Thursday, September 6, 2012

സ്വന്തം നാട്


 
അക്ഷരത്തിനു പകരം നല്‍കാന്‍
 വെട്ടുവഴിയില്‍
അന്‍പത്തിയൊന്നു 

മുറിപ്പാടുകള്‍,
മലയാളി എന്നഭിമാനിക്കാന്‍
മടവാളില്‍
നിറഭംഗി ചേര്‍ന്ന 

ചായങ്ങള്‍ ,
ദൈവത്തിന്റെ നാടെന്നു 

ഉറക്കെ ഘോഷിക്കാന്‍
നാവരിഞ്ഞിട്ട ചാപ്പകള്‍ ...
ഇവിടെ വിളയുന്നത്
നികുതി വേണ്ടാത്ത 

വിളവുകള്‍,
ഇറക്കുമതിക്കു
തീവ്രവാദ ചിന്തകള്‍ ,
അന്തരംഗം 

അഭിമാന പൂരിതമാക്കും
സാത്താന്റെ  വചനങ്ങള്‍.
ഇത് നാട് ...
എന്റെയും
ദൈവത്തിന്റെയും
സ്വന്തം നാട്.

19 comments:

പട്ടേപ്പാടം റാംജി said...

എന്റെ നാട്

yesodharan said...

ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ സാത്താന്റെ നാടായി മാറിയിരിക്കുന്നു,,,
മനുഷ്യനും മനുഷ്യത്വത്തിനും യാതൊരു വിലയുമില്ലാതായിരിക്കുന്നു,,,

കവിത നന്നായി ,,,

Nisha said...

ദൈവത്തിന്റെ നാട്ടിലിപ്പോള്‍ ചെകുത്താന്‍റെ ആള്‍ക്കാരാണത്രേ അധികം!!!!

mini//മിനി said...

ദൈവം പണ്ടേ നാടുവിട്ടിരിക്കയാ,,,

ചന്തു നായർ said...

അക്ഷരത്തിനു പകരം നല്‍കാന്‍
വെട്ടുവഴിയില്‍
അന്‍പത്തിയൊന്നു
മുറിപ്പാടുകള്‍,
കലികമായ കവിത..ലക്ഷണമൊത്ത കവിത.കവിതകൾക്ക് പുറം ചായം തേച്ച് വികലമാക്കുന്ന കവിതകൾക്ക് നേരെ ചന്തമുള്ള,ചിന്തയുള്ള കവിത..കവിയത്രിക്കെന്റെ നമസ്കാരം

grkaviyoor said...
This comment has been removed by the author.
grkaviyoor said...

അന്‍പത്തോരു അക്ഷരങ്ങളെ
അന്‍ പോടെ പകര്‍ന്നു നല്‍കികൊണ്ടിരിന്ന
ജയരാജന്‍ മാഷിനെ മുപ്പത്തി ഏഴു കുട്ടികള്‍ക്ക്
മുന്‍പില്‍ ഇട്ടു വെട്ടി കൊന്നപ്പോള്‍ മിണ്ടിയില്ല
അന്ന് മുതലേ ഈ സാക്ഷരതയുടെ സാക്ഷാ തുറന്നില്ല
പ്രതികരിക്കെണ്ടവര്‍ എന്തെ മൗനം ദിക്ഷിച്ചു
അപ്പോള്‍ അത് വര്‍ഗ്ഗശത്രു ആയിരുന്നുവോ
അതെ ഇത് ചെകുത്താന്റെ നാടാക്കിയത് ആര്
ഇതിനു നമുക്കൊക്കെ പങ്കില്ലേ

കവിത നന്നായി ,,,

Koya Kutty olippuzha said...

nannaayirikkunnu....manushyathwam enno padikadannu....nanmayulla oru hrudayavum innilla...
wishes...

ente lokam said...

അറിവും ബുദ്ധിയും നല്ല ചിന്തകളും
ഉള്ള തലമുറ ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ഉണ്ടാവട്ടെ,,,ഇവിടെ സ്കൂള്‍ തുറക്കുന്ന
സമയം ആണ്‌....കവിത നല്ല സമയത്ത്
തന്നെ..ആശംസകള്‍...

പ്രയാണ്‍ said...

nammute swantham naadu........!!!!!

വീകെ said...

ഞങ്ങൾ ജീവിതമാർഗ്ഗം തേടിയാണെങ്കിലൂം എന്നേ സ്വന്തം നാടുവിട്ടൂ..!
ദൈവം അതിനു മുൻപേ നാടു വിട്ടിരിക്കണം, ജീവഭയം കൊണ്ട്...!!

Vp Ahmed said...

നമ്മള്‍ ദൈവത്തില്‍ നിന്നും കവര്‍ന്നെടുത്തു രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തില്ലേ?

Mizhiyoram said...

ദീര്‍ഗ്ഗ ദൃഷ്ടിയോടെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞില്ലേ 'കേരളം ഒരു ഭ്രാന്താലയമെന്ന് '. അന്ന് ജീവിച്ചിരുന്നവര്‍ക്ക് അതിനര്‍ത്ഥം മനസ്സിലായില്ലായെങ്കില്‍, ഇന്നത്തെ ജനത അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഈ നല്ല കവിതയ്ക്ക് എന്റെ ഹൃദയാഭിവാദ്യങ്ങള്‍.

പ്രവാസം..ഷാജി രഘുവരന്‍ said...

ഇത് നാട് ...
എന്റെയും......

ഫൈസല്‍ ബാബു said...

അമ്പത്തൊന്നു വെട്ടു എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള അടുത്ത ഇര ആരാണാവോ ? " കൊലയാളി കളുടെ സ്വന്തം നാട് " എന്ന് പറയാതെ പറയുന്ന സമകാലിക കേരളം

പാവപ്പെട്ടവൻ said...

കൊള്ളാം കേട്ടോ...

മുകിൽ said...

swantham naadu... pedippikkunna naadu..

Unknown said...

മരവിച്ച മനുഷ്യത്വം ...മാനവികത ഉണരെണ്ടിയിരിക്കുന്നു ...നന്നായി പ്രമേയം ആശംസകള്‍ തിരയുടെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് എന്റെ നാട് ...
ഒപ്പം
ദൈവത്തിന്റെയും , സാത്താന്റേയും
സ്വന്തം നാട്...!