ഒത്തുതീർപ്പ്
തൽക്കാലം പ്രശ്നങ്ങളെല്ലാം മറക്കാം
നമുക്കിനി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാം.
ഭരണമാറ്റത്തിന്റെ ഗതിവിഗതികളെപ്പറ്റി വിലനിലവാരത്തെപ്പറ്റി..
കുപിതരായ പക്ഷികളുടെ
ജെറിയുടെ അമളികളും കണ്ട്
അല്ലെങ്കിൽ സീരിയലുകളിലെ പാരവയ്പ്പും
നിയമമറിയാത്ത വക്കീൽ വേഷങ്ങളും നോക്കി
വായും പൊളിച്ച് ഇരിക്കാം ....
നാട്ടിൽ നടക്കാത്ത കഥയും
അതിന്റെ തലതിരിച്ചിലുകളും
നാട്ടിൽ നടക്കാത്ത കഥയും
അതിന്റെ തലതിരിച്ചിലുകളും
രക്തം തിളപ്പിക്കുമെങ്കിൽ
മുന്നിലുള്ള ടി വി അടിച്ചു പൊളിക്കാം
പീഡനങ്ങളെക്കുറിച്ചു നമ്മൾക്ക്
ചര്ച്ച ചെയ്യേണ്ടതില്ലെന്ന് തോന്നുന്നു.
സർവസാധാരണമായിക്കഴിഞ്ഞ കാര്യങ്ങൾക്ക്
പുതുമകളൊന്നും ഇല്ലല്ലോ.
ഓ..രാത്രിയായത് അറിഞ്ഞില്ലേ...
അടുക്കളയിലെ കലമ്പൽ തീർത്ത്
അടുക്കളയിലെ കലമ്പൽ തീർത്ത്
മക്കളെ കിടത്തി ഉറക്കി
കെട്ട്യോനോട് ഇത്തിരി കൊച്ചു
വർത്താനം പറഞ്ഞ്
വർത്താനം പറഞ്ഞ്
കിടന്നുറങ്ങാം ...
നാളത്തെ പ്രശ്നങ്ങളിലേയ്ക്ക്
ഉന്മേഷത്തോടെ ഉണരണമല്ലോ.നാളത്തെ പ്രശ്നങ്ങളിലേയ്ക്ക്
2 comments:
നർമ്മം ചാലിച്ച വരികൾ ഇഷ്ടമായി...
ആശംസകൾ ടീച്ചർ..
അതല്ലേ ഒരു ശരാശരി ജീവിതം. അതൊന്നു മാറി നോക്കാം നമുക്ക്
Post a Comment