Sunday, February 27, 2011

ഞാനാര്‌...?


ലീല എം ചന്ദ്രന്‍
1
ഞാനാര്‌സഖേ, നിന്നെ
തിരുത്താന്‍,നിന്‍ ഭാവന
കോറിയ വര്‍ണ്ണങ്ങളില്‍
കാര്‍ മഷി വാരിപ്പൂശാന്‍..?


നിന്നുടെ കുഞ്ഞിന്‍ ഗളം
ഞെരിക്കാന്‍ വന്ന ദുഷ്ട-
പ്പെണ്‍പ്പിശാചെന്നോമന-
പ്പേര്‍ വൃഥാ ചുമക്കുവാന്‍..?


കാക്കയും തന്‍ കുഞ്ഞിനെ
പൊന്നെന്നു കരുതുമ്പോള്‍
മറ്റെന്തു കരുതുവാന്‍
മര്‍ത്യരാം പുഴുക്കള്‍ നാം..?


ആശയില്ലേതും, ക്ഷമ
ചോദിപ്പൂ, കനിവോടെ
വിട്ടയക്കണേ പാവം
എന്നെ എന്‍ വഴിക്കേവം.

2

ഒക്കെനിന്‍ മനസ്സാക്ഷി

തട്ടിലേറ്റുക,പിന്നെ-
വെട്ടിയും തിരുത്തിയും
കൃത്യമായ്‌ ചൊരിയുക.

3

ഒന്നു നീയോര്‍മ്മിക്കുക-
യിത്തറവാട്ടിന്‍ മുറ്റ-
ത്തെത്രയോ മഹാത്മാക്കള്‍
കളിച്ചുല്ലസിച്ചീല..!

അവര്‍ തന്‍ ചരിതങ്ങള്‍
വീര ഗാഥകള്‍,സ്വൈര്യം
കിളിജാലങ്ങള്‍ മോദാ-
ലെങ്ങെങ്ങു പാടിയീല...!

അമ്മഹാന്മാര്‍ നടന്ന
പാതയെപ്പുണരുവാന്‍
മന്നിലെ രേണുക്കളു-
മെത്രയോ കൊതിച്ചീലാ..!?

4

ആട്ടി നീയകറ്റുക
ആലസ്യജ്യേഷ്
കളെ
സത്വരം പോറ്റീടുക
ചേതസ്സില്‍ ശീവോതിയെ.

മണ്ണിനെപ്പിരിഞ്ഞിട്ടും
പിരിയാത്തവര്‍ കൂട്ടി 

വെച്ചതാം അറിവിന്റെ
ഭണ്ഡാരം തുറക്കുക.

എത്രയോ വൈഡൂര്യങ്ങള്‍,
രത്നങ്ങള്‍, പവിഴങ്ങള്‍,
നാഗമാണിക്യാദിക-
ളൊക്കെയും കണ്ടീടുക...

ചിന്തയെയുണര്‍ത്തുക
സൂക്ഷ്മമായ്‌ തിരയുക
നിനക്കായ്‌ സൂക്ഷിച്ചവ
പെറുക്കിയെടുക്കുക..

ദ്വന്ദമാം ഭാവങ്ങളെ
മനനം ചെയ്തീടുക
പുണ്യ ഗംഗയെ മാത്രം
പുറത്തേയ്ക്കൊഴുക്കുക ...

16 comments:

ബിഗു said...

Nice Lines. Keep it up :)

Umesh Pilicode said...

good :-))

ente lokam said...

കൊള്ളാം .ചിന്തയെ ഉണര്‍ത്തുക
മനനം ചെയ്യുക..നിനക്ക് വേണ്ടത്
മാത്രം കണ്ടെടുക്കുക .വേണ്ടാത്തത്
തപ്പി എടുക്കുമ്പോള്‍ ആണ് കുഴപ്പങ്ങള്‍..
അഭിനന്ദനങ്ങള്‍....

ചന്തു നായർ said...

ആട്ടി നീയകറ്റുക
ആലസ്യജ്യേഷ്ടകളെ (ചേട്ടകളെ)സത്വരം പോറ്റീടുക
ചേതസ്സില്‍ ശീവോതിയെ,( ശ്രീദേവിയെ) ദ്വന്ദമാം ഭാവങ്ങളെമനനം ചെയ്തീടുക(ഞാനെന്ന ഭാവം കളയുക) നന്മയുടെ- ഗോ=പ്രകാശത്തിന്റെ, ജ്ഞാനത്തിന്റെ,പുണ്യ ഗംഗയെ മാത്രം...പുറത്തേക്കൊഴുക്കുക....നന്ദി സഖേ...നല്ല ഒരു കവിതാവായനെയുടെ ആലസ്യത്തിലേക്ക് കുറേ നേരം മുഴുകുവാൻ കാരണമായതിന്...എല്ലാ ഭാവുകങ്ങളും. chandunair.blogspot.com/

mini//മിനി said...

പുണ്യ പാപ കർമ്മങ്ങൾ തിരിച്ചറിയേണ്ടതാണ്.
നല്ല കവിത,,

പ്രയാണ്‍ said...

നന്നായിട്ടുണ്ട്........

കുഞ്ഞൂസ് (Kunjuss) said...

ഹൃദ്യമായ കവിത , ഒരു സ്വയം ചിന്തക്കും ഉതകുന്നു....

ബിജുകുമാര്‍ alakode said...

എഴുത്ത് എന്ന നിലയില്‍ നന്നായിട്ടുണ്ട്. എന്നാല്‍ നല്ല കവിതയാണോ എന്നു ചോദിച്ചാല്‍ അല്പം കൂടി നന്നാകണം എന്നു തോന്നുന്നു. സാരോപദേശം നേരിട്ടു പറയുമ്പോള്‍ അതിനു സാഹിത്യ ഗുണം നഷ്ടമാകും. അതു വായനക്കാരന്റെ മനസ്സില്‍ പരോക്ഷമായി തോന്നിപ്പിയ്ക്കുകയാണ് വേണ്ടത്. അതിനുതകുന്ന രീതിയില്‍ ബിംബങ്ങളും കല്‍പനകളും സൃഷ്ടിയ്ക്കുമ്പോഴാണ് നല്ല കഥയും കവിതയും ഉണ്ടാകുന്നത്. ഇനിയുള്ള രചനകളില്‍ അങ്ങനെയൊരു ശ്രമം ഉണ്ടാകട്ടെ.
ആശംസകള്‍..

valsan anchampeedika said...

chandamulla chintha...

ജയിംസ് സണ്ണി പാറ്റൂർ said...

ചിന്തകളുടെ കാവ്യരുവി

Unknown said...

ഒക്കെനിന്‍ മനസ്സാക്ഷി
തട്ടിലേറ്റുക,പിന്നെ-
വെട്ടിയും തിരുത്തിയും
കൃത്യമായ്‌ ചൊരിയുക.

ഇതില്‍ കൂടുതല്‍ എന്താ പറയുക ...എല്ലാം അതില്‍ ഇല്ലേ ?

എന്‍.പി മുനീര്‍ said...

മാറി നിന്നു ചിന്തിക്കാനുതകുന്ന വരികള്‍..
നല്ല കവിത

A said...

അതീവ ഹൃദ്യമായ എഴുത്ത്. എനിക്കിഷ്ടമായി.

പാവപ്പെട്ടവൻ said...

സമൂഹത്തിനോട് പറയാൻ ഒന്നുണ്ട് അത് പറയാൻ ഒരു കവിതയുടെ ആവിശ്യമില്ല. അങ്ങനെ പറയാൻ ശ്രമിച്ചാൽ അതു അരോചകമാകും ഇവിടെയും അതാണു സംഭവിച്ചത്.

നന്ദു said...

നല്ല എഴുത്ത്...
:)

Kalavallabhan said...

"ദ്വന്ദമാം ഭാവങ്ങളെ
മനനം ചെയ്തീടുക
പുണ്യ ഗംഗയെ മാത്രം
പുറത്തേയ്ക്കൊഴുക്കുക...."
നല്ല ചിന്തിപ്പിക്കുന്ന വരികൾ