Saturday, March 19, 2011

വൃഥാ സ്വപ്നങ്ങള്‍

പ്രിയനേ എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍
ഇന്നോള മാരും ചൊല്ലാത്താര്‍ദ്രമാം വചനങ്ങള്‍
ആരെയും കേള്‍പ്പിക്കാതെ യെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍

കരളിനുള്ളില്‍ കടലിരമ്പം പെരുപ്പിക്കും
നിന്‍ നയനത്തിന്‍ ലക്‌ഷ്യം എന്നിലായിരുന്നെങ്കില്‍
ധമനികളെ ത്രസിപ്പിക്കുമാ വിരല്‍ ത്തുമ്പിന്‍
നനുത്ത സ്പര്‍ശം കോരിത്തരിപ്പിച്ചിരുന്നെങ്കില്‍

പരിരംഭണത്തിന്റെ പരമോച്ചയില്‍ സ്വയം
മറന്നാ വിരിമാറില്‍ മയങ്ങാന്‍ കഴിഞ്ഞെങ്കില്‍
എങ്കിലോ...? ഇല്ല, വെറും കനവുമാത്രം ....വൃഥാ-
ഒന്നുമേ കൊതിക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍
**************************************

31 comments:

girishvarma balussery... said...

ചോദിച്ചു നോക്കൂന്നെ.... എന്താ പറയ്വാ എന്ന് അറിയാലോ. നന്നായി ചിന്തകള്‍. ആശംസകള്‍

ജന്മസുകൃതം said...

'എല്ലാം കനവുമാത്രം...ഗിരീഷ്‌
ഒന്നുമേ കൊതിക്കാതെ ഇരിക്കാന്‍' ശ്രമിക്കുകയാണ്.
ആദ്യ കമന്റ് ആരുടെതെന്നറിയാന്‍ ആകാംഷയോടെ നോക്കുകയായിരുന്നു.സ്പെഷ്യല്‍ താങ്ക്സ്

Sapna Anu B.George said...

ലീലച്ചേച്ചി, നല്ല കവിത, പക്ഷെ സ്വപ്നങ്ങൾ സത്യമാവാൻ, ചോദിച്ചു തന്നെ വാങ്ങണം. ഒന്നും ആരും നമുക്കു തരില്ല, സ്വപ്നങ്ങൾ വെറും മിഥ്യാബോധം മാത്രം. സ്വസ്തതയും സമാധാനവും ഇല്ലാതാക്കുന്ന സ്വപ്നങ്ങൾ, യാഥാർത്ഥ്യമാല്ല സ്വപ്നങ്ങൾ!!

ആസാദ്‌ said...

മനുഷ്യന്‍ മനുഷ്യനാവുന്നത് സ്വപ്നം കാന്നുംപോഴാനല്ലോ. അപ്പോള്‍ പിന്നെ കൊതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല തന്നെ. നല്ല കവിത.. ചെറുതാണെങ്കിലും മനോഹരം..

Laya Sarath said...

Mamma....
Superb...
Believe in your dreams...Keep them alive...They are like the stars.. You can never touch them..But when you follow them..They will help you reach your Destiny..

Love you Mamma
Molu

mini//മിനി said...

എല്ലാം തുറന്ന് അറിയിക്കണം. മനസ്സിൽ മാത്രമായി ഒന്നും സൂക്ഷിക്കരുത്,,,

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല സ്വപ്ന കവിത
അകന്നിരിക്കും വിരല്‍ത്തുമ്പും സ്പര്‍ശിക്കും
പ്രണയമുള്ളിലെന്നും കൂടൊരുക്കിയാല്‍

നീര്‍വിളാകന്‍ said...

പ്രായം മനസ്സിലെ പ്രണയത്തെ കവര്‍ന്നെടുത്തില്ല എന്നത് വളരെ വലിയ കാര്യം തന്നെ......

Muralee Mukundan , ബിലാത്തിപട്ടണം said...

കിനാവിലും ... നറുപ്രണയങ്ങൾ...!

എന്‍.പി മുനീര്‍ said...

‘വെറുതെ മോഹിക്കുവാന്‍ മോഹം ‘ എന്ന വരികള്‍ പോലെ വെറുതെ സ്വപ്നങ്ങളിലൂടെയെങ്കിലും അറിയിക്കാമല്ലോ..പ്രണയസ്വപ്നങ്ങളില്‍
തീര്‍ത്ത കവിത..ആശംസ്കള്‍

Unknown said...

വാകുകള്‍ക്ക് എന്തൊരു തീക്ഷ്ണത ......

ജന്മസുകൃതം said...

വന്നവര്‍ക്കെല്ലാം എന്റെ പ്രണയാശംസകള്‍.....

ജന്മസുകൃതം said...

എന്റെ മോള്‍ക്ക്‌ പ്രണയാശംസകള്‍ വേണ്ടപോലും .
പ്ലീസ് എല്ലാരും ഒന്ന് കണ്ണടയ്ക്കണേ
മോളുവിനു മമ്മയുടെ ചക്കരയുമ്മ.

ആളവന്‍താന്‍ said...

ഹും... നല്ല ഫോമിലാണല്ലോ.... ചന്ദ്രേട്ടനെ ഒന്ന് വിളിക്കുന്നുണ്ട്.....

പട്ടേപ്പാടം റാംജി said...

നഷ്ടപ്പെടാതിരിക്കുന്ന പ്രണയം തന്നെ സ്വപ്നങ്ങലെക്കാള്‍ വലുത്.

Umesh Pilicode said...

ആശംസകള്‍

Umesh Pilicode said...

ആശംസകള്‍

Junaiths said...

സ്വപ്നം കാണാതെ എങ്ങനെ മനുഷ്യരാവും..പലപ്പോഴും സ്വപ്നങ്ങള്‍ നമ്മെ മുന്നോട്ടു നയിക്കാറില്ലേ..

Bijith :|: ബിജിത്‌ said...

കവിതകള്‍ അലര്‍ജി ആയ എനിക്ക് പോലും ഇത് വളരെ ഇഷ്ടമായി... രണ്ടാവര്തി വായിക്കുകയും ചെയ്തു... കൊള്ളാം, ഒരു താളം ഉണ്ട്

ബിഗു said...

ആശംസകള്‍

the man to walk with said...

ഓരോ മോഹങ്ങള്‍...

ആശംസകള്‍

ചന്തു നായർ said...

കനവുകൾ...നിനവുകളായിമാറുംലീല എം ചന്ദ്രന്‍..അല്ലാ... ചിലകമന്റുകൾ..ശ്രദ്ധിച്ചോ..? ഇത്തിരി പ്രായക്കൂടുതലുള്ള എനിക്കും,ലീലാ.എം.ചന്ദ്രനും,പാട്ടേപ്പാടം റാം ജിക്കും,സിദ്ധിക്കാക്കും...പ്രണയത്തെക്കുറിച്ച് എഴുതാൻ പാടില്ലാന്നുണ്ടോ...കനവിലെങ്കിലും പ്രണയിച്ചോട്ടെ വൃഥാ... “യ്യൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം” എന്നു... കവിവചനം

ജന്മസുകൃതം said...

പിള്ളേര് പറയട്ടെ ചന്തു നായര്‍ ...പ്രണയത്തിന്റെ ഉജ്ജ്വലഭാവം ഉള്‍ക്കൊള്ളാനാകുന്നത് പ്രായം ആകുമ്പോഴാണ് എന്ന്
അവര്‍ക്കറിയില്ലല്ലോ....അവര്ക്കത് മനസ്സിലാകാന്‍ ഇനിയും എത്രനാള്‍ കഴിയണം...!.
അതുവരെ അവരോടുള്ള പ്രണയം കൊണ്ട് നമുക്ക് ക്ഷമിച്ചേക്കാം.അല്ലേ....
(പിന്നെ ആരോടും പറയേണ്ട....പിള്ളേരും അറിയേണ്ട .എനിക്കതിനു അത്ര പ്രായം ഒന്നുമില്ല കേട്ടോ .
കഴിഞ്ഞ നവംബറില്‍ പതിനാറു തികഞ്ഞിട്ടു ഏതാനും ദശാബ്ദം കഴിഞ്ഞതെ ഉള്ളു....നമ്മളൊക്കെ സമപ്രായക്കാര്‍ അല്ലേ?നമുക്ക് പ്രണയത്തെ ക്കുറിച്ചു ധൈര്യമായി എഴുതാം ന്നെ ...)

അതിരുകള്‍/പുളിക്കല്‍ said...

പ്രിയനേ എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍
ഇന്നോള മാരും ചൊല്ലാത്താര്‍ദ്രമാം വചനങ്ങള്‍
ആരെയും കേള്‍പ്പിക്കാതെ യെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍


ഹൃദയസ്പര്‍ശിയായ വരികള്‍

yousufpa said...

പ്രണയമെന്ന മൂന്നക്ഷരം
അറ്റത്ത്, നാവിൻതുമ്പിനറ്റത്ത്..

ചൊല്ലാമായിരുന്നില്ലേ..
കാതിൽ സ്വകാര്യമായി.

Warrier said...

ലീലേ, ഈ സ്വപ്നം ഇല്ലാത്തവര്‍ ആരാണുള്ളത്, ഇതൊരു വെറും മോഹം ആണെങ്കിലും എല്ലാവരുടെ മനസ്സിലും ഉള്ളത് തന്നെ. നന്നായിരിക്കുന്നു. ഒരുപാടിഷ്ടമായി.

പ്രയാണ്‍ said...

lol...... പ്രണയിക്കാന്‍ പ്രായം കല്‍പ്പിക്കുന്നവരൊക്കെ പ്രായമാവാന്‍ കാത്തിരുന്നോളൂ ..പൂര്‍ണ്ണസമര്‍പ്പണത്തോടെയുള്ള ശുദ്ധമായ പ്രണയം അപ്പോഴാണ്.......(അനുഭവം ഗുരു)

ബെഞ്ചാലി said...

നല്ല കവിത.
മനോഹരം.

Kalavallabhan said...

"ഒന്നുമേ കൊതിക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍"
എവിടെ, ഇതുപോലെയുള്ള പ്രണയ കവിതകളല്ലെ വായിക്കുവാൻ കിട്ടുന്നത്, പിന്നെങ്ങനെ ....

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu....... aashamsakal......

Akthu said...

Manohara kavitha teacher.. Nalla Orozhukkundayirunnu.. Kurachum koodi ezhuthoo.. ithippo pettenn theernna pole thonnunnu.. :-)