...

നല്ല നല്ല വരികൾ....ഇഷ്ടം.
പിന്നെ മുല്ലപ്പൂ സുഗന്ധം ......അതും ഇഷ്ടം.

yesodharan said...

മുകളില്‍
നിന്റെ മുറിയുടെ ജനലിലേയ്ക്ക്
വലിച്ചു കെട്ടിയ കേബിളിന്റെ പകുതിയോളം എത്തി
നിറയെ പൂവുകള്‍ നീട്ടി നില്‍ക്കയാണ്‌ ഈ മുല്ല.
അതിന്റെ നിറവും സുഗന്ധവും ഈ അമ്മയുടെ
പ്രാര്‍ത്ഥനകളായി നിന്നെ പൊതിയുന്നുണ്ട്.
ഇപ്പോള്‍,
നിനക്കതു തൊട്ടറിയാന്‍ കഴിയും,
ഈ വാത്സല്യം....സ്നേഹ സാമീപ്യം....
അതെ ,
നിന്നെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.


അമ്മയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന വരികള്‍...
ഇഷ്ടമായി..

Vp Ahmed said...

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?

ajith said...

അമ്മമുല്ലപ്പൂമണം പരന്നൊഴുകുന്നു...ഏറെയിഷ്ടപ്പെട്ട ഒന്ന് ഈ എഴുത്ത്

വീ കെ said...

മുല്ലപ്പൂ ചുറ്റിപ്പിണഞ്ഞു കിടക്കുമാ
കേബിളിനുമുണ്ടാമൊരു സുഗന്ധം.

ആശംസകൾ...

Mohamedkutty മുഹമ്മദുകുട്ടി said...

എങ്ങും മുല്ലയുടെ സുഗന്ധം തന്നെ!. ആശംസകള്‍ നേരുന്നു!.

jayarajmurukkumpuzha said...

hridayam niranja vishu aashamsakal......

sham said...

ഇഷ്ട്ടം
എനിക്കിഷ്ട്ടായി.

ഫൈസല്‍ ബാബു said...

ഇത്ര ലളിതമായി എഴുതിയത്‌ കൊണ്ടാവാം ഒറ്റ വായനയില്‍ മനസ്സിലായി..

"നിറഞ്ഞു തുളുമ്പുന്ന അമ്മയുടെ സ്നേഹം" ...

കനല്‍ said...

എനിച്ചിപ്പം അമ്മയെ കാണണം...
ഹും.. ഹും ..കാണണം..

ന്ന് ശാഠ്യം പിടിക്കാന്‍ തോന്നിപോയി ..
ഈ വരികള്‍ വായിച്ചപ്പോള്‍

ഒരു യാത്രികന്‍ said...

ഹൃദ്യമായ വരികള്‍ ഏറെ ഇഷ്ടമായി ......സസ്നേഹം

Salam said...

പൂമണമുള്ള നല്ല വരികള്‍

kanakkoor said...

മുല്ലപ്പൂക്കളുടെ സുഗന്ധം കവിതയില്‍ അറിയുന്നു. നന്നായി.
എങ്കിലും പൂവും മുള്ളും എന്നാ കവിത ഏറെ നന്ന് എന്നും കൂട്ടിച്ചേര്‍ക്കട്ടെ

jayarajmurukkumpuzha said...

ella nanmakalum aashamsikkunnu, prarthanayode...... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane............

Kalavallabhan said...

മലയാണ്മയുടെ നിറവും മണവുമുള്ളതെല്ലാം പ്രവാസം പൂകുന്നു.
പകരം നിറമുള്ള മണമില്ലാത്ത പരദേശികൾ പര്യാമ്പുറം കയറിയിറങ്ങുന്നു.
എന്തു ചെയ്യാം ?

സുനി said...

നല്ല കവിത.. മുല്ല പൂക്കള്‍ നിറഞ്ഞ മുറ്റം ഓര്‍മ്മ വന്നു..

മണ്ടൂസന്‍ said...

നിനക്കതു തൊട്ടറിയാന്‍ കഴിയും,
ഈ വാത്സല്യം....സ്നേഹ സാമീപ്യം....
അതെ ,
നിന്നെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

സ്നേഹത്തെ അനുഭവിച്ചറിയുക,തൊട്ടറിയുക എന്നൊക്കെ പറയുന്നത് നല്ല ഭാഗ്യമാണ്. അതങ്ങനെ എല്ലാവർക്കും കഴിയുന്ന ഒന്നല്ല, അനുഭവിക്കുന്നവർ വിചാരിക്കും'ഇതൊക്കെ' വളരെ നിസ്സാരമല്ലേ എന്നൊക്കെ.! പക്ഷെ അതനുഭവിക്കാൻ നമ്മൾ തുടങ്ങുമ്പോൾ അവർ അന്തം വിട്ടിരിക്കും,കാരണം അവർക്ക് യാതൊന്നും അനുഭവിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. അതാണതിന്റെ സുഖം.! ആശംസകൾ.

c.v.thankappan said...

മുല്ലപ്പൂമണം ചൊരിയുന്ന വരികള്‍.
ചുറ്റിലും സുഗന്ധം പരത്തുന്നു.
ആശംസകളോടെ

Akhi M Balakrishnan said...

അമ്മയുടെ സ്നേഹം പോലെ പുണ്യം ഈ വരികള്‍..
ആശംസകള്‍ ലീലേച്ചി ... ഇനീം വരുംട്ടോ..ബൈ ബൈ..

പ്രയാണ്‍ said...

എല്ലാ വര്‍ഷവും ഞാന്‍ കൊതിച്ചുനട്ട മുല്ല പൂത്തുതുടങ്ങുമ്പോള്‍ ഞങ്ങള്‍ നാട്ടില്‍ പോകും ..തിരിച്ചു വരമ്പോള്‍ പൂവെല്ലാം കഴിഞ്ഞിട്ടുമുണ്ടാവും....:(