Thursday, June 16, 2011

ചലോ ഡല്‍ഹി

പതിനൊന്ന്‌

പിന്നീടുള്ള യാത്ര ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനിലേയ്ക്ക് . രാഷ്‌ട്രപതി ഭവന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കവാടത്തിനു പുറത്ത്‌ മൂന്ന് പ്രതിമകള്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇതിനു തീന്‍ മൂര്‍ത്തി ഭവന്‍ എന്ന് പേര് വന്നത്.

നെഹ്രുവിന്റെ മരണശേഷം ഇത് സ്മാരകമായി നിലനിര്‍ത്തി.

ഇതിനുള്ളില്‍ ലൈബ്രറി, മ്യുസിയം ,



മഹാന്മാരുടെ മെഴുകു പ്രതിമകള്‍ നിരന്നിരിക്കുന്ന സമ്മേളന ഹാള്‍



(അവിടെ നെഹ്രുപ്രതിമ പ്രസംഗിക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യാം )


ഓരോ രാജ്യത്തു നിന്നും പ്രമുഖ വ്യക്തികളില്‍ നിന്നും ലഭിച്ച പാരിതോഷികങ്ങള്‍


മറ്റു പ്രദര്‍ശനവസ്തുക്കള്‍






വാര്‍ത്താ ശേഖരങ്ങള്‍ ചിത്ര ശേഖരങ്ങള്‍ ഒക്കെ കാണാം ....




ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത മഹാന്കാരുടെയും


അതിപ്രശസ്തരായ വ്യക്തികളുടെയും പൂര്‍ണ്ണ കായപ്രതിമകളുടെ നിരതന്നെ വിശാലമായ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.

കവാടത്തിനു അരികിലാണ് നെഹ്‌റു പ്ലാനട്ടേറിയം .അവിടെ കയറി ഞങ്ങള്‍ പ്രദര്‍ശനം കണ്ടു ....അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ വിശദമായ വിവരണമാണ് അന്നുണ്ടായിരുന്നത്.

ഷോയ്ക്കിടയില്‍ ചിലയിടങ്ങളില്‍ നിന്നും കൂര്‍ക്കം വലി കേട്ടത് പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വകയായി.




നട്ടുച്ചയുടെ
ചൂടില്‍ തിളച്ചാണ് ഇന്ത്യഗേറ്റില്‍ എത്തിയത്.സൈനികരുടെ സ്മാരകത്തില്‍ തെളിഞ്ഞു കത്തുന്ന അമര്‍ ജ്യോതിയുടെ മുന്നില്‍ ശിരസ്സ്‌ നമിച്ചു.
സ്വാതന്ത്ര്യ ദിനത്തിലും റിപബ്ലിക് ദിനത്തിലും പ രേ ഡു നടക്കുന്ന രാജപാതയിലൂടെ അല്പദൂരം നടന്നു.








ദൂരെ
പാര്‍ ലമെന്റ് മന്ദിരം തലയുയര്ത്തി നില്‍ക്കുന്നു



രാഷ്‌ട്രപതി ഭവന്‍

കഴിഞ്ഞതവണ വന്നപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു.
അതുകൊണ്ട് ഒരുപാട് നൂലാമാലകള്‍ തരണം ചെയ്ത് രാജ്യ സഭയിലും ലോകസഭയിലും കടന്നു നിയമസഭ നടപടികള്‍ വീക്ഷിക്കാന്‍ കഴിഞ്ഞു .
രണ്ടോ മൂന്നോസ്ഥലങ്ങളില്‍ അടിമുടി പരിശോധന ...കയ്യില്‍ ഒരു സാധനവും കൊണ്ടു പോകാന്‍ അനുവാദമില്ല.
ഏറ്റവും ദുസ്സഹമായി തോന്നിയത് താഴെ നടക്കുന്ന പ്രസംഗങ്ങളും ചര്‍ച്ചകളും കേട്ട് ഗാലറിയില്‍ ശ്വാസം പോലും നിയന്ത്രിച്ചിരുന്ന നിമിഷങ്ങളാണ്.
ഇപ്രാവശ്യം പാര്‍ ല മെന്റ് സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടിയിരുന്നില്ല.
അതുകൊണ്ട് രാജവീഥിയിലൂടെ രണ്ട്‌ മൂന്ന് പ്രാവശ്യം വാഹനത്തില്‍ കറങ്ങി ദൂരകാഴ്ച കൊണ്ട് തൃപ്തിപ്പെട്ടു.
യാത്ര തുടര്‍ന്നെത്തിയത് ചെങ്കോട്ടയിലാണ്.


Lal Qilla Agra

ചെങ്കോട്ട

ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച കോട്ട ആണിത്.കോടിക്കണക്കിനു പണം അന്ന് ഇതിനുവേണ്ടി ചെലവിട്ടു.ചുവന്ന മണല്‍ ക്കല്ലാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
ഏകദേശം രണ്ടര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഇതിനുണ്ട്.


http://upload.wikimedia.org/wikipedia/commons/e/e5/Red_Fort_courtyard_buildings.jpg



പ്രധാനപ്പെട്ട രണ്ട്‌ ഗേറ്റുകള്‍ ഉണ്ട്.ഇതില്‍ ലഹോറി ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിക്കുന്നത്.ആവഴി കൊട്ടാരങ്ങള്‍ക്കു മുന്പിലെത്തുന്നു. നദിയോട് ചേര്‍ന്നാണ് കൊട്ടാരങ്ങള്‍ ഉള്ളത്.ആറ് രാജകൊട്ടാരങ്ങളില്‍ പ്രധാനം മുംതാസ് മഹല്‍ ആണ്. അതിനു മുന്നിലൂടെ ഒഴുകുന്ന അരുവി പറുദീസയുടെ പ്രവാഹം എന്നറിയപ്പെടുന്നു.
മുഗള്‍ ഭരണകാലത്തെ വാസ്തു കലാചാതുരി ഇതിലെ എല്ലാ മന്ദിരങ്ങളിലും ദര്‍ശിക്കാന്‍ കഴിയും.

Red Fort - Delhi]



Red Fort - Delhi



പൊതു ജനങ്ങള്‍ക്ക്‌ ആയുള്ള ദിവാന്‍ ഐ ആം ,വിഐപികള്‍ ക്ക് ആയുള്ള ദിവാന്‍ ഐ ഖാസ് ,ഔറംഗ സേബിന്റെ സ്വകാര്യ പ്രാര്‍ത്ഥനാലയം മോത്തി മസ്ജിത് ഡ്രം ഹൌസ് തുടങ്ങിയവയെല്ലാം അതിനുള്ളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Red Fort - Delhi



സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് ചെങ്കോട്ടയിലാണ്.










ഓ ....സമയം കുറെയായി ....ഉച്ചഭക്ഷണം കിട്ടിയില്ല അതാണ് ഒരു ക്ഷീണം....ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നുണ്ട്.
ഇനി അത് കഴിഞ്ഞാകാം യാത്ര.
(തുടരും)




23 comments:

ചന്തു നായർ said...

ഡൽഹി യാത്രയുടെ സുന്ദര ചിത്രങ്ങൾ... നമ്മളൂം അവിടെ എത്തപ്പെട്ടത് പോലെ...നല്ല ചിത്രങ്ങൾ..ചെറിയവയെങ്കിലും നല്ല വിവരണം..ഇനിയും വരട്ടേ..എല്ലാ ഭാവുകങ്ങളും

മാനവധ്വനി said...

ടീച്ചർ താങ്കളുടേത്‌ നല്ല ഒരു യാത്രാ വിവരണമാണ്‌ അതു പോലെ തന്നെ ചിത്രങ്ങളും..നമ്മൾ അവിടെ എത്തിപ്പെട്ട്‌ എല്ലാം സ്പർശിച്ചു നടക്കുന്ന പ്രതീതി..

.ഇത്‌ ചരിത്രം പഠിക്കുന്നവർക്ക്‌ വളരെ ഉപകാരപ്രദമായ ബ്ലോഗായി തോന്നുന്നു.. നല്ല ബ്ലോഗ്‌.. ഭാവുകങ്ങൾ നേരുന്നു

the man to walk with said...

Nice

Best Wishes

Unknown said...

ഓഹോ ദില്‍ഹി ഇത്തരം കാണാന്‍ ഉണ്ടോ ............. ഞാനും ഒരു പോക്ക് പോകും ദില്‍ഹിക്ക് ......


എനിക്കും ഉച്ച ഭക്ഷണ സമയമായി .....................:)

മുകിൽ said...

വളരെ നല്ല ചിത്രങ്ങൾ..

mini//മിനി said...

വായിച്ചു, ഇനി പഠിക്കട്ടെ

ManzoorAluvila said...

nice photos and informations keep going teacher

Akbar said...

യാത്രകള്‍ എപ്പോഴും മനസ്സിന് സന്തോഷം തരുന്നതതാണ്. ഫോട്ടോയും വിവരണവും എല്ലാ കണ്ടും കേട്ടും ഈ യാത്ര ആസ്വദിക്കുന്നു.

ബിന്ദു കെ പി said...

ഡൽഹി യാത്ര തുടക്കം മുതൽ ഇന്നാണ് വായിച്ചത്. സംസാരിക്കുന്ന ചിത്രങ്ങളാണ് ഈ പോസ്റ്റുകളുടെ ജീവനെന്നു പറയാം.
എനിക്കിതുവരെ ഡൽഹി കാണാനായിട്ടില്ലെന്ന ദുഃഖം അവശേഷിക്കുന്നു മനസ്സിൽ....

പട്ടേപ്പാടം റാംജി said...

എന്തായാലും ഭക്ഷണം കഴിച്ച് വരട്ടെ.

Manoraj said...

എനിക്ക് റ്റിക്കറ്റ് എടുത്ത് തന്നേ :)

റഷീദ് കോട്ടപ്പാടം said...

ചെങ്കോട്ടയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം ആദ്യമായാണ് കാണുന്നത്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു!
അന്നത്തെ ശില്പ ശൈലി അപാരം തന്നെ!
എത്രഎത്ര പാവം തൊഴിലാളികള്‍ (അതോ അടിമകളോ?) ഇതിന്റെ നിര്‍മ്മാണങ്ങളില്‍ പങ്കാളികള്‍ ആയിട്ടുണ്ടാവും? എത്ര ജീവനുകള്‍ പൊഴിഞ്ഞിട്ടുണ്ടാവാം?
പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ ഇത്തരം ധൂര്‍ത്തിന്റെ സ്മാരകങ്ങള്‍ പക്ഷെ നമുക്ക് നയനാനന്ദം!!!
ചിന്തിക്കാന്‍ വഹയുണ്ട്.

UNFATHOMABLE OCEAN! said...

ടീച്ചറെ.....ചിത്രങ്ങള്‍ അടിപൊളി ......
ആശംസകള്‍

ശാന്ത കാവുമ്പായി said...

എന്താണപ്പാ ലീലാമ്മ മഹാന്മാരോട് സ്വകാര്യം പറഞ്ഞത്.

Unknown said...

യാത്ര മുറുകി വരുന്നു....!!!
അടുത്തതും വരട്ടെ....

ഒരു യാത്രികന്‍ said...

കുറിപ്പുകള്‍ ചെറുതാക്കി ചിത്രങ്ങളെ കൊണ്ട് പറയിച്ചു. നന്നായി. കുഞ്ഞു നാളില്‍ കണ്ട ദില്ലി കാഴ്ചകള്‍ മനസ്സില്‍ നിന്നും പടിയിരങ്ങിത്തുടങ്ങി. ഓര്‍മ്മ പുതുക്കാന്‍ സമയമായി........സസ്നേ

Echmukutty said...

ഡൽഹിയുടെ ഭംഗിയുള്ള ചിത്രങ്ങൾ.....

വി.എ || V.A said...

‘ ങ്ങള് ഞമ്മളെ ദില്ലീലെത്തിച്ചേ അടങ്ങൂന്നുണ്ടോ മാഷമ്മേ...?’

ente lokam said...

വായിക്കുന്നുണ്ട് കേട്ടോ ..
അല്ല കാണുന്നുണ്ട് ...
പണ്ട് ഒരു ഒറ്റ ദിവസത്തെ
ഓട്ട പ്രദക്ഷിണം ആണ്‌
എന്‍റെ ഡല്‍ഹി ഓര്‍മ
ടൂര്‍ ബസില്‍ ....

എല്ലാം വീണ്ടും ഓര്‍മിപ്പിച്ചു

സന്തോഷം......

കുഞ്ഞൂസ് (Kunjuss) said...

ഇടയ്ക്കിടെ പിന്നിലായി പോകുന്നുണ്ടെങ്കിലും യാത്രയില്‍ ഞാനും ഉണ്ട് ട്ടോ ടീച്ചറെ...
കഥപറയുന്ന ചിത്രങ്ങള്‍ക്കൊപ്പം ടീച്ചറുടെ ലളിതസുന്ദര വിവരണവും കൂടെയായപ്പോള്‍, യാത്ര എത്ര രസകരം...!

പാവപ്പെട്ടവൻ said...

ഡൽഹിയുമായി ഒരുപാട് കാലത്തെ ചങ്ങാത്തമുണ്ട് എനിക്ക് ഇതിൽ പലതും അതുകൊണ്ടുതന്നെ സുപരിചിതം. എന്നാൽ ചിലവ കാണാത്തതാണു

Arjun Bhaskaran said...

ഒരുപാട് നല്ല അറിവുകള്‍ നല്‍കി..ഒപ്പം യാത്രയുടെ സുഖവും..നന്ദി ചേച്ചി