കാര്‍മുകില്‍മാല കരിം ശീല വിരിച്ചിതാ എന്‍
ഹൃദയാകാശത്തെ മൂടിപ്പൊതിഞ്ഞങ്ങിരിക്കുന്നു,
താണ്ഡവമാടും കൊടുങ്കാറ്റിൻ മുരൾച്ചയിലെൻ
ആത്മാവു പോലും പാരം ഞടുങ്ങി വിറയ്ക്കുന്നു.
ഗർവിതഭാവമാർന്നങ്ങൊഴുകുന്നില്ല മഴ,
മോചനമില്ലാതെയെൻ ഹൃദയം തപിക്കുന്നു;
ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;
കാനനച്ഛായവീണ്ടും ഇരുളിൻ വളർച്ചയിൽ
ഭീകരരൂപം പൂണ്ടങ്ങകലെ ചലിക്കുന്നു;
നിര്‍വൃതിയില്ല,നിർവികാരത പേറീടുന്ന
നീലയാമങ്ങളും വന്നെത്തി നോക്കുന്നു മന്ദം;
ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു.
ഹൃദയാകാശത്തെ മൂടിപ്പൊതിഞ്ഞങ്ങിരിക്കുന്നു,
താണ്ഡവമാടും കൊടുങ്കാറ്റിൻ മുരൾച്ചയിലെൻ
ആത്മാവു പോലും പാരം ഞടുങ്ങി വിറയ്ക്കുന്നു.
ഗർവിതഭാവമാർന്നങ്ങൊഴുകുന്നില്ല മഴ,
മോചനമില്ലാതെയെൻ ഹൃദയം തപിക്കുന്നു;
ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;
കാനനച്ഛായവീണ്ടും ഇരുളിൻ വളർച്ചയിൽ
ഭീകരരൂപം പൂണ്ടങ്ങകലെ ചലിക്കുന്നു;
നിര്‍വൃതിയില്ല,നിർവികാരത പേറീടുന്ന
നീലയാമങ്ങളും വന്നെത്തി നോക്കുന്നു മന്ദം;
ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു.
16 comments:
ഇതെനിക്കാണല്ലോ ഡെഡിക്കേഷന്!
മുകിലിന്റെ ഓരോ പരിപാടികള്‍, അല്ലേ..
നന്നായിട്ടുണ്ട്.
വേണ്ടാത്ത മേഘമൊക്കെ ഇങ്ങോട്ടേക്ക് അയച്ചോളും . മുകിലൊന്ന് റിച്ചാര്‍ജ് ചെയ്തോട്ടെ ...ചാര്‍ജ് തീര്‍ന്നെന്ന് തോന്നുന്നു........ എന്നിട്ടുവേണം ഒന്നു നനയാന്‍.. :)
എന്നെങ്കിലും ഇരുള് മാറും, പ്രത്യാശയുടെ കിരണങ്ങള്‍ വീണു തുടങ്ങട്ടെ.
അല്ലെങ്കിലും ഈ മുകിലിന്റെ ഒരു കാര്യം....
ചാർജ് തീർന്നതു തന്നെ ആകണം അല്ലെ പ്രയാൺ...?
ഒന്നു വേഗം റീചാർജ് ചെയ്യു.....
ഒന്നു നനഞ്ഞു കൊതിതീർക്കട്ടെ.
ഉണ്ണി നന്ദി.
പ്രതീക്ഷയോടെ കാത്തിരിക്കാം. എല്‍നിനോ വരും പോകും.
നല്ലവരികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഈ ഇരുട്ടൊക്കെ മാറും....
തെളിമയുള്ള ഒരു നല്ല പ്രഭാതം ഉയർന്നു വരും...!
ആശംസകൾ...
നല്ല ഗാനം.
ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;
“മുകിലി”ന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ..
പാവം മുകിൽ....!!
ലീലേച്ചീ നല്ല ഗാനം, സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്ക്കുന്നില്ല എന്നോര്മപ്പെടുത്തല് നന്നായി ട്ടോ...
ആശാംസകൾ
മൂടി നിൽക്കുന്ന മനസ്സും, മൂകമായ് കടന്നു പോകുന്ന കാലവും.
നന്നായി.
വ്യഥകള്‍ പങ്കു വെക്കുന്ന നല്ല കവിത
പ്രകൃതി അതിന് ജോലികള്‍ സമയാസമയങ്ങളില്‍ ചെയ്യത് തീര്‍ക്കുന്നു
മനുഷ്യന് തന്റെ വികൃതി കാട്ടിയിട്ടും എല്ലാം സഹിക്കുന്നവ അതെപ്പോള്‍ ആണ് പ്രതികരിക്കുക എന്ന് പരയാനാവുകയില്ല
എന്നാല്‍ എന്റെ ഉള്ളിലെ പ്രകൃതിയെ എന്ന് മനസ്സിലാക്കുന്നുവോ അന്ന് ഈ ജീവിതം എത്ര ധന്യമാണെന്ന് മനസ്സിലാകും
നല്ല കവിതാ ശ്രമം
നന്നായിരിക്കുന്നു ഈ എഴുത്ത് ...
ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു....
Post a Comment