ജന്മസുകൃതം
Monday, August 5, 2013
പൊയ്മൊഴികൾ
നടവഴികളേറെ നടന്നു തളർന്നു ഞാൻ
യാത്രാമൊഴി കേട്ടു നൊന്തു പിടഞ്ഞു ഞാൻ ..
ഇനിയുമൊരത്താണി കാണാതലഞ്ഞെന്റെ
മിഴികളുമൊഴുകാതുറഞ്ഞിരിക്കുമ്പോളീ -
വിജനമാം വീഥിയിലേകയായ് -രാവിന്റെ
ഇരുളിമ തിങ്ങുമെൻ ചിന്തയിൽ -പ്രാണന്റെ
നിലവിളി മുഴങ്ങുന്ന വേളയിൽ -ഇന്നിതാ
നിലയുറയ്ക്കാത്തൊരു കാറ്റിന്റെ ശംഖൊലി
നിഴലനക്കങ്ങളിൽ ഭീതിതൻ തീയൊളി
പാഴ്മുളം തണ്ടിലോ ഭ്രാന്തൻ കൊലവിളി
പാഴായ ജന്മമെന്നാരുടെ പൊയ്മൊഴി ...?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)