നാല്
ഫത്തേപ്പൂര്‍ സിക്രിയിലേയ്ക്കുള്ള ഞങ്ങളുടെ യാത്രയില്‍ ആദ്യം എത്തിപ്പെട്ടത് സിക്കന്ത്രയിലാണ്.
അക്ബറിന്റെ ശവകുടീരം അവിടെയാ ണുള്ളത്
സിക്കന്ത്ര പണി തീര്‍ത്തിരിക്കുന്നത് പിരമിഡ് ആകൃതിയിലാണ്.
ഒരുപാടു വിസ്തൃതിയില്‍ കിടക്കുന്ന മനോഹരമായ സ്ഥലം .
മാനും മയിലും കുരങ്ങും അണ്ണാനും പക്ഷികളും എല്ലാം പുല്‍പ്പരപ്പില്‍ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന കാഴ്ച ഏഷ്യയിലെ ഏറ്റവും വലിയ വാതിലാണ്. അലൈന്‍ ദര്‍വാസ
ഇതിലെ കുതിര ലാടത്തിന്റെ വിന്യസനം അതി മനോഹരമാണ് ..
ഈ വാതിലിന്റെ മുന്നില്‍ നിന്നുള്ള നഗര ദര്‍ശനം അത്യന്തം നയനാനന്ദകരം ആണ്
ആഗ്രയില്‍ നിന്നും അധികം ദൂരമില്ല സിക്കന്ത്രയിലേയ്ക്.
അക്ബര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.
അത് പൂര്‍ത്തിയാക്കിയത് മകന് ജഹാംഗീര്‍ ആണ്.ഹിന്ദു , ക്രിസ്ത്യന്‍ , ഇസ്ലാമിക് , ബുദ്ധിസ്റ്റ് ജെയിന് ഡിസൈനുകളാണ്
ഇതിന്റെ നിര്‍മ്മാണ രൂപകല്പനയില് ഉള്ളത് .
അക്ബറിന്റെ സര്‍വമത വിശ്വാസവും സ്നേഹവും ഇതില്‍നിന്നും വ്യക്തമാണ്.
വെള്ള മാര്‍ബിളില്‍ പണിത ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ കാണുന്നത് മനോഹരമായ പൂന്തോട്ടമാണ്.
അതിന്റെ ഏറ്റവും മദ്ധ്യത്തിലായാണ് അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
അക്ബറിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ പുത്രിമാരുടെയും ഭാര്യമാരുടെയും ബന്ധുജനങ്ങളുടെയും എല്ലാം ശവകുടീരങ്ങള്‍ അവിടെയുണ്ട്.
അക്ബരിന്റെതിനോട് തുല്യമായ ഒരു ശവകുടീരം അവിടെ കാണാന്‍ കഴിയുന്നത്
അക്ബറിന്റെ രജപുത്രഭാര്യയായ യോധാ ഭായിയുടെതാണ് (അവര്‍ പിന്നീട് മറിയം ഉസ് സമാനി എന്നറിയപ്പെട്ടു .)വളരെ പ്രത്യേകതയോടെ സൂക്ഷിച്ചിട്ടുള്ള മറ്റൊരു കല്ലറ അക്ബറിന്റെ മകളുടെതാണ്.
ഓരോന്നിലും അതിശയിപ്പിക്കുന്ന കൊത്തുപണികളും ശില്പവേലകളും കാണാന്‍ കഴിയുന്നു
ചുമരുകളില്‍ ഒറ്റ മാര്‍ബിളില്‍ ചെയ്ത കൊത്തു പണികളും ശില്പ വേലകളും ആശ്ചര്യ പ്പെടുത്തുന്നത് ആണ്
ഇതിലെ ചില അറകളിലേയ്ക്കു കടക്കാന്‍ പുരുഷന്മാര് തല മറയ്ക്കണം .അതിനുള്ള തൊപ്പിയും മറ്റും അവിടുന്ന് തന്നെ കിട്ടും .
ചില സ്ഥലങ്ങളില്‍ ചരടുകെട്ടുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.
അങ്ങനെ ചെയ്തു പ്രാര്‍ഥിച്ചാല്‍ കാര്യ സിദ്ധി ഉണ്ടാകുമെന്ന് വിശ്വാസം.
സ്വന്തം ശവകുടീരം പ്ലാന്‍ ചെയ്ത അക്ബര്‍ അതിനായി വിശാലമായ ഭൂപ്രദേശം തെരഞ്ഞെടുത്തു.
മകന് ജഹാംഗീര്‍ പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുക മാത്രമല്ല അത്യന്തം മനോഹരങ്ങളായ മന്ദിരങ്ങള്‍ അതിനു ചുറ്റും പണിതുയര്‍ത്തുക കൂടി ചെയ്തു...
തേനീച്ചകളുടെ വക അലങ്കാരം.
ഇവിടെത്തന്നെ കാഴ്ചകണ്ട് നിന്നാല്‍ ഫത്തേപ്പൂര്‍ സിക്രിയിലെത്താന്‍ വൈകും .ഉടന്‍ പുറപ്പെടും .കേട്ടോ (തുടരും)
10 comments:
ഒരിക്കലും മടുക്കാത്ത കാഴ്ചകളും വിശേഷങ്ങളും ..:)
എനിക്ക് യാത്രകള്‍ മടുപ്പാണ് പക്ഷെ വിശേഷങ്ങള്‍ കൊതിപ്പിക്കും...നല്ല ചിത്രങ്ങള്‍ , നല്ല വിവരണം..ഏറെ ഇഷ്ടപ്പെട്ടു....
മനോഹരങ്ങളായ ചിത്രങ്ങൾ, അല്പം വലുതാക്കാമായിരുന്നു.
ആ ഫോട്ടോ യിലൊന്നു ക്ലിക്കു.അപ്പോള്‍ അത് വലുതായി കാണാം.ചില ചിത്രങ്ങള്‍ വിക്കിയില്‍ നിന്നാണ്
ഡേറ്റ് എഴുതിയതെല്ലാം സ്വന്തം ക്യാമറയിലെതും .
സഹ സഞ്ചാരികള്‍ക്ക് നന്ദി
ആഹാ! ഇഷ്ടപ്പെട്ടു.
ന്നാ പോവാം, ഫത്തേപ്പൂർ സിക്രിയിലേയ്ക്ക്....
ടിം ടിം വണ്ടിപോട്ടെ ഫത്തേപ്പൂർ സിക്രിയിലേയ്ക്ക് :)
നല്ല ചിത്രങ്ങളും വിവരണങ്ങളും ടീച്ചറെ
നല്ല കാഴ്ചകൾ......
ok njangal koode undu..vitto vandi...
കണ്ട് മറന്ന കാഴ്ചകളിലൂടെ വീണ്ടും.നന്ദി
Post a Comment