Wednesday, September 22, 2010

ലളിതഗാനം



ലളിതഗാനം
രചന .   ലീല എം ചന്ദ്രന്‍
സംഗീതം .രമേഷ് നാരായണന്‍
പാടിയത് .  വിദ്യാ ഖാലിദ് 

 
മൂകമായ്......

************
മൂകമായ് പാടുമീ വിപഞ്ചിക
മോഹ മായ് തേടുമീ വിപഞ്ചിക..
മധുരമാം ഓര്‍മ്മയില്‍
ഇതളിട്ടു നില്‍ക്കുന്ന
ജീവരാഗമാണ് നീ.

മോഹങ്ങളകന്നോരീ തീരഭൂവില്‍
ആരെയോ കാത്തിരുന്നു
വരുമെന്നും വരില്ലെന്നും മൊഴിപാടി
ഒരുകിളി ഇതുവഴി പറന്നുപോയി

താളങ്ങള്‍ പിഴച്ചോരീ ശൂന്യ വേദിയില്‍
ഏകയായ് ഞാനിരുന്നു
കരയാനും ചിരിക്കാനും കഴിയാതെ
മലരുകള്‍ മധുമാസം മറന്നു പോയി

27 comments:

Sapna Anu B.George said...

നന്നായിട്ടുണ്ട് ചേച്ചി പാട്ട്.....ഇതാരുടെ സംരംഭം ആണ്. നമുക്കും ചെയ്യാന്‍ പറ്റുമൊ എന്റെ കവിതകള്‍ക്കായി???

ആളവന്‍താന്‍ said...

ടീച്ചറമ്മേ..... ദിദെപ്പോ സംഭവിച്ചു? എന്തായാലും നല്ല പാട്ട്. പഴയതാണോ

മാണിക്യം said...

നന്നായി പാടിയിരിക്കുന്നു..
ലീല എം ചന്ദ്രന്റെ വരികളും
രമേഷ് നാരായണന്റെ സംഗീതവും മനോഹരം!

...sαf√αℕ... said...

നല്ല ഗാനം..
രചനയും സംഗീതവും ആലാപനവും ഒന്നിനൊന്ന് മികച്ചത്...

ജന്മസുകൃതം said...

ആകാശവാണിയിലെ ലളിത സംഗീത പാഠം എന്ന പരിപാടിയില്‍ ശ്രീ രമേഷ് നാരായണന്‍ ഈണം നല്‍കി പഠിപ്പിച്ച ഗാനം ആണിത്.
അത് പാടിയത് ആരാണെന്നു മറന്നു പോയി...ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് കണ്ടെത്തിയാല്‍ ഉടന്‍ അറിയിക്കാം.
മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ഈ ഗാനം എല്ലാവരുമായും പങ്കു വയ്ക്കാന്‍ ഇപ്പോഴാണ് കഴിഞ്ഞത്.
ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
വന്നുകേട്ടു എങ്കിലും അഭിപ്രായം ഇവിടെ രേഖപ്പെടു ത്താത്തവരും നേരിട്ട് വിളിച്ച് പറഞ്ഞവരും ഉണ്ട്.
അവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

Unknown said...

കിടിലൻ!!!

ഇത്രയും കഴിവുകൾ വച്ചു കൊണ്ടാണോ ഇതു വരെ ജീവിച്ചതു. കഷ്ടം.. ആരും അറിയാതെ പോയല്ലോ.. എനിക്കു കരച്ചിൽ വരുന്നു.. ഒരു നഷ്ട ബോധം.. അഭിനന്ദനത്തിന്റെ ഒരു മലർവാടി മുഴുവനായിട്ടിതാ‍ നൽകുന്നു.

Anees Hassan said...

ലളിതം സുന്ദരം

പൊറാടത്ത് said...

നല്ല വരികളും മനോഹരമായ സംഗീതവും ആലാപനവും. പണ്ട്, റേഡിയോവില്‍ 'രഞ്ജിനി' എന്ന പരിപാടിയില്‍ കേള്‍ക്കാറുള്ള പാട്ടുകള്‍ ഓര്‍ത്ത് പോയി.

ഇത് പാടിയത് ആരാണ്‌? അടുത്ത കാലത്തൊന്നുമല്ല ഇങ്ങോരുടെ ജനനം എന്ന് തോന്നി. പിന്നെ, എന്തിലോ പ്ലേ ചെയ്യുമ്പോള്‍ എക്സ്റ്റേണല്‍ ആയി റെക്കോഡ് ചെയ്ത പോലെയും.

കുറച്ച് കൂടി ഡീറ്റെയില്‍സ് പ്രതീക്ഷിക്കുന്നു.

ഇതിന്റെ ഒറിജിനല്‍ കിട്ടാന്‍ എന്താ വഴി?

ജന്മസുകൃതം said...

അതെ .ഇത് പഴയ ഗാനം തന്നെ പൊറാടത്ത്(മുകളില്‍ ഞാന്‍ ഡിറ്റയില്‍സ് കൊടുത്തിട്ടുണ്ട്.)
മനസ്സിലാക്കിയതില്‍ തെറ്റില്ല.
ആകാശവാണിയില്‍ ഇത് പ്രക്ഷേപണം ചെയ്യുമ്പോള്‍ കാസ്സെറ്റില്‍ റെക്കോര്‍ഡ്‌ ചെയ്തതായിരുന്നു.
ഇപ്പോള്‍ ടേപ്പും കാസ്സറ്റും ഒക്കെ പഴംകഥകള്‍ ആയപ്പോള്‍ കമ്പ്യുട്ടറിലെയ്ക്കും സീ ഡി യിലേയ്ക്കും മാറ്റാനുള്ള എന്റെ സ്വയം ശ്രമം ആണ് ഇത്.
ഒറിജിനല്‍ കിട്ടണമെങ്കില്‍ ആകാശവാണിയിലെ പഴയഫയല്‍ തപ്പി എടുക്കണം
അത് നടക്കുമെന്ന് തോന്നുന്നില്ല.
പിന്നെ ചെയ്യാവുന്നത് ഒരു റീ റിക്കോര്‍ഡിങ്ങിനു സാധ്യത ഉണ്ടോ എന്ന് നോക്കുകയാണ്.
ഞാനൊന്നു ശ്രമിക്കട്ടെ.
സാധിച്ചാല്‍ തീര്‍ച്ചയായും അറിയിക്കാം.

Unknown said...

നല്ല ഗാനം...ഒരു കുളിര്‍കാറ്റായി മനസ്സിനെ തലോടുന്ന വരികള്‍....

joice samuel said...

ഇഷ്ടായ് ചേച്ചി...
ഒരുപാടു നന്നായിട്ടുണ്ട്...
ഇനിയും പ്രതീക്ഷിക്കുന്നു...
ആശംസകള്‍...

Unknown said...

വളരെ നല്ല ആ‍ലാപനം ഒരു പഴയ ജാനകി ഫീൽ കിട്ടുന്നുണ്ട്...നല്ല സംഗീതം ഹിന്ദുസ്ഥാനിയിൽ....സംഗതികൾ കൊണ്ട് അമ്മാനമാടുന്ന രമേഷ് നാരായണനിൽ നിന്നും ഇത്തരം ഒരു മെലഡി തീരെ പ്രതീക്ഷിച്ചില്ല ...അതി ഗംഭീരം

Unknown said...

ടീച്ചറേ സുപ്പെര്‍ ....
ഈ ഗാനം എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യും ??
ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് അയച്ചു തരുമോ ?

Unknown said...

ടീച്ചറേ സുപ്പെര്‍ ....
ഈ ഗാനം എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യും ??
ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് അയച്ചു തരുമോ ?

Abdulkader kodungallur said...

ഇതിനെയാണ് നാം ജന്മസുകൃതമെന്നു വിളിക്കുന്നത്‌ . ഇതിനെ ലളിത മധുര ഗാനം എന്ന് ഞാന്‍ പറയും . അതി മനോഹരമായിരിക്കുന്നു വരികള്‍ . സാരസംപുഷ്ടത കൊണ്ടും സര്‍ഗ്ഗ വൈഭവം കൊണ്ടും ജീവസ്സാര്‍ന്ന വരികള്‍ ചേതനയുടെ ആഴങ്ങളില്‍ നിന്നും തപ്പിയെടുത്ത മുത്തു പോലെ തിളങ്ങുന്നു . രചയിതാവിന്റെയും, രചനയുടെയും ആത്മാവിലേക്കിറങ്ങി നിന്നുകൊണ്ടാണ് സംഗീതകാരന്‍ ഇതിനു ഈണം പകര്‍ന്നിരിക്കുനത് . ശബ്ദ സൌകുമാര്യവും , ആലാപനത്തിന്റെ അപാരതയും ശ്രോതാവിന്റെ സിരകളെ ത്രസിപ്പിക്കുന്നു . അഭിനന്ദനം ഹൃദയത്തില്‍ നിന്നും

വി.എ || V.A said...

മുമ്പ് ലളിതസംഗീതപാഠം കേട്ടുപഠിച്ച ഓർമ്മകൾ ഓരോ വരിയിലൂടെയും ഓടിനടന്നു, ഈ ഗാനം കേട്ടപ്പോഴും-വായിച്ചപ്പോഴും. നല്ല വരികൾക്ക് ശ്രീ. രമേഷ് നാരായണൻ ലയിപ്പിക്കുന്ന ഈണവും നൽകി. സുജാത യുടെ അന്നത്തെ ‘ഓടക്കുഴവിളി...’ഒന്നോർത്തുപോയി. ‘ഹേമന്തരജനിയിൽ മുരളികയൂതും...’എന്ന പഴയ ബിച്ചു തിരുമലയുടെ ലളിതഗാനം കേട്ടാൽ, ഈ വരികൾക്കുള്ള ഉത്തരമായി ഓപ്പോസിറ്റ് വരികൾ കേൾക്കാം. കുറച്ചു നാളുകൂടി നല്ല ഒരു ലളിതഗാനം കേട്ടു, ആശംസകൾ..........

വി.എ || V.A said...

‘അഭിപ്രായ’ത്തിൽ അക്ഷരത്തെറ്റ് വന്നുപോയി, ക്ഷമിക്കണം. ‘ഓടക്കുഴൾ വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപര യുഗസന്ധ്യയിൽ.........’

വിജയലക്ഷ്മി said...

ടീച്ചറെ:രചന സംഗീതം ആലാപനം ഒന്നിനൊന്നു മെച്ചം

നിരക്ഷരൻ said...

ടീച്ചറേ... ങ്ങള് പുല്യാണല്ലേ ? :)

ചന്തു നായർ said...

നല്ല പാട്ടിനും,സംഗീതത്തിനും ആലാപനത്തിനും എന്റെ ആശംസകൾ

രമേശ്‌ അരൂര്‍ said...

Great ...ആലാപന മികവ് ആണ് കൂടുതല്‍ ആകര്‍ഷിച്ചത് ,,ആ ഗായിക ആരായിരിക്കും ?

Echmukutty said...

നല്ല പനിയും തലവേദനയുമാണ്. എങ്കിലും ഈ പാട്ട് കേട്ടപ്പോള്‍ നല്ല സുഖം തോന്നുന്നു. അഭിനന്ദനങ്ങള്‍ എന്നെഴുതി നിര്‍ത്തുകയാണു ഇപ്പോള്‍.

വളരെ നന്നായിട്ടുണ്ട് ടീച്ചര്‍.

വിധു ശങ്കര്‍ said...

ഹൃദ്യമാര്‍ന്ന വരികള്‍ക്ക് മധുരമായ സംഗീതം.. നല്ല ആലാപനം.. ഇഷ്ടമായി..

Myna said...

മനോഹരം. ഞാനും അന്വേഷിക്കുന്നത് പാടിയതാര് എന്നാണ്?

പ്രയാണ്‍ said...

നല്ല പോലെ പാടിയിരിക്കുന്നു... ആരാണ് പാടിയത്?

പട്ടേപ്പാടം റാംജി said...

നന്നായിരിക്കുന്നു. പാടിയതും കേമമായി.

സജീവ്‌ said...

ടീച്ചര്‍ നന്നായിരിക്കുന്നൂ