Monday, May 9, 2011

ചലോ ഡല്‍ഹി

ചലോ ഡല്‍ഹി


രണ്ട്‌

ഉറക്കത്തില്‍ സ്വപ്നമായത് വേള്‍ഡ് കപ്പിനെപ്പറ്റി കേട്ട കഥയാണ് .രാമ-രാവണ യുദ്ധം ...സീതയ്ക്ക് വേണ്ടി.
ഇവിടെ രാമന്‍ ഇന്ത്യ രാവണന്‍ ശ്രീലങ്ക സീതയാണ് വേള്‍ഡ് കപ്പ്‌ .1983 -ല്‍ സീത രാമന് സ്വന്തം .2007 -ല്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയി .
ഇപ്പോള്‍ 2011 -ല്‍ രാമന്‍ സീതയെ വീണ്ടെടുത്ത് പട്ടാഭിഷേകം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഹാ....എന്തൊരു ഭാവന...!
നേരം പുലര്ന്നതറിഞ്ഞില്ല.
തിരക്കിട്ട ജീവിതത്തില്‍ നിന്നും രണ്ട്‌ ദിവസം സ്വസ്ഥമായി ഇരിക്കാനുള്ള അവസരം.നാളെ പത്തുമണിവരെ പൂര്‍ണ്ണ വിശ്രമം. വെറുതെ ഇരുന്നാല്‍ മതി.
നമ്മളെ താരാട്ട് പാടി ഉറക്കിയും ഉണര്ത്തിയും ട്രെയിന്‍ ഓടിക്കൊള്ളും .കയ്യില്‍ കരുതിയ മാസികകള്‍ വായിച്ചും നേരാ നേരങ്ങളില്‍ തിന്നും കൊറിച്ചും കൈകൊട്ടി പ്പാട്ടുപാടിയും കാഴ്ചകള്‍ കണ്ടും പിന്നെ ഉറങ്ങിയും ഉണര്‍ന്നും യാത്ര തുടരുകയാണ്.
യാത്രയുടെ ദൈര്‍ഘ്യം കൂടുന്തോറും അസ്വസ്ഥത കളുടെ വേലിയേറ്റവും കൂടുന്നു വെറുതെ ഇരിക്കുന്നത് എത്ര മടുപ്പുളവാക്കുന്ന കാര്യം .

അങ്ങനെ ഒരു നീണ്ട രാത്രി കൂടി കടന്നു പോയി...ഒടുവില്‍ ഒരു മണിക്കൂര്‍ വൈകി ഞങ്ങളുടെ ട്രെയിന്‍ ആഗ്രയിലെത്തി.
അവിടെ ഞങ്ങളെക്കാത്ത് ജോഷി എന്ന ഗൈഡ് നിന്നിരുന്നു.
വിവേകാനന്ദ ട്രാവല്‍സ് ഏര്‍പ്പാടാക്കിയ ബസ്സില്‍ നേരെ ഹോട്ടല്‍ ഡീലെക്സ് പ്ലാസയിലെയ്ക്ക്
.
എല്ലാവര്ക്കും അവിടെ റൂം തയ്യാറായിരുന്നു.കുളി വിശ്രമം ഭക്ഷണം കഴിഞ്ഞു ഞങ്ങളുടെ ആദ്യത്തെ ലക്‌ഷ്യം താജ് മഹല്‍ .

Photo : Click here

താജ് മഹല്‍




മനോഹര സൌധ ത്തിലെയ്ക്കുള്ള രണ്ടാമത്തെ യാത്രയാണ് ഞങ്ങളുടേത്.
എത്ര കണ്ടാലും കൊതി തീരാത്ത കാഴ്ച.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള താണ്‌ .തുല്യ അളവോട് കൂടിയ ഒരു വലിയ ഘനപദാര്‍ ത്ഥത്തിന്റെ ആകൃതിയില്‍ ആണത് .ഇതിന്റെ ഓരോ വശത്തിനും ഏകദേശം 55 മീ. .നീളം കാണും .വശങ്ങളില്‍ ചട്ടക്കൂടുകള്‍ പിടിപ്പിച്ചിട്ടുണ്ട്.

ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലു മീനാറുകള്‍ കാണാം. ഇതിന്റെ മുകളില്‍ ഓരോ കുംഭഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളില്‍ ആണ് ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടിക ള്‍ അടക്കം ചെയ്തിരിക്കുന്നത്

പക്ഷേ ഇവരുടെ യഥാര്‍ഥ ശവപ്പെട്ടികള്‍ ഇതിന്റെ താഴെയുള്ള അറകളിലാണ് ഉള്ളത് .വിലപിടിപ്പുള്ള കല്ലുകള്‍ കൊണ്ടും കൈയെഴുത്ത് കൊത്തു പണികള്‍ കൊണ്ടും മാര്‍ബിള്‍ കല്ലറകള്‍ അലങ്കരിച്ചിരിക്കുന്നു . പ്രധാന നടുത്തള അറയുടെ മുകളില്‍ കാണുന്നത് ശവപ്പെട്ടിയുടെ ആകൃതിയില്‍ പണി തീര്‍ ത്തിരിക്കുന്നതാണ് .

താജ് മഹലിന്റെ അകത്തളത്തിലെ കൊത്തുപണികള്‍ ഐതിഹാസിക കൊത്തുപണികളില്‍ നിന്നും മേല്‍തരമാണ്..പുറമേയുള്ളത് പോലെ തുരന്ന കൊത്തു പണികളല്ല കല്‍ കൊത്തുപണികളാണ് ഇവിടെ കാണുന്നത്.ഇത് വളരെ വിലപ്പെട്ട കല്ലുകള്‍ കൊണ്ടാണ് നിര്‍ മ്മിച്ചിരിക്കുന്നത്. എട്ട് വശങ്ങളുള്ള ഒരു അറയാണ് അകത്തുള്ളത് .എല്ലാ വശങ്ങളില്‍ നിന്നും ഉള്ളിലേയ്ക്ക് കടക്കാന്‍ വാതിലുകള്‍ ഉണ്ട്. . പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതില്‍ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകള്‍ക്ക് നല്ല ഉയരമുണ്ട്. ഇതിന്റെ മുകളിലായി സുര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു. അകത്തേ അറയുടെ നാലു വശത്തായി നാലു ആര്‍ ച്ച് കളും ഉണ്ട് . . ഇതിനെ മറച്ചു കൊണ്ട് മാര്‍ ബിള്‍ കൊണ്ടുള്ള ജാലി സ്ഥിതി ചെയ്യുന്നു.

മാര്‍ബിള്‍ ജാലി


ജാലി എന്നത് മാര്‍ബിളില്‍ തുരന്നു ചെയ്തിരിക്കുന്ന വല പോലുള്ള മൂടാപ്പ് ആണ്. അകത്തെ ഓരോ അറകളും വളരെ നന്നായി അലങ്കരിച്ചിട്ടുണ്ട് . ഇതില്‍ തുരന്നുള്ള കൊത്തുപണികളും കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു.

ഇതിന്റെ ഒത്ത നടുക്ക് ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങള്‍ . ശവകുടീരങ്ങളെ മറച്ചു കൊണ്ടാണ് മാര്‍ ബിള്‍ ജാലികള്‍ സ്ഥിതി ചെയ്യുന്നത്,

മാര്‍ ബിള്‍ ജാലികള്‍ എട്ട് വശങ്ങളുള്ള ഒരു മാര്‍ ബിള്‍ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികള്‍ കൊണ്ടും അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങള്‍ കൊത്തിയിരിക്കുന്ന ചുമരുകള്‍ കാണാന്‍ അതീവ ഭംഗിയാണ്.

Photo : Click here 1 , 2

മാര്‍ ബിള്‍ കൊണ്ട് നിര്‍ മ്മിച്ചിട്ടുള്ള ഗോപുരമാണ് ഏറ്റവും ആകര്‍ഷകം

ഇതിനു ഉള്ളിയുടെ ആകൃതിയാണ് ഉള്ളത്.അതിനുമുകളില്‍ താമരയുടെപോലെ ഒരു രൂപം കാണാം.അതിനുചുറ്റും നാല് ചെറിയ സ്തൂപങ്ങള്‍ ഉണ്ട്.ഇതിനു ചത്രീ സ്തൂപങ്ങള്‍ എന്ന് പറയുന്നു.




പ്രധാന കുംഭ ഗോപുരത്തിന്റെഅടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയന്‍ ആകൃതിയിലുള്ള അലങ്കാരങ്ങ ള്‍ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങ ള്‍ ഇവിടേയും നിര്‍ മ്മിച്ചിരിക്കുന്നു.

കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ഒരു ലോഹ സ്തൂപം കാണാം

ഫിനിയന്‍ സ്തൂപത്തിന്റെ മുകളിലായി അര്‍ ദ്ധ ചന്ദ്രന്റെ ആകൃതിയി ല്‍ നിര്‍ മ്മിച്ച ഒരു ഫലകവും . ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി തുല്യ ഉയരവും ആകൃതി യുമുള്ള നാലു വലിയ മീനാരങ്ങള്‍ സ്ഥിതി ചെയ്യുന്നു. . ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള താമരസ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു.

താജ് മഹലിന് മുന്നില്‍ അതി മനോഹരമായി രൂപകല്പനചെയ്ത ഒരു ഉദ്യാനം ഉണ്ട് . ഉദ്യാനത്തിന്റെ വാസ്തു വിദ്യകള്‍ , ഇതിന്റെ അടിസ്ഥാനം, ഇഷ്ടികകള്‍ വിരിച്ചിരിക്കുന്ന രീതികള്‍ , വെള്ളച്ചാട്ടങ്ങള്‍ , മാര്‍ ബിള്‍ നടപ്പാതകള്‍ , ജ്യാമീതീയ രീതിയിലുള്ള പൂത്തടങ്ങള്‍ എന്നിവ ജമ്മു കാശീരിലെ ഷാലിമാര്‍ ഉദ്യാനത്തിനോട് സാമ്യമുള്ള താണത്രേ








പ്രധാന കവാടം

താജ് മഹ ല്‍കെട്ടിട സമുച്ചയത്തിന്റെ മൂന്ന് വശത്തും ഭംഗി യുള്ള ചെങ്കല്‍ ചുമരുകള്‍ ഉണ്ട് . യമുന നദിയുടെ ഭാഗം തുറന്നിരിക്കുന്നു. ചുമരുകള്‍ ക്ക് ചുറ്റിലും ഷാജഹാന്റെ മറ്റ് ഭാര്യമാരുടെയും അവരുടെ ദാസികളുടെയും ശവകുടീരങ്ങള്‍ കാണാം .

ഉദ്യാനത്തിന്റെ ഒരുഭാഗത്ത് മ്യുസിയം ഉണ്ട്. ഷാജഹാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റും അവിടെ സൂക്ഷിച്ചിരിക്കുന്നു.

പ്രധാന വാതില്‍ പണിതിരിക്കുന്നത് മാര്‍ ബിള്‍ ചെങ്കല്ല് എന്നിവയുടെ മിശ്രിതമായിട്ടാണ് ഇതിന്റെ മുകളിലും കൈയെഴുത്ത് കൊത്തു പണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മറ്റ് പലതരത്തിലുള്ള കൊത്തു പണികളും ഇതില്‍ ചെയ്തിരിക്കുന്നു.


മോസ്ക്

താജ് മഹലിന്റെ പടിഞ്ഞാറ് കിഴക്ക് വശങ്ങളിലായി എല്ലാ രീതിയിലും ഒരേ പോലെ ചെങ്കല്ല് കൊണ്ട് പണി തീര്‍ ത്ത ഓരോ വലിയ കെട്ടിടങ്ങള്‍ ഉണ്ട്.. അതിലൊന്നാണ് മോസ്ക് .ഡല്‍ഹി യിലെ ജുമാ മാസ് ജിദിനോടാണ് ഇതിനു സാമ്യം

രണ്ടാമത്തെ കെട്ടിടം ജവാബ് എന്നും അറിയപ്പെടുന്നു.

ഏഷ്യ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് താജ് നിര്‍മ്മാണത്തിനുള്ള വെള്ള മാര്ബിളുകള്‍,വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയ എല്ലാ സാമഗ്രികളും കൊണ്ടുവന്നത്.അതുപോലെ വാസ്തു വിദ്യരൂപകല്പനക്കാര്‍,വിദ്യാ കാര്മ്മികര്‍,മിനുക്ക്‌ പണിക്കാര്‍ കൊത്തു പണിക്കാര്‍ ,ആശാരിമാര്‍ തുടങ്ങി വിദഗ്ദ്ധരായ ആയിരക്കണക്കിന് പണിക്കാരെയും .
അങ്ങനെ ഒരു പ്രേമ കുടീരം യമുനാ തീരത്ത് ഉയര്‍ന്നു വന്നു
പക്ഷെ ഓരോ പ്രാവശ്യവും ഇതിന്റെ മഹനീയതയെവാഴ്തുമ്പോഴും അതിനുപിന്നില്‍ജീവത്യാഗംചെയ്തവരെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ആകുന്നില്ല.

ഇരുപതിനായിരത്തിലേറെ അടിമകളുടെ ഇരുപത്തി രണ്ട്‌ വര്‍ഷത്തെ കഠിന അദ്ധ്വാനം ....
അതിനു നേതൃത്വം നല്‍കിയ ഉസ്താദ് ഇസ.
ഇനിയുമൊരു താജ് നിര്‍മ്മിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലായി ഇസയെ ക്രൂരമായി കഴുത്തറുത്തു കൊന്ന ഷാജഹാന്റെ സ്വാര്‍ത്ഥതയും അംഗീകരിക്കുക വയ്യാ.
എന്തൊക്കെ നേടിയിട്ടും സ്വന്തം മകനാല്‍ തടവിലാക്കപ്പെട്ട ജന്മം.

താജ്മഹലിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ച ശേഷം ഞങ്ങള്‍ പോയത് ആഗ്രാ കോട്ടയിലേയ്ക്ക് ആണ് .
(
തുടരും )

22 comments:

പൂച്ച സന്ന്യാസി said...

നന്നായിരിക്കുന്നു, ബാക്കി കൂട് പോരട്ടെ...

sandeep salim (Sub Editor(Deepika Daily)) said...

ഇഷ്ടപ്പെട്ടു... നന്നായിട്ടുണ്ട്...

പട്ടേപ്പാടം റാംജി said...

വിശദമായ വിവരണം നന്നായി,ഫോട്ടോകളും.
ഇനി ആഗ്ര കോട്ടയിലേക്ക് വരാം.

ente lokam said...

തടവില്‍ ആയപ്പോള്‍ മകനോട്‌
യാചിച്ചു അത്രേ മുംതാസിന്റെ ശവകുടീരം
കാണാന്‍ പാകത്തില്‍ ഉള്ള ഒരു ജനല്‍ ഉള്ള തടവറ
യില്‍ കിടത്താന്‍ ...എല്ലാ സൌഭാഗ്യങ്ങളും കുറെ വേദനയുടെ ബാകി പത്രം ആണ്‌ ...ഇത്രയും സ്നേഹ ഉള്ള ഒരാള്‍ക്ക്‌ ഇത്ര ക്രൂരന്‍ ‍
ആകാന്‍ എങ്ങനെ കഴിഞ്ഞു എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു...

രമേശ്‌ അരൂര്‍ said...

യാത്രാ വിവരണം ഇഷ്ടമായി ..ചിത്രങ്ങളും :)

ഓര്‍മ്മകള്‍ said...

വളരെ നന്നായിട്ടുണ്ട് ..........

Echmukutty said...

വരട്ടെ .......വരട്ടെ, കാഴ്ചകൾ വരട്ടെ.

നികു കേച്ചേരി said...

നല്ലോരു യാത്രാനുഭവം.... മറ്റു വിവരണങ്ങളും വായിച്ചു.പടങ്ങളും നന്നായി.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കൊള്ളാം വിവരണം.

A said...

വിവരണം വളരെ നന്നായി. താജ് മഹലില്‍ ഞാനും വന്നു ഈ വായനയിലൂടെ. ചരിത്രമുറങ്ങുന്ന ഇടനാഴിയിലൂടെ ചേച്ചി കൊണ്ട് പോവുന്നുണ്ട് മരക്കനാവാത്ത കാഴ്ചകള്‍ കാണിച്ച്.

ഒരില വെറുതെ said...

ഇഷ്ടപ്പെട്ടു..

മാണിക്യം said...

വിവരണം ഹൃദ്യമായി.
താജ്മഹലിനെ പറ്റി എത്ര വിവരിച്ചാലും ഏറുകില്ല.
ബാക്കി യാത്രാവിവരങ്ങള്‍ കൂടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

ബിഗു said...

വിധിയുടെ പ്രഹരമേല്‍ക്കാത ഒരു എകാധിപതിയുമില്ല.

താജ്മഹല്‍ അതിസുന്ദരമാണ്‌ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുമാണ്‌.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

മുകിൽ said...

vaayikkunnunduto.. baakki koode varatte.

Umesh Pilicode said...

കൊള്ളാം വിവരണം.

ജോസ്‌മോന്‍ വാഴയില്‍ said...

ആഹാ...!!! ഇതു വായിച്ചപ്പോ എനിക്കും ഒന്നു പോകണം എന്ന് തീരുമാനിച്ചു..!! ബാക്കി കൂടി വരട്ടെ എന്നിട്ട് വേണം എവിടെ വരെ പോകണം എന്ന് ചിന്തിക്കാൻ...!! :) നല്ല വിവരണം..!

ManzoorAluvila said...

സൗമ്യസുന്ദരമായ വിവരണവും ചിത്രങ്ങളും...തുടരുക...വീണ്ടും വരാം

Yasmin NK said...

നന്നായിട്ടുണ്ട്.ആഗ്രയില്‍ ഞങ്ങള്‍ മൂന്നുവര്‍ഷം ഉണ്ടായിരുന്നു. അന്ന് നാട്ടില്‍ നിന്നും വരുന്നവരുടെ ഗൈഡ് ഞാനായിരുന്നു. ഞാന്‍ അടിച്ച് വിടുന്ന ബഡായികള്‍ കേട്ട് അവരൊക്കെ അന്തം വിടും.താജ്,ഫോര്‍ട്ട്,ഫതേപൂര്‍സിക്രി,സിക്രന്ത അങ്ങനെ കറങ്ങും.
ആശംസകളോടേ

നിരക്ഷരൻ said...

വിശദമായ പോസ്റ്റ്. നന്നായിട്ടുണ്ട്.

ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഫോട്ടോകൾ കാണാൻ പോകുന്ന കാര്യം എന്തുകൊണ്ടോ സുഖകരമായി തോന്നുന്നില്ല. പോസ്റ്റിൽ തന്നെ വന്നാൽ പോസ്റ്റിന്റെ ഭംഗി കൂടെയാണ് വർദ്ധിക്കുന്നത്. വാക്കുകളും അക്ഷരങ്ങളും വിട്ടുവിട്ട് നിൽക്കുന്നതും കാണാൻ സുഖമില്ല. അതൊക്കെ ഒന്ന് ശരിയാക്കി ചേച്ചീ. ബ്ലോഗിലും അല്ലാതെയും പബ്ലിഷർ ആണെന്ന് കാര്യം മറക്കരുത് :)

ഒരിക്കൽ പോയിട്ടുണ്ട് താജ് കാണാൻ. ഇനി പോകുന്നെങ്കിൽ വാമഭാഗവുമായി നിലാവുള്ള രാത്രിയിലെ ടാജിന്റെ ഭംഗി ആസ്വദിക്കാൻ മാത്രം എന്ന് തീരുമാനിച്ചിട്ടുണ്ട്.

Unknown said...

ഞാനുമൊരിക്കല്‍ പോയിട്ടുണ്ട് :)
എല്ലാം കണ്ടിരുന്നു.
അന്ന് ബ്ലോഗ് ഉണ്ടായിരുന്നെങ്കില്‍ ക്യാമറ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചിട്ടേ പോകുമായിരുന്നുള്ളു.

ചിത്രങ്ങള്‍ എന്തെ ഇത്തിരൂടെ വലുതാക്കാത്തത്?

usman said...

നന്നായിരിക്കുന്നു വിവരണവും ചിത്രങ്ങളും.. നന്ദി.

വി.എ || V.A said...

ഇരുപതിനായിരം അടിമകളെക്കൊണ്ട് ഇരുപത്തിരണ്ട് വർഷമെടുത്ത് ഇനിയൊരു ലോകാത്ഭുതം സൃഷ്ടിക്കാൻ ഇനിയൊരു ‘യുഗ’ത്തിൽ തന്നെ സംഭവിക്കില്ല. മനുഷ്യരൂപത്തിനുതന്നെ വ്യതിയാനം വരുന്നതിനാൽ അത് അസാദ്ധ്യം. പക്ഷെ, ഉസ്താദ് ‘ഇസ’മാരെ വധിക്കൽ ആദ്യന്തം ഈ യുഗത്തിൽ നിറഞ്ഞു നിൽക്കുന്നു.