Sunday, August 15, 2010

സഹനപര്‍വ്വം

ഈ കാല്‍ വരിയില്‍
ഈ കുന്നിന്‍ നെറുകയില്‍
ഈ മരക്കുരിശ്ശില്‍
മൂന്നാണികളില്‍
എന്റേശുവേ, നീയിപ്പോഴും
ചോര വാര്‍ന്നു പിടയുന്നുവോ?
ചിതറി വീണ ഈ ചോരത്തുള്ളികള്‍
എന്റെയുള്ളില്‍
ഒരു പുഴയായൊഴുകുന്നു.
ഈ നോവിന്റെ നുറുങ്ങുകള്‍
എന്റെ ഞരമ്പുകളില്‍
എരിതീ പ്രവാഹമാകുന്നു.
ഞാന്‍ മഗ്ദലനയിലെ മേരിയല്ല,
ഞാന്‍ നിത്യ വിശുദ്ധയായ അമ്മയല്ല
നിന്റെ പ്രതിച്ഛായ ഏറ്റുവാങ്ങാന്‍
ഞാന്‍ വേറോനിക്കയുമല്ല.
നിന്റെ പാദങ്ങള്‍ പുണരാന്‍
എനിക്കാവുന്നില്ല,
നീയെത്രയോ മുകളില്‍.
നിന്‍ മാറില്‍ മുഖമൊന്നണയ്ക്കാനും വയ്യ,
ഞാനെത്രയോ താഴെ.
ഈ കല്‍പ്പടവില്‍,
ഈ മരക്കുരിശ്ശിന്‍ ചോട്ടില്‍
ഞാനിരിക്കുന്നു.
തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍.....

ലീല എം ചന്ദ്രന്‍
*********************

18 comments:

Pranavam Ravikumar said...

വളരെ നല്ല വരികള്‍:!

വി.എ || V.A said...

ഈ രക്തത്തിൽ എനിക്കു പങ്കില്ലെന്നു പറയുന്ന അധികാരികളെ സഹിക്കാനുള്ള മശ്ശക്തികൂടി തരുമാറാകണമേ നാഥാ.....ആമേൻ...

വി.എ || V.A said...

‘ ഈ രക്തത്തിൽ എനിക്കു പങ്കില്ലെന്നു‘ പറയുന്ന അധികാരികളെ സഹിക്കാനുള്ള മനശ്ശക്തികൂടി തരുമാറാകണമേ നാഥാ... ആമേൻ............

Jishad Cronic said...

നന്നായിട്ടുണ്ട് വരികള്‍...

ശ്രീനാഥന്‍ said...

യേശുവിന്റെ മുന്നിൽ നമ്മുടെ നിസ്സാരത നന്നായി ആവിഷ്കരിച്ചിരിക്കുന്നു! ആശംസകൾ!

Kalavallabhan said...

തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍.....
കൊള്ളാം.
ഇന്നത്തെ ലോകത്ത് വളരെ ദാരിദ്ര്യമുള്ളവയാണിവ.

വേലികൾ എന്ന കവിതയ്ക്ക് ഞാനിട്ട കമന്റ് കണ്ടില്ലെന്ന് തോന്നുന്നു.

ജന്മസുകൃതം said...

പ്രണവം, വി എ, ജിഷാദ്, ശ്രീനാഥന്‍, കലാ വല്ലഭന്‍ ....
നല്ലവാക്കുകള്‍ക്ക് നന്ദി.മനശ്ശക്തി കിട്ടാനുള്ള പ്രാര്‍ഥനയില്‍ പങ്കു ചേര്ന്നതിനും.
വേലികളിലെ കമന്റ് കണ്ടിരുന്നു.അല്പം തിരക്കിന്റെ ദിനങ്ങളായത് കൊണ്ട്
മറുപടി തരാന്‍ വൈകിയതാ.ക്ഷമിക്കുമല്ലോ.
എന്റെ ഏശു വിനോട് ഞാന്‍ അതും പ്രാര്‍ഥിക്കാം കലാ വല്ലഭ...
പിന്നെ എല്ലാരോടും ഒരു വിശേഷം പറയാനുണ്ട്.വിശദമായി അറിയിക്കാം
ഇപ്പോള്‍ കെ പി എസ്സിന്റെ ശിഥിലചിന്തകള്‍ ഒന്ന് കണ്ടു പോകു

ശിഥില ചിന്തകള്‍

ജന്മസുകൃതം said...

http://kpsukumaran.blogspot.com/

വിജയലക്ഷ്മി said...

ivide njan aadyamaanennu thonnunnoo..
nalla kavitha ...veendum varaam.

Abdulkader kodungallur said...

കവിത മനോഹരമായിരിക്കുന്നു. കാലമാകുന്ന യേശുവിനെ കാപട്യമാകുന്ന കുന്നിന്‍ മുകളില്‍ അനീതിയാകുന്ന മരക്കുരിശില്‍ ക്രൂരതയാകുന്ന ആണികള്‍ രാക്ഷസ ലോകം തറച്ചു കൊണ്ടെയിരിക്കുന്നു .പിന്നെവിടെ ശാന്തി . എവിടെ സമാധാനം . സഹന പര്‍വങ്ങളില്‍ ഉരുകിത്തീരാന്‍ തന്നെ യോഗം

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..മതമൂല്യങ്ങള്‍..രാഷ്ട്രീയ മൂല്യങ്ങള്‍..നേതൃത്വമൂല്യങ്ങള്‍..
എല്ലാം കൂട്ടിവായിയ്ക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ കവി 'ടി.എസ്‌.എലിയെറ്റ്‌' വിവരിച്ച 'തരിശ്ശു നിലങ്ങള്‍' ഇവിടെ അന്വര്‍ത്ഥ മാകുകയാണ്‌..

ഈ കല്‍പ്പടവില്‍,
ഈ മരക്കുരിശ്ശിന്‍ ചോട്ടില്‍
ഞാനിരിക്കുന്നു.
തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍....

ആശംസകളോടെ..

ജന്മസുകൃതം said...

വിജയലക്ഷ്മി ,അബ്ദുല്‍ഖാദര്‍ കൊടുങ്ങല്ലൂര്‍ ജോയ്.
വന്നതിനു നന്ദി..എന്റെ ചെറു നൊമ്പരത്തില്‍ പങ്കു ചേര്ന്നതിനും.

Anees Hassan said...

അവന്‍ അതിശക്തനോ....അശക്തനോ

ജന്മസുകൃതം said...

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ശക്തിയും എനിക്ക് തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു അത്രമാത്രം
ആയിരത്തിഒന്നാംരാവ് ..വന്നതില്‍ നന്ദി.

ജന്മസുകൃതം said...

faizal, നന്ദി...വന്നതില്‍ വളരെ നന്ദി...

Unknown said...

നിന്റെ പാദങ്ങള്‍ പുണരാന്‍
എനിക്കാവുന്നില്ല,
നീയെത്രയോ മുകളില്‍.

നീ എത്രയോ വലിയവന്‍.

നല്ല വരികള്‍.

ശാന്ത കാവുമ്പായി said...

എല്ലാം സഹിക്കുന്നതും ക്ഷമിക്കുന്നതും നല്ലതു തന്നെ.പക്ഷേ ചിലപ്പോൾ പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രം

പ്രജ്ഞാപഥം said...

പ്രജ്ഞാപഥത്തിലേക്ക് കടന്നുവന്നതിനു ഒരായിരം നന്ദി..........