Friday, May 9, 2008

വൈദേഹി

വയലില്‍ നുകക്കീഴില്‍ പോത്തുകള്‍ കുതിക്കുന്നു,
ഉഴവുചാലില്‍ വീണ്ടും വൈദേഹി ജനിക്കുന്നു.
സീരദ്ധ്വജന്മാര്‍ പുത്രീ ലാഭത്താല്‍ കുഴങ്ങുന്നു 
 
മുളയ്ക്കും ചെടി പറ്റെക്കിളച്ചു മറിക്കുന്നു .

ശലഭക്കൂട്ടം വിണ്ണില്‍ രസിച്ചു പറക്കുന്നു,
കഴുകന്‍ മരക്കൊമ്പില്‍ ഒളിച്ചു വസിക്കുന്നു.
യൗവനം പുതു വര്‍ണപ്പുതപ്പില്‍ത്തരിക്കുന്നു,
ശൈവ ശാപങ്ങള്‍ എത്ര ലളിതം, കുലയ്ക്കുന്നു!

സ്ത്രീധനപ്പിശാചിന്റെ നീരാളിപ്പിടുത്തത്തില്‍
‍സീതയും സോദരിമാരൊക്കെയും പിടയുന്നു,
തേന്‍ പദ പ്രവാഹത്തിന്‍ തേരുകളുരുളുന്നു,
ജാനകി ഉടുവസ്ത്രം മടിയാതുരിയുന്നു.

കൈകേയി യുദ്ധത്തിന്നായ്‌ പടക്കോപ്പണിയുന്നു,
ലക്ഷ്മണന്‍ വിടുപണി   കൃത്യമായ്‌ ത്തുടരുന്നു.
രാമന്റെ അവതാരം പൂര്‍ണമാകുന്നു,സീത-
ഗര്‍ദ്ദഭ ജന്മം പേറി ഗമനം തുടരുന്നു.

രാവണന്‍ വേഷം കെട്ടി ആറാട്ടു നടത്തുന്നു
മാരീചന്‍ തക്കം നോക്കി മാനുടുപ്പണിയുന്നു.
രാമബാണങ്ങള്‍ ചുറ്റും മരണം വിതക്കുന്നു,
അഗ്നി പുച്ഛവും പൊക്കി മാരുതി ചിരിക്കുന്നു

രാമന്റെ
നേതൃത്വത്തില്‍ അയോദ്ധ്യ വളരുന്നു,
അഗ്നിയില്‍ നിത്യം സീത ശുദ്ധി വീണ്ടെടുക്കുന്നു
മകള്‍ക്കായ്‌ ചുരത്തിയ മുലപ്പാലില്‍ ചെം നിണം
കലരുന്നതു കാണ്‍കെ വസുധ വിളറുന്നു.

അംശാവതാരങ്ങള്‍തന്‍ കണക്കേറുന്നു,
ക്ഷമ-നശിച്ച ക്ഷിതി നെഞ്ചത്തടിച്ചു കരയുന്നു.
അക്ഷയ പാത്രം നല്‍കാന്‍ ആദിത്യന്‍ മടിക്കുന്നു,
പാഞ്ചാലി കാമാര്‍ത്തയായ്‌ പകല്‍ രാവാക്കീടുന്നു

ശകുനി കള്ളച്ചൂതിന്‍ അടവു മാറ്റീടുന്നു,
ദുശ്ശാസനന്റെ കൈകള്‍ വിശ്രമം മറക്കുന്നു.
കൃഷ്ണതന്‍ നിലവിളി നിഷ്ഫലം മുഴങ്ങുന്നു,
കൃഷ്ണനോ രാധയ്ക്കൊപ്പം സ്വപ്നങ്ങള്‍ പങ്കിടുന്നു

മൂര്‍ത്തികള്‍ക്കുണര്‍വ്വേകി, 
സമസ്തൈശ്വര്യങ്ങള്‍ക്കായ്‌
അനസൂയ നഗ്നയായ്‌ 
ആതിഥ്യമരുളുന്നു.

മഴ പെയ്യുന്നു, മനം നിറഞ്ഞു കവിയുന്നു,
വരദാനങ്ങള്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു.
വയലില്‍ നുകം പേറി വൈദേഹി തളരുന്നു,
ഉഴവു ചാലുകാണാതുഴറി നടക്കുന്നു.

27 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭൂതകാലത്തിലെ ബിംബങ്ങളെ വര്‍ത്തമാനകാലത്തില്‍ അവതരിപ്പിച്ചത് നന്നായി

വല്യമ്മായി said...

അതെ,കഥ മാറുന്നില്ല,കഥാപാത്രങ്ങള്‍ മാത്രം.നല്ല കവിത

കാപ്പിലാന്‍ said...

നല്ല കവിത ..ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല കവിത ..

ദ്രൗപദി said...

Nice poem...
Asamsakal

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പഴമയുടെ പുതുമകള്‍ പേറുന്ന അഖ്യാനം നന്നായിട്ടുണ്ട്

മാണിക്യം said...

അന്ന് അങ്ങനെ
ഇന്നു ഇങ്ങനെ
കഥയും കഥാപാത്രങ്ങളും
ചെയ്തികളും മാറുന്നുല്ലാ.
കാലം മാത്രം മാറുന്നു...
ചിന്തിക്കാന്‍ വകയുണ്ട്.
നന്നായി...നന്മകള്‍ നേരുന്നു...

Shooting star - ഷിഹാബ് said...

abhipraayam parrayaan maathram quality illathe poyenikku. nannaayirikkunnu chavaru poale ezhuthikoottunnilla bimbangal ellaam paakamaayathu thannea.. enkilum kavithakalil laalithyamaanu ente paksham kettoaa.. valarea manaoharamayoru kavitha dhaarmika roasham prkadippikkunna onnu

rumana | റുമാന said...

:)

lakshmy said...

കാലരഥചക്രങ്ങള്‍ പുറംതള്ളുന്ന പാടുകള്‍ക്ക് ഒരേ രൂപം. നല്ല വരികള്‍

മലയാ‍ളി said...

വരയ്ക്കാന്‍ അറിയില്ലെനിക്ക്...
വിവരിക്കാനും!
വായിക്കാന്മാത്രമറിയാം!
വായിച്ചൊരുപാടു വട്ടം!!

വണ്ടര്‍ഫുള്‍!!!!

ലീല എം ചന്ദ്രന്‍.. said...

ഏവരോടും പറയാന്‍ ഒന്നുമാത്രം....നന്ദി.ഒരായിരം നന്ദി...

ഗീതാഗീതികള്‍ said...

പുത്രലാഭം വേണം, എന്നാല്‍ പുത്രീലാഭം വേണ്ട...

സീതയും, പാഞ്ചാലിയും, അനസൂയയുമെല്ലാം പുതിയരൂപത്തിലും ഭാവത്തിലും നമ്മുടെ ചുറ്റിനും...
കവിത നന്നായിട്ടുണ്ട് ലീലചേച്ചി.

ശ്രീവല്ലഭന്‍. said...

നല്ല കവിത. ഇഷ്ടപ്പെട്ടു. :-)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ടീച്ചറെഴുതിയതില്‍ എനിക്കിത് കൂടുതലിഷ്ടമായി. പുരാണേതിഹാസങ്ങള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടേയിരിക്കുന്നു. ഭൂതകാലം വര്‍ത്തമാനകാലമാവുന്നു. അത് വേഗത്തില്‍ ഭാവികാലത്തും തുടരാനായ് കച്ചകെട്ടിയിറങ്ങുന്നു.

ഉപാസന | Upasana said...

oru uurukaaval novel touch..!!!

kavitha ishtamaayi
:-)
Upasana

Off Topic : enthane ente blogil "onnum manassilakunnilla" enne paranjathe ee link nOkkoo

http://moooppan.blogspot.com

kallapoocha said...

നല്ല കവിത ..ആശംസകള്‍

Sapna Anu B.George said...

മഴ പെയ്യുന്നു, മനം നിറഞ്ഞു കവിയുന്നു.....ഈ കവിത വായിച്ചെന്റെ മനം നിറഞ്ഞു കവിഞ്ഞു, വീണ്ടും വരാം....

ലീല എം ചന്ദ്രന്‍.. said...

സ്വപ്ന... ഞാനല്‍പം വൈകിയാണെത്തിയത്‌.നേരത്തെ എത്തുന്നതിലല്ല,സാന്നിദ്ധ്യമറിയിക്കുന്നതിലാണ്‌കാര്യം അല്ലേ.ശരി ഇനി നമുക്ക്‌ കാണാം. കാഴ്ചയില്‍ നിന്നും മറയാതിരിക്കാനും ശ്രമിക്കാം.ഫോട്ടോകള്‍...വിവരണങ്ങള്‍.... കവിതകള്‍..എല്ലാത്തിലൂടെയും ഞാന്‍ സ്വപ്നയെ അറിയുകയാണ്‌.കൂടുതല്‍ അറിയുവാന്‍ താല്‍പര്യവുമുണ്ട്‌.എല്ലാവിധ നന്മകളും ആശംസിക്കുന്നു.

തസ്കരവീരന്‍ said...

"വയലില്‍ നുകം പേറി വൈദേഹി തളരുന്നു,
ഉഴവു ചാലുകാണാതുഴറി നടക്കുന്നു"
.............................
മനസ്സിനെ വേട്ടയാടുന്ന വരികളാണല്ലോ താങ്കളുടെത്...
ഇഷ്ടമായി...

Raji Chandrasekhar said...

ഇന്നാണ് കണ്ടത്.

Gopan (ഗോപന്‍) said...

വളരെ നല്ല കവിത,
നന്നായി ആസ്വദിച്ചു. !
വീണ്ടും വരാം ഈ വഴി.

My......C..R..A..C..K........Words said...

adipoli enikku orupadishtapettu ee kavitha...

ലീല എം ചന്ദ്രന്‍.. said...

crack....ജീവിതം വായിച്ച്‌ ഒരു മെസ്സേജിട്ടു.പക്ഷെ സെന്‍ഡ്‌ ആയില്ല.എന്തു പറ്റിയെന്നറിയില്ല.തല്‍ക്കാലം ഇതില്‍ ഇട്ടേക്കാം.

ലീല എം ചന്ദ്രന്‍.. said...

crack......JEEVITHAM' ജീവിതം' ഒരുപ്രഹേളികയെന്ന് ആരോ പറഞ്ഞു'
ആരാണ്‌ ഇങ്ങനെ മനുഷരെ വിഷമിപ്പിക്കുന്ന കാര്യം പറഞ്ഞത്‌?
'ഒരുപക്ഷെ ഞാനായിരിക്കാം.'
അതു ശരി.ഉത്തരവും പറഞ്ഞു.എന്നിട്ടുസുഖമായി ഉറങ്ങുകയാണല്ലേ

ഷിബു said...

waiting for new one....

Sureshkumar Punjhayil said...

Good work... Best Wishes...!