Saturday, May 14, 2011

ചലോ ഡല്‍ഹി

ലോ ഡല്‍ഹി

മൂന്ന്

താജ് മഹല്‍ കണ്ടശേഷം നേരെ പോയത് ആഗ്രാ കോട്ടയിലേയ്ക്ക് ആണ് .
agrafort40.jpg


മുഗള്‍ ചക്രവര്‍ ത്തി അക്ബര്‍ ആഗ്രയില്‍ പുതുക്കി പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും ഈ കോട്ട

അറിയപ്പെടുന്നു.













താജ്മഹലിന്‌ രണ്ടര കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ്‌ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.ആദ്യകാലത്ത് ചുടുകട്ട കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരുന്ന ഈ കോട്ട സിക്കെര്‍ വാര്‍ ഗോത്രത്തിന്റെ അധീനതയിലായിരുന്നു
ദില്ലി സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ലോധി തലസ്ഥാനം ഈ കോട്ടയിലേയ്ക്ക് മാറ്റി ഭരണം നടത്തി .അദ്ദേഹത്തിന്റെ പുത്രനായ ഇബ്രാഹിം ലോധിയെ ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെടുത്തി മുഗളര്‍ ഈ കോട്ടയും ഇവിടത്തെ വന്‍ സമ്പത്തും പിടിച്ചടക്കി. കോഹിനൂര്‍ രത്നവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഈ കോട്ടയിലായിരുന്നു വസിച്ചത്. ബാബറുടെ മരണശേഷം 1530-ല്‍ ഹുമയൂണ്‍ ചക്രവര്‍ ത്തിയായതും ഇതേ കോട്ടയില്‍ തന്നെ
മുഗള്‍ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു.
ബാബര്‍ മുതല്‍ ഔറംഗസേബ് വരെയുള്ള മുഗള്‍ ചക്രവര്‍ ത്തിമാര്‍ ഇവിടെ നിന്നാണ്‌ സാമ്രാജ്യം ഭരിച്ചത്.ഹുമയൂണ്‍ ചക്രവര്ത്തിയായിരിക്കെ ഷേര്‍ഷാ സൂരി ആഗ്ര പിടിച്ചടക്കി കുറെനാള്‍ തന്റെ
നിയന്ത്രണ ത്തില്‍ ആക്കി എങ്കിലും മുഗളര്‍ കോട്ട തിരിച്ച് പിടിച്ചു.
















നാശോന്മുഖ മായിരുന്ന ഈകോട്ട ചുവന്ന മണല്‍ ക്കല്ലുപയോഗിച്ച് അക്ബര്‍ പുതുക്കിപ്പണിതു .

ഷാജഹാന്റെ കാലത്താണ് കോട്ടയ്ക്കു ഇന്നത്തെ പൂര്‍ണ്ണ രൂപം കൈവരുന്നത്. ഷാജഹാന്‍ ഇവിടെ നിര്‍ മ്മിച്ച കെട്ടിടങ്ങളെല്ലാം വെണ്ണ ക്കല്ല് കൊണ്ടുള്ളതായിരുന്നു.

കെട്ടിടങ്ങളില്‍ സ്വര്‍ ണ്ണത്തിന്റേയും ഇടത്തരം വിലപിടിപ്പുള്ള കല്ലുകളുടെയും ഉപയോഗം ഈ കാലഘട്ടത്തിലെ പ്രത്യേകതയാണ്.
മുഗള്‍ കാല കെട്ടിടങ്ങള്‍ അടങ്ങുന്ന തെക്കുകിഴക്കേ മൂല, ആര്‍ ക്കിയോളജിക്ക ല്‍ സര്‍ വേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദര്‍ ശകര്‍ ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
ജഹാംഗീര്‍ മന്ദിരത്തില്‍ തുടങ്ങി ഷാജഹാന്റെ അന്ത്യ നിമിഷങ്ങള്‍ ഏറ്റു വാങ്ങിയ ഇടംവരെ ....
കെട്ടിയുയര്‍ത്തിയ കൊട്ടാരങ്ങളുടെ മനോഹാരിത....ഒരാള്‍ നിര്‍മ്മിക്കുന്നു.
മറ്റൊരാള്‍ അനുഭവിക്കുന്നു.
















ജഹാംഗീറിന്റെ വിവിധ മതസ്ഥരായ ഭാര്യമാര്‍ക്കുള്ള പ്രത്യേക മന്ദിരങ്ങള്‍....ആരാധനാലയങ്ങള്‍ ...അവരുടെ കിടക്കറകള്‍...
അവയുടെ നിര്‍മ്മാണ രീതികള്‍ പ്രശംസനീയമാണ്.കാലഘട്ടത്തിനനു
സരിച്ച് ചുവന്ന കല്ലുകൊണ്ടുള്ള കൊട്ടാരങ്ങള്‍ ക്ക് ശേഷം വെണ്ണക്കല്ലിലെയ്ക്ക് വഴിമാറുന്നത്
വ്യക്തമായി കാണാന്‍ കഴിയും.

കൊട്ടാരത്തിന് മുന്നിലായി ഒരു വലിയ ബാത്ത് ടബ് ആണ് കാണുന്നത്....നിത്യവും രാജാവിനു പനിനീരില്‍ കുളിക്കാനുള്ള സൗകര്യം.
ആയുധ ധാരികളായ ജവാന്മാരുടെ സംരക്ഷണയിലാണ് രാജാവിന്റെ നീരാട്ട്....നീരാട്ട് മാത്രമോ?
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം എല്ലാം സംരക്ഷണത്തിന് ചുറ്റും ഭടന്മാര്‍.















വൈദ്യുതിയില്ലാത്ത
ആ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന ഫൌണ്ടന്‍ ...
















എയര്‍ കണ്ടീഷന്‍...എല്ലാം അത്ഭുതമുളവാക്കുന്ന കാഴ്ചതന്നെ.
നിറയെ രത്നങ്ങളും മുത്തുകളും പതിപ്പിച്ച ചുമരുകള്‍...
















എല്ലാം
പലപ്പോഴായി കൊള്ളയടിക്കപ്പെട്ടു. കോഹിനൂര്‍ രത്നം വരെ.
എല്ലാത്തിനും സാക്ഷിയായ ചുമരുകള്‍...
ഗൈഡ് ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു.
ആ കഥകളില്‍ പലതും ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.



http://jingalex.files.wordpress.com/2007/08/agrafort51.jpg



കോട്ട
യില്‍ നിന്നുള്ള താജ്മഹലിന്റെ ദൃശ്യം




ഷാജഹാന്റെ തടവറ

പ്രത്യേകിച്ചും തന്റെ പ്രിയതമയുടെ സ്മാരകം കണ്ടുകൊണ്ട് തടവറയില്‍ അന്ത്യ നാളുകള്‍ ചെലവഴിച്ച ഷാജഹാന് പുത്രന്‍ ഔറംഗ സേബ് നല്‍കിയ ജന്മദിന സമ്മാനം ...

സ്വന്തം സഹോദരന്റെ ശിരസ്സാണ് ഒരു സ്വര്‍ണ്ണത്താലത്തില്‍ മകന്‍ പിതാവിന് കൊടുത്തത്;
അതും അതിക്രൂരമായി കൊലപ്പെടുത്തി.
എതിര്തിരിഞ്ഞു നിന്ന രണ്ട്‌ കുതിരകളുമായി സഹോദരന്റെ കാലുകള്‍ ബന്ധിച്ചു.പിന്നീട് ചുട്ടു പഴുപ്പിച്ച കുന്തം കുതിരകളുടെ ആസനത്തില്‍ തുളച്ചു കയറ്റി .
പ്രാണരക്ഷാര്‍ത്ഥം കുതിരകള്‍ വെകിളി പിടിച്ച്‌ പാഞ്ഞു. അവിടെ നടന്നത് ചിന്തയെപ്പോലും പൊള്ളിക്കുന്ന കൃത്യം...
പച്ചജീവനോടെ ഒരു മനുഷ്യനെ വലിച്ച് കീറുക.
ആ തല മുറിച്ചെടുത്ത് സ്വന്തം പിതാവിന് സമ്മാനിക്കുക.

ഈ ക്രൂരതകളില്‍ മനം നൊന്താകണം സഹോദരി ജഹന്നാര സൂഫിമതം സ്വീകരിച്ചു നല്ല മാര്‍ഗത്തി ലേയ്ക്ക് തിരിഞ്ഞത്.എന്നാല്‍ അവരുടെ ഗുരുവിനെ ഔറംഗ സേബ് രാജകൊട്ടാരത്തില്‍ വിളിച്ചു വരുത്തി രണ്ടുകണ്ണും കുന്തം കൊണ്ടു കുത്തിപ്പൊട്ടിച്ച് അയാളെ വകവരുത്തി.
പ്രണയത്തിന്റെ മഹത്വ ത്തോടൊപ്പം ക്രൂരതകളുടെ ഓര്‍മ്മ പ്പെടുത്തലുകളുമായി താജ് മഹലും ആഗ്രഫോര്ട്ടും ഇന്നും സഞ്ചാരികളെ സ്വീകരിക്കുന്നു.












ഓരോരോ രാജാക്കന്മാരുടെ കാലത്തും ഓരോരോ കൊട്ടാരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു കൊണ്ടിരുന്നു.
ഏഷ്യ യിലെ ഏറ്റവും വലിയ ചാണ ക്കല്ല് അവിടെയുണ്ട്. ജഹാംഗീര്‍ പണികഴിപ്പിച്ച സിംഹാസനം
ആണിത് .

ജഹാംഗീറിന്റെ സിംഹാസനം -




ഇത് തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ പരമാവധി ശ്രമിച്ചതാണ്. പീരങ്കിയുണ്ട ചാണക്കല്ലില്‍ തട്ടി തെറിച്ച് അതില്‍ ഒരു വിള്ളലും ,കൊട്ടാര ഭിത്തിയില്‍ ഒരു ദ്വാരവും ഉണ്ടായി എന്നല്ലാതെ അത് തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.









പീരങ്കിയുണ്ട കൊണ്ട് ഉണ്ടായ ദ്വാരം










കൊട്ടാരത്തില്‍ നിന്നും ഒരു രഹസ്യവഴി യമുനാ നദിക്കടിയിലൂടെ താജ് മഹല്‍ വരെ ഉണ്ടായിരുന്നു.
പക്ഷെ ഇന്നത് സന്ദര്‍ശകര്‍ക്ക് കാണാന്‍ അനുവാദം ഉള്ളതല്ല .അതിപ്പോള്‍ അടഞ്ഞു പോയിട്ടുണ്ടാകുമെന്ന് തന്നെ സംശയിക്കുന്നു.





ഇരട്ട മതിലും കിടങ്ങും










യമുനാ നദി എന്തെല്ലാം കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം...
നിറഞ്ഞൊഴുകിയിരുന്ന യമുനാ ഇന്ന് ഏറെ ശോഷിച്ചുപോയിരിക്കുന്നു.പരിസര മലിനീകരണം വെണ്ണ ക്കല്ലുകളുടെ നിറം മങ്ങിക്കുന്നു.



അമര്‍സിംഗ്
സ്മാരകം കൂടി സന്ദര്‍ശിച്ചിട്ട് ആണ് .ഞങ്ങള്‍ മടങ്ങിയത്.അതിനുപിന്നിലുമുണ്ട് ഒരു കഥ.
അമര്‍സിംഗ് എന്ന സേനാനായകനെ രക്ഷിക്കാന്‍ ജീവന്‍ ബലികൊടുത്ത ഒരു കുതിരയുടെ കഥ.
ഷാജഹാന്റെ ബന്ധുവും ഖജന്ജിയുംആയിരുന്ന സലാബത് ഖാന്‍,സേനാനായകനായ അമര്സിംഗിനോട് കടുത്ത വൈരാഗ്യ ത്തിലായിരുന്നു.ഒടുവില്‍ ഷാജഹാന്റെ കണ്മുന്നില്‍ വച്ചുതന്നെ അമര്‍സിംഗ് സലാബതിനെ കൊന്നു കളഞ്ഞു.
പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ അമര്സിംഗിനെയും കൊണ്ട് കൊട്ടാരത്തിന്റെ മുകളില്‍ നിന്നും കിടങ്ങ് ചാടിക്കടന്നു ആ കുതിര.
യജമാനനെ രക്ഷപ്പെടുത്തിയെങ്കിലും കുതിരയ്ക്ക് സ്വന്തം ജീവിതം നഷ്ടമായി.
പിന്നീട് അമര്സിംഗിനെ പിടികൂടി വധിച്ചെങ്കിലും ഷാജഹാന് അമര്‍സിംഗിന്റെ ബുദ്ധിയിലും ധൈര്യത്തിലും നല്ല മതിപ്പുണ്ടായിരുന്നു. അതിന്റെ സൂചകമായി
അമര്‍സിങ്ങിന്റെ കുതിര വീണുമരിച്ച സ്ഥലത്ത് തന്നെ കുതിരയുടെ പ്രതിമസ്ഥാപിക്കുകയും
ആ ഭാഗത്തുണ്ടായിരുന്ന അക്ബര്‍ ഗേറ്റിനു അമര്‍സിംഗ് ഗേറ്റ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു.
അക്ബറിന്റെ കാലഘട്ടത്തിലെ വാസ്തു വിദ്യയുടെ മികച്ച ഉദാഹരണമാണ് പ്രതിമയുടെയും ഗേറ്റിന്റെയും നിര്‍മ്മാണത്തില്‍ കാണാന്‍ കഴിയുന്നത്.

രാത്രി ഭക്ഷണവും കഴിഞ്ഞ്‌ ഞങ്ങള്‍ ഉറക്കത്തിന് ഒരുങ്ങി .നാളെ രാവിലെ ഞങ്ങള്‍ ഫത്തേപ്പൂര്‍ സിക്രിയിലേ ക്കാണ്‌ പോകാനിരിക്കുന്നത്.
(തുടരും)

16 comments:

ente lokam said...

beautiful monuments
with cruel history..!!!

വീകെ said...

എഴുത്ത് വളരെ നന്നായിരിക്കുന്നു...
ഫോട്ടോകളും കൊള്ളാം....
ഇനിയും വരാം..
ആശംസകൾ....

നിരക്ഷരൻ said...

ആ ചാണക്കല്ലിന്റെ ഒരു പടം ഇടാമായിരുന്നില്ലേ ?

Echmukutty said...

ഒത്തിരി ഓർമ്മകൾ.....
നല്ല എഴുത്തായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

പട്ടേപ്പാടം റാംജി said...

അപ്പോള്‍ അതും കഴിഞ്ഞു.
ഇനി ഫത്തെഫൂര്‍ സിക്രി അല്ലെ.

ജയരാജ്‌മുരുക്കുംപുഴ said...

vivaranavum, chithrangalum manoharamayi.....

മുകിൽ said...

സത്യത്തിൽ പലതും ക്രൂരതകളുടെ സ്മാരകങ്ങളാണ്.. എഴുത്തും ചിത്രങ്ങളും ആസ്വദിക്കുന്നു.

Akbar said...

അങ്ങിനെ ദല്‍ഹി മൊത്തം കറങ്ങിക്കാണാന്‍ തീരുമാനിച്ചു അല്ലെ. ചിത്രങ്ങളും വിവരണവും നന്നായി. വായനക്കാരെ കൂടി സഹായാത്രികരാക്കുന്നു. നന്ദി.
അടുത്ത ഭാഗം വായിക്കാന്‍ വീണ്ടും വരാം. യാത്ര തുടരുക.

ഋതുസഞ്ജന said...

Super chechi. Pictures orupad ishtayi. Njan copy cheythittund.. Waiting for the next part

നികു കേച്ചേരി said...

>>മുഗള്‍ ചക്രവര്‍ ത്തി അക്ബര്‍ ആഗ്രയില്‍ പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട.<<

>>മുഗളര്‍ ഈ കോട്ടയും ഇവിടത്തെ വന്‍ സമ്പത്തും പിടിച്ചടക്കി.<<

ഒന്നു ക്ലിയർ ചെയ്യൂ...
പടംസ് ഇഷ്ടപെട്ടു.

ബിഗു said...

Waiting for next part :)

ജന്മസുകൃതം said...

എന്റെ സഹയാത്രികര്‍ക്ക് നന്ദി.
നിരക്ഷര....,ചാണക്കല്ലിന്റെ ചിത്രം കൊടുത്തിട്ടുണ്ട്.
നികു ...സംശയം തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുക.
തിരുത്താം.
നന്ദിപൂര്‍വ്വം

ജിമ്മി ജോൺ said...

അക്ഷരങ്ങളിലൂടെ, ചിത്രങ്ങളിലൂടെയുള്ള ഈ ദില്ലി യാത്ര ആസ്വദിക്കുന്നു...

A said...

ചിത്രങ്ങളും വിവരണവും കൂടുതല്‍ മനോഹരമായി വരുന്നു. ആശംസകള്‍.

ManzoorAluvila said...

keep going..good

വി.എ || V.A said...

...കൂടെ യാത്ര ചുയ്യുന്നു...