ഒന്ന്
ഒരു യാത്ര പോകണം എന്ന് തീരുമാനിച്ചാല്‍ പിന്നെ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളായി.പത്തു കുടുംബങ്ങളിലെ ഇരുപത്തിനാല് അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഡല്‍ഹിയാത്ര.മൂന്ന് മാസത്തിനു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത് ഒരുക്കത്തിന് തുടക്കം കുറിച്ചു.
ഞങ്ങള്‍ (ഞാനും ചന്ദ്രേട്ടനും)ഡല്‍ഹി യാത്ര കഴിഞ്ഞു വന്നിട്ട് അധിക നാളായിരുന്നില്ല.എങ്കിലും ഭൂരിപക്ഷ അഭിപ്രായം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു.
ഒരിക്കല്‍ പോയ സ്ഥലത്തേയ്ക്കാണ് പിന്നെയും യാത്ര എന്നത് ഒരര്‍ത്ഥത്തില്‍ താല്പര്യം വര്‍ദ്ധിപ്പിച്ചു എന്നും പറയാം. അന്ന് കാണാന്‍ വിട്ട് പോയത് കാണാം ...കണ്ടു കൊതി തീരാത്തവ ഒരിക്കല്‍ കൂടി അനുഭവവേധ്യമാക്കാം .
കുട്ടികളുടെ ക്ലാസ്സുകള്‍ പരീക്ഷകള്‍ തുടങ്ങിയ കാരണം കൊണ്ട് യാത്രയ്ക്ക് തിയതി ആയത് ഏപ്രില്‍ രണ്ടിനായിരുന്നു.
പലരും ചോദിച്ചു
"ഈ ചൂടിനാണോ ഡല്‍ഹി യാത്ര ...?ഫെബ്രുവരിയില്‍ ആയിരുന്നെങ്കില്‍ എന്ത് നല്ല കാലാവസ്ഥ ആയിരുന്നേനെ ..."
അഭിപ്രായം പറയുന്നോര്‍ക്ക് എന്തും പറയാലോ ...എന്തായാലും ഇപ്പോഴെങ്കിലും പോകാന്‍ പറ്റിയല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങളും .എന്നിട്ടും അപ്രതീക്ഷിതമായുണ്ടായ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഒരു കുടുംബത്തിന്റെ യാത്ര മുടക്കി. ഒഴിവാക്കാനാകാത്ത ഇലക്ഷന് ഡ്യൂട്ടി .വിഷമത്തോടെയെങ്കിലും അവര്‍ ഒഴിവായി. പകരം ആളുകളെ കണ്ടെത്തി അംഗസംഖ്യ തികക്കേണ്ട തായും വന്നു ഞങ്ങള്‍ക്ക്.
എത്രയൊക്കെ മുന്‍ ഒരുക്കങ്ങള്‍ ഉണ്ടായാലും അവസാനത്തെ ഒന്ന് രണ്ട് ദിവസങ്ങള്‍ തിരക്കോട് തിരക്കായിരിക്കും.
നിര്‍ഭാഗ്യവശാല്‍ ആ തിരക്കിനിടയിലും എനിക്ക് പുസ്തകവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സമയം കണ്ടെത്തേണ്ടി വന്നു.
2011 ഏപ്രില്‍ 17 ന് പ്രകാശനം തീര്‍ച്ചപ്പെടുത്തിയ മൂന്ന് പുസ്തകങ്ങള്‍ ...യാത്ര പുറപ്പെടുന്നതിനു മുന്‍പ് പ്രിന്റിംഗ് സെക്ഷനില്‍ എത്തിക്കണം . തിരിച്ച് വന്നിട്ടാകാം എന്ന് കരുതിയാല്‍ തെരഞ്ഞെടുപ്പിന്റെയും വിഷു വിന്റെയും അവധികള്‍ക്കിടയില്‍ ഒന്നും നടക്കാതെ വരും.
അതിനാല്‍ രാപകലുകള്‍ അതിനായിക്കൂടി ചെലവഴിച്ച് യാത്ര പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ആണ് പ്രിന്റിങ്ങിനു ഓക്കേ ആയത്.
ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരം ഓടി നടന്നു കണ്ട ഞങ്ങള്‍ വൈകുന്നേരം അഞ്ചു മണിക്ക് വീട്ടില്‍ നിന്നും റയില്‍വേ സ്റ്റേഷനിലെയ്ക്ക് പുറപ്പെട്ടു .സ്റ്റേഷനില്‍ എല്ലാവരും ഒത്തുകൂടി.കൃത്യം 7.20 ന് ഞങ്ങള്‍ മംഗള എക്സ്പ്രസ്സിനു യാത്ര പുറപ്പെട്ടു.
ലഗേജുകള്‍ അടുക്കാനും ഇരിപ്പിടം കണ്ടെത്താനും ഒക്കെയായി കുറെ സമയം കഴിഞ്ഞു.
പിന്നെ പരിചയപ്പെടലും പെടുത്തലും ആയി .രാത്രിഭക്ഷണം എല്ലാവരും കരുതിയിരുന്നു.
ചപ്പാത്തിയും മുട്ടക്കറിയും ആയിരുന്നു ഞങ്ങളുടേത്....അന്യോന്യം പങ്കുവച്ചു ഭക്ഷിച്ചു ;എല്ലാവരും തൃപ്തിയോടെ.
പിന്നെ ഉറക്കത്തിനുള്ള തയ്യാറെടുപ്പ്. ബര്‍ത്തുകള്‍ എല്ലാം ശരിയാക്കി എല്ലാവരും അവരവരുടെ കൂടുകളില്‍ നിവര്‍ന്നുകിടന്നു.
ഈ സമയമെല്ലാം ഇടയ്ക്കിടെ കിട്ടുന്ന മെസ്സേജുകളില്‍ നിന്നും കളിയുടെ ഗതി അറിഞ്ഞ് കൊണ്ടിരുന്നു.
തുടക്കത്തിലേ സേവാഗും സച്ചിനും നഷ്ടപ്പെട്ട നിരാശയില്‍ നിന്നും മെല്ലെ മെല്ലെ കരകയറി വന്നു.
ബോളും റണ്‍സും തമ്മിലുള്ള അന്തരം കൂടിയും കുറഞ്ഞും വന്നുകൊണ്ടിരിക്കുന്നതറിഞ്ഞു ....
ജിജ്ഞാസയുടെ മുള്‍മുനയില്‍ നിന്ന നിമിഷങ്ങള്‍....നൂറ്റിയിരുപതു കോടി ജനഹൃദയങ്ങളില്തുടിപ്പുകള്ക്ക് വേഗതയേറിക്കൊണ്ടിരുന്നു.അവസാനനിമിഷങ്ങളുടെ ആവേശം ഒരു ഫോണ്‍ സംഭാഷണ ത്തിലൂടെ കമ്പാര്ട്ടുമെന്റില്പടര്ന്നു....ഒടുവില്‍....ഒടുവി
ധോണി ഒരു സിക്സറിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കപ്പു നേടിയെടുത്തു.
ട്രെയിനിന്റെ ശബ്ദത്തിനും മീതെ കയ്യടി ശബ്ദം ഉയര്‍ന്നു.ഏറെ നേരം ....,ഉറങ്ങിക്കിടന്ന ചില അരസികന്മാരെയുംഉണര്ത്തിക്കൊണ്ട്.
നിറഞ്ഞ സന്തോഷത്തോടെ ,സമാധാനത്തോടെ സുഖമായി ഉറങ്ങി.(തുടരും )
13 comments:
ചലോ ചലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു :)
ഒന്നൂടെ കൊഴുപ്പിക്കണം ചേച്ച്യേ....
ഇതിപ്പോൾ ടാക്സി പിടിച്ച് വന്നിട്ട് കാര്യായിട്ട് ഒന്നും തടഞ്ഞില്ല എന്നൊരു തോന്നലുണ്ട് ഞമ്മക്ക്. ഒരു ആമുഖം ആയി മാത്രേ കണക്കാക്കുന്നുള്ളൂ. അടുത്ത ലക്കത്തിൽ കുറേ പോട്ടങ്ങളും വിശേഷങ്ങളുമൊക്കെയായി തകർക്കണം. കാത്തിരിക്കുന്നു.
ആഹ...പോരട്ടെ പോരട്ടെ. തുടക്കം നന്നായി.....സസ്നേഹം
ശോ നിര്‍ത്തിയൊ .. പെട്ടെന്ന് എഴുതു .. കാത്തിരിക്കുന്നു .. interesting
യാത്ര വിശേഷങ്ങള്‍
ബാകിക്ക് ആയി കാത്തിരിക്കുന്നു ...
പോന്നോട്ടെ പോന്നോട്ടെ
വിവരണം തുടരട്ടെ...
കിടിലനായിക്കോട്ടെ...
ചലോ ചലോ
waiting for more ...
വണ്ടി പോട്ടെ... പോട്ടെ....
പോസ്റ്റ് പോരട്ടെ... പോരട്ടെ...!!
ഇത്രേം ആവേശമോ ക്രിക്കറ്റിനോട്...
യാത്ര തുടങ്ങിയെ ഉള്ളു അല്ലെ..
തുടരട്ടെ.
ഇങ്ങനെ പറ്റിയ്ക്കരുത്.
ദില്ലി കാണാൻ ഓടി വന്നപ്പോ ഒരു സിംഗിൾ പടം പോലും ഇല്ല.മംഗളേലു കേറീട്ടേയുള്ളൂ......
പിന്നെ ക്രിക്കറ്റ്......
വേഗം എത്തുമല്ലോ ദില്ലീല് അല്ലേ?
ദില്ഹിക്ക് ആണോ ..സോണിയ ഗാന്ധിയെ കാണാന്‍ ആണോ ?
എന്നിട്ട് കണ്ടോ ?.......:)
യാത്രയുടെ തുടക്കത്തിൽത്തന്നെ വിലയേറിയ ഒരു ശുഭവാർത്ത! സ്ഥലങ്ങൾ കാണാൻ തുടങ്ങുന്നതിനുമുമ്പ് ഒന്നു മയങ്ങാം.
Post a Comment