ശ്രീനാഥനില്ലാത്ത
*************
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്തനഷ്ട
സ്വപ്നങ്ങള്‍തന്‍ കോവില്‍നിത്യ
നിതാന്തമീഭൂമി..
(ശ്രീനാഥ.....)
ഇവിടെയിതാ..
തുടി താളംമറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...
ഇത്‌അശാന്തമാമൊരു കോവില്‍....
(ശ്രീനാഥ....)
ഇവിടെയിതാ
ഇരുള്‍ പെറ്റ -
മോഹത്തിന്നൊളിയിടങ്ങള്‍ദാഹനീരൊഴുകാത്തൊ
-രരുവികള്‍...
മിഴി തുറന്നീടാത്തനിലവിളക്ക്..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി .
ഇത്‌അശാന്തമാമൊരു കോവില്‍.....
(ശ്രീനാഥ.........)
13 comments:
നന്നായിട്ടുണ്ട് ചേച്ചി...
ആശംസകള്‍...!!
good
very good leelachechy, i really like your words and concept
vazhayil said
really good.
മിഴി തുറന്നീടാത്തനിലവിളക്ക്..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി .
nalla varikal..
nilavilakkinte mizhi thurakkaan
Saapamoksham nalkathirikkilla, adrusyanaaya aa mahamuni..
എത്രയോ ശരിതന്നെയാണ് ഈ പറഞ്ഞതെല്ലാം. ഈ അശാന്തിക്കിനി എന്താണ് പരിഹാരം?
നല്ല കവിതയാണ് കേട്ടോ.
നല്ല കവിത
ആശംസകള്‍.
അയ്യേ ഇത്ര മോശപ്പെട്ടസ്തലത്താണോ ജീവിക്കുന്നതു> വേ ഗം രക്ഷപ്പെട്ടോളോാ... നന്നായിരിക്കുന്നു ട്ടൊ..
നന്നായി ചേച്ചീ...
Nadhanillatha Kshethram...!
Manoharam, Ashamsakal...!!!
thanks for such poems
ശ്രീനാഥനെത്തേടിയോടുകയോ......
ശക്തിയില്ലെങ്കിൽശിവനില്ലെന്നറിയുക
എന്റെ ഒരു പഴയ വരി...
നാഥനാണുഞാൻ ദേവിയായിനീ
കൂടെയുള്ളപ്പോൾ
നിന്റെ സാന്നിധ്യമില്ലയെങ്കിലൊ
ഞാൻ വെറും ശവം.
ഇരുള്‍ പെറ്റ -
മോഹത്തിന്നൊളിയിടങ്ങള്‍ദാഹനീരൊഴുകാത്തൊ
-രരുവികള്‍...
നല്ല കൊച്ചു വരികള്‍
Post a Comment