വെളിച്ചം
എന്റെ കരുതലുകളില്‍
എവിടെയാണ് പാകപ്പിഴകള്‍
സംഭവിച്ചത്?
എനിക്കറിയില്ല.
വെളിച്ചമെന്ന്
നിനച്ചത്...
ഇരുട്ടിന്റെ സമുദ്രമായിരുന്നു.
ഒരു ചെറു തിര പോലും
നിറഭേദം
വരുത്താത്ത
കൂരിരുട്ടിന്റെ സമുദ്രം .
ഇരുട്ടിനെ
സ്നേഹിച്ചു
തുടങ്ങിയപ്പോഴാണ്
എന്റെ
അകക്കണ്ണ്
തുറന്നത്.
വെളിച്ചം എത്രയോ
അകലെ.
8 comments:
കവിത എഴുതാനറിയാം, പക്ഷേ- ഗദ്യമേ വരൂ എന്നാണെങ്കിൽ ഇങ്ങനെയിരുന്നോട്ടെ എന്നാണോ ? വിഷാദഗീതകങ്ങളിൽ ഒന്നുകൂടി.ഇനിയൊരു കവിത വരട്ടെ... ആശംസകൾ...
നന്നായിട്ടുണ്ട് ചേച്ചി
നന്നായിട്ടുണ്ട്, എന്നാലും അപൂര്‍ണ്ണമായോ ഇനിയും പൂരിപ്പിക്കേണ്ടതുണ്ടോ എന്നൊരു സംശയം :)
വി.എ. വേണമെന്ന് കരുതിയല്ല.
ചിലപ്പോള്‍ ചില കാര്യങ്ങള്‍ അങ്ങനെയാണ്.
നന്ദി...എല്ലാര്ക്കും.
സപ്ന. വന്നതിലും നല്ലവാക്കു ചൊന്നതിലും ഒത്തിരി നന്ദി.
ശരിയാണ് സു.
പക്ഷെ ഒന്നും പൂര്‍ണ്ണമായി പറയാന്‍ പറ്റില്ലല്ലോ.
ഓരോന്നായി പറയാന്‍ ശ്രമിക്കാം .
ടീച്ചര്‍ക്ക് ഗദ്യ കവിത എഴുതേണ്ട കാര്യമെന്ത്?
ചിലപ്പോള്‍ ചില കാര്യങ്ങള്‍ അങ്ങനെയാണ് ഷാജി.വേണമെന്ന് കരുതിയിട്ടല്ല .
അടുത്ത് തന്നെ മറ്റൊരെണ്ണം പ്രതീക്ഷിക്കാം.
ഇരുട്ടിനെ
സ്നേഹിച്ചു
തുടങ്ങിയപ്പോഴാണ്
എന്റെ
അകക്കണ്ണ്
തുറന്നത്.
വെളിച്ചം എത്രയോ
അകലെ.
അതാണു പ്രശ്നം. വെളിച്ചത്തെ സ്നേഹിയ്ക്കാന്‍ പഠിയ്കൂ..അപ്പോളതു അടുത്തേയ്ക്കു വരും..
'ഇരുട്ടിനെ
സ്നേഹിച്ചു
തുടങ്ങിയപ്പോഴാണ്...
സ്നേഹിച്ചു സ്നേഹിച്ചു ആ ഇരുട്ടിനെ വെളിച്ചമാക്കൂ ടീച്ചറെ..
Post a Comment