ജന്മസുകൃതം
Tuesday, September 10, 2013
കുമ്പിളിൽ തന്നെ കഞ്ഞി
അത്തം പോയതറിഞ്ഞീല
തത്തകൾ തത്തിനടന്നീല
തുമ്പപ്പൂക്കൾ വിരിഞ്ഞീല,പൂ-
ത്തുമ്പികൾ പാറി രസിച്ചീല
കുഞ്ഞുങ്ങൾ പൂക്കൂടയുമായ്
പൂവേ പൊലി പൊലി പാടീല്ല.
വയലുകൾ ആടയണിഞ്ഞീല പൂ-
വാടിയലംകൃതമായീല
ഓണത്തപ്പനെ വരവേൽക്കാൻ
പൂക്കളമെങ്ങും കണ്ടീല
ഓണനിലാവ് തെളിഞ്ഞീല,നൽ
ഓണസദ്യയൊരുങ്ങീല
പൂവെയിൽ പുഞ്ചിരി തൂകീല്ല
മുകിലുകൾ വേദിയൊഴിഞ്ഞീല
എന്നിട്ടെന്തേ കഞ്ഞിക്കായ്, ഈ
കോരൻ കുമ്പിൾ നീട്ടുന്നു ...?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment