ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
സാന്ത്വനഗീതവുമായ്
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
കൂട്ടരോടൊത്തു തുള്ളാന്‍
എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന് പാഴ്ക്കിനാക്കള്‍
കോരനെ നീറ്റീടുമ്പോള്‍
കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്മ്മയുണര്ത്തീടുവാന്
എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
ഓര്‍മ്മകള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്മ്മയുണര്ത്തീടുവാൻ
എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
പൊന്‍ വയലേലകളില്‍
ചെന്നിണം വാര്‍ന്നീടുമ്പോള്‍
കോമരം തുള്ളും തെരുക്കൂത്ത്,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
എത്തിയതാണോ നിങ്ങള്‍...???
സാന്ത്വനഗീതവുമായ്
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
കൂട്ടരോടൊത്തു തുള്ളാന്‍
എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന് പാഴ്ക്കിനാക്കള്‍
കോരനെ നീറ്റീടുമ്പോള്‍
കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്മ്മയുണര്ത്തീടുവാന്
എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
ഓര്‍മ്മകള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്മ്മയുണര്ത്തീടുവാൻ
എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
പൊന്‍ വയലേലകളില്‍
ചെന്നിണം വാര്‍ന്നീടുമ്പോള്‍
കോമരം തുള്ളും തെരുക്കൂത്ത്,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
എത്തിയതാണോ നിങ്ങള്‍...???
11 comments:
എന്തിനായിട്ടാണെങ്കിലും ഓണതുമ്പികളുടെ വരവ് സന്തോഷം പകരില്ലേ?
നല്ല ചിന്തകളും വരികളും ലീലടീച്ചര്‍.
പറഞ്ഞു പറഞ്ഞു പഴകി പോകുന്നീയോണവും...
വരികളും ചിന്തയും ഇഷ്ടമായി...:)
മറ്റൊരോണം കൂടി..
ആശംസകള്‍..
ഓണം കയറിയിറങ്ങാന്‍ മടിക്കുന്ന 'ഓണംകേറാമൂലകളിന്നും'...
വരികളിഷ്ടമായി, ആശംസകള്‍.
പോയ്പോയതിനെ തേടിത്തന്നെ വന്നതാണ് ഓണത്തുമ്പികള്‍ ... അല്ലെങ്കില്‍ ഓര്‍മ്മപെടുത്താനും കൂടി... നന്നായിരിക്കുന്നു..
നന്നയിട്ടുണ്ട്.....
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല ചിന്തകളും,വരികളും...
ഓണക്കാലം... ഓണത്തുമ്പികള്‍... ഓണപ്പൂക്കള്‍... ഇവയെല്ലാം ഏതു സമയത്ത് ഓര്‍ത്താലും വല്ലാത്തൊരു നൊസ്റ്റാള്‍ജിയ തന്നെ.
കവിത നന്നായിരിയ്ക്കുന്നു.
:)
വളരെ നന്നായിരിക്കുന്നു....
ഫോണ്ട് വലിപ്പം അല്‍പ്പം കൂട്ടിക്കൂടെ ...?
ലളിതവും സുന്ദരവുമായ വരികള്‍ .നന്ദി.
Post a Comment