Saturday, April 4, 2015

പുനരുത്ഥാനം

കുരിശു മരണത്തിനപ്പുറം
ഒരു പുനരുത്ഥാനം ഉണ്ടാകുമെന്നും
ഉണ്ടാകണമെന്നും
എത്രമേൽ ആഗ്രഹിച്ചിട്ടും
ഇപ്പോഴും ഈ കല്ലറയിൽത്തന്നെ
കിടക്കാനാണല്ലോ വിധി....!
ഇനിയും വരും ദുഃഖ വെള്ളികൾ ......!
ഭാരമേറിയ കുരിശു ചുമപ്പിക്കും ....!
വൻ മലകൾ കയറ്റും ..!
സ്വന്ത ബന്ധങ്ങൾ മറന്ന്
പഞ്ചിന്ദ്രിയങ്ങളിലും നിർദ്ദാക്ഷണ്യം
ഇരുമ്പാണികൾ തറയ്ക്കും!.
അവഹേളനത്തിന്റെ കൂർത്ത കുന്തത്താൽ
മുറിവേൽപ്പിക്കും ......!
കയ്പ്പുനീർ കുടിപ്പിക്കും ...!!
പിന്നെ വീണ്ടും....വീണ്ടും....
കല്ലറ വരെ....!!!
കർത്താവേ .....
ഉണ്ടായിരുന്നു നിനക്കൊരു മൂന്നാം നാൾ....
എന്നാണെനിക്കൊരു നല്ല ഞായർ .....?!!
ഉയിർത്തെഴുന്നേൽപ്പിന്റെ  സന്തോഷ ഞായർ ...?

2 comments:

നളിനകുമാരി said...

nice ..

Bipin said...

ഒരു ഉയിർത്തെഴുനെൽപ്പു കൊണ്ട് ഒരു പ്രയോജനവും ഇല്ല. വീണ്ടും ചുമലിൽ കുരിശു തന്നെ. കവിത കൊള്ളാം.