പതിമൂന്ന്
അക്ഷര്‍ധാം ടെമ്പിള്‍
ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തവും അത്യാകര്‍ഷവുമായ ഒരു കാഴ്ചയിലേയ്ക്ക് ആണ് ഇന്നത്തെ യാത്ര.
അക്ഷര്‍ധാം .ഇതൊരു അമ്പലമാണ് .സ്വാമി നാരായണ ടെമ്പിള്‍ എന്നും ഇതറിയപ്പെടുന്നു.നാഷണല്‍ ഹൈ വേയിലൂടെ യുള്ള യാത്രയില്‍ ദൂരെ നിന്നു തന്നെ ഇതിന്റെ ഭംഗി നമ്മെ ആകര്‍ഷിക്കും
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷര്‍ധാം ടെമ്പിളിന്റെ നേര്പതിപ്പാണ് ഇതും .പ്രമുഖ ഹിന്ദു നേതാവായിരുന്ന യോഗിജി മഹാരാജാണ് യമുനയുടെ തീരത്ത് ഈ സ്മാരകം പണിയാന്‍ 1968 -ഇല്‍ മുന്കയ്യ് എടുത്തത് .പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല .അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനായ പ്രമുഖ സ്വാമി മഹാരാജ് ഗുരുവിന്റെ ആഗ്രഹം അനുസരിച്ചു യമുനയുടെ തീരത്ത് തന്നെ ഇത് പണികഴിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.2000 ത്തില്‍ ആണ് ഇതിന്റെ പണിതുടങ്ങിയത് 2005 ല്‍ പൊതു ജനങ്ങള്‍ക്കായിഇത് തുറന്നു കൊടുത്തു.
നൂറ് ഏക്കറിലേറെ വിസ്തൃതിയില്‍ ആണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്.മറ്റേതൊരു ക്ഷേത്രത്തില്‍ നിന്നും വിഭിന്നമായ കാഴ്ചകള്‍ അവിടെ നമ്മെ കാത്തിരിക്കുന്നു.
മതില്‍ക്കെട്ടിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത് വിശാലമായ നടപ്പാതയിലൂടെയാണ് നാം അകത്തേയ്ക് പോകേണ്ടത്..
നടക്കുന്നതിനിടയില്‍ ഒന്ന് നോക്കിക്കൊള്ളു 2010 ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്ന ഗെയിംസ് വില്ലേജിനരികിലൂടെയാണ് നാം പോകുന്നത്.
അകത്തേയ്ക്ക് കടത്തിവിടുന്നതിനു മുന്പ് അടിമുടി പരിശോധനയുണ്ട്.ബാഗ് ,പേഴ്സ് ,മൊബൈല്‍ ,തോല്‍ സഞ്ചികള്‍ എന്തിന് ബെല്‍റ്റ് വരെ വാങ്ങി വയ്ക്കും.(പാന്റ്സ് ലൂസാണെങ്കില്‍ ഒരു ചാക്ക് നൂല് കരുതിക്കൊള് കേട്ടോ പിടിച്ച് കെട്ടാന്‍.)
ഒരു സാധനവും കൂടെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല.
നൂറ് മില്ല്യന്‍ ഡോളറുകള്‍ ആണ് ഇതിന്റെ നിര്‍മ്മാണച്ചിലവ് .ഒരു പ്രത്യേകത ഒരു തരി ഉരുക്കോ കൊണ്ക്രീറ്റോ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നതാണ്.
മണല്‍ ക്കല്ലും വെണ്ണ ക്കല്ലും പ്രത്യേക കൂട്ടു കളും ആണ് ഉപയോഗിച്ചിട്ടുള്ളത്.
കൊത്തു പണികളോട് കൂടിയ നൂറുകണക്കിന് തൂണുകളും കുംഭഗോപുരങ്ങളും മനോഹരങ്ങളായ ആയിരക്കണക്കിന് മൂര്‍ത്തി ശില്‍പ്പങ്ങളും അവിടെകാണാം.ഗജേന്ദ്ര ശില്പങ്ങള്‍ ആണ് ഏറെയും..ആചാര്യന്മാര്‍ ,സന്ന്യാസികള്‍, മൃഗങ്ങള്‍ ,പക്ഷികള്‍ എന്നിവയുടെ ശില്പങ്ങളും ധാരാളമുണ്ട്
.
അമ്പലത്തിനുള്ളില്‍ കടന്നാല്‍ ശരിക്കും സ്വര്‍ഗ ലോകത്ത് എത്തിയ പ്രതീതിയാണ് .(ഞാന്‍ പോയിട്ടില്ല. ഭാവനയാ...)
ദൈവപ്രതിമകളും ചുമരുകളും മേല്‍ക്കൂരയും എല്ലാം പല വര്‍ണ്ണത്തില്‍ വെട്ടിത്തിളങ്ങുകയാണ്.ഒരുഭാഗ ത്തല്ല നാനാഭാഗത്തും..
പ്രധാന കുംഭഗോപുരത്തിന് താഴെ സ്വാമി നാരായണന്റെ 11 അടി പൊക്കമുള്ള പഞ്ചലോഹ ശില്പമുണ്ട്.ചുറ്റും മറ്റു ശില്‍പ്പങ്ങളും.
..വേണമെങ്കില്‍ സ്വാമി നാരായണനെ വന്ദിക്കാം ഇഷ്ട ദൈവങ്ങളെ വന്ദിക്കാം.
വേണ്ടെങ്കില്‍ വന്ദിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല (നിന്ദിക്കാതിരുന്നാല്‍ നന്ന്)
ഒരു നല്ല കാഴ്ചക്കാരനായി എല്ലാം നോക്കിക്കണ്ടോളൂ.ഓരോ മുക്കും മൂലയും നമ്മുടെ കണ്ണിനും മനസ്സിനും കുളിര് പകരും.
എന്തൊരു പൂര്‍ണ്ണത യാണെന്നോ അവിടുള്ള ഓരോ വര്‍ക്കിനും.
അമ്പലത്തിനു ചുറ്റുമായി ജല വീഥി യുണ്ട് അതിനരികിലുള്ള മതിലില്‍ ഉറപ്പിച്ചിട്ടുള്ള പശു ത്തല യുടെ പ്രതിമയില്‍ നിന്നും വെള്ളം ഒഴുകി വീഴുന്നത് കാണാന്‍ നല്ല രസമാണ്
ശില്പ ചാരുതയോടെ പണിതീര്‍ത്ത പടവുകളും അതിനു മധ്യത്തിലായി മ്യുസിക്കല്‍ ഫൌണ്ടനുള്ള സംവിധാനവും ഉണ്ട്.പടവുകളിലിരുന്നു ഫൌണ്ടന്‍ ആസ്വദിക്കാം രാത്രിയിലാണ് അതിന്റെ പൂര്‍ണ്ണമായ ശോഭ.ഫൌണ്ടന്റെയും അക്ഷര്ധാമിന്റെയും.
ഇനിയും ഉള്ളിലേയ്ക്ക് കയറാന്‍ വേറെ ടിക്കറ്റ് എടുക്കണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൌജന്യനിരക്കുണ്ട്.അവിടെ സവിശേഷ പ്രദര്‍ശനങ്ങള്‍ ആണുള്ളത് .
നാട്ടിലെ സാധാരണ പ്രദര്‍ശനങ്ങള്‍ കണ്ടു മടുത്ത കൂടെയുള്ളവര്‍ ' ഓ...എന്ന കാണാനാ ..." എന്ന അഭിപ്രായം പറഞ്ഞിരുന്നു.പക്ഷെ ഈ അവസരം വേണ്ടെന്നു വച്ചാലുള്ള നഷ്ടം അവരെ ബോധ്യപ്പെടുത്തി ഞങ്ങള്‍ അകത്തു കടന്നു.ഞങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്ന പോലെ മറ്റുള്ളവരും.(പക്ഷെ അവിടെ ഒരു തോട്ടപ്പണി യെങ്കിലും കിട്ടി ത്തങ്ങാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന് അവര്‍ ആശിച്ചിടത്ത് കാര്യങ്ങള്‍ എത്തി എന്നത് പിന്നീട് സംഭവിച്ചത്.)
അവിടെ ഒന്നിന് പിന്‍പ് ഒന്നായി കാഴ്ചകളുടെ പ്രവാഹമായിരുന്നു.
ഭഗവാന്‍ സ്വാമി നാരായണന്റെ ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ നേര്‍കാഴ്ചകള്‍ പോലെ നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് അവിടുത്തെ ഒരു സവിശേഷതയാണ്.
ഒരു വലിയ സ്ക്രീനില്‍ സ്വാമി നാരായണന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ലഘുചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
പതിനൊന്നു വയസ്സുള്ള നീലകണ്ട് എന്ന കുട്ടി യോഗ ദണ്ടും കമണ്ടലുവുമായി വീടുവിട്ട് ഇറങ്ങുന്നതുമുതല്‍ കാല്‍ നടയായി നമ്മളും ഭാരത പര്യടനത്തിന് ഒപ്പം പോകുന്നു.നീല കണ്ടന്റെ വളര്‍ച്ചയുടെ പടവുകള്‍ നമ്മളും കാണുന്നു.ഗുജറാത്തില്‍ നിന്നും പുറപ്പെട്ട് കാല്‍നടയായി എല്ലാ സംസ്ഥാനത്തിലൂടെയുംകാടും പുഴയും മരുഭൂമിയും വന്മലയും പര്‍വതശിഖരങ്ങളും ഹിമാലയ സാനുക്കളും കടന്നുള്ള യാത്ര.
നീലകണ്ടനില്‍ നിന്നും സ്വാമി നാരായണനിലെയ്ക്കുള്ള വളര്‍ച്ച....വന്യമൃഗങ്ങള്‍ ആ കുഞ്ഞു നീലകണ്ടന്റെ അരികില്‍ മാന്‍ പേടയെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്നതും ക്രൂര രാക്ഷസര്‍ ആ യുവ തേജസ്വിയുടെ മുന്നില്‍ അടിയറവു പറഞ്ഞ് നന്മയുടെ പാത സ്വീകരിക്കുന്നതുമെല്ലാം നമുക്ക് അനുഭവവേദ്യ മാകുന്നു...
സംസ്കൃതി വിഹാര്‍ എന്ന് പേരുള്ള ബോട്ട് യാത്രയില്‍ ഇന്ത്യയുടെ ചരിത്ര കാലം നമ്മുടെ മുന്നില്‍ തെളിഞ്ഞു കാണുന്നു.
മനുഷ്യകുലത്തിന്റെ വിവിധ മേഖലകളുടെ നൂറ്റാണ്ടുകളിലൂടെയുള്ള വളര്‍ച്ചയാണ് ഈ ഒരു യാത്രയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്.
ധാരാളം പുല്‍ത്തകിടികളും മരങ്ങളും പൂച്ചെടികളും കൊണ്ട് നിറഞ്ഞ നല്ലൊരു ഉദ്യാനം ഉണ്ട്.
ഭാരത ഉപവന്‍ എന്നാണ് അതിന്റെ പേര് .ചെമ്പില്‍ നിര്‍മ്മിച്ച ധാരാളം പ്രതിമകള്‍ അവിടെ കാണാം.ഇന്ത്യാചരിത്രത്തിലെപ്രധാന വ്യക്തികളും വീര പുരുഷന്മാരും ഇതിഹാസ വനിതകളും എല്ലാം അവിടെ ജീവനുള്ളത് പോലെ കാണപ്പെടുന്നു.
ഒരു റിസേര്‍ച് സെന്ററും ധാരാളം പുസ്തകങ്ങള്‍ അടങ്ങിയ വലിയൊരു ലൈബ്രറിയും അക്ഷര്ധാമിന്റെ മുതല്‍ ക്കൂട്ടാണ്.
ഓ ...ഒരു കാര്യം മറന്നു.
ഡല്‍ഹി ബ്ലോഗര്‍ ആരാണെന്ന് പറഞ്ഞില്ലല്ലേ .മുകിലാണ് കേട്ടോ .ആദ്യം പറഞ്ഞവര്‍ക്കും പിന്നെ പറഞ്ഞവര്‍ക്കുമെല്ലാം പ്രത്യേകനന്ദി...
എന്ത് ? വിശ്വാസമാകുന്നില്ലേ ...തെളിവ് തരാം. അല്പം കാത്തിരിക്കു.
(ചിത്രങ്ങള്‍ ക്ക് ഗൂഗിളിനോടും വിക്കിയോടും കടപ്പാട്.)
14 comments:
കൊള്ളാം .... ഇനി എപ്പോഴാണാവോ ഞാന്‍ ഡല്‍ഹിയില്‍ പോകുന്നെ ? :((
ആഹാ! അതൊരു അൽഭുതക്കാഴ്ചയാണേ! ഗംഭീരമായിട്ടുണ്ട്. എഴുത്തും പടങ്ങളും ഒക്കെ.....
ഡല്‍ഹി മൊത്തം അരിച്ചു പെറുക്കുകയാണ് അല്ലെ. നടക്കട്ടെ.
എപ്പോള്‍ എങ്കിലും ദില്‍ഹിക്ക് വണ്ടി കേറുമ്പോള്‍ ഈ ബ്ലോഗ് പ്രിന്റ് എടുത്തു പോവണം ...
ചില്ലപ്പോ മുകിലിനെ കണ്ടേക്കാം അല്ലെ ....:)
Wah..
Best wishes
ഡല്‍ഹി യാത്ര കൊള്ളാം..ഇതുവരെ പോയിട്ടില്ല..കല്യാണം കഴിഞ്ഞാല്‍ താജ്മഹല്‍ കാണാന്‍ പോകണം എന്നുണ്ട്..പിന്നെ ഫോട്ടോസ് ഒക്കെ സ്വയം എടുത്തു വെക്കാമായിരുന്നു. ആശംസകള്‍
അപ്പോള്‍ അടുത്ത തെളിവുമായിട്ട് ആയിരിക്കും അല്ലെ? ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കാമായിരുന്നു. യാത്ര തുടരട്ടെ.
ഗംഭീരമായിട്ടുണ്ട്.
അരയിലെ ബൽറ്റു പോലുംകൊണ്ടു പോകാൻ സമ്മതിക്കില്ല. വേണമെങ്കിൽ ഒരു ചരടു കൂടി കരുതിക്കോളൂന്നു പറഞ്ഞ ആള്, എങ്ങനെ ഈ ഫോട്ടോകളെല്ലാം എടുത്തതെന്ന് അന്തിച്ചിരിക്കുകയായിരുന്നു ഞാൻ...?!
അവസാനം കടപ്പാടറിയിച്ചപ്പോഴല്ലെ ഗുട്ടൻസ് പിടിത്തം കിട്ടിയത്...!
ആശംസകൾ...
Waiting 4 next
ചലോ ഡെല്ലി നന്നായ് മുന്നേറട്ടെ..റ്റീച്ചർക്കും കുടുംബത്തിനും എല്ലാ ആശംസകളും
പോയിട്ടില്ലിതുവരെ. പോകില്ലെന്നൊരു വാശിയായിരുന്നു.ഇതുവരെ ഒപ്പിച്ചു...:)
nannayi avatharippikkunnu..
sasneham.
കൊള്ളാലോ.. അസൂയ തോന്നുന്നു:)
Post a Comment