പ്രണയം
അവനെ ഞാന്‍ പ്രണയിച്ചിരുന്നു ,
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!
അവനെ ഞാന്‍ പ്രണയിച്ചിരുന്നു ,
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!
10 comments:
ലളിതമാനോഹരമായി ടീച്ചര്‍. പ്രണയം ചിലപ്പോള്‍ അങ്ങിനെയാണ്. ആരാദ്യം പറയും.. എന്ന ഒരു ശങ്ക.
അല്ലെങ്കില്‍ ഇങ്ങോട്ട് അങ്ങിനെ തോന്നുന്നില്ലെങ്കിലോ എന്ന തോന്നല്‍.
പിന്നെ കാലം ഒരു പാട് കടന്നു അറിയുമ്പോള്‍ നെടുവീര്‍പ്പ്
അറിയാതെ പോകുന്ന പ്രണയം പിന്നീട് അറിയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും ....!!
പറയാതെ അറിയാതെ അവസാനം മനസ്സിലാകുന്ന നല്ല വരികള്‍.
നന്നായിരിക്കുന്നു.
...എന്നിട്ടിപ്പോഴും തുടരുകയാണല്ലേ.?
ചില പ്രണയങ്ങള്‍ അങ്ങനെയെന്ന്....
എല്ലാ പ്രണയങ്ങളും ഇങ്ങനെയാണ്..
ഗംഭീരമായ കവിതകള്‍ ഇനിയും ഉണ്ടാകട്ടെ.
പ്രണയം അങ്ങിനെയാണ്, അറിഞ്ഞെങ്കിലും അറിയാത്തതുപോലെ അഭിനയിക്കുന്നതാവാം.
ഇത് സ്വന്തം കാര്യമല്ലല്ലൊ?
കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ? അല്ല ടീച്ചറെ ഈ അവൻ ആരാ......?
എല്ലാ പ്രണയങ്ങളേയും പോലെ......
അറിയാതെ പ്രണയിക്കുക, അതാ അതിന്റെ ഒരു സുഖം. അതുകൊന്ദല്ലെ ഈ മനോഹരമായ വരികള്‍ എഴുതാനയതു
നന്നയിരിക്കുന്നു ആശംസകള്‍
Post a Comment