Wednesday, May 25, 2011
ചലോ ഡല്‍ഹി
ആറ്
മഥുര
ഉഗ്രസേനന്‍ എന്ന രാജാവിന്റെ മക്കളായിരുന്നു കംസനും ദേവകിയും .വളര്‍ന്നപ്പോള്‍ കംസന്‍ തന്റെ പിതാവിനെ തടവിലാക്കി രാജ്യം പിടിച്ചെടുത്തു.
വാസുദേവന്‍ എന്ന രാജാവിന് സഹോദരിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.എന്നാല്‍ ആ വിവാഹ സമയത്ത് സ്വര്‍ഗത്തില്‍ നിന്നും ഒരു അശരീരി കേട്ടു .
സഹോദരിയുടെ എട്ടാമത്തെ പുത്രന്‍ അമ്മാമനായ കംസനെ വധിക്കും എന്നായിരുന്നു ആ മുന്നറിയിപ്പ്.രോഷാകുലനായ കംസന്‍ അപ്പോള്‍ തന്നെ ദേവകിയെയും ഭര്‍ത്താവിനെയും കാരാഗൃഹത്തില്‍ അടച്ചു . ശക്തമായ കാവലും ഏര്‍പ്പെടുത്തി.
പിന്നീട് ദേവകി പ്രസവിച്ച ഏഴു കുഞ്ഞുങ്ങളെ കംസന്‍ നിര്‍ദ്ദയം കൊലപ്പെടുത്തി.എട്ടാമതും ദേവകി ഗര്ഭവതിയായി.അതേ സമയം തന്നെ വാസുദേവരുടെ സുഹൃത്ത് നന്ദഗോപരുടെ ഭാര്യ യശോദയും ഗര്‍ഭവതി ആയി. ഒരു പാതിരാത്രിയില്‍ തടവറയില്‍ ദേവകി തന്റെ എട്ടാമത്തെ പുത്രനെ പ്രസവിച്ചു.മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് തന്റെ പ്രഭാവത്താല്‍ കാവല്‍ക്കാരെ ഉറക്കിക്കിടത്തുകയും കുഞ്ഞിനെ എടുത്തു യമുനാ നദി കടന്നു ഗോകുലത്തില്‍ കൊണ്ടുപോയി യശോദ യുടെ അരികില്‍ കിടത്താനും യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ എടുത്തു കൊണ്ടു വരാനും വാസുദേവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു .വാസുദേവര്‍ അനുസരിച്ചു . ഉണര്‍ന്നെഴുന്നേറ്റ കാവല്‍ക്കാര്‍ പറഞ്ഞറിഞ്ഞു പതിവുപോലെ കുഞ്ഞിനെ കൊല്ലാന്‍ കംസനെത്തി.പ്രവചിച്ചതിനു വിപരീതമായി പെണ്‍ കുട്ടിയെ കണ്ട് അയാള്‍ അന്തം വിട്ടു.
പെണ്ണായാലും തന്റെ ജീവന് ആപത്ത് ഉണ്ടാകാതിരിക്കാന്‍ കുഞ്ഞിന്റെ രണ്ടുകാലുകളും കൂട്ടി പ്പിടിച്ചു നിലത്ത് അടിക്കാന്‍ തുടങ്ങവേ കുഞ്ഞു കയ്യില്‍ നിന്നും അപ്രത്യക്ഷമായി.അപ്പോഴും ഒരു അശരീരി കേട്ടു.
"ദുഷ്ടാ...എന്നെ കൊന്നിട്ട് നിനക്കൊന്നും നേടാനില്ല. നിന്നെ നശിപ്പിക്കാന്‍ ഉള്ളവന്‍ ജീവിച്ചിരിക്കുന്നുണ്ട്".
കംസന്‍ കൂടുതല്‍ പ്രതികാരത്തോടെ
തന്നെ കൊല്ലുമെന്ന് പറയപ്പെടുന്ന ഒരു കുഞ്ഞിനെ മാത്രമല്ല രാജ്യത്ത് രണ്ട് വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊല്ലുവാന്‍ കല്പനയായി.
പലരീതിയില്‍ കുഞ്ഞിനെ കൊല്ലുവാന്‍ കംസന്‍ ശ്രമിച്ചു.പക്ഷെ എല്ലാ ആപത്തില്‍ നിന്നും രക്ഷപ്പെട്ട് ഗോകുലത്തില്‍ വളര്‍ന്ന കൃഷ്ണന്റെ കയ്യാല്‍ തന്നെ ദുഷ്ടനായ കംസന്‍ കൊല്ലപ്പെട്ടു.
ഇതാണ് കൃഷ്ണ കഥയുടെ ഒരു ഭാഗം
ആ കഥ നടന്ന സ്ഥലം നേരില്‍ കാണുമ്പോഴുള്ള ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല.
പക്ഷെ അവിടെയ്ക്കുള്ള വഴി തികച്ചും വൃത്തി ഹീനമാണ് അഴുക്കു കൂനകളില്‍ നിന്നും അഴുക്കു ചാലുകളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ...
എന്നാല്‍ ദേവകിയെയും വാസുദേവരെയും പാര്‍പ്പിച്ച തടവറയും കൃഷ്ണന്‍ ജനിച്ച സ്ഥലവും വളരെ വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ട്.
കൃഷ്ണജന്മഭൂമി എന്നാണ് അവിടം ഇന്ന് അറിയപ്പെടുന്നത്.
അവിടുത്തെ അമ്പലം അതി മനോഹരമാണ്.
ധാരാളം പ്രതിമകളും പ്രതിഷ്ഠകളും കാണാം
ചുമരുകളിലും തൂണുകളിലും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
മേല്‍ത്തട്ടില്‍ കൃഷ്ണചരിതം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് മുകളിലേയ്ക്ക് വായും പൊളിച്ചു നോക്കി നിന്നു പോകും അതി മനോഹരം എന്ന വാക്ക് അതിനു പോരാതെ വരും .കാരണം മേല്‍ത്തട്ടില്‍ മുട്ടത്തക്ക ഉയരമുള്ള തട്ടില്‍ മലര്‍ന്നു കിടന്നുകൊണ്ട് വേണം അത്രയും സൂക്ഷ്മതയോടെ ആ കഥാ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍.
കാഴ്ചക്കാരുടെയും കൃഷ്ണ ഭക്തരുടെയും മനസ്സില്‍ വല്ലാത്ത ഒരനുഭൂതിയാണ് അത് ഉളവാക്കുന്നത്.
ഈ അമ്പലത്തിന്റെ ചുമരിനു മറുഭാഗത്ത് ഒരു മോസ്ക് ആണുള്ളത്.
മൊബൈലും ക്യാമറയും അനുവദനീയമല്ല.
അതുകൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാണിക്കാന്‍ പറ്റുന്നില്ലെന്നത് വിഷമിപ്പിക്കുന്നു.
മഥു രയിലെ മധുര സ്മരണകളുമായി ഇനി നമുക്ക് ഡല്‍ഹിയിലേക്കു പോകാം (തുടരും)
Subscribe to:
Post Comments (Atom)
15 comments:
മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളെ പറ്റി അല്‍പം കൂടി വിവരിക്കാമായിരുന്നു. അടുത്തഭാഗം വരട്ടെ...... :)
റ്റീച്ചർ എഴുതിക്കോ ഞങ്ങൾ കൂടെയുണ്ട്...
റ്റീച്ചർ എഴുതിക്കോ ഞങ്ങൾ കൂടെയുണ്ട്...
ടീച്ചറെ... അടുത്ത തവണ പോവുമ്പോ എന്നേം കൂടി കൂട്ടണം. എനിക്കും എഴുതണം ഒരു തുടരാന്‍ യാത്രാനുഭവം.
പിന്നാലെ ഞാനും വരുന്നുണ്ട്.
അല്പ്ം കൂടെ വിശദീകരിക്കാമായിരുന്നു.
നല്ലവിവരണവും പടങ്ങളും
Chalo Chalo...
ഇത്തിരി ധിറുതി ആയിട്ടുണ്ട്.
അപ്പോ വൃന്ദാവനത്തിൽ പോയില്ലേ?
ഡല്‍ഹി യാത്ര ഇവടെ എത്തിയതെ ഉള്ളുവോ ?
എപ്പോ എത്തും ................
sorry odiyethaan thamasichathinu....
ടീച്ചര്‍ക്ക് തിരക്ക് കൂടുന്നോ എന്നൊരു സംശയം.
ഓടിയിട്ടു എത്തുന്നില്ല.
സ്പീഡ് കൂടുന്നുവല്ലേ.
എന്നിട്ടും ചിലര്‍ ചോദിക്കുന്നു ഇത് വരെ ഡല്‍ഹിയില്‍ എത്തിയില്ലേ എന്ന്
.എല്ലാരും ക്ഷമിക്കുക.
അല്പം സ്പീഡു കുറയ്ക്കുന്നു .
ഇത്തവണ വൃന്ദാവനത്തില്‍ പോകാന്‍ പറ്റിയില്ല.
എങ്കിലും കഴിഞ്ഞതവണത്തെ ഓര്‍മ്മ അയവിറക്കുന്നുണ്ട്.
അടുത്ത ഭാഗം 29 ന് പോസ്റ്റാം .
അപ്പോഴേയ്ക്കും മെല്ലെ നടന്ന് കൂടെ എത്തുമല്ലോ
എല്ലാവര്ക്കും മംഗളങ്ങള്‍ നേരുന്നു.
നന്ദിപൂര്‍വ്വം. .
നന്ദി ടീച്ചര്‍. കണ്മുമ്പില്‍ എത്തിച്ചു തരുന്ന ഈ കാഴ്ചകള്‍ക്ക്. ചരിത്ര ഭൂമിയിലെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചു കേള്‍പ്പിക്കുന്നതിനു. ഈ സ്ഥലങ്ങളൊക്കെ കാണാന്‍ ഒരു പാട് ആഗ്രഹം ഉള്ളത് കൊണ്ട് ഏറെ കൌതുകത്തോടെ ഞാന്‍ എല്ലാ ഭാഗവും വായിക്കുന്നു. തുടരുക.
Post a Comment