Saturday, November 1, 2008

വരം

വരം
ഞാനൊന്നു കരഞ്ഞോട്ടെ,
വിങ്ങുമെന്‍ മനസ്സിന്റെ
നോവുകളാക്കണ്ണീരില്‍
കഴുകാന്‍ കഴിഞ്ഞാലോ?

തോല് വി തന്‍ ഭാരം പേറി-
ത്തളരാന്‍ വയ്യ, കൊടും-
തീനെടുവീര്‍പ്പാല്‍ സ്വയം
ഉരുകീടാനും വയ്യ.

കനിഞ്ഞേകുമോ ദൈവം
വരമൊന്നെന്റെ മനം
കഠിനതരം കരിം-
ശിലയായ്‌ മാറീടുവാന്‍?

14 comments:

സുല്‍ |Sul said...

കൊള്ളാം.

കരി-ശില (എവിടെയൊ മുഴച്ചു നില്‍ക്കുന്നു)

-സുല്‍

കനല്‍ said...

ഈയിടെ രണ്ടുമൂന്നാല്
തോല്‍വികള്‍ അടിക്കടി ഏറ്റുവാങ്ങിയപ്പോള്‍
(ദുബായിലെ ഡ്രൈവിങ് ടെസ്റ്റ്)
ഞാനു ഏതാണ്ട് ഇതേ വരം ചോദിച്ചിരുന്നു.
നോ രക്ഷ
ശിലയാവുന്നില്ലെന്‍ മനം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശിലയാവാതിരിക്കാ നല്ലത്. രാമാവതാരം വരെ കാക്കേണ്ടി വരും

സ്നേഹതീരം said...

ഞാനൊന്നു കരഞ്ഞോട്ടെ
വിങ്ങുമെന്‍ മനസ്സിന്റെ
നോവുകളാക്കണ്ണീരില്
‍കഴുകാന്‍ കഴിഞ്ഞാലോ

ദൈവം കണ്ണുനീർ സൃഷ്ടിച്ചത് മനസ്സിന്റെ നോവുകൾ കഴുകിക്കളയാൻ തന്നെയാവും, അല്ലേ? നല്ല വരികൾ.

ഗിരീഷ്‌ എ എസ്‌ said...

കവിത ഇഷ്ടമായി...
ആശംസകള്‍...

Sapna Anu B.George said...

വളരെ നന്നായിട്ടുണ്ട് ലീ‍ലാ ജി

ജന്മസുകൃതം said...

സുല്‍,
കരിങ്കല്ലല്ലേ.അപ്പോള്‍ മുഴച്ചു നില്‍ക്കാതെ വരുമോ?
നന്ദിയുണ്ട്‌,ട്ടോ

ശ്രീ
നന്ദി

കനല്‍,
കല്ലാകാനും വേണം കുറച്ചു ഭാഗ്യം.എന്തായാലും ശിലയാകും മുന്‍പ്‌ ടെസ്റ്റ്‌ പാസ്സായിട്ടുണ്ടാകുമല്ലെ?

പ്രിയ,
അവതാരങ്ങളെ കാത്തിരിക്കാതെ ഒരു രക്ഷയുമില്ല.

സ്നേഹതീരം,
തെരു തെരെ അഴല്‍ തിങ്ങും മാനസത്തിനൊ-
ന്നുറക്കെ കരഞ്ഞാല്‍ അതുതാന്‍
ആശ്വാസ ഹേതു
എന്ന കവിവചനം ഓര്‍മ്മയുണ്ടല്ലൊ താങ്ക്സ്‌

മലയാളീ,
പറഞ്ഞിടത്ത്‌ ക്ലിക്ക്‌ ചെയ്തിട്ട്‌
കണക്ഷന്‍ കിട്ടിയില്ല കെട്ടൊ.സോറി.

ലക്ഷ്മി,ഗിരീഷ്‌,സ്വപ്ന....കമന്റ്‌സിനു ഒത്തിരി നന്ദി
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദിപറയുന്നു.
പിന്നേയ്‌.......
ഒന്നു പറഞ്ഞോട്ടെ,
സമയമുണ്ടെങ്കില്‍ സ്മൃതികളില്‍ കൂടി ഒന്നു കടന്നും എന്തെങ്കിലും അവിടെ നിക്ഷേപിച്ചും പോകാമോ?
സ്നേഹപൂര്‍വം

ak47urs said...

നന്നായിട്ടുണ്ട്... എന്നെ എന്റെ കണ്ണീരില്‍ മുങ്ങാന്‍ അനുവദിക്കൂ എന്ന പങ്കജ് ഉധാസ് ഗസല്‍ ഓര്‍മ്മ വന്നു.

Sunith Somasekharan said...

subhachinthakal undaakatte...

Sunith Somasekharan said...
This comment has been removed by the author.
ജോസ്‌മോന്‍ വാഴയില്‍ said...

ഈ വരത്തിനായി ഞാനുമൊരുപാട് പ്രാര്‍ത്ഥിച്ചു...!! കിട്ടിയില്ലാ...!! കിട്ടുമെന്ന് പ്രതീക്ഷയുമില്ലാ...!!!


നല്ല അര്‍ത്ഥവത്തായ കവിത...!!!

കാപ്പിലാന്‍ said...

Good

ഗീത said...

കണ്ണീരൊഴുക്കുകയും കരിശിലയാവുകയും - രണ്ടും കൂടി പറ്റുമോ? ഒന്നുകില്‍ കണ്ണീരൊഴുക്കാം. കരിശിലയായാല്‍ ഒഴുകാന്‍ കണ്ണീരില്ല....

ഇത്രക്കങ്ങട് ദു:ഖിക്കണോ ലീലടീച്ചര്‍?

വിജയലക്ഷ്മി said...

nannaayirikkunn...