Thursday, June 9, 2011

ഡല്‍ഹി ചലോ


പത്ത്

രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം യാത്ര പുറപ്പെട്ടു.ഗാന്ധിജി ഉത്ഘാടനം ചെയ്ത പ്രാര്‍ത്ഥനാ മന്ദിരം ആണ് മുന്നില്‍ കാണുന്നത്







ബിര്‍ള മന്ദിര്‍ .

അതിനുള്ളില്‍ ഫോട്ടോ അനുവദനീയമല്ല വണ്ടിയില്‍ നിന്നും ഇറങ്ങി അണ്ടര്‍ ഗ്രൌണ്ടിലൂടെ അപ്പുറം ചെന്ന് വേണം മന്ദിരത്തില്‍ പ്രവേശിക്കാന്‍.പ്രൌഡ ഗംഭീരമായ മന്ദിരം... അതിനുള്ളിലെ സംവിധാനങ്ങളും നല്ലത് തന്നെ .ചില ഫാന്‍സി ബള്‍ബുകള്‍ ഒഴിച്ച് ആശ്ചര്യപ്പെടുത്തുന്ന മറ്റു കാഴ്ചകളൊന്നും അവിടെ കണ്ടില്ല.(പ്രാര്‍ഥനാ മന്ദിരം ആണല്ലോ അല്ലേ?)പ്രാര്‍ഥിച്ചു പോന്നു.

മടക്കത്തില്‍ കിട്ടിയ അവസരം മുതലെടുത്ത് പുറത്ത്‌ റോഡില്‍ നിന്നും ഒന്ന് രണ്ട്‌ ചിത്രങ്ങള്‍ എടുത്തു.






പിന്നെ പോയത് ഇന്ദിരാ മെമ്മോറിയല്‍ മ്യുസിയ ത്തിലേയ്ക്ക് ആണ്
















മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ താമസ സ്ഥലമായിരുന്നു ഇത് . സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ്‌ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് ഒക്ടോബര്‍ മുപ്പത്തി ഒന്നിന് അവര്‍ മരിച്ചു .

അതിനു ശേഷം അത് മ്യുസിയം ആക്കി മാറ്റി.അവര്‍ ജീവിച്ചിരുന്നപ്പോഴത്തെ പോലെ തന്നെ അത് വൃത്തിയായി ഇന്നും സംരക്ഷിക്കുന്നു.അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും അവിടെ ഉണ്ട്.
























നെഹ്രുകുടുംബത്തിന്റെ ഓമനയായിരുന്ന അവരുടെ ബാല്യകാലത്തെ ഗാന്ധിജിയുടെ കൂടെയുള്ളത് അടക്കമുള്ള അപൂര്‍വ ചിത്രങ്ങള്‍ .......


.








കുടുംബത്തോടൊപ്പം


ദേശീയ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളുടെ, പ്രസംഗങ്ങളുടെ ,വിദേശയാത്രകളുടെ .....ഒക്കെ ഒട്ടേറെ ചിത്രങ്ങള്‍



പ്രധാനവ്യക്തികളോടൊപ്പം ,

ആദിവാസികളോടൊപ്പം അവരുടെ പാരമ്പര്യ വേഷം അണിഞ്ഞ്...

സ്വന്തം കല്യാണ വേഷത്തില്‍ ...

മക്കളുടെ കല്യാണ ആഘോഷത്തില്‍ ...

സഞ്ജയിന്റെ മൃത ദേഹത്തിനരികില്‍...


എന്ന് വേണ്ട എണ്ണമറ്റ ചിത്ര ശേഖരങ്ങളുടെ കാഴ്ച ഒരു പാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്

.














തിരുമുല്‍ക്കാഴ്ചകള്‍








അവര്‍ ഉപയോഗിച്ചിരുന്ന ഓഫീസ് ,മുറി കിടക്കമുറി ,അവരുടെ ലൈബ്രറി എല്ലാം സന്ദര്‍ശകരുടെ കാഴ്ചയ്ക്കുള്ളിലാണ്.















വെടിയുണ്ടകള്‍ കൊണ്ടു പിഞ്ചിക്കീറിയ സാരിയും ബ്ലൌസും മറ്റും കണ്ണു നിറയ്ക്കുന്ന കാഴ്ച തന്നെയാണ് .

ഒരു നൂറ്റാണ്ടിന്റെ തന്നെ ശക്തയായ സ്ത്രീ യുടെ അവസാന നിമിഷങ്ങളുടെ സ്മരണകള്‍....

തുടര്‍ന്നു കാണുന്നതും കണ്ടു കണ്ടു ഒടുവില്‍ കണ്ണു നിറയ്ക്കുന്ന മറ്റൊരു രംഗമാണ്.ചാവേറിന്റെ തോന്ന്യാസത്തിനു മുന്നില്‍ ചിതറിപ്പോയ ഒരു യുവ രാഷ്ട്ര നേതാവിന്റെ ,രാജീവ് ഗാന്ധിയുടെ മരണഭീകരത വെളിപ്പെടുത്തുന്ന വസ്ത്ര തുണ്ടുകളും സോക്ക്സും ഷൂസും..




..അത് കൂടുതല്‍ വിശദീകരിക്കുന്നില്ല






അതിനു മുന്‍പുള്ള കാഴ്ചകള്‍ കണ്ണു കുളിര്‍പ്പിക്കുന്നതാണ്..



ആകാശത്തിലൂടെ പറന്നു നടക്കാന്‍ ലൈസെന്‍സ് കിട്ടിയവന്‍....




















സ്നേഹമുള്ള മകന്റെ വേഷത്തില്‍ ..














.കളിക്കൂട്ടുകാരനായ സഹോദരനായി....

പ്രണയാര്ദ്രനായ കാമുകനായി ....സംതൃപ്തനായ ഭര്‍ത്താവായി....




ജനലക്ഷങ്ങളുടെ ആരാധനാപാത്രമായി ....ശക്തനായ ഭരണാധികാരിയായി....

എത്രയെത്ര വേഷങ്ങള്‍.... എത്രയെത്ര ചിത്രങ്ങള്‍ ...ഓരോന്നിനും പറയാന്‍ എന്തെല്ലാം കഥകളുണ്ടാകും .....

ലോകം ആദരിച്ച ഒരമ്മയും മകനും.
പേരിനോടൊപ്പം കിട്ടിയ ഗാന്ധി എന്ന അംഗികാരം മാത്രമല്ല മരണത്തില്‍പോലും സമാനതകള്‍ ഉണ്ടായി എന്നത് സ്വാഭാവികം ആകാം .

ഇന്ദിരാഗാന്ധി താമസസ്ഥലത്ത് നിന്നും ഓഫീസിലേയ്ക്ക് പോകും വഴിയാണ് വെടിയേറ്റ്‌ വീണത്.ആ നടവഴിയും വെടിയേറ്റ്‌ വീണ ഇടവും പ്രത്യേകമായി സംരക്ഷിക്കുന്നുണ്ട്.





വാര്‍ത്തകള്‍ ....ചിത്രങ്ങള്‍ സന്ദര്‍ശകര്‍


മ്യുസിയത്തിനു പുറത്ത് മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട് .




ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ മ്യുസിയം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാറുണ്ട്.ധാരാളം വിദേശികളും ഇത് സന്ദര്‍ശിക്കാന്‍ എത്തിച്ചേരുന്നു.

ഇന്ന് കുറെയേറെ സ്ഥലങ്ങളില്‍ പോകാനുള്ളതാണ്
അല്പം വിശ്രമിച്ചിട്ട് യാത്ര തുടരാം.






12 comments:

the man to walk with said...

Chalo..Chaloo

mini//മിനി said...

എല്ലാം കണ്ടു, നന്നായിട്ടുണ്ട്.

മുകിൽ said...

നന്നായിരിക്കുന്നു. നന്നായി അവതരിപ്പിക്കുന്നു.

UNFATHOMABLE OCEAN! said...

ചേച്ചി നന്നായിട്ടുണ്ട് .....
ആശംസകള്‍

പ്രയാണ്‍ said...

ഡല്‍ഹി മുഴുവനായും ഒപ്പിയെടുത്തല്ലേ.......:)

പട്ടേപ്പാടം റാംജി said...

വിശദമായി തന്നെ ഉള്ള കാണലാണല്ലോ.

Echmukutty said...

വിശദമായ കാണൽ നന്നായിട്ടുണ്ട്.

lekshmi. lachu said...

njaanum ethupole kure photos eduthu..post edanam ennoke karuthi onnum nadanillya.

Unknown said...

thanks for ur fottos and new awarence abt delhi

Tomz said...

valare nannayittundu

Sali said...

ഈറനണിയിച്ചു ഇന്ദിരാജിയുടെ സ്മരണ നിലനിര്‍ത്തുന്ന വിവരണം.

A said...

അപൂര്‍വ ചിത്രങ്ങള്‍ , നല്ല വിവരണം