Friday, May 27, 2011

ചലോ ഡല്‍ഹി


ഏഴ്‌

രാധാകൃഷ്ണന്മാര്‍ പ്രണയലോലുപരായി ആടി പ്പാടി ക്കഴിഞ്ഞ വൃന്ദാവനം കാണാന്‍ പറ്റാത്തത് ഏറെ നിരാശയ്ക്കിടവരുത്തി.നേരം സന്ധ്യയായതിനാലും ഡല്‍ഹിയില്‍ എത്തുമ്പോഴേയ്ക്കും ഒത്തിരി വൈകുമെന്നതിനാലും യാത്രാ ലക്ഷ്യത്തില്‍ വൃന്ദാവന്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതിനാലും എല്ലാവരും വീണ്ടുമൊരു വരവിനായി അത് മാറ്റി വച്ചു എന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.
അവിടെ കാണുവാന്‍ ഒരുപാടുണ്ടായിരുന്നു. മഥു രയിലെക്കാള്‍ ഏറെ . കഴിഞ്ഞ യാത്രയില്‍ ഞങ്ങളുടെ ഓര്‍മ്മയില്‍ കിടക്കുന്ന കുറച്ച് കാര്യങ്ങള്‍ പറയട്ടെ.
മഥുരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ യമുനാനദിയുടെ തീരത്ത് കിടക്കുന്ന വൃന്ദാവന്‍ ഒരു ടൂറിസ്റ്റു കേന്ദ്രം എന്നതിനെക്കാള്‍ ഒരു തീര്‍ഥാ ടന കേന്ദ്രം എന്ന് പറയുന്നതാണ് ശരി . കൃഷ്ണന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ആ പ്രദേശം മനസ്സില്‍ ഭക്തിയുടെ നിറവാണ്‌ ഉണ്ടാക്കുക .മാത്രമല്ല ദു:ഖവും....
വിരഹിണിയായ രാധയുടെ കണ്ണീര്‍ പ്രവാഹമായി യമുനാ നദി മനസ്സില്‍ നിറയുന്നു

പക്ഷെ ഇന്നവിടെ പോകുന്നത് റിസ്ക്‌ ആണത്രേ. പിടിച്ചുപറിയും മോഷണവും അനാശാസ്യങ്ങളും കണ്ണന്റെ വൃന്ദാവനത്തിനു കളങ്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.



Temple Kusum Sarovara, Vrindavan Uttar Pradesh

മഥുര വൃന്ദാവന്‍ ടെമ്പിള്‍

മഥുരയില്‍നിന്നും ഡല്‍ഹി യിലെയ്ക്കുള്ള യാത്രയില്‍ എല്ലാവരും വളരെ ആഹ്ലാദത്തില്‍ ആയിരുന്നു. അക്ഷരശ്ലോകം ചൊല്ലിയും നാടന്‍ പാട്ടുകള്‍ പാടിയും എ ബി ഗ്രൂപ്പുകളായി തിരിഞ്ഞ് സിനിമയുടെ പേര് വ്യക്തികളുടെ പേര് തുടങ്ങിയവ മൂകാഭിനയം നടത്തുന്നവരോട് അതേ ടീമിലെ അംഗങ്ങള്‍ ചോദ്യങ്ങളിലൂടെ ഉത്തരം കണ്ടെത്തി പറഞ്ഞും (ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയിന്റ് മറു ടീം നേടും) ഡല്‍ഹിയില്‍ എത്തിയതറിഞ്ഞില്ല

വിവേകാനന്ദ ട്രാവല്‍സിന്റെ ടൂര്‍ പാക്കേജില്‍ ആണ് ഞങ്ങള്‍ പോയത്.

അതുകൊണ്ട് താമസം, ഭക്ഷണം ഇവയുടെ കാര്യത്തില്‍ ഒരു ടെന്‍ഷനും അനുഭവിക്കേണ്ടി വന്നില്ല.
എന്നാല്‍ കരോള്‍ബാഗില്‍ ഏര്‍പ്പെടുത്തിയിരുന്ന താമസസ്ഥലം ഞങ്ങള്‍ക്ക് ഒട്ടും തൃപ്തികരമായില്ല . ഭക്ഷണം നന്നായിരുന്നെങ്കിലും ലോഡ്ജിന്റെ മട്ടുപ്പാവില്‍ വച്ചാണ് വിളമ്പിയതെന്നതിനാല്‍ അങ്ങോട്ടുള്ള കയറ്റവും ഇറക്കവും ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.
പിറ്റേന്ന് തന്നെ മറ്റെവിടെങ്കിലും താമസ സൗകര്യം ഏര്‍പ്പെടുത്തിത്തരാമെന്ന ഉറപ്പിന്മേല്‍ അന്ന് ഞങ്ങള്‍ അവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്തു.
പറഞ്ഞപോലെ അടുത്ത ദിവസം രാവിലെ പുതിയ ലോഡ്ജിലെയ്ക്ക്താമസം മാറ്റി
ലെഗേജുകള്‍ റൂമില്‍ വച്ചശേഷം ഒട്ടും വൈകാതെ ഞങ്ങള്‍ കുത്തബ് മിനാറി ലേയ്ക്ക് യാത്ര തിരിച്ചു.

കുത്തബ് മിനാര്‍





















അടിമവംശ സ്ഥാപകനായ കുത്തബ് ദീന്‍ ഐബക് ഡല്‍ഹിയിലെ ഒന്നാമത്തെ സുല്‍ത്താന്‍ ആയിരുന്നു.അദ്ദേഹമാണ് കുത്തബ് മിനാര്‍ പണിയാന്‍ ആരംഭിച്ചത്
ഒരു നില പണിയാനെ അദ്ദേഹത്തിനായുള്ളൂ .അദ്ദേഹത്തിന്റെ മരണ ശേഷം ജാമാതാവായ സുല്‍ത്താന്‍ ഇല്‍ ത്തു ത് മിഷ് ആണ് ബാക്കി നാലുനിലകള്‍ കൂടി പണിത് കുത്തബ് മിനാര്‍ പൂര്‍ത്തിയാക്കിയത്.ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഗോപുരം.
















ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌. .
കുത്തബ് ദീന്‍ ഐബക് പണിത ആദ്യനിലയുടെ ചുമരില്‍ അറബിവാചകങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.
9936775.jpg



ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണ ല്‍ ക്കല്ലിന്റെ കട്ടകള്‍ കൊണ്ടാണ് നിര്‍ മ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകള്‍ വെണ്ണ ക്കല്ല് കൊണ്ടാണ് തീര്‍ ത്തിട്ടു ള്ളത്

അലൈ ദര്‍ വാസ



കുത്തബ് മിനാറിനൊപ്പമുണ്ടായിരുന്ന മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീന്‍ ഖില്‍ജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദര്‍വാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു 1311-ലാണ്‌ ഖില്‍ ജി ഇത് പണിതത്. മോസ്കിനൊപ്പം ഖില്‍ ജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാറിന്റെ പണിപൂര്‍ ത്തിയായില്ല.
















1980-ല്‍ വൈദ്യുതിത്തകരാറിനെത്തുടര്‍ ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികള്‍ മിനാറിനുള്ളില്‍ മരിച്ചു. ഇപ്പോള്‍ മിനാറിനകത്തേക്ക് സന്ദര്‍ ശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുന്‍ പ് ഇവിടെ മിനാറിനു മുകളില്‍ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്..

















ഇടിമിന്നല്‍,ഭൂകമ്പം ഇവമൂലം മിനാറിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ശത്രുക്കളുടെ കൂടെക്കൂടെയുള്ള ആക്രമണവും കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഒട്ടേറെ നാശം വരുത്തിയിട്ടുണ്ട്.













ദില്ലി
സുല്‍ത്താന്മാര്‍ അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു
ഇപ്പോഴും പണി പൂര്‍ത്തി യാകാത്തതും തകര്ന്നതുമായ ഒട്ടേറെ കെട്ടിട ഭാഗങ്ങള്‍ അവിടെ കാണാം.















ഇല്‍ തുത് മിഷിന്റെ ശവക്കല്ലറ അവിടെ ഉണ്ട്.
മകള്‍ സുല്‍ത്താന റസിയ യുടെയും .














അയണ്‍
പില്ലറാണ് അവിടുത്തെ മറ്റൊരു കൌതുകം അതിനെ കെട്ടിപ്പിടിച്ചു നിന്നു
പ്രാര്‍ഥിച്ചാല്‍ ആഗ്രഹപൂര്‍ത്തി കൈവരുമത്രേ



.


















മിനാരങ്ങളുടെ നിര്‍മ്മതിയില്‍ കാണാന്‍ കഴിയുന്ന വൈദഗ്ധ്യം പ്രശംസനീയമാണ്.
ഓരോ തൂണും ഓരോ ചുമരും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.വാതിലായാലും ഉയരമുള്ള തട്ടുകള്‍ ആയാലും എത്ര സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്
















നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടുംഅതിന്റെഭംഗിക്ക് കുറവേതും സംഭവിച്ചിട്ടില്ല.
(തുടരും )
ഒരു കാര്യം അറിയിക്കട്ടെ.അടുത്ത പോസ്റ്റ്‌ നിങ്ങളുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്നതാണ്.
വന്നു കാണാന്‍ മറക്കരുത് കേട്ടോ.


18 comments:

ഋതുസഞ്ജന said...

അടുത്ത കൺകുളിർപ്പിക്കുന്ന പോസ്റ്റിനായി അത്യാകാമ്ക്ഷയോടെ കാത്തിരിക്കുന്നു

രമേശ്‌ അരൂര്‍ said...

വിവേകാനന്ദ ട്രാവല്സിനു നല്ല പരസ്യമായല്ലോ :)
വിവരണം ഇക്കുറിയും നന്നായി ..

മുകിൽ said...

വായിക്കുന്നുണ്ട്ട്ടോ തുടരൂ.

Akbar said...

വിടാതെ പിന്തുടരുന്നു.

ente lokam said...

kuthab minar..
kandittundu..
nalla vivaranam
kooduthal bhangi aakki...

Anonymous said...

ജീവിതത്തിലെ ഏറ്റവുംവലിയ സ്വപ്നമാണ് വൃന്ദാവനത്തില്‍ എത്തിച്ചേരുക എന്നത്..അവിടുത്തെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ദുഖം തോന്നുന്നു..

mini//മിനി said...

ചന്ദ്രേട്ടൻ ഫോട്ടോ എടുക്കുന്ന പടം ഉഗ്രൻ,,,
പിന്നെ ഇതെല്ലാം സെയ്‌വ് ചെയ്ത് വായിച്ചു പഠിക്കുകയാ,,,

Echmukutty said...

വരാതിരിയ്ക്കേ? ദില്ലി കാണാൻ......
ഇഷ്ടപ്പെട്ടു ഈ വിവരണം.
അഭിനന്ദനങ്ങൾ.

Manoraj said...

സത്യം പറ.. ഈ ബ്ലോഗ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിവേകാനന്ദ ടൂര്‍സ് ആണോ ?:):) അത്രക്ക് വലിയ ബോള്‍ഡ് ലെറ്ററില്‍ ഒരു പരസ്യം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചിത്രങ്ങളും വിവരണങ്ങളും നന്നായി.

Sabu Hariharan said...

Waiting for the next part..

പട്ടേപ്പാടം റാംജി said...

പരസ്യവും കൂടി ആയല്ലോ.

ajith said...

ഇങ്ങിനെയൊരു സംഭവം നടക്കുന്നുണ്ടായിരുന്നുവോ? ആദ്യമായിട്ടാണിതുവഴി. മുമ്പുള്ള പോസ്റ്റുകളൊക്കെയൊന്ന് നോക്കട്ടെ!!

മാണിക്യം said...

വിവരണം നന്നാവുന്നുണ്ട്...
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..

ചന്തു നായർ said...

കാത്തിരിക്കുന്നൂ അടുത്തതിനായി...നല്ല വിവരണങ്ങളും. ചിത്രങ്ങളും...ഭാവുകങ്ങൾ

ബിഗു said...

Waiting 4 Next :)

വീകെ said...

നന്നായി വിവരണം...
അടുത്തതിനായി കാത്തിരിക്കുന്നു....

ManzoorAluvila said...

kuthub minaar kalakki..keep going teacher ..we all are with you