പൂവും മുള്ളും
പനിനീർ മലർ തന്ന്
നീയെന്നെയാഹ്ലാദത്തിൻ
ഗിരിശൃംഗത്തിൽ കേറ്റി -
യിരുത്തി കനിവോടെ.
എത്ര സുന്ദരമീപ്പൂ....
എത്ര സുഖദ ഗന്ധം...
എനിക്കായ് തന്ന പൂക്കൾ-
ക്കൊക്കെയും നന്ദി.... നന്ദി....
അറിഞ്ഞതില്ലെ ,നെഞ്ചിൽ
തറഞ്ഞമുള്ളാൽ,,നിണം-
പടർന്നൊഴുകി, പനീർ -
പ്പൂവിന്നു വർണമേറി .
ഭംഗിയേറിയ പൂവിൻ
പിന്നിലുണ്ടല്ലൊ,കൂർത്ത-
മുള്ളുകൾ, ലോകതത്വം
എന്നുമോർമ്മിച്ചീടുവാൻ.
സത്യമാണീ മുൾ കളാ-
ലെൻ ഹൃദ് നിണമൊഴുക്കിൽ
മുക്കിയല്ലാതെ പണ്ടേ
തന്നതില്ലൊരു പൂവും.
എന്തിനെന്നു ഞാൻ നിന്നോ-
ടാരായുന്നതേയില്ല,
തന്നിടുന്നല്ലൊ പൂവും
മുള്ളുകൾക്കിടയിലും.
10 comments:
പാവയ്ക്കയ്ക്ക് കയ്പ് രുചിയേ ചേരൂ.... പ്രപഞ്ചനിശ്ചയം... നെല്ലിക്കയ്ക്ക് കയ്പും മധുരവും....
എന്തിനെന്നു ഞാൻ നിന്നോ-
ടാരായുന്നതേയില്ല,
തന്നിടുന്നല്ലൊ പൂവും
മുള്ളുകൾക്കിടയിലും.
nalla veekshanam.
‘മുള്ളാൽ മുറിഞ്ഞ ഹ്ര്ദയരക്തത്തിൽ മുക്കിയല്ലാതെ ഒരു പൂവും തന്നതില്ല നാളിതുവരെ‘-ലീല ടീച്ചറുടെ ഞാൻ വായിച്ച ഏറ്റവും നല്ല കവിത.
ഇന്നിന്റെ ജീവിതം പൊലെ ..
മനൊഹരമായ പനി നീര് പൂവിനിടയിലും
ദൈവം മുള്ളൊരുക്കിയിരിക്കുന്നു ..
ഏറ്റം നല്ല ഉദാഹരണമായി തൊന്നുന്നതും
അതു തന്നെ ..!
നീ എനിക്ക് നല്കി പൊയതും
നീ എന്നിലേക്ക് എറിഞ്ഞു തന്നതും
ഒരു വസന്ത കാലത്തിന്റെ ഓര്മ പൊലെ
മഴതുള്ളികല്‍ നിരയും പനി നീര് പൂവല്ലൊ ..
അതിനിടയില്‍ നീയോ കാലമോ കാത്ത് വച്ച
മുള്ളുകള്‍ കൂടി ഞാന്‍ സദയം സ്വീകരിക്കുന്നു ..
നല്ല വരികള്‍ അമ്മ .. സ്നേഹപൂര്‍വം ..
പൂവോടൊപ്പം മുള്ളുകള്‍ സമ്മാനിക്കുന്ന
ജീവിതത്തിന്റെ നേര്‍കാഴ്ച.അതിനെ അംഗീകരിക്കാന്‍
മനസ്സ് പാകപ്പെട്ടാല്‍ സംതൃപ്തിയും....ഇല്ലെങ്കില്‍ എന്നും പരിഭവവും...നല്ല ആശയം...അഭിനന്ദനങ്ങള്‍...
പൂവ് മാത്രമായാല്‍ പൂവിന്റെ സുഖം അല്പം കഴിയുമ്പോള്‍ കിട്ടാതാവും. ഇടയ്ക്കു മുള്ള് കൂടെ ഉനെന്കില് മാത്രമേ പൂര്‍ണ്ണമാകു.
നന്നായി.
മുള്ളുകള്‍ക്കിടയില്‍ പൂവുണ്ട് എങ്കില്‍ നല്ലത്. പൂക്കള്‍ക്കിടയില്‍ മുള്ളുകള്‍ ഉണ്ട് എങ്കില്‍ സൂക്ഷിക്കുക. വൃത്തം ഒപ്പിക്കുവാന്‍ ശ്രമിച്ച് കവിതയുടെ ഭംഗി പോയി.
സാമീപ്യം എന്ന കവിത വായിച്ചു. അത് കൂടുതല്‍ നന്നായി എന്നും പറയട്ടെ.
ഭംഗിയേറിയ പൂവിൻ
പിന്നിലുണ്ടല്ലൊ,കൂർത്ത-
മുള്ളുകൾ
ഭംഗിയേറിയ പൂവിൻ
പിന്നിലുണ്ടല്ലൊ,കൂർത്ത-
മുള്ളുകൾ, ലോകതത്വം
എന്നുമോർമ്മിച്ചീടുവാൻ.
നല്ല കൂർത്ത മുള്ളുകൾക്കിടയിലും ഭംഗിയുള്ള പൂക്കളുമുണ്ടാവുമെന്ന് നമ്മെ പഠിപ്പിക്കുന്നത് മറ്റ് പലതുമാണ്. ആ കണക്കൂറ് ചേട്ടൻ പറഞ്ഞ പോലെ ആധികാരികമായുള്ള കമന്റുകൾ ശ്രദ്ധിക്കുക. ആശംസകൾ.
Post a Comment