നീ വരൂ, സ്നേഹാല്‍
ക്ഷണിക്കുന്നു ഗായകാ
നീയെന്നരികത്തൊരല്‍പമിരിക്കുക,
ആദികവിയുടെ വാത്മീകമാണിതില്‍
ശാന്തി, സനാതന ശാന്തി നിറക്കുക...
നീവരൂ ഗായകാ..,ചാരത്തിരിക്കുക.
പാടാന്‍ മറന്നു വിതുമ്പുമെന്‍ മാനസ
ഗാന സാമ്രാജ്യത്തിന്‍ പാഴ് ശ്രുതിമാറ്റുക,
നിന്റെ കരാംഗുലി ലാളനത്താല്‍, വീണാ
തന്ത്രിയില്‍ രാഗവും താളവും ചേര്‍ക്കുക
ഈ നിത്യ ശാന്തി തന്‍
ധന്യത പൂണ്ടു ഞാന്‍
എല്ലാം മറന്നൊന്നു പാടിടും നാള്‍ വരെ
നീയെന്നരികത്തു ചേര്‍ന്നൊന്നിരിക്കുക
നീ വരൂ ഗായകാ, ചാരത്തിരിക്കുക
9 comments:
ആദികവിയുടെ വാത്മീകമാണിതില്‍
ശാന്തി, സനാതന ശാന്തി നിറക്കുക...
ഈ വരികള്‍ നല്ല ഇഷ്ടായി
കവിത തുളുമ്പും വരികള്‍..
ഈണമേകി പാടാവുന്ന വരികള്‍..
ഇഷ്ടമായി, ആശംസകള്‍.
നല്ല കവിത :-)
വളരെ നല്ല വരികള്‍. :)
ബൂലോകരുടെ മനസ്സില്‍ ശാന്തി നിറയട്ടെ.
വളരെ നല്ല കവിത !
വായിക്കുമ്പോള്‍ കുളിര്‍മ
തോന്നുന്ന വരികള്‍
സ്നേഹാശംസകളോടെ
കവിതയേക്കാള്‍ മനോഹരമായ ഒരു ഗാനമായിട്ടാണ് എനിക്ക് തോന്നിയത് നന്നായി പാടാന്‍ അറിയുന്നവര്‍ പാടിയാല്‍ കുടുതല്‍ നന്നായിരിക്കും
ശാന്തി കൊതിക്കുന്ന മനസ്സുകളില്‍ ശാന്തി നിറയട്ടെ ഇതു വായിക്കുമ്പോഴെങ്കിലും, വെറുതെയൊന്നോര്‍ത്തിരിക്കട്ടേ അപരന്റെ ശാന്തി കവികള്‍ മറന്നു പോയിട്ടില്ലാ എന്ന്. നന്നായിട്ടുണ്ട്. താങ്കള്‍ക്കും ശാന്തിയുണ്ടാകട്ടെ.
:)
കവിത തുളുമ്പും വരികള്‍..
ഈണമേകി പാടാവുന്ന വരികള്‍....ഫസലിന്റെ വരികൾ ഞാനും കടമെടുക്കുന്നൂ..സസ്നേഹം....ചന്തുനായർ
Post a Comment