Monday, March 5, 2012

വിഭ്രാന്തികള്‍
***************

അറിയാമെനി,ക്കങ്ങുണ്ടാദിത്യന്‍ 
ആകാശത്തി,ലമ്പിളി ക്കീറും,പിന്നെ
താരകക്കുഞ്ഞുങ്ങളും ,
നീറുമീ,മീനച്ചൂടില്‍ തേടിടും കുളിര്‍നീരും.
കൈകളിലൊതുക്കുവാന്‍
നേരമിന്നധികമായ് .
      ആരുമറിയാത്തോരീ  വീഥിയില്‍ ജ്വലിക്കുമീ-
തീക്കനല്‍ തണുപ്പിക്കാന്‍ പോന്നിടും വിരല്‍സ്പര്‍ശം,
 ഏറിടും പ്രണയത്തീത്തിരതന്‍  വേലിയേറ്റം ,
എങ്ങനെ കരേറുമെന്നറിയാതുഴറുന്നു ....?!

   ഏറുമങ്ങുച്ചസ്ഥമായ്,തിരിച്ചോരിറക്കത്തിന്‍
ഊക്കി,ലെങ്ങെവിടെയ്ക്കീ  യാത്രയെന്നറിവീല.

പാതിയടഞ്ഞ മിഴി ജാലകം തുറക്കുവാന്‍
ആരോരാള്‍ പ്രണയപ്പൂച്ചാവിയുമായി വരും ...?
ലാവപോല്‍ ഉറഞ്ഞോരെന്‍  ഹൃത്തിതില്‍ നിന്നും കുളിര്‍
നീരുറവൊഴുക്കുവാന്‍   എത്തുമോ പ്രിയനവന്‍...?
                ********************

23 comments:

Sureshkumar Punjhayil said...

Kathirippinoduvil...!

Manoharam Chechy, Ashamsakal...!!!

Akbar said...

പാതിയടഞ്ഞ മിഴി ജാലകം തുറക്കുവാന്‍
ആരോരാള്‍ പ്രണയപ്പൂച്ചാവിയുമായി വരും ...?
ലാവപോല്‍ ഉറഞ്ഞോരെന്‍ ഹൃത്തിതില്‍ നിന്നും കുളിര്‍
നീരുറവൊഴുക്കുവാന്‍ എത്തുമോ പ്രിയനവന്‍...?

വിങ്ങും മനസ്സിന്റെ വിഭ്രാന്തികള്‍ക്കിടയിലും പ്രതീക്ഷയിലേക്ക് ജാലകം തുറന്നിട്ടുള്ള ഈ കാത്തിരിപ്പാണ് എന്നും ജീവിതം. വരാനിരിക്കുന്ന വസന്തങ്ങളെ കുറിച്ച് പാടാന്‍ നമുക്കാവട്ടെ. കവിത അതീവ ഹൃദ്യം, സുന്ദരം.

ആശംസകളോടെ.

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...
This comment has been removed by the author.
ചന്തു നായർ said...

തിർച്ചയായും അവൻഎത്തും....വസന്തത്തെക്കുറിച്ച് പാടിക്കൊണ്ട്...പ്രണയ്ത്തിന്റെ കുളിരാവിയുമായി... നമ്മളൊക്കെ ചെറുപ്പമല്ലേ സഹോദരീ...മനസ്സിൽ കൌമാരം കാത്ത് സൂക്ഷി ക്കുന്നവർ .... എല്ലാ ആശംസകളും.......

ente lokam said...

പ്രണയപ്പൂചാവി...

നല്ല പ്രയോഗം....

മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കെല്ലാം

ഒരു തരം വിഭ്രാന്തിയും കാണും അല്ലെ?

ആശംസകള്‍...

keraladasanunni said...

" എന്‍റെ ലോകം " ചൂണ്ടിക്കാണിച്ചതുപോലെ " പ്രണയപ്പൂ ചാവി " എന്ന പ്രയോഗത്തിലെ പുതുമയില്‍ മനസ്സ് ഉടക്കി. കവിത ഇഷ്ടപ്പെട്ടു.

കുഞ്ഞൂസ് (Kunjuss) said...

കാത്തിരിപ്പിനൊടുവില്‍ ജന്മസുകൃതം പോലെ...
നല്ല കവിത ടീച്ചറെ ...

mini//മിനി said...

കാത്തിരിപ്പ് വെറുതെയായില്ല, നല്ലൊരു കവിത വായിക്കാൻ കഴിഞ്ഞല്ലൊ...

വി.എ || V.A said...

‘....തിരകളുടെ വേലിയേറ്റത്തിൽനിന്ന് എങ്ങനെ കരകയറുമെന്ന് ചിന്തിച്ച്, മനമുഴറി, പ്രണയപ്രിയനെ അന്വേഷിക്കുന്ന ഒരു ‘പെൺ മനസ്സി’നെ നല്ലതുപോലെ വരികളിൽ വരച്ചുവച്ചിരിക്കുന്നു. ഈയിടെ വന്നതിൽ ‘മരം’, ഏറ്റവും നല്ല ആശയഭാവം പകർന്ന ‘ഗദ്യകവിത’ തന്നെ. മുമ്പ് ‘ജന്മസുകൃത’ത്തിൽ ‘മറക്കില്ലൊരിക്കലും’ എന്ന ഒരു കവിതയുണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമാണോ റ്റീച്ചറേ, ഈ വിഷാദമയിയായ ,പ്രണയപ്പൂച്ചാവി തേടുന്ന മനസ്സ്? എങ്കിൽ, ആ വരികൾ ഈ കവിതയുടെ കൂടെച്ചേർത്താൽ അത്യുത്തമമാവും. (എന്റെ ‘ബ്ലോഗ് വാരഫലം’ ഒന്നാം ലക്കത്തിൽ ‘മറക്കില്ലൊരിക്കലും’ എന്നത് സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.) അനുമോദനങ്ങൾ.....

പാവപ്പെട്ടവൻ said...

നല്ല കവിത ആശംസകള്‍...

Abdulkader kodungallur said...

ലാളിത്യത്തത്താല്‍ മധുരിക്കുമിഴകളില്‍ തേന്‍ തുളുമ്പും പ്രണയാക്ഷരങ്ങള്‍ കൊണ്ട് വൈദഗ്ദ്യത്തോടെ കൊരുത്തെടുത്ത കാവ്യ മാലിക ജന്മ സുകൃതത്തില്‍ പ്രണയ പാരവശ്യത്താല്‍ വേപഥു പൂണ്ട് നില്‍ക്കുന്നു . ഭാവുകങ്ങള്‍...

Unknown said...

കവിത നന്നായിരിക്കുന്നു .

ജന്മസുകൃതം said...

Sureshkumar Punjhayil ..

നന്ദി സുരേഷ് ...


Akbar ... ഈ കാത്തിരിപ്പാണ് എന്നും ജീവിതം...ശരിയാണ് അക്ബര്‍ ....താങ്ക്സ്


ചന്തു നായർ
നമ്മളൊക്കെ ചെറുപ്പമല്ലേ.....അതെ സഹോദര..... നമ്മളെപ്പോലെ പ്രണയത്തെക്കുറിച്ച് പറയാന്‍ മറ്റാര്‍ക്ക് കഴിയും...!!!


Manoraj

വയ്യായ്കയിലും വന്നു .....നന്ദിയുണ്ട് മനു.


ente lokam..

മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കെല്ലാം ഒരു തരം വിഭ്രാന്തിയും തീര്‍ച്ചയായും കാണും

നന്ദി വിന്‍സെന്‍റ്
keraladasanunni

" പ്രണയപ്പൂ ചാവി " എന്ന പ്രയോഗത്തിലെ പുതുമയോടൊപ്പം ഒരു രസകരമായ സംഭവം ഉണ്ടായി....അടുത്തപോസ്റ്റില്‍ അത് സൂചിപ്പിക്കാം .നന്ദി


കുഞ്ഞൂസ് (Kunjuss)
ഒരുപാട് നന്ദി.....

mini//മിനി
മിനി...വന്നതില്‍ സന്തോഷം

.
വി.എ || V.A
മറക്കില്ലൊരിക്കലും എന്നതിന്റെ ബാക്കിപത്രമല്ലബാബുവേട്ടാ....മനസ്സിന്റെവെറുമൊരുവിഭ്രാന്തിമാത്രം....എന്റെ മറ്റൊരു ബ്ലോഗ്‌ ലിങ്കില്‍ ആയിരുന്നു മറക്കില്ലൊരിക്കലും എന്ന കവിത.അത് ഇപ്പോള്‍ നിലവിലില്ല.
അതുകൊണ്ട്....ജന്മ സുകൃതത്തില്‍ അത് ഒരിക്കല്‍ കൂടി പോസ്റ്റും. എന്റെ കവിതകളില്‍ മരവും ശ്രദ്ധിക്കപ്പെട്ടു എന്നത് സന്തോഷ വാര്‍ത്തയാണ്.നന്ദി കേട്ടോ. .
പാവപ്പെട്ടവന്‍.
ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.


Abdulkader kodungallur

ലാളിത്യത്തത്താല്‍ മധുരിക്കുമിഴകളില്‍ തേന്‍ തുളുമ്പും പ്രണയാക്ഷരങ്ങള്‍ കൊണ്ട് വൈദഗ്ദ്യത്തോടെ കൊരുത്തെടുത്ത കാവ്യ മാലിക ജന്മ സുകൃതത്തില്‍ പ്രണയ പാരവശ്യത്താല്‍ വേപഥു പൂണ്ട് നില്‍ക്കുന്നു .

നല്ല വാക്കുകള്‍ക്ക് നന്ദി. ഇനിയും വരുമല്ലോ.


MyDreams

നന്ദി ....ഒരുപാട് നന്ദി.

Akbar said...

ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

khaadu.. said...

ആശംസകള്‍....

kochumol(കുങ്കുമം) said...

കവിത നന്നായിരിക്കുന്നു ..

വേണുഗോപാല്‍ said...

നല്ല വരികള്‍ ...
നല്ല കവിത

നന്ദിനി said...

simple and nice lines..
thanks for giving us a beautiful poem...

പട്ടേപ്പാടം റാംജി said...

കവിത നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ആരുമറിയാത്തോരീ വീഥിയില്‍ ജ്വലിക്കുമീ-
തീക്കനല്‍ തണുപ്പിക്കാന്‍ പോന്നിടും വിരല്‍സ്പര്‍ശം,
ഏറിടും പ്രണയത്തീത്തിരതന്‍ വേലിയേറ്റം ,
എങ്ങനെ കരേറുമെന്നറിയാതുഴറുന്നു ....?!

അതറിയില്ലേ..മേം പ്രണയത്തീയ് നമ്മേയും കൊണ്ടേ പോകു...

എന്‍ പ്രഭാകരന്‍ said...

തിരിച്ചോരിറക്കത്തിന്‍
ഊക്കി,ലെങ്ങെവിടെയ്ക്കീ യാത്രയെന്നറിവീല.

ee variyanu nannayi thonniyathu

Geethakumari said...

ആദ്യമായി വന്നു .ഒത്തിരി ഇഷ്ടമായി .പ്രതീക്ഷയുടെ വരികള്‍ .ജീവിതത്തില്‍ എല്ലാം പ്രതീക്ഷകള്‍ മാത്രം ആണെന്ന് ഈ വരികള്‍ ബോദ്ധ്യപെടുത്തും .ആശംസകള്‍ .

yesodharan said...

പാതി കൂമ്പിയ മിഴിജാലകം
തുറന്നു വക്കുക
ഹൃദയത്തില്‍ ഉറഞ്ഞു പോയ
നീരുറവയെ വീണ്ടെടുക്കാന്‍
ഭാഗീരഥനെപ്പോലെ
അവന്‍ വരും
പ്രണയം വീണ്ടും പുഷ്പിക്കും
വിഭ്രാന്തികള്‍ക്ക്
ശമാനമുണ്ടാവും
അന്ന്,
കാടുകള്‍ പൂത്തുലയും
നദികള്‍ വീണ്ടും ചിലന്കയണിഞ്ഞു
നൃത്തം വക്കും.