വാലന്റൈന്‍ ദിനാശംസകള്‍
അന്നെന്റെ സ്വപ്നത്തില്‍ നീ വന്ന നാള്‍കളില്‍
ഉണ്ടായിരുന്നുവോ
വാലന്റൈന്‍ ഡേ സഖേ
ഇല്ലായിരുന്നാലും നമ്മുടെ ചിത്തത്തില്‍
ഒന്നായ് തുടിച്ചു
പ്രണയാര്‍ദ്ര ചിന്തകള്‍
കാലങ്ങള്‍ ഏറെകഴിഞ്ഞുപോയ് നോവിന്റെ
ഭാവ വൈചിത്ര്യങ്ങളെല്ലാമറിഞ്ഞു നാം
സായന്തനത്തിന്റെ വര്‍ണ്ണ സ്വപ്നങ്ങളില്‍
പ്രേമോല്സവത്തിന് സ്മൃതികളിരമ്പവേ
അന്ന് പറയാന്‍ മറന്നൊരാ വാക്കുകള്‍
ആമോദ മോടിന്നു ചൊല്ലാം പരസ്പരം,
അല്ല ,പ്രണയികള്‍ ക്കെല്ലാമായോതുന്നു
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!
12 comments:
അല്‍പ്പം പൈങ്കിളി ആണല്ലോ
എനിച്ചു നാണം വരുണൂ
:)
"പ്രണയികള്‍ ക്കെല്ലാമായോതുന്നു
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!"
പ്രണയികള്‍ അല്ലാത്തവര്‍ക്ക് വാലന്റൈന്‍ ആശംസകളില്‍ പെടുമോ ?
എന്നും പ്രണയം മനസ്സില്‍ സുക്ഷിക്കുന്നവര്ക്ക്
പ്രണയ ദിനത്തില്‍ ആശംസകള്‍.
പ്രണയ ദിന ആശംസകൾ
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!
പ്രണയദിനാശംസകളോടേ!!
വാലന്റെയ്ന്‍സ് ഡേ ഇല്ലാത്ത കാലം പറയാന്‍
ബാക്കി വെച്ച പ്രണയ സന്ദേശങ്ങള്‍ ഈയൊരു
ദിനത്തില്‍ നല്‍കാം അല്ലേ..
നമ്മുടെ നാടന്‍ പ്രേമത്തിന്റെ ഏഴയലത്തു
വരുമോ ഈ വാലന്റൈന്‍ ലവ്.
സ്നേഹം വില്‍പ്പനക്ക് വെക്കുമ്പോള്‍
അവിടെ പ്രകടനപരത
മാത്രം. ജീവിത കാലം മുഴുവന്‍
സ്നേഹിക്കപെടുന്നവര്
ഈ ദിവസം അവര്‍ക്ക് കടം
കൊടുത്തിരിക്കുന്നു...
ടീച്ചറേ കടക്കാര്‍ക്ക് കുറെ കാര്‍ഡു ചിലവാകും അത്ര തന്നെ.
Post a Comment