Sunday, February 13, 2011

വാലന്റൈന്‍ ദിനാശംസകള്‍

വാലന്റൈന്‍ ദിനാശംസകള്‍

അന്നെന്റെ സ്വപ്നത്തില്‍ നീ വന്ന നാള്‍കളില്‍
ഉണ്ടായിരുന്നുവോ
വാലന്റൈന്‍ ഡേ സഖേ
ഇല്ലായിരുന്നാലും നമ്മുടെ ചിത്തത്തില്‍
ഒന്നായ് തുടിച്ചു
പ്രണയാര്‍ദ്ര ചിന്തകള്‍

കാലങ്ങള്‍ ഏറെകഴിഞ്ഞുപോയ് നോവിന്റെ
ഭാവ വൈചിത്ര്യങ്ങളെല്ലാമറിഞ്ഞു നാം
സായന്തനത്തിന്റെ വര്‍ണ്ണ സ്വപ്നങ്ങളില്‍
പ്രേമോല്സവത്തിന്‍ സ്മൃതികളിരമ്പവേ

അന്ന് പറയാന്‍ മറന്നൊരാ വാക്കുകള്‍
ആമോദ മോടിന്നു ചൊല്ലാം പരസ്പരം,
അല്ല ,പ്രണയികള്‍ ക്കെല്ലാമായോതുന്നു
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!

12 comments:

പഞ്ചാരക്കുട്ടന്‍ said...

അല്‍പ്പം പൈങ്കിളി ആണല്ലോ

Jishad Cronic said...

എനിച്ചു നാണം വരുണൂ

MyDreams said...

:)

"പ്രണയികള്‍ ക്കെല്ലാമായോതുന്നു
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!"
പ്രണയികള്‍ അല്ലാത്തവര്‍ക്ക് വാലന്റൈന്‍ ആശംസകളില്‍ പെടുമോ ?

ബിഗു said...

എന്നും പ്രണയം ​മനസ്സില്‍ സുക്ഷിക്കുന്നവര്‍ക്ക്

elayoden said...

പ്രണയ ദിനത്തില്‍ ആശംസകള്‍.

mini//മിനി said...

പ്രണയ ദിന ആശംസകൾ

താന്തോന്നി/Thanthonni said...

വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!

Joy Palakkal ജോയ്‌ പാലക്കല്‍ said...

പ്രണയദിനാശംസകളോടേ!!

Muneer N.P said...

വാലന്റെയ്ന്‍സ് ഡേ ഇല്ലാത്ത കാലം പറയാന്‍
ബാക്കി വെച്ച പ്രണയ സന്ദേശങ്ങള്‍ ഈയൊരു
ദിനത്തില്‍ നല്‍കാം അല്ലേ..

ജയിംസ് സണ്ണി പാറ്റൂര്‍ said...

നമ്മുടെ നാടന്‍ പ്രേമത്തിന്റെ ഏഴയലത്തു
വരുമോ ഈ വാലന്റൈന്‍ ലവ്.

ഉമ്മുഫിദ said...

സ്നേഹം വില്‍പ്പനക്ക് വെക്കുമ്പോള്‍
അവിടെ പ്രകടനപരത
മാത്രം. ജീവിത കാലം മുഴുവന്‍
സ്നേഹിക്കപെടുന്നവര്‍
ഈ ദിവസം അവര്‍ക്ക് കടം
കൊടുത്തിരിക്കുന്നു...

കുസുമം ആര്‍ പുന്നപ്ര said...

ടീച്ചറേ കടക്കാര്‍ക്ക് കുറെ കാര്‍ഡു ചിലവാകും അത്ര തന്നെ.