Sunday, August 14, 2011

സ്വാതന്ത്ര്യം...!

സ്വാതന്ത്ര്യം...!

അമ്മയുടെ നെഞ്ചിലെ
തീക്കനല്‍
അച്ഛന്റെ കണ്ണിലെ
നിസ്സഹായത
അരുമ മകളുടെ
പേടിച്ചരണ്ട മുഖം
അവകാശമില്ലാത്തവരുടെ
അഹങ്കാരം
തെരുവ് വിളക്കിന്റെ
വിളറിയ നിഴല്‍
നടു റോഡിലെ
അഗാധമായ കയം
സൈറണ്‍ മുഴക്കുന്ന വാഹനം
അരിവാളിന്റെ തിളക്കം
ഖദറിന്റെ വെളുപ്പ്‌
വിഡ്ഢിപ്പെട്ടിയിലെ
ആഘോഷം
വിഡ്ഢികളുടെ ആര്‍പ്പ്
വിശപ്പിന്റെ കാര്‍ന്നു തിന്നല്‍
വയലിന്റെ ശൂന്യത
പുഴയുടെ വരള്‍ച്ച
പുകമറയ്ക്കുള്ളില്‍ നിന്നുയരുന്ന
വീണ്‍ വാക്കുകള്‍....
സ്വാതന്ത്ര്യം ....!
ഊമകളുടെ ഉരിയാടല്‍
അന്ധന്റെ വഴി കാട്ടല്‍
പിന്നെ,
നിറം മാറിയ വെറും കൊടി .
32 comments:

മുകിൽ said...

nannayi..
ippo orkukayayirunnu.
manushyar orupadu swathanthraim anubhavikkunna kalamaanallo ennu..
patinikku patiniyude swaathanthryam. viddikalude aarppinu aa swathantraim..
nannayi kavitha.

Jayesh/ജയേഷ് said...

good...

Sasi said...

പുകമറയ്ക്കുള്ളില്‍ നിന്നുയരുന്ന
വീണ്‍ വാക്കുകള്‍....
സ്വാതന്ത്ര്യം ....!
nannaitundu...

mini//മിനി said...

ഗോഡ്‌സെമാർ നാട് വാഴും കാലം
നമുക്കില്ലൊരു ഗാന്ധിജി,,,
പിറക്കില്ലൊരു ഗാന്ധിജി.

ശാന്ത കാവുമ്പായി said...

എനിക്കിഷ്ടായി.

പ്രയാണ്‍ said...

നിറം മാറിയ വെറും കൊടിയാവുമ്പോള്‍ സ്വനങ്ങളുടെ നിറമൊലിച്ചുപോയി നമ്മളും .

ദേവന്‍ said...

:)

MyDreams said...

we got the freedom in the mid nite but we are still not get the freedom from mid nite

Akbar said...

കൊലപാതകിക്കു സംശയത്തിന്റെ
ആനുകൂല്യത്തില്‍ സ്വാതന്ത്ര്യം
അഴിമാതിക്കാരന് പരോളിന്റെ
സ്വാതന്ത്ര്യം
കോടികള്‍ കട്ടവര്‍ക്ക് തീഹാര്‍ ജയിലില്‍
സഞ്ചാര സ്വാതന്ത്ര്യം
എല്ലാവര്ക്കും സ്വാതന്ത്ര്യം.

Manoraj said...

ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കില്‍ വിലപിച്ചേനേ :(

mottamanoj said...

അതെ അതാണ് ഇപ്പൊ സ്വാതന്ത്രം.

ബാവ രാമപുരം said...

പല രീതിയിലും പാരതന്ത്ര്യം അനുഭവിക്കുന്ന ഗള്‍ഫില്‍ ജീവിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍ വില അറിയുന്നു. എത്ര പോരായ്മകള്‍ ഉണ്ടെങ്കിലും സ്വാതന്ത്ര്യം സ്വര്‍ഗ്ഗ തുല്ല്യം ..

മുഹമ്മദ് സഗീര്‍ said...

വായിച്ചു!ഒരു കാര്യം പറയാതിരിക്കാൻ വയ്യ!ആശയം സമകാലികമായതിന്നാൽ കൊള്ളാം.പിന്നെ കുറച്ചു കാര്യങ്ങൾ പറഞ്ഞു പോയിരിക്കുന്നു എന്നല്ലാതെ ഇത് ഒരു കവിതയുടെ നിലവാരത്തിലേക്ക് അത്ര ഉയർന്നോ?എന്നൊരു സംശയം ഉണ്ട്!.

ചന്തു നായർ said...

“ആണ്ടിലൊരിക്കലൊരോഗസ്റ്റ് പതിനഞ്ചിനരുമയായ് നുകരുന്ന മധുരമോ ഭാരതം” ??????? നല്ല രചനക്കെന്റെ ആശംസകൾ

പ്രവാസം..ഷാജി രഘുവരന്‍ said...

വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാനില്ലല്ലോ.....
അഭിനവ ഗാന്ധിമാരുടെ ഉടയാത്ത
ഖദറിന്റെ വെളുപ്പ്‌ ....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

എന്നാലും സ്വാതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യം തന്നെ.. എല്ലാം ഉണ്ടായാലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്ത് ഫലം?

സ്വന്തം സുഹൃത്ത് said...

ചിലരുടെയൊക്കെ സ്വാതന്ത്ര്യക്കൂടുതല്‍ കൊണ്ടാണോ ഇങ്ങനെയെന്നും ചിന്തിക്കണം...! ഇഷ്ടപ്പെട്ടു...!

കുഞ്ഞൂസ് (Kunjuss) said...

എന്താണ് സ്വാതന്ത്ര്യം...??

വീ കെ said...

സ്വാതന്ത്ര്യം ജന്മാവകാശമാണ്...
അത് ദുരുപയോഗം ചെയ്യാതിരിക്കുവോളം മാത്രം..
ആശംസകൾ...

ജോസ്‌മോന്‍ വാഴയില്‍ said...

കൊള്ളാം...!!

സ്വാതന്ത്ര്യം ഒരു കിട്ടാക്കനിയായി തന്നെ തുടരുകയല്ലേ ഇന്നും...???

the man to walk with said...

ഇപ്പോള്‍ ലോകത്തെ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നില ഭദ്രമാണ് .
സ്വതത്ര്യതിന്റെ കാര്യം ഇന്ത്യയില്‍ ജനിച്ചു മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ പറയട്ടെ

Manu nellaya / മനു നെല്ലായ. said...

സ്വാതന്ത്ര്യം!!! ആര്‍ക്കാണതു കിട്ടിയത്?? ഭരണകൂടങ്ങള്‍ക്കോ!! പാരതന്ത്ര്യത്തെ അടച്ചു ഭരിക്കാന്‍........!!

rajukanhirangad said...

good.............nalla kavitha

സിദ്ധീക്ക.. said...

പിന്നെ,
നിറം മാറിയ വെറും കൊടി .
അത്രതന്നെ.

sm sadique said...

ചോരക്ക് മാത്രം നിറം മാറ്റമില്ല. സ്വാതന്ത്ര്യം അവിടെ അവസാനിക്കുന്നു ; സ്വാതന്ത്ര്യം ഉദയം കൊള്ളുന്നതും ജീവിക്കുന്നതും ചരിത്രത്താളുകളിൽ, അനുഭവസ്തർ അപ്പോഴും ചോദിക്കുന്നു “സ്വാതന്ത്ര്യം എവിടെ?”

Muyyam Rajan said...
This comment has been removed by the author.
Muyyam Rajan said...

നിറം മാറിയ വെറും കൊടി !

വേദാത്മിക പ്രിയദര്‍ശിനി said...

ചേച്ചീ നല്ല കവിത.. എനിക്കിഷ്ടപ്പെട്ടു...

പ്രഭന്‍ ക്യഷ്ണന്‍ said...

സ്വാതന്ത്ര്യത്തിന്റെ സമകാലീനത..!!
അക്ഷരങ്ങളിലൂടെ ദര്‍ശിച്ചപ്പോള്‍
അത് നല്ലോരു വായനയായി..!

ഇഷ്ട്ടപ്പെട്ടു
ആശംസകള്‍..!!

നിശാസുരഭി said...

എല്ലാത്തിനും സ്വാതന്ത്ര്യം എന്നതല്ല സ്വാതന്ത്ര്യം എന്നതിനര്‍ത്ഥം എന്ന്, അല്ലെ? :)

ManzoorAluvila said...

കവിത ഇഷ്ടമായി
നല്ല അവതരണം..ആശംസകൾ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പുകമറയ്ക്കുള്ളില്‍ നിന്നുയരുന്ന
വിണ്വാക്കല്ല സ്വാതന്ത്ര്യം അല്ലേ